അള്ളാഹു അക്ബർ

അള്ളാഹു അക്ബർ ഒരു വിശ്വാസിയുടെ നഷ്ടപ്പെട്ടു പോയ ധനമാണ് ഇല്മ്...അത് നേടി എടുക്കൽ എന്നും അവന് നിർബന്ധം ആണ്...

സൃഷ്ടാവായ അല്ലാഹുവിനെ അറിയുക...

ദൈവം ഇല്ല എന്നു വാദിക്കുന്നവർക്ക്, ഒരു തുള്ളി ബീജമോ ഒരു ഈച്ചയെയോ സൃഷ്ടിക്കാൻ ആകുമോ ?

ലോകത്തിൻ്റെ നായകൻ പുണ്യ നബിയുടെ  *ﷺ* ജന്മ ദിനം..😍.*صلو على النبي ﷺ*
25/08/2026

ലോകത്തിൻ്റെ നായകൻ പുണ്യ നബിയുടെ *ﷺ* ജന്മ ദിനം..😍.

*صلو على النبي ﷺ*

04/06/2026

Juma Mubarak

“കച്ചവടം ഉപേക്ഷിക്കുക”
ആഴ്ചയിലെ രണ്ട് മണിക്കൂറിൽ ഒളിഞ്ഞിരിക്കുന്ന വിജയത്തിന്റെ രഹസ്യം

വിജയിക്കാൻ എന്താണ് വേണ്ടത്?

കൂടുതൽ ബുദ്ധിയോ?

കൂടുതൽ അധ്വാനമോ?

കൂടുതൽ തന്ത്രങ്ങളോ?

ഇന്നത്തെ ലോകം നമ്മളെ അങ്ങനെയാണ് പഠിപ്പിക്കുന്നത്. കൂടുതൽ സമ്പാദിക്കണം, കൂടുതൽ വളരണം, കൂടുതൽ മുന്നിലെത്തണം. ഓരോ മിനിറ്റും പണമാക്കി മാറ്റാൻ മനുഷ്യൻ ഓടിക്കൊണ്ടിരിക്കുകയാണ്.

പക്ഷേ ഖുർആൻ വിജയത്തെക്കുറിച്ച് പഠിപ്പിക്കുന്ന ചില കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് ആദ്യ നോട്ടത്തിൽ മനസ്സിലാകണമെന്നില്ല.

ജുമുഅ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

സൂറത്തുൽ ജുമുഅയിലെ ഈ ആയത്തുകൾ ഒരു പ്രത്യേക സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇറങ്ങിയത്. റസൂൽ ﷺ ജുമുഅ ഖുതുബ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വ്യാപാരക്കാഫില മദീനയിൽ എത്തി. ആളുകൾ കാത്തിരുന്ന ചരക്കുകളായിരുന്നു അതിലുള്ളത്. വാർത്ത പരന്നപ്പോൾ ചിലർ ഖുതുബ വിട്ട് പുറത്തേക്ക് നീങ്ങി.

അപ്പോൾ അല്ലാഹു ഈ വചനങ്ങൾ അവതരിപ്പിച്ചു.

“ജുമുഅ ദിവസത്തിൽ നമസ്കാരത്തിനായി വിളിക്കപ്പെട്ടാൽ അല്ലാഹുവിന്റെ സ്മരണയിലേക്ക് ധൃതിപിടിച്ച് പോകുക. وَذَرُوا الْبَيْعَ. ബയ്‌അ് ഉപേക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങൾക്ക് ഉത്തമം, നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ.”

(സൂറത്തുൽ ജുമുഅ 62:9)

ഈ ആയത്തിൽ ഒരു അത്ഭുതമുണ്ട്.

അല്ലാഹു تِجَارَة (തിജാര) എന്ന പദമല്ല ഉപയോഗിച്ചത്.

ഉപയോഗിച്ചത് الْبَيْع (അൽ-ബയ്‌അ്) എന്ന പദമാണ്.

രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

تِجَارَة എന്നാൽ ബിസിനസ്, വ്യാപാരം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന വിശാലമായ അർത്ഥമാണ്.

പക്ഷേ الْبَيْع എന്നാൽ വിൽപ്പനയും വാങ്ങലും നടക്കുന്ന ആ നിർണായക നിമിഷം. ഡീൽ ക്ലോസ് ചെയ്യുന്ന നിമിഷം. പണം കൈയിൽ കിട്ടുന്ന നിമിഷം. മനുഷ്യൻ ഏറ്റവും കൂടുതൽ പിടിച്ചുനിൽക്കുന്ന നിമിഷം.

