സുവൈബത്തുൽ അസ്ലമിയ്യ

സുവൈബത്തുൽ അസ്ലമിയ്യ Assalamu Alaikum
Dear All, Welcome to Our Islamic Page "സുവൈബത്തുൽ അസ്ല Our mission is to spread the Truth of Islam.

"Truth has come, and falsehood has Vanished, Indeed is falsehood [by nature], ever bound to vanish" (Al-Qur'an 17:81).

15/05/2018
മമ്മൂട്ടി ഫാൻസിന്റെ തലപ്പത്ത് നിന്നും സത്യത്തിന്റെ പാതയിലേക്ക്....------------------------------------------------കേവലം ...
08/07/2017

മമ്മൂട്ടി ഫാൻസിന്റെ തലപ്പത്ത് നിന്നും സത്യത്തിന്റെ പാതയിലേക്ക്....
------------------------------------------------

കേവലം പുൽനാമ്പിൽ പോലും സൃഷ്ടികർത്താവിന്റെ ദൃഷ്ടാന്തങ്ങളെ കാണാം. എന്നിട്ടും പ്രപഞ്ച നാഥനെ അംഗീകരിക്കാതെ അവന്റെ വിധി വിലക്കുകളെ മാനിക്കാതെ ആധുനിക ലോകത്തിന്റെ സുഖലോലുപതയിൽ പരിലസിച്ചിരുന്ന നമ്മുടെ യുവ തലമുറ മഹനീയമായ അധ്യാപനത്തിന്റെ, ഉദ്ബോധനത്തിന്റെ വെളിച്ചത്തിൽ തിരിച്ചു വരവിന്റെ പാതയിലാണെന്ന കാര്യം സന്തോഷത്തിന് വക നൽകുന്നു. സന്മാർഗ്ഗ പാതയിൽ നിന്നും വ്യതിചലിച്ച് സംസ്ക്കാര ശൂന്യതയുടെ അന്ധകാരത്തിലേക്ക് ഊളിയിട്ടിറങ്ങിയ യുവതലമുറയെ സത്യപാതയിലേക്ക് നയിക്കേണ്ടത് തന്റെ കടമയും കർത്തവ്യവുമായി ഏറ്റെടുത്ത ബഹുവന്ദ്യരായ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി യുടെ ശ്രമഫലമായി അനിസ്ലാമിക രംഗത്തും മറ്റും പ്രവർത്തിച്ചിരുന്ന ഒരു പാട് മുസ്ലീം സഹോദരന്മാർ സദ് പാന്ഥാവ് തിരിച്ചറിഞ്ഞ് ഹൃദയ വിശുദ്ധി കരസ്ഥമാക്കിയിട്ടുണ്ട്. സിനിമാ രംഗത്തും, സംഗീത രംഗത്തും എന്നു വേണ്ട ഒരു വിശ്വാസിക്ക് നിഷിദ്ധമാക്കപ്പെട്ട പല മേഖലകളിലും വർത്തിച്ചിരുന്ന എത്രയോ യുവാക്കൾ ഇന്ന് നേരായ പാതയിലാണ്. ഇവരിൽ പലരും ഉസ്താദിനെ നേരിൽ കണ്ടിട്ടുപോലുമില്ലാത്തവർ ... ചിലർ ആ മഹനീയ സാന്നിദ്ധ്യം കൊതിക്കുന്നവരുമാണ്. ഇങ്ങനെയുള്ള ഒരു വ്യക്തിയാണ് കണ്ണൂർ മാട്ടൂൽ സ്വദേശിയായ കബീർ മാട്ടൂൽ...

സിനിമാ ഭ്രാന്ത് തലക്ക് പിടിച്ച്, മമ്മൂട്ടിയുമായുള്ള ആരാധനാ ഭ്രമം മൂത്ത് പരക്കം പാഞ്ഞിരുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു ഈ യുവാവിനും...

തന്റെ ജീവിതത്തെ അപ്പാടെ മാറ്റി മറിച്ച സംഭവത്തെ കുറിച്ച് കബീർ തന്നെ പറയുന്നത് വായിച്ച് നോക്കുക..........

''അസ്സലാമു അലൈക്കും.....

എല്ലാവരിലും അല്ലാഹുവിന്‍റെ രക്ഷയുണ്ടാവട്ടെ...

പത്ത് വര്‍ഷം മമ്മൂട്ടി ഫാന്‍സ് അസ്സോസിയേഷനിലും ജില്ലാ കമ്മിറ്റിയിലും സജീവമായ് പ്രവര്‍ത്തിച്ചു വന്നിരുന്ന ഒരു വ്യക്തിയാണ് ഞാൻ. ഓരോ സിനിമ വരുമ്പോഴും അതിലെ കഥാപാത്രങ്ങളെ അനുകരിച്ചാണ് ഞാന്‍ ത്രീയേറ്ററില്‍ പോവാറ്.. സിനിമക്ക് കളക്ഷന്‍ വര്‍ദ്ധിപ്പിക്കുവാനും ജനങ്ങളെ തിയേറ്ററിലേക്ക് ആകര്‍ഷിക്കുവാനും സിനിമാ പ്രചാരണം നടത്തി... ഒരുപാട് ആളുകളെ ഫാന്‍സിലേക്കും തിയേറ്ററിലേക്കും അതിലുപരി സിനിമയിലേക്ക് ആര്‍ട്ടിസ്റ്റുകളേയും എത്തിച്ചുകൊടുത്തു.. അങ്ങിനെ ഫാന്‍സിനും മമ്മൂട്ടിക്കും വേണ്ടി മാത്രം ജീവിക്കുമ്പോഴാണ് ബഹു: ഉസ്താദ് സിംസാറുല്‍ ഹഖിന്‍റെ രണ്ട് പ്രഭാഷണം കേള്‍ക്കാനിടയാവുന്നത്. നിങ്ങള്‍ ആരെ അനുകരിക്കുന്നുവോ അവർക്കൊപ്പമാണ് നാളെ.. എന്ന പ്രഭാഷണവും സിനിമ കണ്ട് അനുകരിച്ച് ജീവിതം നശിപ്പിക്കുകയും ഒളിച്ചോട്ടം നടത്തുകയും ചെയ്യുന്ന യുവതലമുറയെയും കുറിച്ചുള്ള പ്രഭാഷണങ്ങളാണ് എന്റെ മനസ്സിൽ മാറ്റത്തിന്റെ കുളിർക്കാറ്റ് വീശിയത്.

ഈ രണ്ട് സ്പീച്ചും കേട്ട് മനസ്സിലാക്കി മാനസീകമായ മാറ്റം ആഗ്രഹിച്ചു. ഇനി എത്രകാലം ആയിസുണ്ടാവുമെന്നറിയില്ല. എങ്കിലും ശേഷിക്കുന്ന നാളുകളില്‍ അല്ലാഹുവിനു വേണ്ടിയും ദീനിനു വേണ്ടിയുമാണ് ജീവിക്കാന്‍ ആഗ്രഹിക്കുന്നത്..... ഇന്‍ഷാ അല്ലാഹ് അതിന്‍റെ ഭാഗമായ് ഉസ്താദിന്‍റെ പ്രഭാഷണങ്ങളും ദീനി പരമായ അറിവുകളും പ്രചരിപ്പിക്കുണ്ട്.....

വിശദമായ് എഴുതിയിട്ട് ബോറടിപ്പിക്കുന്നില്ല. എങ്കിലും പ്രിയപ്പെട്ട ഉസ്താദിനെ നേരിൽ കാണാനിടയായ സാഹചര്യവും മനസ്സിലെ അടക്കാനാവാത്ത സന്തോഷവും നിങ്ങളെ അറിയിക്കുന്നു. എന്‍റെ മനസ്സിനെ മാറ്റിയെടുത്ത് ദീനിന്‍റെ മാര്‍ഗ്ഗത്തിലേക്ക് കൊണ്ട് വന്ന ഉസ്താദ് സിംസാറുല്‍ ഹഖിനെ നേരില്‍ കാണാന്‍ അതിയായ ആഗ്രഹമായിരുന്നു മനസ്സില്‍.
അങ്ങിനെ ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഇരിണാവിലേക്ക് അദ്ദേഹം വരുന്നതായ് അറിഞ്ഞത്. അവരെ ഒന്ന് കാണുവാനും ആ കരങ്ങള്‍ ഒന്ന് പിടിക്കാനും ആഗ്രഹിച്ചു. അങ്ങിനെ ഇരിണാവിലേക്ക് എത്തുകയും ചെയ്തു. അപ്പോഴാണ് അല്ലാഹുവിന്‍റെ കാരുണ്യത്താല്‍ സുഹൃത്ത് ഫസല്‍ വിളിച്ച് ഉസ്താദിനെ കാണാന്‍ സൗകര്യമൊരുക്കിത്തന്നത്. ഒന്ന് കാണാനേ ആഗ്രഹിച്ചുള്ളൂ. പക്ഷെ ഒരുമിച്ച് ഭക്ഷണം കഴിക്കാനും കുറച്ച് നേരം വിശേഷം പങ്കുവെക്കാനും അല്‍ഹംദുലില്ലാഹ്... അല്ലാഹു അവസരം ഒരുക്കി തന്നു. ഉസ്താദിനെ നേരില്‍ കണ്ടപ്പോള്‍ ഭക്ഷണം കഴിക്കുകയായിരുന്നതിനാൽ ആ കരം പിടിക്കാന്‍ കഴിഞ്ഞില്ല. അൽഹംദുലില്ലാഹ്...പിന്നീട് ഒരു സ്നേഹത്തിന്‍റെ ചുമ്പനം നല്‍കാനായിരുന്നു സാധിച്ചത്..

