Christian College Chengannur Alumni UAE Chapter

Christian College Chengannur Alumni UAE Chapter Is a group of UAE's X'an College former students Late Rt. Rev. Dr. Mathews Mar Athanesius Episcopa was the founder manager.

Christian College, Chengannur, Kerala was established by the management of the Marthoma Syrian Church of Malabar during June 1964 with the aim to provide higher education in Arts and Science of the highest standards encouraging sound learning, building up character and upholding moral and spiritual values. The college started as Junior College with 3 batches of Pre-Degree courses became a First Gr

ade College in 1967. It grew fast even beyond the dreams of its founding fathers and now it is one of the most reputed colleges in central Travancore and is an excellent example of the vision of the church and its commitment to the needs of the society.

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് അലുംനി, UAE ചാപ്റ്റർ വുമൺസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ Mental Health in Children and Adolesce...
21/05/2022

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് അലുംനി, UAE ചാപ്റ്റർ വുമൺസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ Mental Health in Children and Adolescents എന്ന വിഷയത്തെ ആസ്പദമാക്കിDr. Geethu Parvathy നാളെ ( 22.05.2022 ) Zoom മീറ്റിംഗ് വഴി നടത്തുന്ന പ്രഭാഷണം മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനം നൽകുമെന്ന് ഉറപ്പാണ്. മാതാപിതാക്കൾ കുട്ടികളെ ഒന്നാമതെത്തിക്കാൻ ശ്രമിക്കുന്ന ഈ കാലത്ത്, കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ പറ്റി പലപ്പോഴും ചിന്തിക്കാറില്ല. കുട്ടികളുടെ മാനസിക സംഘർഷങ്ങൾ എങ്ങനെ നേരിടാം എന്നതിനെപ്പറ്റി വിശദമായി ഡോക്ടർ ഗീതു പാർവതി സംസാരിക്കും . നാളെ UAE സമയം 4.30 PM ന് എല്ലാ പ്രിയപ്പെട്ടവരും വളരെ പ്രധാനപ്പെട്ട ഈ Zoom മീറ്റിംഗിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം,
അനൂപ്.

28/03/2022

നമ്മൾ നേടി

കേരളത്തിന്റെ തനത് കലാരൂപങ്ങൾ പ്രൗഡിയോടെ അവതരിപ്പിച്ച് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് അലുംനി UAE ചാപ്റ്റർ, കേരളത്തിലെ ഒട്ടുമിക്ക കോളേജുകളും അണിനിരന്ന അക്കാഫ് കാർണിവൽ ഘോഷയാത്രാ മത്സരത്തിൽ സമ്മാനം നേടി ( 2nd Runner up ). മുൻനിരയിൽ താലപ്പൊലിയേന്തി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് അലുംനിലെ സുന്ദരിമാർ അണി നിരന്നു. അവർക്ക് പിന്നിലായി ഒപ്പന മാർഗംകളി മോഹിനിയാട്ടം തുടങ്ങിയ നൃത്ത വേഷവിധാനത്തിൽ എത്തിയ പെൺകുട്ടികൾ അണിനിരന്നു.
വള്ളപാട്ടും ആർപ്പുവിളികളുമായി അവർക്ക് പുറകിൽ പുരുഷന്മാർ.ആഷിഷിന്റെയും അഭിലാഷിന്റെയും നേതൃത്വത്തിലുള്ള വള്ളപ്പാട്ട് കാണികൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

ഏറ്റവും പുറകിലായി ചെണ്ടമേളത്തിന്റെ താളവശ്യത. മുത്തുക്കുടകളുടെ വർണ്ണ ശോഭ കൂടി ആയപ്പോൾ കാണികൾക്ക് തൃശ്ശൂർപൂരം കാണുന്ന ആവേശമായി.

പരിപാടികൾക്ക് നേതൃത്വം വഹിച്ചു സീത, സിന്ധു, വീണ, ജൂലി, ദിനു, ജോർജ് തുടങ്ങി എല്ലാവർക്കും നന്ദി.

സ്നേഹപൂർവ്വം,
അനൂപ്.