അവിടെയാണ് അല്ലാഹു പറയുന്നത്:

“നിന്റെ ബിസിനസ് ഉപേക്ഷിക്കൂ” എന്നല്ല.

“നിനക്ക് ഏറ്റവും പ്രിയപ്പെട്ട ആ ഡീൽ പോലും എനിക്കുവേണ്ടി മാറ്റിവെക്കാൻ കഴിയുമോ?” എന്നാണ്.

അതിലും അത്ഭുതം, ഇവിടെ “ഉപേക്ഷിക്കുക” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് وَذَرُوا എന്ന പദമാണ്.

അത് വെറുമൊരു “നിർത്തുക” എന്നല്ല.

പിന്നിലാക്കുക.

രണ്ടാം സ്ഥാനത്തേക്ക് മാറ്റുക.

മുൻഗണനയിൽ നിന്ന് മാറ്റിവെക്കുക.

എന്ന അർത്ഥങ്ങളും അതിലുണ്ട്.

അതായത് അല്ലാഹു പറയുന്നത്:

“ലോകം ഉപേക്ഷിക്കൂ” എന്നല്ല.

“ഈ നിമിഷം ലോകത്തെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി എന്നെ ഒന്നാം സ്ഥാനത്താക്കൂ” എന്നതാണ്.

ഇതാണ് ജുമുഅയുടെ കേന്ദ്രസന്ദേശം.

അതുകൊണ്ടാണ് അടുത്ത ആയത്തിൽ അല്ലാഹു പറയുന്നത്:

“നമസ്കാരം പൂർത്തിയായാൽ ഭൂമിയിൽ വ്യാപിച്ചുപോകുകയും അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും ചെയ്യുക.”

(62:10)

ശ്രദ്ധിക്കൂ.

ആദ്യം الْبَيْع ഉപേക്ഷിക്കാൻ പറഞ്ഞു.

പിന്നെ വീണ്ടും ജോലിയിലേക്ക് മടങ്ങാൻ പറഞ്ഞു.

അതായത് പ്രശ്നം കച്ചവടമല്ല.

പ്രശ്നം മുൻഗണനയാണ്.

പണം പ്രശ്നമല്ല.

പണത്തിന് ഹൃദയത്തിൽ കിട്ടുന്ന സ്ഥാനമാണ് പ്രശ്നം.

ജോലി പ്രശ്നമല്ല.

ജോലിക്ക് അല്ലാഹുവിനെക്കാൾ മുകളിൽ കിട്ടുന്ന സ്ഥാനമാണ് പ്രശ്നം.

റസൂൽ ﷺ ഈ സത്യം മറ്റൊരു ഹദീസിൽ വളരെ ശക്തമായി പറഞ്ഞിട്ടുണ്ട്:

“ദിർഹമിന്റെയും ദിനാറിന്റെയും അടിമ നശിച്ചുപോകട്ടെ…”

(സഹീഹുൽ ബുഖാരി)

റസൂൽ ﷺ പറഞ്ഞത് പണം സമ്പാദിക്കുന്നവൻ നശിക്കട്ടെ എന്നല്ല.

പണത്തിന്റെ ഉടമയാകാതെ, പണത്തിന്റെ അടിമയാകുന്നവനാണ് നശിക്കുന്നതെന്ന്.

അതാണ് ജുമുഅയും പഠിപ്പിക്കുന്നത്.

കച്ചവടം ചെയ്യൂ.

വ്യാപാരം ചെയ്യൂ.

സമ്പാദിക്കൂ.

വളരൂ.

പക്ഷേ ഹൃദയത്തിന്റെ സിംഹാസനത്തിൽ ഇരിക്കേണ്ടത് പണമല്ല.

അല്ലാഹുവാണ്.

വാസ്തവത്തിൽ ജുമുഅ ബിസിനസുകാരന് മാത്രമുള്ള പാഠമല്ല.

🏀🥎🥎🥎🥎⚾⚾⚾⚾🏀
N4 മീഡിയ സപ്പോർട്ടേയ്സ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

*ഗ്രൂപ്പ് 4️⃣

സകലരിലും സന്ദേശമെത്താൻ ലിങ്ക് സഹിതം ഷയർ ചെയ്യുക*
▪️▪️▪️▪️▪️▪️

ഓരോ നമസ്കാരവും ഇതേ പാഠം തന്നെയാണ് പഠിപ്പിക്കുന്നത്.

ഫജ്റിൽ ഉപേക്ഷിക്കുന്നത് ഉറക്കമാണ്.

ദുഹ്റിൽ ഉപേക്ഷിക്കുന്നത് ജോലിയാണ്.

അസ്റിൽ ഉപേക്ഷിക്കുന്നത് തിരക്കുകളാണ്.