ഒരാളെ ദീനിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഒരിക്കലും ദീനില്‍ നിന്നും വഴുതിപ്പോവരുതെന്നും നിരന്തരം നിർദ്ദേശിച്ച് കൊണ്ട് എന്‍റെ ചുറ്റിലും ദീനിന്‍റെ നല്ല ആള്‍ക്കാര്‍ വലയം തീര്‍ക്കുന്നപോലെ തോന്നി. പിന്നീട് ഉസ്താദിനൊപ്പം പരിപാടി സ്ഥലത്തേക്കുമെത്തി...

സിനിമയിലും മമ്മൂട്ടി ഫാന്‍സിലും എനിക്ക് ഒത്തിരി കൂട്ടുകാരുണ്ടായിരുന്നു എന്നാല്‍ സിനിമയും ഫാന്‍സും വിട്ടപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടു. പിന്നീട് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ സ്പീച്ചസ് ഓഫ് സിംസാറുൽ ഹഖ് വാട്സ് ആപ് ഗ്രൂപ്പ് അഡ്മിൻ റഷീദ് മുനമ്പം എന്ന വ്യക്തി എന്‍റെ സൗഹൃദത്തിലേക്ക് വരികയുണ്ടായി. അത്യാവശ്യം ദീനി കാര്യങ്ങള്‍ പറഞ്ഞു. പിന്നീട് ഫസലും എത്തി.. ഇരിണാവിലെ അന്ന് രാത്രി ഫസല്‍, മാണിക്കോത്ത് അബൂബക്കറുൾപ്പടെ മറ്റ് പലരും സൗഹൃദത്തിലേക്ക് വന്നു. സിനിമയിലും ഫാന്‍സിലുമുള്ള സൗഹ്യദത്തേക്കാള്‍ അല്ലാഹുവിന്‍റെ ദീനിനുവേണ്ടി മഹനീയമായൊരു സൗഹ്യദം അല്ലാഹു തന്നു.. അവൻ നല്‍കിയത് ഖൈറാണ് ഇബ്ലിസ് തരുന്നത് ഷെറാണ് എന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു....

ഇങ്ങനെ നല്ല സൗഹാര്‍ദ്ദവും ഉസ്താദിനെ കാണാനുള്ള അവസരവും ഒരുക്കിയ സുഹൃത്തുക്കൾക്കും മറ്റുമെല്ലാം അല്ലാഹു ഹിദായത്ത് നല്‍കട്ടെ....
ഉസ്താദിനെ കാണാനും ഉസ്താദിനോപ്പം ഭക്ഷണം കഴിക്കാനും എല്ലാം സൗകര്യം ഒരുക്കിയ ആ വീട്ടുകര്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗത്തില്‍ വീടുനല്‍കട്ടെ... ആമീന്‍
എല്ലാത്തിനുമുപരി രണ്ട് വീഡിയൊ ക്ലിപ്പുകള്‍ എന്‍റെ ഫോണിലേക്കയച്ച ക്രിസ്ത്യന്‍ സഹോദരിക്കും നന്ദി....

ഈയവസരത്തിൽ ഈ വിധേയൻ ഒരു അനുഗ്രഹീത വചനം ഓർക്കുന്നു.. ''ഇന്നക അലാകുല്ലി ശൈഇന്‍ ഖദീര്‍.......... അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണ്............''

-മാണിക്കോത്ത് അബൂബക്കർ

വിവാഹവുമായി ബന്ധപ്പെട്ട സംശയങ്ങളും ഉത്തരങ്ങളും :-👪 *"ഇസ്ലാമിലെ വിവാഹം"* ചോദ്യോത്തര പംക്തി*______________________________...
26/01/2017

വിവാഹവുമായി ബന്ധപ്പെട്ട സംശയങ്ങളും ഉത്തരങ്ങളും :-
👪 *"ഇസ്ലാമിലെ വിവാഹം"* ചോദ്യോത്തര പംക്തി
*________________________________*

*ചോദ്യം*: _വിവാഹശേഷം ഭാര്യ ഭര്‍തൃവീട്ടിലാണോ ഭാര്യവീട്ടിലാണോ ഇസ്‌ലാമിക നിയമപ്രകാരം താമസിക്കേണ്ടത്?_

*ഉ*: രണ്ടിലുമല്ല. ഭര്‍ത്താവിന്‍റെ സ്വന്തം വീട്ടിലാണ് താമസിക്കേണ്ടത്. അതില്ലെങ്കില്‍ വാടകവീട്ടിലെങ്കിലും താമസസൌകര്യമൊരുക്കല്‍ ഭര്‍ത്താവിന്‍റെ കടമയാണ്. എന്നാല്‍ പരസ്പരം സമ്മതമാണെങ്കില്‍ ആരുടെ വീട്ടിലും താമസിക്കാം.
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ വിവാഹത്തോടെ ഭാര്യക്ക് കൊടുക്കല്‍ നിര്‍ബന്ധമാണ്. (തുഹഫ 8/362) പലരും പാര്‍പ്പിടം കുറെ കഴിഞ്ഞാണ് കൊടുക്കുന്നത്. അതില്‍ ഭാര്യക്ക് കുഴപ്പമില്ലെങ്കില്‍ കുഴപ്പമില്ല. പല കുടുംബ പ്രശ്നങ്ങളും ഉണ്ടാകുന്നത് ഇത് ശ്രദ്ധിക്കാത്തതുകൊണ്ടാണ്.

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _ഒരാളുടെ ഭാര്യ മരിച്ചു. വലിയ മക്കളുണ്ട്. എങ്കിലും വേറെ വിവാഹം കഴിക്കാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചാല്‍ മക്കള്‍ക്ക് എതിര്‍ക്കാന്‍ അവകാശമുണ്ടോ?_

*ഉ*: ഇല്ലെന്ന്‍ മാത്രമല്ല വരുമാനമില്ലാത്തതുകൊണ്ട് മഹറ് കൊടുക്കാനും ആ ഭാര്യക്ക് ചെലവ് കൊടുക്കാനും കഴിയാത്തയാളാണെങ്കില്‍ മഹറ് വാങ്ങികൊടുക്കലും ചെലവിന് കൊടുക്കലും മക്കളുടെ കടമയാണ്. കാരണം ഒരു ഇണയുണ്ടാവുക എന്നത് മനുഷ്യന്‍റെ പ്രധാന ആവശ്യങ്ങളില്‍പ്പെട്ടതാണ്. (തുഹഫ 7/423)

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _ഇസ്‌ലാമില്‍ വിവാഹത്തിന് പ്രത്യേക മാസം ഉണ്ടോ?_

*ഉ*: ഉണ്ട്. ശവ്വാല്‍ (തുഹഫ 7/253)

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _നബി(സ) ശവ്വാലിലാണോ വിവാഹിതനായത്?_

*ഉ*: അതെ. ആയിഷാബീവിയും നബി(സ)യും തമ്മിലുള്ള വിവാഹം ശവ്വാല്‍ മാസത്തിലായിരുന്നു. (തുഹഫ 7/255)

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _ഇരുപത്തഞ്ചുകാരനായ നബി(സ) നാല്‍പ്പതുകാരിയായ ഖദീജ(റ)യെയാണല്ലോ ആദ്യമായി വിവാഹം ചെയ്തത് അതുപോലെ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള സ്ത്രീകളെ വിവാഹം ചെയ്യല്‍ സുന്നത്തുണ്ടോ?_

*ഉ*: ഇല്ല. തന്നെക്കാള്‍ പ്രായക്കുറവുള്ളവരെ വിവാഹം ചെയ്യലാണ് ഉത്തമം. എന്നാല്‍ പ്രായക്കൂടുതലുള്ളവരെയും വിവാഹം ചെയ്യാം.

