18/03/2026
🙏🙏
കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ എന്നപോലെ ഈ വർഷവും (2026)ശാർക്കര അമ്മയുടെ മണ്ണിൽ ഞങ്ങളുണ്ട്
KL-16 UAE പ്രവാസി കൂട്ടായ്മ 🙏🙏🙏
മീനഭരണി ദിവസമായ 22/3/26 ഞായർ രാവിലെ 9 മണി മുതൽ ക്ഷേത്ര പറമ്പിലെ തുള്ളൽ പുരയിൽ തൂക്ക വില്ല് വലിക്കുന്ന ഭക്തർക്കായുള്ള (സ്പെഷ്യൽ ഫ്രൂട്ട് സർബത്ത്, ബോൾ ഗ്രേപ്പ് ജ്യൂസ്, സ്പെഷ്യൽ നാരങ്ങ വെള്ളം, മിനറൽ വാട്ടർ, സംഭാരം , സൂര്യഘാതം ഏൽക്കാതിരിക്കാൻ ഉള്ള തൊപ്പികൾ എന്നിവ വിതരണം ചെയ്യുന്ന വിവരം സസന്തോഷം അറിയിക്കുന്നു അമ്മയുടെ സന്നിധിയിൽ വരുന്ന ഭക്തർക്കും ഈ സൗകര്യങ്ങൾ ലഭ്യമായിരിക്കും...
എല്ലാരും ഈ സൗകര്യം മുൻവർഷങ്ങളിലെ പോലെ ഉപയോഗപെടുത്തുവൻ അഭ്യർത്ഥിക്കുന്നു. 🙏
ഈ സംരംഭം ആരംഭിച്ചനാൾ മുതൽ വളരെ ഭക്തിനിർഭരമായും നിറവോടുകൂടിയും നടത്തിപ്പോരുന്നKL-16 UAE പ്രവാസി കൂട്ടായ്മക്ക് ടീം പ്രണാമത്തിന്റെ നമോവാകം🙏
ഒപ്പം വരുംവർഷങ്ങളിലും ഇത് തുടരുവാനുള്ള എല്ലാ ഐശ്വര്യങ്ങളും ദേവി നൽകട്ടെ എന്ന് പ്രാർത്ഥനയോടെ.....🙏