മഗ്‌രിബിൽ ഉപേക്ഷിക്കുന്നത് ലോകസംസാരങ്ങളാണ്.

ഇശായിൽ ഉപേക്ഷിക്കുന്നത് വിശ്രമമാണ്.

ജുമുഅയിൽ ഉപേക്ഷിക്കുന്നത് الْبَيْع ആണ്.

രൂപങ്ങൾ മാറുന്നു.

പക്ഷേ പരീക്ഷണം ഒന്നുതന്നെ.

“എന്റെ വിളിയും നിന്റെ ഇഷ്ടവും ഒരേ സമയം മുന്നിൽ വന്നാൽ നീ ഏതിനാണ് മുൻഗണന നൽകുക?”

അതാണ് അല്ലാഹു ചോദിക്കുന്നത്.

അതുകൊണ്ടാണ് ആയത്തിന്റെ അവസാനം അല്ലാഹു പറയുന്നത്:

ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ

“അതാണ് നിങ്ങൾക്ക് ഉത്തമം, നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ.”

എത്ര ഉത്തമം?

എങ്ങനെ ഉത്തമം?

എത്ര ബറകത്ത്?

അല്ലാഹു വിശദീകരിക്കുന്നില്ല.

കാരണം ചില കാര്യങ്ങൾ കണക്കുകൂട്ടി മനസ്സിലാക്കാനാവില്ല.

അനുസരിച്ചാൽ മാത്രമേ മനസ്സിലാകൂ.

മനുഷ്യൻ കരുതുന്നത് rizk ഡീലിൽ നിന്നാണെന്ന്.

ഖുർആൻ പഠിപ്പിക്കുന്നത് rizk ഡീൽ സൃഷ്ടിച്ച റബ്ബിൽ നിന്നാണെന്ന്.

അതുകൊണ്ട് ജുമുഅയുടെ ഏറ്റവും വലിയ പാഠം കച്ചവടം ഉപേക്ഷിക്കലല്ല.

അല്ലാഹുവിന് മുന്നിൽ എന്തും രണ്ടാം സ്ഥാനത്തേക്ക് മാറ്റാൻ തയ്യാറാകുന്ന ഒരു ഹൃദയം വളർത്തലാണ്.

കാരണം യഥാർത്ഥ വിജയം കൂടുതൽ സമ്പാദിക്കുന്നതിലല്ല.

അല്ലാഹുവിനെ ഒന്നാം സ്ഥാനത്ത് വെക്കാൻ പഠിക്കുന്നതിലാണ്.

അവിടെയാണ് ബറകത്ത്.

അവിടെയാണ് സമാധാനം.

അവിടെയാണ് ദുനിയാവിലെയും ആഖിറത്തിലെയും വിജയം.

*صلو على النبي ﷺ*

Zain Dimora

❤️❤️

17/05/2026

........................................
*ദുൽഹിജ്ജ :*
*ആദ്യ പത്തിലെ*
*സുപ്രധാന ആചാരങ്ങൾ*
🌴🌴🌴🌴🌴🌴🌴🌴🌴

🕳️ *ഒന്ന്:*
ദുൽഹിജ്ജ :
ഒന്നു മുതൽ പത്ത് ദിവസം ,സൂറത്തുൽ ഫജ്ർ, പതിവാക്കൽ സുന്നത്താണ്. അവലംബയോഗ്യമായ ഹദീസുകൾ ഇവ്വിഷയത്തിൽ വന്നിട്ടുണ്ട്.(ഫത്ഹുൽ മുഈൻ ,ഇആനത്ത്: 2/107)
*يسن أن يواظب على - والفجر وليال عشر - في عشر ذي الحجة*

🕳️ *രണ്ട്:*
ദുൽഹിജ്ജ :
ആദ്യത്തെ പത്തു ദിവസം ആട് , മാട് ,ഒട്ടകങ്ങളെ കാണുകയോ അവയുടെ ശബ്ദം കേൾക്കുകയോ ചെയ്യുമ്പോൾ തക്ബീർ ചൊല്ലൽ സുന്നത്താണ്.( ഇആനത്ത്: 1/ 419)
*يكبر ندبا في عشر ذي الحجة حين يرى شيئا من بهيمة الأنعام أو يسمع صوتها*

അല്ലാഹു അക്ബർ എന്നു ഒരു പ്രാവശ്യം മാത്രം പറയലാണ് സുന്നത്ത്.അതാണു പ്രബല വീക്ഷണം.( ശർവാനി: 3/54)
*يقول ألله أكبر فقط مرة على المعتمد*