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _നികാഹിന് വരുമ്പോള്‍ മഹറ് എടുക്കാന്‍ മറന്നു. എന്നാല്‍ നിക്കാഹ് സ്വഹീഹാകുമോ?_

*ഉ*: ആകും. മഹര്‍ പ്രദര്‍ശിപ്പിക്കല്‍ സുന്നത്തേയുള്ളൂ. എന്നാല്‍ ഇണ ചേരുന്നതിന്‍റെ മുമ്പ് അത് വധുവിനെ ഏല്‍പ്പിക്കല്‍ നിര്‍ബന്ധമാണ്.

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _നികാഹ് കഴിഞ്ഞ ഉടനെ വരന്‍ വധുവിന്‍റെ കഴുത്തില്‍ മഹര്‍ ചാര്‍ത്തുന്ന പതിവുണ്ടല്ലോ ഇത് തെറ്റല്ലേ?_

*ഉ*: തെറ്റല്ല. നികാഹോടുകൂടി പരസ്പരം കാണലും മറ്റെല്ലാ കാര്യങ്ങളും ഹലാലായി. മാല ചാര്‍ത്തലും അതില്‍പ്പെട്ടതാണ്. എന്നാല്‍ അന്യപുരുഷന്മാരായ സുഹൃത്തുക്കളെയും കൂട്ടി മഹര്‍ ചാര്‍ത്തലാണ് തെറ്റ്.

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _നികാഹ് പള്ളിയില്‍ വെച്ചാകുന്നത് സുന്നത്താണോ?_

*ഉ*: സുന്നത്താണ്. (തുഹഫ 7/255)

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _ഭര്‍ത്താവിനുവേണ്ടി ഭാര്യ കിടപ്പറയില്‍ അണിഞ്ഞൊരുങ്ങി ഭര്‍ത്താവിനെ ആകര്‍ഷിക്കണം. അതുപോലെ ഭര്‍ത്താവ്‌ ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങേണ്ടതുണ്ടോ?_

*ഉ*: ഉണ്ട്. ഇബ്നു അബ്ബാസ്(റ) പറയുന്നു: "പുരുഷന്മാരുടെ അതേ അവകാശം സ്ത്രീകള്‍ക്കുമുണ്ട്" എന്ന ആയത്തു കാരണം ഞാന്‍ എന്‍റെ ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങാറുണ്ട്. അവള്‍ എനിക്കുവേണ്ടി അണിഞ്ഞൊരുങ്ങുന്നതു പോലെ.
(തുഹഫ 7/256)

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _ഖിബ്'ലക്ക് നേരെ കിടന്ന്‍ ഇണ ചേരുന്നതില്‍ തെറ്റുണ്ടോ?_

*ഉ*: കറാഹത്തില്ല.
(തുഹഫ 7/256)

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _വിവാഹം നിശ്ചയിച്ചു. നിക്കാഹ് കഴിഞ്ഞിട്ടില്ല വരന്‍ വധുവിന് മൊബൈല്‍ ഫോണ്‍, ആഭരണങ്ങള്‍ തുടങ്ങിയ സമ്മാനങ്ങളും കൊടുത്തു. പിന്നീട് ഇരുകൂട്ടരിലാരോ വിവാഹം വേണ്ടെന്നുവെച്ചു എന്നാല്‍ ആ സമ്മാനങ്ങള്‍ തിരിച്ചു വാങ്ങാമോ?_

*ഉ*: വാങ്ങാം. (ഫത്ഹുല്‍മുഈന്‍ 379)

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _സ്വര്‍ണ്ണം തന്നെ മഹര്‍ കൊടുക്കണമെന്നുണ്ടോ?_

*ഉ*: ഇല്ല. വില മതിക്കുന്ന എന്ത് വസ്തുക്കളും കൊടുക്കാം. നബി(സ)യുടെ പെണ്‍മക്കള്‍ക്ക് 500 ദിര്‍ഹം വെള്ളിയാണ് മഹറായി കിട്ടിയത്.
(ഫത്ഹുല്‍മുഈന്‍ 374)

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _എനിക്ക് മഹര്‍ വേണ്ട എന്നു പറയാന്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് അവകാശമുണ്ടോ?_

*ഉ*: ഉണ്ട്. അപ്പോള്‍ പുരുഷന് മഹര്‍ കൊടുക്കാതെ അവളെ വിവാഹം കഴിക്കാം.
(ഫത്ഹുല്‍മുഈന്‍ 267)

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _വിവാഹസദ്യ നല്‍കല്‍ രാത്രിയാണോ പകലാണോ ഉത്തമം?_

*ഉ*: രാത്രിയാണ് സുന്നത്ത്.
(തുഹഫ 7/498, ഫത്ഹുല്‍മുഈന്‍ 267)
പണ്ട് കാലത്തൊക്കെ കല്ല്യാണം രാത്രിയായിരുന്നല്ലോ.

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _വിവാഹത്തിന് സദ്യ കൊടുക്കാന്‍ സാധിച്ചില്ല. എങ്കില്‍ പിന്നീട് ഒരു ദിവസം കൊടുക്കല്‍ സുന്നത്തുണ്ടോ?_

*ഉ*: തീര്‍ച്ചയായും സുന്നത്തുണ്ട്. ഇണ മരിച്ചുപോവുകയോ ത്വലാഖ് ചൊല്ലി പിരിയുകയോ ചെയതാല്‍ പോലും വിവാഹസദ്യയുടെ സുന്നത്ത് ബാക്കിയായി കിടക്കും. അത് വീട്ടുകയും ചെയ്യാം._
(തുഹഫ 7/496)

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _നമുക്ക് സുന്നത്ത് നോമ്പ് ഉണ്ടെങ്കില്‍ ക്ഷണിച്ച വിവാഹത്തിനോ മറ്റോ നാം പങ്കെടുക്കേണ്ടതുണ്ടോ?_

*ഉ*: ഉണ്ട്. മാത്രമല്ല വീട്ടുകാരനുവേണ്ടി നോമ്പ് മുറിക്കലും ഭക്ഷണം കഴിക്കലും സുന്നത്താണ്. മുറിക്കുന്നില്ലെങ്കില്‍ അവിടെ പങ്കെടുക്കുകയും ബറകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം.
(തുഹഫ 7/508)

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _വിവാഹ ദിവസം വരന്‍റെ കൂടെ സല്‍ക്കാരത്തിന് പോകുന്ന ചില വിരുതന്മാര്‍ തമാശക്കായി അവിടെ നിന്ന്‍ വാഴക്കുല, ഫ്രൂട്ട്സ് തുടങ്ങിയവ എടുത്തുകൊണ്ടു പോരുന്നതില്‍ തെറ്റുണ്ടോ?_

*ഉ*: ഉണ്ട്. അതിഥിയായി വരുന്ന ആള്‍ക്ക് വിളമ്പിക്കൊടുത്ത ഭക്ഷണം കഴിക്കാം. ഒന്നും കൊണ്ടുവരികയോ പൂച്ചക്കോ മറ്റോ ഇട്ട് കൊടുക്കുകയോ പോലും ചെയ്യാന്‍ പാടില്ല. അതിന് വീട്ടുകാരന്‍റെ സമ്മതം വേണം.
(തുഹഫ 7/509)

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _ഭക്ഷണം ടാബിളില്‍ വെച്ചതിനുശേഷമാണോ ഇരിക്കേണ്ടത്. അതോ ഇരുന്നതിന് ശേഷമാണോ വെക്കേണ്ടത്_

*ഉ*: ഇരുന്നതിനുശേഷമാണ് ഭക്ഷണം കൊണ്ടുവെക്കേണ്ടത്. അത് ഭക്ഷണത്തോടുള്ള ബഹുമാനമാണ്. പാത്രങ്ങള്‍ എടുത്തതിനുശേഷമാണ് എണീക്കേണ്ടത്.
(ഇഹ്'യാ ഉലൂമിദ്ധീന്‍ 2/36)

*

*ചോദ്യം*: _ഫ്രൂട്ട്സ് ഭക്ഷണത്തിന്‍റെ മുമ്പോ പിമ്പോ ഉത്തമം?_

*ഉ*: ആദ്യം ഫ്രൂട്ട്സ് പിന്നെ മാംസം പിന്നെ മധുരം ഇതാണ് ശരിയായ ക്രമം.
(ശര്‍വാനി 7/512, ഇഹ്'യാ ഉലൂമിദ്ധീന്‍ 2/344)

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _വരന്‍ നികാഹില്‍ പങ്കെടുക്കാതെ പകരം വേറെ ഒരാളെ വക്കാലത്ത് ആക്കാമോ?_

*ഉ*: ആക്കാം.
(തുഹഫ 5/344)

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _ഒരാള്‍ തന്‍റെ ഭാര്യയുടെ ഉമ്മയെ (അമ്മായിഉമ്മ) തൊട്ടാല്‍ വുളു മുറിയുമോ?_

*ഉ*: ഇല്ല.