1995 ഓഗസ്റ്റ് മാസത്തിലെ ഒരു സായാഹ്നം. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ക്രിക്കറ്റ് സെലക്ഷൻ നടക്കുകയാണ്. സാധാരണ പ്രീഡിഗ്രി പ...
19/02/2022

1995 ഓഗസ്റ്റ് മാസത്തിലെ ഒരു സായാഹ്നം. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ക്രിക്കറ്റ് സെലക്ഷൻ നടക്കുകയാണ്. സാധാരണ പ്രീഡിഗ്രി പിള്ളേരെ ഒന്നും ടീമിൽ എടുക്കാറില്ല. ഡിഗ്രിക്കാർക്കാണ് പരിഗണന. ആ പരിഗണന ഒന്നു കൊണ്ടു മാത്രം ഞാനും ടീമിലുണ്ട്! ആ സെലക്ഷൻ ട്രയൽസ്സിൽ ഒരു പ്രീഡിഗ്രി പയ്യൻ വന്നു തീപ്പൊരി വേഗത്തിൽ പന്ത് എറിഞ്ഞു. നീണ്ടുമെലിഞ്ഞ ആ പയ്യനോട് ഞാൻ പേര് ചോദിച്ചു.അവൻ പറഞ്ഞു "സോണി"

തീപ്പൊരി വേഗത്തിൽ ഞങ്ങളെല്ലാം വിറപ്പിച്ച ആ പയ്യനെയും ഏതായാലും ടീമിൽ ഉൾപ്പെടുത്തി. അനിൽ സി പി എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയിരുന്നു ഞങ്ങളുടെ ക്യാപ്റ്റൻ. പല ഇന്റർ കോളേജിയേറ്റ് മത്സരങ്ങളിലും ഞങ്ങൾ കളിച്ചു. സോണിയുടെ ബൗളിംഗിന് മുമ്പിൽ എതിർ ടീമിലെ പലരും പകച്ചു പണ്ടാരമടങ്ങി. പക്ഷേ ഞാൻ ഉൾപ്പെടെയുള്ള മറ്റ് ബൗളേഴ്‌സിന് തലങ്ങും വിലങ്ങും അടി കിട്ടി ( സ്വഭാവികം )..അങ്ങനെ പല ടൂർണമെന്റ്ലും ഞങ്ങൾ വിജയകരമായി തോറ്റു.

ഉജ്ജ്വല പ്രകടനത്തോടെ സോണി കേരള യൂണിവേഴ്സിറ്റി ടീമിലെത്തി. അധികം വൈകാതെ സോണി കേരള യൂണിവേഴ്സിറ്റി ക്യാപ്റ്റനായി. കേരള യൂണിവേഴ്സിറ്റി ക്യാപ്റ്റൻ ആയിട്ടും പക്ഷേ സോണി, ക്രിസ്ത്യൻ കോളേജിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തില്ല. അതിന് കാരണമായി സോണി എന്നു പറഞ്ഞത്, അനിൽ സി പി യാണ് എന്റെ സീനിയർ, അദ്ദേഹം തന്നെ ക്യാപ്റ്റൻ ആകട്ടെ എന്നാണ്.

അധികം വൈകാതെ സോണി കേരള രഞ്ജി ടീമിൽ എത്തി. പിന്നീട് കേരള രഞ്ജി ടീം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ മാരിൽ ഒരാൾ ആയി. പിന്നീട് ഇന്ത്യ എ ടീമിൽ വരെ കളിച്ചു. രഞ്ജി ട്രോഫി മത്സരത്തിൽ ഹാട്രിക് എടുത്തിട്ടുള്ള രണ്ടാമത്തെ കേരള ബൗളർ. അതേ *സോണി ചെറുവത്തൂരിനെ* പറ്റിയാണ് ഞാൻ പറഞ്ഞു വന്നത്.

സോണി ഇപ്പോൾ ദുബായിൽ ഒരു പ്രൊഫഷണൽ കോച്ചാണ്. പോണ്ടിച്ചേരി യുടെ ചീഫ് സെലക്ടർ ഉം ആണ്.

ഏദൻ ആപ്പിൾ ടോം എന്ന പതിനേഴുകാരൻ കേരള രഞ്ജി ടീമിൽ ഇടം നേടി ആദ്യ പന്തിൽ തന്നെ വിക്കറ്റ് എടുത്തത് വലിയ വാർത്ത ആയിരുന്നല്ലോ. ഏദനെ കണ്ടെത്തിയതും പരിശീലിപ്പിച്ചതും സോണി ചെറുവത്തൂരാണ്.

സോണി പരിശീലിപ്പിച്ച മറ്റ് നിരവധി കളിക്കാർ ഇപ്പോൾ പ്രൊഫഷണൽ മത്സരങ്ങളിൽ കളിക്കുന്നുണ്ട്.