🕳️ *മൂന്ന്:*
ദുൽഹിജ്ജ :
ആദ്യത്തെ ഒമ്പതു ദിവസം നോമ്പ് പിടിക്കൽ സുന്നത്താണ്. നബി(സ്വ) പ്രസ്തുത നോമ്പ് അനുഷ്ഠിച്ചിരുന്നു.( ഇആ നത്ത് :2/415)
*كان رسول الله صلى الله عليه وسلم يصوم تسع ذي الحجة*

🕳️ *നാല്:*
അറഫ: ദിവസം (ദുൽ ഹിജ്ജ :9 ന്) നോമ്പ് ശക്തമായ സുന്നത്താണ്.( ഹജ്ജിന്റെ കർമവുമായി ബന്ധപ്പെട്ടവനു അറഫ: നോമ്പ് സുന്നത്തില്ല. അവൻ നോമ്പ് ഒഴിവാക്കലാണ് സുന്നത്ത്. ( ഇആനത്ത്: 2/4/4)
*يسن متأكدا صوم يوم عرفة لغير حاج*

🕳️ *അഞ്ച്:*
ദുൽഹിജ്ജ :
എട്ടിനു നോമ്പ് പിടിക്കൽ പ്രത്യേകം സുന്നത്തുണ്ട്.
യതാർത്ഥത്തിൽ അന്നു ദുൽഹിജ്ജ :ഒമ്പതാകുമോ എന്ന സൂക്ഷ്മതയ്ക്കു വേണ്ടിയും ദുൽഹിജ്ജ :യുടെ ആദ്യത്തെ ഒമ്പത് ദിവസങ്ങളിൽ പെട്ടു എന്ന നിലയ്ക്കും സുന്നത്തു വന്നു എന്നതുകൊണ്ടാണ് പ്രത്യേകത ഉണ്ടായത്.( ഇആനത്ത്: 2/415)
*يكون الثامن مطلوبا من جهتين جهة الإحتياط بعرفة وجهة دخوله في العشر غير العيد*
ദുൽഹിജ്ജ :ആദ്യത്തെ ഒമ്പത് ദിവസം ,അറഫ ദിവസം (ദുൽഹിജ്ജ :ഒമ്പത്) എന്നീ രണ്ടു പ്രത്യേകത അറഫ: നോമ്പിനും ഉണ്ട്.

🕳️ *ആറ്:*
ദുൽഹിജ്ജ :മാസത്തിലെ ആദ്യ പത്തു ദിനരാത്രങ്ങളിൽ സ്വദഖ: വർദ്ധിപ്പിക്കൽ ശക്തമായ സുന്നത്താണ്. റമളാൻ മാസത്തിനു ശേഷം സ്വദഖ: ചെയ്യാനും വർദ്ദിപ്പിക്കാനും ഏറ്റവും മഹത്വമായത് ദുൽഹിജ്ജ : ആദ്യ പത്തു ദിനരാത്രങ്ങളാണ്.
(മുഗ്നി, ശർവാനി: 7/199 , തുഹ്ഫ: 7-179)
*وتتأكد في الأيام الفاضلة كعشر ذي الحجة وأيام العيد*
*ويليه أي رمضان عشر ذي الحجة*

🕳️ *ഏഴ്:*
ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവർ ദുൽ ഹിജ്ജ : ഒന്നു മുതൽ മൃഗത്തെ അറവ് നടത്തുന്നത് വരെ തൻ്റെ ശരീരത്തിലെ നഖം, മുടി, രക്തം, ശരീരത്തിൻ്റെ മറ്റു ഭാഗങ്ങൾ എന്നിവ നീക്കാതിരിരിക്കണം
നീക്കാതിരിക്കൽ സുന്നത്തും നീക്കൽ കറാഹത്തുമാണ് . ( നീക്കൽ അനിവാര്യമാണെങ്കിൽ കറാഹത്തില്ല ( ഉദാ: പല്ല് വേദന കാരണം പല്ല് പറിക്കൽ)
(തുഹ്ഫ: 9 / 346)

🕳️ *എട്ട്:*
അറഫ: ദിനം സുബ്ഹ് മുതൽ അയ്യാമുത്തശ് രീഖിൻ്റ അവസാന ദിനം മഗ് രിബിൻ്റെ സമയം പ്രവേശിക്കുന്നത് വരെ നിസ്കരിക്കപ്പെടുന്ന എല്ലാ നിസ്കാരങ്ങൾക്കു ഉടനെയും (നിസ്കാരാനന്തരമുള്ള ദിക്റിൻ്റെ മുമ്പ്) തക്ബീർ ചൊല്ലൽ സുന്നത്താണ്. - ഈ തക്ബീറിന് മുഖയ്യദ് എന്നു പറയും - (ഇആനത്ത് : 1/303)