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _വിവാഹ സദ്യ നല്‍കേണ്ടതെപ്പോഴാണ്?_

*ഉ*: വിവാഹസദ്യയുടെ ഏറ്റവും ഉത്തമമായ സമയം ഭാര്യ ഭര്‍ത്താക്കന്മാര്‍ സംയോഗത്തിലേര്‍പ്പെട്ട ശേഷമാണ്. അതാണ് നബിചര്യ. നികാഹ് മാത്രം കഴിഞ്ഞ ശേഷമാണെങ്കില്‍ വിവാഹസദ്യയുടെ അടിസ്ഥാന സുന്നത്ത് മാത്രം ലഭിക്കും.
(ഫത്ഹുല്‍മുഈന്‍ 378)
കല്യാണത്തിന്‍റെ വിഭവങ്ങള്‍ വിളമ്പുന്നതിന്‍റെ മുമ്പ് തന്നെ നികാഹ് നടത്തലാണ് വിവാഹസദ്യയുടെ സുന്നത്ത് ലഭിക്കാനുള്ള ഏക പോംവഴി. ചിലര്‍ ചെയ്യുന്നതുപോലെ സദ്യയും സല്‍ക്കാരവും എല്ലാം കഴിഞ്ഞ് നിക്കാഹ് നടത്തിയാല്‍ ആ സദ്യക്ക് 'വിവാഹ സദ്യ' എന്ന പുണ്യം ലഭിക്കില്ല. മിക്കയാളുകളും മനസ്സിലാക്കാത്ത ഒരു വിഷയമാണിത്.

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _വിവാഹം വൈകുന്നത് കാരണം മക്കള്‍ ഹറാമില്‍ വീണാല്‍ മാതാപിതാക്കള്‍ കുറ്റക്കാരാകുമോ?_

*ഉ*: ആകും.

*---- ഇസ്ലാമിന്റെസൗന്ദര്യം. ------*

*ചോദ്യം*: _പെണ്ണ്‍ കാണാന്‍ പോകുമ്പോള്‍ കൂടെ കൂട്ടുകാരെ കൂട്ടാമോ?_

*ഉ*: കൂടെക്കൂട്ടാം പക്ഷെ അവര്‍ക്ക് പെണ്ണിനെ കാണിച്ചുകൊടുക്കല്‍ ഹറാമാണ്.

*അറിവുകൾ പഠിക്കുവാനും, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രമിക്കുക*

Pilgrims in Safa and Marwa, Mecca, Saudi Arabia.Ya Allah take us to Your Beautiful House. ... 😞
25/01/2017

Pilgrims in Safa and Marwa, Mecca, Saudi Arabia.
Ya Allah take us to Your Beautiful House.
... 😞

മസ്തിഷ്ക മരണമെന്ന അവയവ കച്ചവടംആക്സിഡൻറിൽ പെട്ട് ആശുപത്രിയിലെത്തുന്നയുവാക്കൾക്ക് മസ്തിഷ്ക മരണം  മെഡിക്കൽ വിദ്യാഭ്യാസ ഡയറക...
23/01/2017

മസ്തിഷ്ക മരണമെന്ന അവയവ കച്ചവടം

ആക്സിഡൻറിൽ പെട്ട് ആശുപത്രിയിലെത്തുന്ന
യുവാക്കൾക്ക് മസ്തിഷ്ക മരണം

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഡോക്ടറുടെ പരാതി:

അവയവ മാറ്റം അന്വേഷിക്കണം

അടുത്തിടെ മസ്തിഷ്ക മരണം സംഭവിച്ച ചെറുപ്പക്കാരന്റെ അവയവങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു ഡോക്ടർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി.

നിഥിൻ എന്ന ചെറുപ്പക്കാരന്റെ അവയവങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടതും മരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊല്ലം സ്വദേശിയായ അലോപ്പതി ഡോക്ടർ എസ്. ഗണപതി പരാതി നൽകിയത്. മസ്തിഷ്കമരണം സ്ഥിരീകരിക്കാനും അവയവദാനത്തിനും വ്യക്തമായ വ്യവസ്ഥകൾ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നേരത്തേ പൊതു താത്പര്യ ഹർജി നൽകിയ ഡോക്ടറാണ് എസ്. ഗണപതി.

കരുനാഗപ്പള്ളി മാരാരിത്തോട്ടം ആൽത്തറമൂട് പുതുമംഗലത്ത് കിഴക്കതിൽ മോഹനൻ - ലളിത ദമ്പതികളുടെ അകാലത്തിൽ പൊലിഞ്ഞ മകൻ നിഥിൻ (19) മസ്തിഷ്ക മരണത്തിന്റെ പേരിൽ നടക്കുന്ന അവയവ കച്ചവടത്തിന്റെ ഇരയാണെന്നാണ് ഡോ. ഗണപതി പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

ഈ മാസം 4ന് രാത്രി 9 മണിയോടെയാണ് നിഥിൻ സ‌ഞ്ചരിച്ച ബൈക്ക് വീടിന് സമീപം മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ നിഥിനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. എന്നാൽ ഉടൻ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് നിർദ്ദേശിച്ചത്. അവിടെ തീവ്ര പരിചരണ വിഭാഗത്തിലാക്കിയ നിഥിന്റെ അവസ്ഥയെക്കുറിച്ച് ബന്ധുക്കളോട് ആദ്യം ഒന്നും പറഞ്ഞില്ല.

എന്നാൽ 5ന് ഉച്ചയ്ക്ക് ശേഷം ഒരാൾ വന്ന് അടുത്ത ബന്ധുക്കളെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. നിഥിൻ ഇനി ജീവിക്കില്ലെന്നും അയാളുടെ അവയവങ്ങൾ ദാനം ചെയ്താൽ 9 പേരിലൂടെ ജീവിക്കുമെന്നും പറഞ്ഞു. പുറത്തെടുത്താൽ 15 മിനിട്ട് പോലും ജീവിക്കില്ലെന്നും അവയവങ്ങൾ ദാനം ചെയ്യണമെന്നും പറഞ്ഞ് അയാൾ സമ്മർദ്ദത്തിലാഴ്ത്തി. ഒടുവിൽ ബന്ധുക്കളുമായി ആലോചിച്ച് സമ്മർദ്ദത്തിന് വഴങ്ങി. നിഥിന്റെ അച്ഛൻ മോഹനൻ സമ്മതപത്രം ഒപ്പിട്ട് നൽകി. വൈകിട്ട് 4.45ന് മരിച്ചതായി സ്ഥിരീകരിച്ചു. അടുത്തദിവസം അവയവങ്ങൾ നീക്കി. ആശുപത്രി ചെലവായി 88,000 രൂപയുടെ ബില്ലും നൽകി.

കോടികളുടെ കച്ചവടം

മാറ്റിവയ്ക്കുന്ന അവയവങ്ങൾക്ക് താഴെപറയുന്ന വിലയാകുമെന്ന് ഡോ. ഗണപതി പറഞ്ഞു.

ഹൃദയം, ശ്വാസകോശം (50 ലക്ഷം), കിഡ്നി- 2 പേർക്ക് (30 ലക്ഷം), കരൾ (60 ലക്ഷം), പാൻക്രിയാസ് (20 ലക്ഷം), ചെറുകുടൽ (20 ലക്ഷം) കോർണിയ (2 പേർക്ക്- ഒരു ലക്ഷം)

സ്വകാര്യഅന്യായത്തിലെ ആവശ്യങ്ങൾ

ഡോ. ഗണപതി ഹൈക്കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ താഴെ പറയുന്ന ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്.

 മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ 4 ഡോക്ടർമാരുടെ പാനൽ, ഇതിൽ 2 പേർ സർക്കാർ മെഡി.കോളേജിൽ നിന്നായിരിക്കണം.

 തലച്ചോറ് ആൻജിയോഗ്രാം ചെയ്യണം.