ജീവിതത്തിൽ ഒരിക്കൽ സോണിയെ പരിചയപ്പെട്ടിട്ട് ഉള്ളവർ ഒരിക്കലും ആ വ്യക്തിത്വത്തെ മറക്കില്ല. അത്രയ്ക്കു സൗമ്യനാണ് അദ്ദേഹം.

AKCAF നടത്തുന്ന APL മത്സരത്തിൽ സോണിയും ഞാനും ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ ടീമിൽ കളിക്കുന്നുണ്ട്. സോണി ഉള്ളത് എതിർ ടീമിന്റെ ചങ്കിടിപ്പ് കൂട്ടുമെങ്കിലും ഞാൻ ഉള്ളത് അവർക്ക് ഒരു വലിയ ആശ്വാസമാകും എന്ന് പ്രതീക്ഷിക്കുന്നു!

പ്രണാമം
06/02/2022

പ്രണാമം

ആറര അടി പൊക്കം. ഒത്ത ശരീരം.  തൂവെള്ള മുടിയും മീശയും. ടക്ക് ഇൻ ചെയ്ത ഷർട്ട്‌. ബെൽറ്റ്‌ ഹോൾ ഇല്ലാത്ത പാന്റ്സ്. വെട്ടി തിളങ...
03/02/2022

ആറര അടി പൊക്കം. ഒത്ത ശരീരം. തൂവെള്ള മുടിയും മീശയും. ടക്ക് ഇൻ ചെയ്ത ഷർട്ട്‌. ബെൽറ്റ്‌ ഹോൾ ഇല്ലാത്ത പാന്റ്സ്. വെട്ടി തിളങ്ങുന്ന ഷൂസ്.

ഇങ്ങനെ ഒരാൾ കോളേജിൽ ബുള്ളറ്റിൽ വന്നിറങ്ങുന്ന രംഗം ഒന്ന് ഓർത്തു നോക്കൂ...

മോഹൻലാലിൻറെ സിനിയാണെങ്കിൽ ബിജിഎം ഉറപ്പ്...

He walks like a Prince. He is a Prince!

മോഹൻലാലിനെ വെല്ലുന്ന എൻട്രി ആണ് പ്രൊഫസർ പ്രിൻസ് എബ്രഹാം സാറിന്റെ ക്രിസ്ത്യൻ കോളേജിലേക്കുള്ള എൻട്രി!

സാറിന്റെ ക്ലാസ്സുകൾ അതി ഗംഭീരമാണ്. സാർ Shakespeare നാടകങ്ങൾ പഠിപ്പുക്കുമ്പോൾ ഒരു നാടകം നേരിൽ കാണുന്ന ഫീലാണ്. അതി ഗംഭീരം.

ഇന്ന് പ്രിൻസ് സാറിന്റെയും മേഴ്‌സി ആന്റിയുടെയും അമ്പതാം വിവാഹ വാർഷികമാണിന്ന്.

പ്രിൻസ് സാറിനും മേഴ്‌സി ആന്റിക്കും സ്നേഹം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ❤

സ്നേഹപൂർവ്വം,

അനൂപ്

04/12/2012

You are requested to attend the General Body meeting of the Christian College Alumni Association on 8th December 2012, Saturday, 6.30 P.M at Tulip Inn Hotel ( Formerly known as Royal Palace) , Gussais, Dubai. This hotel is behind Grand Hotel. All our members are requested to attend this meeting.

18/11/2012
01/11/2012

Dear Alumni,

After our successful participation in AKCAF Onam celebration , it is our picnic time. Details as below.

Thursday, November 15, 2012 from 10.00 a.m – 06.00 p.m at (Nov 15 is a public holiday)

Mushrif Park – Dubai.

We are planning to celebrate this day together for a great fun for kids and adults. Snacks and lunch will be arranged on the venue.

Contribution : AED 50 per Family

: AED 20 per Individual

Please do come and join this get together to get back to the old fun with high spirits. Mark it memorable with your presence! Looking forward to see you.

Note : Please confirm your availability with number of members (Adults + Kids) to make the arrangement for food and other facilities.

Best Regards,

Aji Thomas (Convenor) (050-6283036)

George Jacob M (050 - 5452285)

General Secretary

23/10/2012

In AKCAF ONAM THIRUMOOLKAZHA procession 2012 we got the 10th place out of 38 colleges.

THANKS AND CONGRATULATIONS TO ALL THE PARTICIPANTS........

Address

UAE
Dubai
AE

Alerts

Be the first to know and let us send you an email when Christian College Chengannur Alumni UAE Chapter posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share