*ﻭﻳﻜﺒﺮ ﻋﻘﺐ ﻛﻞ ﺻﻼﺓ ﻣﻦ ﻋﻘﺐ ﻓﻌﻞ ﺻﺒﺢ ﻳﻮﻡ ﻋﺮﻓﺔ.*
*ﻭﻗﻮﻟﻪ: ﺇﻟﻰ ﻋﺼﺮ ﺁﺧﺮ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ ﺃﻱ ﺇﻟﻰ ﻋﻘﺐ ﻓﻌﻞ ﻋﺼﺮ ﺁﺧﺮﻫﺎ.*
*ﻭﻫﺬا ﻣﻌﺘﻤﺪ اﺑﻦ ﺣﺠﺮ.*
*ﻭاﻋﺘﻤﺪ ﻣ ﺭ ﺃﻧﻪ ﻳﺪﺧﻞ ﺑﻔﺠﺮ ﻳﻮﻡ ﻋﺮﻓﺔ ﻭﺇﻥ ﻟﻢ ﻳﺼﻞ اﻟﺼﺒﺢ، ﻭﻳﻨﺘﻬﻲ ﺑﻐﺮﻭﺏ ﺁﺧﺮ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ.*
*ﻭﻋﻠﻰ ﻛﻞ ﻳﻜﺒﺮ ﺑﻌﺪ ﺻﻼﺓ اﻟﻌﺼﺮ ﺁﺧﺮ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ، ﻭﻳﻨﺘﻬﻲ ﺑﻪ ﻋﻨﺪ اﺑﻦ ﺣﺠﺮ، ﻭﻋﻨﺪ ﻣ ﺭ ﺑﺎﻟﻐﺮﻭﺏ.*

🕳️ *ഒമ്പത് :*
ബലിപെരുന്നാൾ രാവ് സൂര്യൻ അസ്തമിച്ചത് മുതൽ പെരുന്നാൾ നിസ്കാരം വരെ നിരന്തരം തക്ബീർ ചൊല്ലൽ സുന്നത്താണ് - ഈ തക്ബീറിന് മുർസൽ എന്നു പറയും - (ഫത്ഹുൽ മുഈൻ: പേജ്: 110 )
*يكبر في ليلتهما من غروب الشمس إلى أن يحرم الإمام مع رفع صوت*

🕳️ *പത്ത്:*
പെരുന്നാൾ രാവ് ഇബാദത്ത് കൊണ്ട് സജീവമാക്കൽ പ്രത്യേകം സുന്നത്താണ്.( ശർവാനി:3 /51
*ﻭﻳﺴﺘﺤﺐ ﺇﺣﻴﺎء ﻟﻴﻠﺘﻲ اﻟﻌﻴﺪ ﺑﺎﻟﻌﺒﺎﺩﺓ ﻭﻟﻮ ﻛﺎﻧﺖ ﻟﻴﻠﺔ ﺟﻤﻌﺔ ﻣﻦ ﺻﻼﺓ ﻭﻏﻴﺮﻫﺎ ﻣﻦ اﻟﻌﺒﺎﺩاﺕ، ﻭﻳﺤﺼﻞ اﻹﺣﻴﺎء ﺑﻤﻌﻈﻢ اﻟﻠﻴﻞ*
✏️ ദുആ വസ്വിയ്യത്തോടെ

തെറ്റുകളെ ഒഴിവാക്കാൻ അതു പോലെ കടം ഒഴിവാക്കാൻ പുണ്യ നബി  ﷺ  പഠിപ്പിച്ച ദുആ
28/03/2026

തെറ്റുകളെ ഒഴിവാക്കാൻ അതു പോലെ കടം ഒഴിവാക്കാൻ പുണ്യ നബി ﷺ പഠിപ്പിച്ച ദുആ

09/03/2026

✍🏼റമളാനിന്റെ രണ്ടാമത്തെ പത്ത് പിന്നിടുകയാണ്.
എത്ര പെട്ടെന്നാണ് പുണ്യ ദിനങ്ങള്‍ കഴിഞ്ഞു പോയത് അല്ലേ.

മനുഷ്യജീവിതത്തോട് ഉപമിച്ച് പറഞ്ഞാല്‍ ആയുസ്സിലെ ആദ്യ ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞത് പോലെ.

കളിയും ആസ്വദാനവുമെല്ലാം കഴിഞ്ഞ് ജീവിതത്തെ പക്വതയോടെ സമീപിക്കേണ്ട നാളുകളായി എന്ന് സാരം.