 നടപടികൾ വീഡിയോയിൽ റെക്കാഡ് ചെയ്യണം

ഡോ. ഗണപതിയുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹൻ എം. സന്താനഗൗഡർ, ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നവംബർ 4ന് ഉത്തരവിട്ടു. തുടർന്ന് ഡിസംബർ 19ന് ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ ഡോ. ഗണപതിയെ ചർച്ചയ്ക്ക് ക്ഷണിച്ചു. കോടതി ഉത്തരവിൽ പറഞ്ഞ കാര്യങ്ങൾ ഉത്തരവായി പുറത്തിറക്കുമെന്ന് അറിയിച്ചു. ഇതുവരെ ഇറങ്ങിയില്ല.

ഷെയര്‍ ചെയ്യൂ. . .



#സുവൈബത്തുൽ_അസ്ലമിയ

Be careful. . Please share
18/01/2017

Be careful. . Please share

14/04/2016
02/03/2016

ഒരു ചെറിയ ചരിത്രം
---------------------------------------------

റസൂലിനെറെയും കദീജ ബീവിയുടെയും അഞ്ചാമത്തെ കുട്ടി ആയിരുന്നു ഫാത്തിമ
ഫാത്തിമയുടെ അഞ്ചാം വയസ്സില്‍ ആണ് വന്ദ്യപിതാവ് അല്ലാഹുവിന്റെ ദൂതന്‍ ആയി മാറിയത്
തന്റെ പിതാവിന്റെ ദൌത്യം എന്താണെന്നു കദീജ (റ) ഫാത്തിമയെ ബോധ്യപ്പെടുത്തുന്നു .
ഫാത്തിമയുടെ കൊച്ചു ഹൃദയത്തിലേക്ക് മിന്നല്‍ പിണര്‍ പോലെ അതിറങ്ങി ചെന്നൂ .
തുടര്‍ന്ന് അങ്ങോട്ട്‌ മുഹമ്മദ് നബിയെ തൊട്ടുരുമ്മി കൊണ്ട് എപ്പോഴും ഫാത്തിമ ഉണ്ടാകും
ഈ ഒട്ടി പിടിക്കലിന്റെ അര്‍ത്ഥം അധികം ആര്‍ക്കും പിടി കിട്ടിയിരുന്നില്ല
മക്കയിലെ ഇടുങ്ങിയ തെരുവിലൂടെ നടക്കുമ്പോഴും കഅബ ക്ക് സമീപത്തു പോകുമ്പോഴും മാത്രമല്ല അനുയായികളോടോപ്പം രഹസ്യ യോഗം ചേരുമ്പോഴും പരിസരത്തായി ഫാത്തിമ തങ്ങിയും പമ്മിയും നില്‍ക്കുന്നുണ്ടാകും
റസൂലിന്റെ കാവല്‍ മാലാഖ പോലെ
ഫാത്തിമക്ക് പത്ത് വയസ്സ് ആയിട്ടില്ല പ്രവാചകന്‍ മസ്ജിദുല്‍ ഹറമിലെത്തി പ്രാര്‍ഥിക്കുകയാണ് .
ഫാത്തിമയും ചുറ്റി പറ്റി നില്‍പ്പുണ്ട്
ഖുറൈശി പ്രമുഖരുടെ ഒരു കൂട്ടം അങ്ങോട്ട്‌ വന്നു
അബു ജഹല്‍ , ഉഖ്ബ ബു നു അബു രു അയ്യത്ത് , ഉമയ്യബ്നു ഖലാഫ് , ശൈബ ഉതുബ തുടങ്ങിയ ശത്രു സംഘം ആണെത്തിയത്
അബു ജഹല്‍ ചോദിച്ചു
ആര്‍ക്കാണ് ഒരു ഒട്ടകത്തിന്റെ കുടല്‍ മാല മുഹമ്മദിന്റെ കഴുത്തില്‍ ചാര്‍ത്താന്‍ ആകുക .
ഒരു വന്യ മൃഗത്തെ പോലെ ഉഖ്ബ പ്രസ്ത്തുത ചുമതല ഏറ്റെടുത്തു ഓടി പോയി ചത്ത ഒട്ടകത്തിന്റെ കുടല്‍ മാലയുമായി വന്നു സുജൂദിലായിരുന്ന നബിയുടെ കഴുത്തില്‍ ചാര്‍ത്താന്‍ അയാള്‍ മടിച്ചില്ല .
പ്രാര്‍ഥനനിരതനായ തന്റെ പിതാവിന്റെ കഴുത്തില്‍ കുടല്‍ മാല ഇടുന്നത് നേരില്‍ കണ്ട പത്ത് വയസ്സ് തികയാത്ത ആ പെണ് തരി. ധീരതയോടെ ചെന്ന് റസൂലിന്റെ കഴുത്തില്‍ നിന്ന് കുടല്‍ മാല എടുത്തു ദൂരെ കളഞ്ഞു
എന്നിട്ട് ഖുറൈഷി കൂട്ടത്തിനും പിതാവിനും ഇടയില്‍ സംരക്ഷകയായി നില കൊണ്ടു
കോപഗ്നി ജ്വലിക്കുന്ന തീഷ്ണ നയനങ്ങളെ നേരിടാന്‍ ആവാതെ ഖുറൈഷി കൂട്ടം സ്ഥലം വിട്ടു
റസൂല്‍ നമസ്കാരം പൂര്‍ത്തിയാക്കി മകളെ വാരി പുണര്‍ന്നു
മറ്റൊരിക്കല്‍ തവാഫ് ചെയ്യുക ആയിരുന്ന പ്രാവചകന്റെ മേല്‍ ഖുറൈഷി കൂട്ടം ചാടി വീണു
ആരുമില്ലാത്ത നേരത്ത് നടന്ന മിന്നലാക്രമണം കണ്ടു ഫാത്തിമ അലറി വിളിച്ചു
ഓടിയെത്തിയ അബൂബക്കര്‍ (റ) നബി സ അ യെ രക്ഷിക്കുക ആയിരുന്നു
റസൂലിന്റെ ദേഹത്ത് ഒരു തരി മണ്ണ് പോലും വീഴാതെ കാത്തു സൂക്ഷിക്കുന്ന അംഗ രക്ഷക കൂടി ആയിരുന്നു ഫാത്തിമ
ഫാത്വിമ ദൂരെ വരുന്നത് കണ്ടാല്‍ റസൂല്‍ എഴുനേറ്റു നില്‍ക്കും
എന്നിട്ടവളെ സ്വാഗതം ചെയ്യുന്നു .
ഉമ്മ വെയ്ക്കുന്നു .
അവളെ കൈ പിടിച്ചു തന്റെ ചാരത്തു നിര്‍ത്തുന്നു
നബിയാണ് വരുന്നതെങ്കില്‍ ഫാത്വിമ ഓടിച്ചെന്നു അദ്ധേഹത്തെ ഉമ്മ വെച്ചാനയിക്കുന്നു
ഒരിക്കല്‍ മൂന്നു ദിവസത്തെ പട്ടിണിക്ക് ശേഷം പ്രവാചകന് ഇത്തിരി ആഹാരം ലഭിക്കുന്നത് ഫാത്വിമയുടെ വീട്ടില്‍ നിന്നുമാണ്
അതാവട്ടെ ഫാത്തിമ വിശപ്പ്‌ സഹിച്ചു തിരുമേനിക്ക് വേണ്ടി കരുതി വെച്ചത്
വേറൊരിക്കല്‍ ദീര്‍ഘ യാത്ര കഴിഞ്ഞു വന്ന പ്രവാചകന്‍ മദീനയിലെ പള്ളിയില്‍ കയറി നമസ്കരിച്ചു പോയത് ഫാത്വിമയുടെ ഭാവനത്തിലെക്കാണ് ഫാത്വിമ നബിയുടെ കണ്ണിലും നെറ്റിയിലും മുത്തമിട്ടു .
പിന്നെ റസൂല്‍ സ കണ്ടത് ഫാത്വിമ കരയുന്നതാണ്
എന്ത് പറ്റി എന്ന ചോദ്യത്തിനു തേങ്ങലായിരുന്നു ഉത്തരം
താങ്കളുടെ മുഖം വല്ലാതയിരിക്കുന്നു.
നിറം മാറിയിരിക്കുന്നു
വസ്ത്രങ്ങള്‍ കീറി പറിഞ്ഞിരിക്കുന്നു
നബി സ മറുപടി പറഞ്ഞു :
ഇതിനാണോ കരയുന്നത് ?
നിന്റെ പിതാവ് ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ആണ് ഈ വഴി നടന്നതത്രയും ഇനി നടക്കാനുള്ള വഴികളും
കല്ലും മുള്ളും മരുഭൂമികളും താണ്ടുന്നത് അതിനു വേണ്ടിയത്രെ .ഗ്രാമങ്ങളിലും നഗരങ്ങളിലും ദിവ്യ സന്ദേശം എത്തിക്കാന്‍ ഉള്ള പാഥികനു ഇതിലൊക്കെ എന്തിരിക്കുന്നു മകളെ .
എല്ലാ വീടുകളിലും തമ്പുകളിലും ഞാന്‍ എത്തണം അവര്‍ സ്വീകരിച്ചാലും അപമാനിചാലും
പ്രാവചക കുടുംബത്തിന്റെ കൈത്തിരിയായി പാരമ്പര്യത്തിന്റെ ശേഷിപ്പായി ഒരു ആണ്‍ തരിയെ വിധിക്കാതെ അള്ളാഹു വലിയ ഭാരമാണ് ഫാത്തിമയുടെ ചുമലില്‍ വെച്ച് കൊടുത്തത്
പ്രവാചകന്റെ വീടിനു തൊട്ട അടുത്ത് തന്നെ താമസിക്കാന്‍ ആണ് ഫത്തിമക്കും ഭര്‍ത്താവ് അലിക്കും ലഭിച്ച നിര്ദ്ധെശം.
റസൂലിന്റെ ജാലകത്തിനു അഭിമുഖം ആയി ഫാത്വിമയുടെ വീടിനും ഒരു ജാലകം ഉണ്ടായിരുന്നു
എല്ലാ പ്രഭാതങ്ങളിലും പ്രവാചകന്‍ എണീറ്റ്‌ ഉടനെ തന്നെ ഫാത്തിമയെ അഭിവാദ്യം ചെയ്യുന്നു .
യാത്ര പുറപ്പെടുമ്പോഴും ഫാത്വിമയുടെ വാതിലിനു മുട്ടി യാത്ര പറയുന്നു .
എവിടെ പോയി മടങ്ങുമ്പോഴും ഫാത്വിമയുടെ വാതിലില്‍ മുട്ടി സലാം പറഞ്ഞെ സ്വന്തം വീട്ടിലേക്കു പ്രവാചകന്‍ കയറുകയുള്ളൂ .
കൈ പിടിച്ചു ചുംബിച്ച ശേഷമേ സ്നേഹധനനായ ആ പിതാവ് സ്വന്തം കാര്യങ്ങളിലേക്ക് നീങ്ങാറൂള്ളൂ
ഒരു പിതാവ് നിത്യവും പുത്രിയെ കൈ പിടിച്ചു ചുംബിക്കുന്നതിനു പെണ് മക്കളെ കുഴിച്ചു മൂടിയിരുന്ന അറേബ്യന്‍ സമൂഹത്തില്‍ അസാധരണ പ്രസക്തി ഉണ്ടായിരുന്നു
ഇതിലൂടെ റസൂല്‍ പഠിപ്പിക്കുന്ന ഒരു പാഠം ഉണ്ട്
