Light of the world

Light of the world This group content must be Christ-centered, Biblically accurate, include Scripture references, and encourage members to deepen their relationship with God.

It is not for shoutouts or self-promotion.

10/10/2021
10/10/2021

പ്രഭാത പ്രാർത്ഥന..🙏
ഉണർന്നു പ്രശോഭിക്കുക..നിന്റെ പ്രകാശം വന്നു ചേർന്നിരിക്കുന്നു..കർത്താവിന്റെ മഹത്വം നിന്റെമേൽ ഉദിച്ചിരിക്കുന്നു..(ഏശയ്യാ :60/1)
അമ്മേ..ജപമാല രാജ്ഞി..
അനുഗ്രഹത്തിന്റെ പുതിയൊരു പ്രഭാതത്തിലേക്ക് മിഴിതുറക്കുമ്പോൾ ജപമാലയും കൈയ്യിലേന്തി ജീവിതവഴികളിലൂടെ അമ്മയുടെ കരം കോർത്തു പിടിച്ചു കൊണ്ട് ഞങ്ങളും ഒരു തീർത്ഥയാത്ര ആരംഭിക്കുന്നു..വിശുദ്ധ കൊച്ചുത്രേസ്യാ പുണ്യവതിയെപ്പോലെ ഏറ്റവും ചെറിയ പ്രവൃത്തികളിൽ പോലും സ്നേഹത്തിന്റെ വിശുദ്ധഭാവം സ്വന്തമാക്കാനുള്ള കൃപയ്ക്കായി ഞങ്ങളും ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു.ഓരോ പ്രവൃത്തികളിലും സ്നേഹത്തേക്കാളേറെ വെറുപ്പ് കടന്നു വരുമ്പോഴാണ് പലപ്പോഴും ഞങ്ങളുടെ ജീവിതം കൂടുതൽ ദുഃസഹമായി തീരുന്നത്..ഭവനത്തിൽ ഞങ്ങൾ നേരിടുന്ന പങ്കാളിയുടെ അനാവശ്യമായ മുൻകോപത്തിലും..കുഞ്ഞുമക്കളുടെ അതിരുകടന്ന കുസൃതിയിലും പ്രകോപനപരമായി പെരുമാറാതെ ആത്മസംയമനത്തോടെയും..ഉചിതമായ ശാന്തതയോടെയും അവയെ നേരിടാൻ എന്നെ പഠിപ്പിക്കേണമേ..ആരെക്കുറിച്ചും മോശമായതൊന്നും ചിന്തിക്കാതെ എന്റെ മനസ്സിനെയും..ആരുടെയും കുറ്റങ്ങളെയും കുറവുകളെയും പറഞ്ഞു രസിക്കാതെ എന്റെ നാവിനെയും..ആരെയും മുൻവിധിയോടെ സമീപിക്കാതെ എന്റെ ഹൃദയത്തെയും വിശുദ്ധിയോടെ നിയന്ത്രിക്കാൻ എനിക്കു വരമരുളേണമേ..അലസതയോടെ കഴിയുന്ന ഓരോ നിമിഷങ്ങളെയും അനുയോജ്യമായ പ്രാർത്ഥനാവരത്തോടും..തിരുവചനധ്യാനത്തോടുമൊപ്പം ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാനും..അതുവഴി പരിശുദ്ധ അമ്മയോടൊപ്പം കോർത്തു പിടിച്ച കരങ്ങളോടെ വിശുദ്ധിയുടെ പടവുകൾ കയറാനും ഈശോയിൽ ഞങ്ങളെ സജ്ജരാക്കുകയും ചെയ്യണമേ..
വിശുദ്ധ കൊച്ചുത്രേസ്യാ..ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ..ആമേൻ 🙏

(3.4.2021 ശനി).                   " അന്ന് ഒരുക്കത്തിൻ്റെ ദിവസമായിരുന്നു ; സാബത്തിൻ്റെ ആരംഭവുമായിരുന്നു. ഗലീലിയിൽ നിന്നു ...
03/04/2021

(3.4.2021 ശനി). " അന്ന് ഒരുക്കത്തിൻ്റെ ദിവസമായിരുന്നു ; സാബത്തിൻ്റെ ആരംഭവുമായിരുന്നു. ഗലീലിയിൽ നിന്നു യേശുവിനോടൊപ്പം വന്നിരുന്ന സ്ത്രീകൾ അവനോടൊപ്പംപോയി കല്ലറ കണ്ടു. അവൻ്റെ ശരീരം എങ്ങനെ സംസ്കരിച്ചു എന്നും കണ്ടു. അവർ തിരിച്ചു ചെന്ന് സുഗന്ധദ്രവ്യങ്ങളും ലേപന വസ്തുക്കളും തയ്യാറാക്കി. സാബത്തിൽ അവർ നിയമാനുസൃതം വിശ്രമിച്ചു.) ( Lake - ലൂക്കാ:- 23:53 - 54). 🙏 സാബത്തിനെ ചവിട്ടിമെതിക്കുന്നതിൽ നിന്നും എൻ്റെ വിശുദ്ധ ദിവസത്തിൽ നിൻ്റെ ഇഷ്ടം അനുവർത്തിക്കുന്നതിൽ നിന്നും നീ പിന്തിരിയുക;സാബത്തിനെ സന്തോഷദായകവും കർത്താവിൻ്റെ വിശുദ്ധ ദിനത്തെ ബഹുമാന്യവുമായി കണക്കാക്കുക. നിൻ്റെ സ്വന്തം വഴിയിലൂടെ നടക്കാതെയും നിൻ്റെ താത്പര്യങ്ങൾ അന്വേഷിക്കാതെയും വ്യർ ത്ഥഭാഷണത്തിലേർപ്പെടാതെയും അതിനെ ആദരിക്കുക. അപ്പോൾ നീ കർത്താവിൽ ആനന്ദം കണ്ടെത്തും.ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ നിന്നെ ഞാൻ സവാരി ചെയ്യിക്കും. നിൻ്റെ പിതാവായ യാക്കോബിൻ്റെ ഓഹരികൊണ്ട് നിന്നെ ഞാൻ പരിപാലിക്കും. കർത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്. നമ്മുടെ പിതാവായ ദൈവത്തിൽ നിന്നു നിങ്ങൾക്കു കൃപയും സമാധാനവും! ആമേൻ🙏 (Iടaiah - ഏശയ്യാ :- 58: 13 - 14) ,(Colossians - കൊളോസോസ്:- 1: 2) .

Ammen
29/03/2021

Ammen

Address

Muhaisnah 2
Dubai
971

Telephone

+971559170704

Website

Alerts

Be the first to know and let us send you an email when Light of the world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Light of the world:

Share