അത് തന്നെയാണ് റമളാനെന്ന പരിശീലന ശിബിരവും നമ്മോട് പറയുന്നത്.
ഏതൊരു പരിശീലന കളരിയിലും ആദ്യദിനങ്ങള്‍ അങ്ങനെയായിരിക്കുമല്ലോ.

പരിശീലന മേഖലയില്‍ ഐസ് ബ്രേക് എന്നോ വിദ്യാഭ്യാസ മേഖലയിലാകുമ്പോള്‍ പ്രിപറേറ്ററി കാലമെന്നോ ഒക്കെ നാം ഔപചാരികമായി വിളിക്കുന്ന അത് തന്നെ.
ശേഷം വരുന്ന തീക്ഷ്ണമായ പ്രവര്‍ത്തനങ്ങളിലേക്കും ദിനങ്ങളിലേക്കും, ശരീരത്തെയും അതിലേറെ മനസ്സിനെയും സജ്ജമാക്കുന്ന സമയമാണ് അത്.

റമളാനിലെ ആദ്യ ദിനങ്ങളില്‍ അല്ലാഹുﷻവിന്റെ കൊച്ചുമക്കളാണ് നാം. വിശുദ്ധ മാസത്തിലേക്ക് കടന്നുവന്ന നവാഗതര്‍. അത് കൊണ്ട് തന്നെ, അവന്റെ കാരുണ്യത്തിനാണ് നാം ഈ ദിനങ്ങളില്‍ കൈനീട്ടിയത്.

ഏതൊരു പദ്ധതിയിലും പോലെ, ആദ്യദിനങ്ങള്‍ വിട്ടുവീഴ്ചകളുടേതായിരിക്കും. ശേഷം പൊറുക്കപ്പെടാത്ത പലതും ആദ്യനാളുകളില്‍ പൊറുക്കപ്പെടും. ആദ്യപത്ത് കുട്ടികളുടെ പത്താണെന്ന് പഴമക്കാര്‍ പറഞ്ഞിരുന്നതും ഒരു പക്ഷെ, ഇത് കൊണ്ട് തന്നെയാവാം.

അഥവാ, ആദ്യപത്തില്‍, വ്രതമെടുക്കുന്ന വിശ്വാസികളെല്ലാം അല്ലാഹുﷻവിന്റെ കുട്ടികളാണ് എന്നര്‍ത്ഥം.

ഇനി അങ്ങോട്ടുള്ളത് ഗൌരവത്തോടെ കാര്യങ്ങളെ സമീപിക്കേണ്ട സമയമാണ്. എവിടെയെങ്കിലും എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചുപോയാല്‍ അതിന് തക്കതായ കാരണങ്ങള്‍ നിരത്തി മാപ്പപേക്ഷിക്കുകയേ നിര്‍വ്വാഹമുള്ളൂ. പാപമോചനത്തിനായി, കാരണങ്ങള്‍ നികത്തി, ഇനി ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന ഉറച്ച മനസ്സോടെ, കരഞ്ഞ് കരഞ്ഞ് മാപ്പപേക്ഷിക്കുകയേ നിര്‍വ്വാഹമുള്ളൂ. അതാണ് മഗ്ഫിറതിന്റേതെന്ന് പറയുന്ന ഇനി വരുന്ന നാളുകള്‍.

നമുക്ക് ശ്രമിക്കാം, നാഥന്‍ തുണക്കട്ടെ..,
آميــــــن يـا رب الــعالمــيــــــــن 🤲🏻

31/08/2025

പുണ്യ നബി ﷺ തങ്ങൾ ലോകത്തിന് മുഴുവൻ റഹ്മത്ത് ആയിരുന്നു...

04/04/2025

🌹🌹🌹🌹🌹🌹🌹🌹മറഞ്ഞുപോയറംസാൻ നിലാവ് 🌹🌹🌹🌹🌹

ഭാവമാറ്റങ്ങളില്ലാതെ റംസാൻ വിടപറഞ്ഞപ്പോൾ
പെട്ടൊന്ന് മാറുന്നത് മനുഷ്യരാണോ......

പകലിന്റെ ഇളം കാറ്റിലും
രാത്രിയുടെ കുളിർ മയിലും റംസാൻ സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു.

വിട പറഞ്ഞപ്പോൾ മനസ്സിൽ സങ്കടക്കടലായിരുന്നു.
അടുത്തവർഷം നിന്റെ പിറവിയെകണ്ടു സന്തോഷിക്കാൻ
ആരുടെയൊക്കെ
നഗ്ന നേതൃങ്ങൾക്ക്ഭാഗ്യം ലഭിക്കും.