ലോകത്തുള്ള സകല സ്ത്രീകളെയും സ്വന്തം മാതാവിനെ പോലെ ബഹുമാനിക്കുക
സഹോദരിയെ പോലെ സംരക്ഷിക്കുക
പുത്രിയെ പോലെ പരിപാലിക്കുക , നയനങ്ങള്‍ താഴ്ത്തി ആദരപൂര്‍വ്വം സ്ത്രീയുടെ മുന്‍പില്‍ നില്‍ക്കുക
കാമത്തിന്റെ അന്ധമായ വൈകൃതങ്ങള്‍ക്കുകീഴടക്കാന്‍ ഉള്ളവള്‍ അല്ല അവള്‍
പാദങ്ങളില്‍ പാദസരമാകുന്ന ചങ്ങലയിട്ടു പാവ കണക്കെ നൃത്തം ചെയ്യിക്കാന്‍ ഉള്ളതല്ല അവളുടെ വ്യക്തിത്വം
അവള്‍ക്കു നിര്‍ഭയം ഇറങ്ങി നടക്കാന്‍ കഴിയണം
അവള്‍ക്കു അധമ ബോധം ഉണ്ടാക്കരുത് അപമാനം ഉണ്ടാക്കരുത്
ബദര്‍ യുദ്ധത്തിന്റെ തൊട്ട മുന്‍പാണ് പ്രാവചക പുത്രിയും ഉസ്മാന്‍ (റ) ന്റെ പത്നിയുമായ റുഖിയ്യ രോഗഗ്രസ്തയാവുന്നത്
ഉസ്മാന്‍ (റ) റുഖിയ്യ യെ പരിചരിച്ചു കൂടെ നിന്നെങ്കിലും റുഖിയ്യ മരിച്ചു
ബദര്‍ യുദ്ധം കഴിഞ്ഞാണ് പ്രവാചകന്‍ എത്തിയത് അദ്ദേഹം രുഖിയ്യയുടെ ഖബറിടം സന്ദര്‍ശിച്ചു പ്രാര്‍ഥിക്കാന്‍ നിഴല്‍ പോലെ വിതുമ്പി കൊണ്ട് ഫത്വിമയും ഉണ്ടായിരുന്നു ഒപ്പം
റുഖിയ്യ ക്ക് വേണ്ടി കരഞ്ഞു വാര്‍ത്ത കണ്ണുകളുമായി തിരിച്ചു വരുമ്പോ ആണ് ബദറില്‍ രക്ത സാക്ഷിയാക്കി ആയവരുടെ ബന്ധു സ്ത്രീകള്‍ കരയുന്നത്
ഉമര്‍ (റ ) അവരെ കുറ്റപ്പെടുത്തുക ആയിരുന്നു
ഇത് കണ്ട റസൂല്‍ പറഞ്ഞു
അവര്‍ കരയട്ടെ ഉമര്‍
അവരെ തടയേണ്ട
ഹൃദയത്തില്‍ നിന്നും കണ്ണില്‍ നിന്നും വരുന്നത് ദൈവത്തില്‍ നിന്നുള്ളതാണ്
കൈകളിലും നിന്നും നാവില്‍ നിന്നും വരുന്നത് സാത്താന്റെ വകയും ആണ് .
(കൈ കൊണ്ട് മാറത്തടിച്ചു വിലപിക്കുന്നതുംതൊണ്ട വലിച്ചു കീറി നിലവിളിക്കുന്നതും ആണ് റസൂല്‍(സ ) തടഞ്ഞത്
ഹിജ്റ പത്താം വര്ഷം ഹജ്ജിന്റെ തൊട്ടു മുന്‍പ് റസൂല്‍ ഫത്വിമയെ വിളിച്ചു ഒരു രഹസ്യം പറഞ്ഞു :
വര്‍ഷത്തില്‍ ഒരിക്കല്‍ ജിബ്രീല്‍ എനിക്ക് ഖുറാന്‍ ഓതി തരും ഞാന്‍ അത് തിരിച്ചും ഓതി കൊടുക്കും
പക്ഷെ ഈ പ്രാവിശ്യം രണ്ടു തവണ ജിബ്രീല്‍ ഓതി തന്നിട്ടും എനിക്ക് തരിച്ചു ഓതി കൊടുക്കുവാന്‍ സാധിച്ചില്ല
എന്റെ സമയം അടുത്തിരിക്കുന്നു
ഹജ്ജു കഴിഞ്ഞു മടങ്ങുമ്പോള്‍ റസൂലിനു രോഗം കഠിനമായി .
പത്നി ആയിഷ (റ) യുടെ വീട്ടില്‍ അദ്ധേഹം ശയ്യാവലംബിയായി കിടക്കുക ആയിരുന്നു . ഫാത്വിമ കടന്നു വന്നു
റസൂല്‍ (സ) മരണ ശയ്യയില്‍ കിടക്കവേ ഫാത്വിമ അരികത്തിരുന്നു
ഫാത്വിമയുടെ ചെവിയില്‍ റസൂല്‍ (സ) എന്തോ അടക്കം പറഞ്ഞു
ഫാത്വിമ പൊട്ടി പൊട്ടി കരഞ്ഞു
അപ്പൊ റസൂല്‍ മറ്റെന്തോ ഒന്ന് കൂടെ ചെയവിയില്‍ പറഞ്ഞു
കരഞ്ഞ ഫാത്വിമ അതാ ചിരിക്കുന്നു
കണ്ടു നിന്നവര്‍ക്ക് ഒന്നും മനസ്സിലായില്ല
താന്‍ മരിക്കുക ആണെന്ന് റസൂല്‍ പറഞ്ഞപ്പോള്‍ ഫാത്വിമ കരഞ്ഞു
നമ്മുടെ കുടുംബത്തില്‍ നീയാണ് ആദ്യം എന്റെ കൂടെ വരുക എന്ന് പറഞ്ഞപ്പോ ആണ് ഫാത്വിമ ചിരിച്ചത്
റസൂലിന്റെ വിയോഗം ഫാത്വിമയെ തളര്‍ത്തി കളഞ്ഞു
ആ തളര്‍ച്ചയില്‍ നിന്നും പിന്നീടവര്‍ മോചിത ആയില്ല
ആശ്വാസ വചനങ്ങള്‍ അവരെ സ്പര്‍ശിച്ചില്ല
ഫാത്വിമ പിന്നീടു ചിരിച്ചിട്ടില്ല അലി (റ ) യും പുത്രന്മാരും സമശ്വസവുമായി സമീപത്തുണ്ടായിരുന്നു
ഇരുന്നും കിടന്നും മൂന്നു മാസം അവര്‍ കഴിച്ചു കൂട്ടി
റസൂലിന്റെ മരണാനന്തരം യഥാര്‍ത്ഥത്തില്‍ അവര്‍ സ്വയം മരണം കാത്തു കഴിയുക ആയിരുന്നു
29 വര്ഷം ജീവിക്കാനെ അവര്‍ക്ക് ഭാഗ്യം ഉണ്ടായുള്ളൂ ..
റസൂലിന്റെ സാന്ത്വനം ആയിരുന്നു അവര്‍ക്ക് ആവശ്യം
പിതാവിന്റെ വിയോഗത്തിനു ശേഷം ഭൂമിയില്‍ അവര്‍ നിശബ്ദ ആയിരുന്നു
ചിറകറ്റ പക്ഷിയെ പോലെ നിസ്സഹായ ആയിരുന്നു രസൂലിന്റെ ഖബറിടം നോക്കി അവര്‍ കിടന്നു
മരണം തന്നെ കൊണ്ട് പോവാത്തതില്‍ അക്ഷമയായിരുന്നു അവര്‍
പിതാവ് വാഗ്ദാനം ചെയ്ത സമ്മാനം എത്താറായി എന്ന് അവര്‍ക്ക് ഉറപ്പായിരുന്നു ഹിജ്റ 11 ആം വര്ഷം റമദാന്‍ മൂന്നു
അലിയും കുട്ടികളെയും കൂട്ടി മദീന മുനവ്വറയില്‍ നബിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ഥിച്ചു മടങ്ങി
ഏഴു വയസ്സുള്ള ഹസന്‍ ആറു വയസ്സുള്ള ഹുസൈന്‍
അഞ്ചു വയസുള്ള സൈനബ് മൂന്നു വയസ്സുകാരി ഉമ്മു കുല്‍സും എല്ലാവരെയും മാറി മാറി ചുംബിച്ചു
ഉമ്മു റാഫിയയോട് വരാന്‍ പറഞ്ഞയച്ചു അസ്മാ ബിന്‍ത് അബീസും ഉണ്ടായിരുന്നു കൂടെ അവര്‍ വന്നപ്പോള്‍ തന്നെ കുളിപ്പിച്ച് തരണമെന്ന് അവിശ്യപ്പെട്ടു
അവര്‍ കുളിപ്പിച്ചു വുളു എടുത്തു രസൂലിന്റെ മരണ ശേഷം ഉപയോഗിക്കാതെ ഇരുന്ന വെളുത്ത വസ്ത്രം അവരെടുത്തു ധരിച്ചു
മുറിക്കു നടുവില്‍ പായ വിരിക്കാന്‍ അവിശ്യപ്പെട്ടു
ഉമ്മു റാഫിയ അങ്ങിനെ ചെയ്തു
ഫാത്വിമ (റ) പതുക്കെ അവിടെ കിടന്നു
തല കഅബ യുടെ ഭാഗത്തേക്ക് സ്വയം തിരിച്ചു വെച്ചു
നിമിഷങ്ങള്‍ കഴിഞ്ഞു എന്തോ മന്ത്രിച്ചു അവര്‍ ചുണ്ടുകള്‍ പൂട്ടി
പിന്നെ എല്ലാവരെയും നോക്കി സാവാധാനത്തില്‍ കണ്ണുകളും അടച്ചു ഉറങ്ങി ഉണരാത്ത ഉറക്കം
അലി പോയി പള്ളിയില്‍ നിന്നും കുട്ടികളെ കൂട്ടി കൊണ്ട് വന്നു .
കുളിച്ചു വസ്ത്രം മാറി കിടക്കുന്ന ഫത്വിമയെ കഫം ചെയ്യേണ്ടാതില്ലയിരുന്നു
ഫാത്വിമ (റ) ആവിശ്യപ്പെട്ടത്‌ പോലെ അവരുടെ ഖബറടക്കം രാത്രിയിലാണ് അലി (റ) സ്വയം നടത്തിയത്
തന്റെ ഖബറിടം എവിടെ ആണെന്ന് ജനങ്ങള്‍ മനസ്സിലാക്കരുതെന്നു അവര്‍ ആഗ്രഹിച്ചിരുന്നു
മദീന നിശബ്ദമായി ഉറങ്ങുക ആയിരുന്നു
ആ രാത്രിയില്‍ ആരോരും അറിയാതെ രസൂലിന്റെ പുത്രിയുടെ ഖബറടക്കം നടന്നു
റസൂല്‍ പറഞ്ഞു : ഫാത്വിമ എന്റെ കരളിന്റെ കഷ്ണം ആണ്
എന്റെ ശരീരത്തിന്റെ ഭാഗമ ാണ്
ഫത്വിമയെ ദ്രോഹിക്കുന്നവന്‍ എന്നെയാണ് ദ്രോഹിക്കുന്നത്
എന്നെ ദ്രോഹിക്കുന്നവന്‍ അല്ലാഹുവിനെ ആണ് ദ്രോഹിക്കുന്നത് ..
എല്ലാ പെണ്കുട്ടികളും ഫാത്വിമമാര്‍ അത്രേ
എന്താണ് ദാമ്പത്ത്യം !
സത്യം മനസിലാക്കി ഈമാനോട്കൂടി ജീവിച്ച് മരിക്കാൻ അല്ലാഹു
ഹിദായത്ത് നൽകി
അനുഗ്രഹിക്കുമാറാകട്ടെ....آمـــــــــــــين
اللَّهُمَّ تَوَفَّنَا مُسْلِمِينَ وَأَحْيِنَا مُسْلِمِينَ وَأَلْحِقْنَا بِالصَّالِحِينَ