റംസാൻ പുലരികളിൽസൂര്യ കിരണങ്ങൾ മെല്ലെ തഴുകി തലോടി
ഉച്ചയോടെ പൂർവ്വാതികം ശക്തി പ്രാപിച്ചാലും
സായാഹ്നസന്ധ്യാവേളയിൽ ഇളം കാറ്റോടെ വിശ്വാസിയെ ആശ്വാസിപ്പിക്കുമായിരുന്നു
റംസാൻ നിലാവിന് തണുപ്പേറുംമ്പോഴും
ദിനങ്ങളായ് ചുറ്റി മറയുംമ്പോഴും
ആത്മസംതൃപ്തിയിലൂടെഅവിടെന്ന് സമ്മാനിച്ച സന്തോഷത്തിൽ ഹൃദയം അവിടെ നിന്നുംഅകന്നിരുന്നില്ല.

വഴി നീളെചിന്തകളും
മനസ്സ് നിറയെ സന്തോഷവുംതന്നു
റംസാൻ നിലാവ് മടങ്ങി യപ്പോൾ

ഞങ്ങളിൽ അവിടെന്ന്
തന്ന മധുരം നുകർന്നു കൊണ്ട് യാത്ര തുടങ്ങട്ടെ ശവ്വാലിലൂടെ!!!

ഓർക്കുക..

അല്ലാഹുവിൻ്റെ അടിമക്ക് എല്ലാ മാസവും ഇബാദത്ത് കൊണ്ട് നിറക്കൽ അനിവാര്യം ആണ്....
എല്ലാ മാസവും ഒരു വിശ്വാസി കൂടുതൽ റമദാനിൽ നിന്നും നേടിയ തഖ്‌വ കൊണ്ട് ഇബാദത്തുകൾ തുടരുക...

അല്ലാഹുവിൽ നിന്നുള്ള മഹത്തായ പ്രതിഫലം വില മതിക്കാൻ ഒരു മുഗ്മിനിന് ആവില്ല.....

അല്ലാഹു അതിനു നമുക്ക് തൗഫീഖ് നൽകട്ടെ...

Juma Mubarak 💚🌹❤️

*آميــــــن يـا رب الــعالمــيــــــــن*

20/03/2025

അൽഹംദുലില്ലാഹ്
സുനിത വില്ലംസിന്റ ഞെട്ടിക്കുന്ന വെളിവപ്പെടുത്തൽ

ഒരാഴ്ചത്തെ ദൗത്യവുമായി ബഹിരാകാശത്ത് പോയ സുനിത 9 മാസം അവിടെ തങ്ങി തിരിച്ചുവന്നപ്പോൾ പത്രക്കാരോട് പറഞ്ഞത് ലോകത്തു ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുകയാണ്.

' ഞാൻ ബഹിർകാശത്ത് കുടുങ്ങിയത് ദൈവ നിശ്ചയപ്രകാരം ആണ് എന്നാണ് എനിക്ക് തോന്നുന്നത്. 20 ദിവസം കഴ്ഞ്ഞപ്പോൾത്തന്നെ ഞാൻ മരണം മുന്നിൽ കണ്ടത് പോലെ ആയിരുന്നു ജീവിച്ചത് . സ്റ്റോർ ചെയ്ത ഭക്ഷണവും വെള്ളവും തീരാനായി ഇനി എങ്ങിനെ മുന്നോട്ടു പോകും എന്ന് ചിന്തിച്ചപ്പോൾ ആണ് മുസ്ലിങ്ങളുടെ റംസാൻ നോമ്പിനെ കുറിച്ച ഓർമ്മ വന്നത് . അന്ന് മുതൽ ഞാൻ വൈകുന്നേരം കുറച്ച ഭക്ഷണവും വെള്ളവും കുടിക്കും പിന്നെ രാവിലെ കുറച്ച വെള്ളവും. ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് നല്ല ആരോഗ്യവും ഉന്മേഷവും തോന്നി. എനിക്ക് കുറച്ച അധികം നാൾ പിടിച് നിൽക്കാൻ സാധിക്കും എന്ന് മനസ്സിലായി.