27/02/2016

അഹങ്കാരത്തിന്‍റെ ലക്ഷണങ്ങള്‍
*****************************

1.പെട്ടെന്ന് കോപിക്കുന്നു
2.മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല
3.എനിക്കെല്ലാംഅറിയാം,എനിക്കെല്ലാം കഴിയും,ഞാന്‍ എന്തോ
ആണെന്ന് ചിന്തിക്കുന്നു!
4.തന്‍റെ കഴിവിലേക്കും ,നേട്ടങ്ങളിലേക്കും,,മറ്റുള്ളവരുടെ ശ്രെദ്ധയെ ആകര്‍ഷിക്കുന്നു.
5.വിമര്‍ശനം കേട്ടാല്‍ പൊട്ടിത്തെറിക്കുന്നു!
6.വിമര്‍ശകരില്‍ നിന്ന് അകന്നു പോകും
7.വാക്കുകളെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടും
8.ക്ഷെമിക്കാന്‍ സാധിക്കില്ല
9.തിരുത്തലുകള്‍ സ്വീകരിക്കില്ല
10. വിധേയപ്പെടില്ല
11.പരാതിപ്പെടുകയും,പിറുപിറുക്കുകയും ചെയ്യുന്നു
12.സ്വയം നശിച്ചാലും തോറ്റു കൊടുക്കില്ല
13.സ്വന്തം നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ച് അവയില്‍
കുടുങ്ങിക്കിടക്കും
14.ദൈവത്തില്‍ ആശ്രെയിക്കില്ല
15.മറ്റുള്ളവരെ പുച്ഛം പറഞ്ഞും,താഴ്ത്തികെട്ടി സംസാരിച്ചും നടക്കും
16.തോറ്റാല്‍ തോല്പിച്ചവരോട് പക വച്ചു പുലര്‍ത്തുന്നു.
17.സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതെ അത് ആവര്‍ത്തിക്കുന്നു
18.നല്ല ബന്ധങ്ങള്‍,സ്ഥാപിക്കാനോ,ഉള്ളത് നിലനിര്‍ത്താനോ സാധിക്കില്ല
19.തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു
20.ഏതെങ്കിലും ദുശീലത്തിന് അടിമയായിരിക്കും
21.തെറ്റായ പഠനങ്ങളില്‍ പെട്ടെന്ന് വീഴുന്നു.
22.വീരവാദം മുഴക്കുന്നു.
അഹങ്കാരി സാധാരണ ഉപയോഗിക്കുന്ന ചില വാക്കുകള്‍
**************************************************************************************
"എന്നെ അറിയിച്ചില്ല,എന്നോട് ആരും പറഞ്ഞില്ല"
"അത് ഇതിലും നന്നായി ഞാന്‍ ചെയ്തു കാണിക്കാമായിരുന്നു"
"ഞാന്‍ ചത്താലേ ഇതിവിടെ നടക്കൂ"
"എന്‍റെ അടുത്ത് നിങ്ങളുടെ ഒരു കളിയും നടക്കില്ല"
"നിനക്ക് എന്നെ ശരിക്കും അറിയില്ല"
"ഞാന്‍ നല്ലത് രണ്ടെണ്ണം പറഞ്ഞിട്ടുണ്ട്"
"എന്‍റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം"
"ഞാന്‍ ആരാണെന്ന് അവനെ ഞാന്‍ കാണിച്ചു കൊടുക്കാം"
എന്‍റെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ"
"നിന്‍റെ ഒന്നും സഹായം ഇല്ലാതെ ജീവിക്കാന്‍ പറ്റുമോന്നു ഞാന്‍ ഒന്നു നോക്കട്ടെ"
**********************************************************************************
മുകളില്‍ പറഞ്ഞിരിക്കുന്നവയില്‍ ഫുള്‍ മാര്‍ക്ക്‌ കിട്ടുന്നവര്‍..ചീന്തിക്കുക ....മാററം വരുത്തുക.....ശീലിക്കുക...

Insha Allah
25/02/2016

Insha Allah

സഹൽ ബിൻ സഹദ് ( റ ) പറയുന്നു.നബി (സ്വ ) ഒരിക്കൽ കുട്ടികളുടെ അടുത്ത കൂടി കടന്നു പോയി . കുട്ടികൾ അപ്പോൾ മണ്ണില കളിക്കുകയായി...
26/01/2016

സഹൽ ബിൻ സഹദ് ( റ ) പറയുന്നു.നബി (സ്വ ) ഒരിക്കൽ കുട്ടികളുടെ അടുത്ത കൂടി കടന്നു പോയി . കുട്ടികൾ അപ്പോൾ മണ്ണില കളിക്കുകയായിരുന്നു . ഇത് കണ്ട ഉമർ ( റ ) കുട്ടികളെ തടയാനൊരുങ്ങി.ഉടനെ നബി (സ്വ ) പറഞ്ഞു ഉമർ അവരെ വിട്ടേക്കുക , മണ്ണ് കുട്ടികൾക്ക് വസന്തമാണ് ( ത്വബ്റാനി ).

ചില ഉമ്മമാരെ കാണാം . സ്നേഹ വാത്സല്യം കൊണ്ട് അവർ മക്കളെ ഇപ്പോഴും ഉപദേശിച്ചു കൊണ്ടിരിക്കും .മക്കളെ നിങ്ങൾ മണ്ണിലും ചലിയിലുമൊന്നും പോകരുത് . അസുഖം വരും ഇതും പറഞ്ഞു കുട്ടികളെ അവർ കുട്ടികളെ വീടിനുള്ളിൽ കമ്പ്യൂട്ടർ ഗയിമിന് മുന്നിൽ തളച്ചിടുകയും ചെയ്യും

ഇതേ ഉമ്മമാർ തന്നെ മക്കൾക് അസുഖം വരുമ്പോൾ പരിതപിക്കുന്നത്‌ കാണാം .എത്ര ശ്രദ്ധിച്ചാണ് വളർത്തുന്നത് എന്നിട്ടും എപ്പോഴും അസ്ഘം തന്നെ . അപ്പുറത്തെ കുട്ടികൾ നേരം വെളുത് വൈകുന്നേരം വരെ മണ്ണിലും ചളിയിലുമാണ് എന്നിട്ടും അവറ്റകൾക്ക് ഒരു കുഴപവുമില്ല

എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു ???

വിദഗ്ധർ പറയുന്നു കുട്ടികളെ ചെറുപ്പം മുതൽ തന്നെ പുറത്തു കളിക്കാൻ വിടണം മണ്ണിലും ചേറിലും ചളിയിലും അവർ കളിക്കട്ടെ
ബാക്ടീരിയകളോട് എങ്ങനെ പ്രതികരിക്കണമെന്ന് തലച്ചോറിനു മനസ്സിലാവുന്നത് ഇത്തരം കളികളിലൂടെയാണ് .

മണ്ണിലെ കളികൾ കുട്ടികളെ ശാന്തരും ക്ഷമാശീലരും ഉത്സാഹ ഭരിതരും ആകുമെന്നു പീഡിയാട്രിക് വിദഗ്ധർ ചൂണ്ടി കാണിക്കുന്നു . മണ്ണില കളിക്കുന്നതും ദേഹത്ത് ചളി പട്ടുന്നതുമെല്ലം നല്ലതാണെന്ന് മുംബൈയിലെ ബ്രീച് കാൻഡി ഹോസ്പിറ്റലിൽ കുറച്ചു മുന്പ് നടന്ന ഒരു സിബോസിയത്തിൽ പ്രശസ്ത പീഡിയാട്രിഷ്യൻ ഡോ.കേയ ലാഹിരി അഭിപ്രയപെടുകയുണ്ടായി .

മണ്ണുമായി വിട്ടു നിൽകുമ്പോൾ കുട്ടികൾ പ്രകൃതിയുമായി അകലുകയാണ് ചെയ്യുന്നത്.കുട്ടികൾക്ക് രോഗ പ്രതിരോധ ശേഷി പൊതുവെ കുറവാണെന്നിരിക്കെ ബക്റ്റീരിയകലുമായി സംബർക്കമില്ലതാകുമ്പോൾ അവരുടെ ഇമ്മ്യൂൺ സിസ്റ്റെം പിന്നെയും ദുർബലമാകുന്നു. ആസ്ത്മ ഉൾപെടെയുള്ള രോഗങ്ങള്ക് ഇത് പെട്ടന്ന് കാരണമാകുകയും ചെയ്യുന്നു . ബാക്ടീരയകളിൽ നിന്ന് അകലുന്നത് പ്രത്യക്ഷത്തിൽ ഗുണകരമായി തോന്നുമെങ്കിലും പ്രതിരോധ ശേഷിയെ അത് വല്ലാതെ ബാദിക്കുമെന്നും കുട്ടികൾക്ക് പെട്ടന്ന് അസുഗം ബാദിക്കുന്നത് ഈ പ്രതിരോധ ശേഷിയുടെ കുറവ് കൊണ്ടാണെന്നും ഡോക്ടർമാർ നമുക്ക് മുന്നറിയിപ്പ് നല്കുന്നുണ്ട് .

മക്കൾക് ഇന്ന് മണ്ണിൽ കളിക്കാൻ നേരമില്ല , അവർ അങ്ങനെ കളിക്കണമെന്ന് രക്ഷിതാക്കൾക് ഒട്ടും ആഗ്രഹവുമില്ല . കുറ്റം കോലും , കള്ളനും പോലീസും ,കണ്ണൻ ചിരട്ടയിലെ മണ്ണ് നിറച്ച പുട്ടും , ഓലപ്പാമ്പും ഓലപ്പീപ്പിയും നമ്മുടെ ഓർമയിലുണ്ട് . കാലു കൊണ്ട് മണ്ണും വെള്ളവും തെറിപ്പിച്ച് ഒന്നാമൻ ആയതും പരസ്പരം പച്ച മണ്ണ് വാരി കളിച്ചതും
പച്ച മാങ്ങയുടെ ചുന കൈകളിൽ കറ നൽകിയതും മാവിലും പ്ലാവിലും കവുങ്ങിലും വലിഞ്ഞു കയറാൻ നോകിയതും ഉൾപടെ ഒര്ക്കാൻ സുഗമുള്ള ഒരായിരം മഴ നനഞ്ഞ വസന്തമുണ്ടായിരുന്നു നമുക്കെല്ലാം . മണ്ണ് മക്കളുടെ വസന്തമാണെന്നു തിരു നബി ( സ്വ ) പറയുമ്പോൾ ... ആ വസന്തം പക്ഷെ എന്നാണു നമ്മുടെ മക്കള്കും തിരിച്ചു പിടിക്കനാവുക ........

***********************************************
സുവൈബത്തുൽ അസ്ലമിയ്യ

Address

Dubai

Website

Alerts

Be the first to know and let us send you an email when സുവൈബത്തുൽ അസ്ലമിയ്യ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share