' മരണത്തെയും കാത്തു ഇരിക്കുന്ന ഞാൻ ഒരുദിവസം ബൈബിൾ വായിക്കാമെന്നു കരുതി കമ്പ്യൂട്ടർ തുറന്നു. മുമ്പ് പലതവണ വായിച്ചത് ആയത് കൊണ്ട് എനിക്ക് ഒരു പേജ് വായിച്ചപ്പോൾ തന്നെ ബോറടിച്ചു അപ്പോഴാണ് എന്റെ മനസ്സിൽ ഇനി ഖുർആൻ വായിക്കാം എന്ന് തോന്നിയത് ( ഇപ്പോൾ എനിക്ക് തോന്നുന്നത് അത് എതോ ഒരു ശക്തി എന്നിൽ തോന്നിപ്പിച്ചു എന്നാണ് )അത് ഞാൻ ഡൌൺലോഡ് (English translation ) ചെയ്തു വായന തുടങ്ങി. 10 -15 പേജ് വായിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. അതിലെ ഭ്രൂണ ശാസ്ത്രവും, ആഴക്കടലിനെ കുറിച്ചും ആകാശത്തെ കുറിച്ചും പറയുന്നത് ' it wasamazing. ഇത് ലോകത്തോട് വിളിച് പറയണം എന്ന് എനിക്ക് തോന്നി.

' ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ സൂര്യൻ ചെളിക്കുണ്ടിൽ താവുന്നതു പോലെയാണ് തോന്നുക. ചിലപ്പോൾ മുകളിൽ നിന്ന് ചില ശബ്ദങ്ങൾ കേൾക്കാം മന്ത്രങ്ങൾ ഒരുവിടുന്നത് പോലെ, എനിക്ക് തോന്നിയത് അത് അറബി ഭാഷ പോലെ യാണ് . എന്റെ സഹയാത്രികന് Barry Willmore പറഞ്ഞത് ദിവസവും ഖുർആൻ വായിക്കുന്നത് കൊണ്ട് തോന്നിയത് ആണ് എന്നാണ് . അതിനു ശേഷം ഞാൻ ഖുർആൻ ഗഹനമായി വായിക്കാൻ തീരുമാനിച്ച തഫ്സീറുകൾ ഡൌൺലോഡ് ചെയ്തു. it was a wonderful expereince . ഇത് ഞാൻ എലോൺ മസ്ക് നെ അപ്പോൾ തന്നെ വിളിച്ചു അറിയിച്ചു . അദ്ദേഹം അക്കാര്യം അടുത്ത് തന്നെ അദ്ദേഹത്തിന്റെ X നോട് പങ്കുവെക്കും എന്ന് പറഞ്ഞു .

' ഇനിയാണ് നിങ്ങൾ ഞെട്ടാൻ പോകുന്നത് .. ചില ദിവസങ്ങളിൽ വലിയ ഉൽക്കകൾ ഞങ്ങളുടെ സ്പേസ് സ്റ്റേഷന് നേരേ പാഞ്ഞു വരുന്നത് നമ്മൾ കണ്ടു ഭയന്ന് ഇരിക്കും. വേറെ വഴി ഒന്ന് ഇല്ലാത്തതു കാരണം ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കും അത്ഭുതമെന്ന് പറയട്ടെ ചില ചെറിയ ഗോളാകൃതിയിൽ ഉള്ള വെളിച്ചങ്ങൾ (നക്ഷത്രങ്ങളെ പോലെ തോന്നിക്കുന്ന ) പറന്നു വന്നു ഉൾക്കകളെ എല്ലാം നശിപ്പിക്കും. കാണുമ്പോൾ നമുക്ക് നക്ഷത്രങ്ങൾ വാരി എറിയുന്നത് പോലെ തോന്നും. അത് ഞങ്ങളെ അത്ഭുതപ്പെടുത്തി . അതിനെ കുറിച്ച കൂടുതൽ അന്വേഷണങ്ങൾ അടുത്ത് തന്നെ NASA നടത്തും എന്ന് ഉറപ്പ് തന്നു.

അങ്ങിനെ 8 മാസം കഴിഞ്ഞു ഖുർആൻ മുഴുവൻ വായിച്ചു . എനിക്ക് തിരിച്ചു ഭൂമിയിൽ പോകാൻ സാധിക്കും എന്ന തോന്നൽ വന്നു തുടങ്ങി. ഒരു അസാധാരണമായ കോൺഫിഡൻസ് എന്നിൽ നിറയുന്നത് പോലെ തോന്നി .

ഏപ്രിൽ മാസം ആയപ്പോൾ സൂര്യൻ അസ്തമിക്കാൻ ആവുമ്പോൾ മുകളിൽ നിന്നും Unicorn (പറക്കുന്ന കുതിര ) പോലെ ഉള്ള ഒരു ജീവി ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് പോലെ കണ്ടു അത് ഭൂമിയുടെ അന്തരീക്ഷ മണ്ഡലത്തിൽ എത്തിയാൽ പിന്നെ കാണാൻ സാധിക്കുന്നില്ല. അത് എവിടെ നിന്നാണ് വരുന്നത് എന്ന് മനസ്സിലായില്ല ഞാനും എന്റെ Barry Willimore ഉം കൂടി അതിനെ നിരീക്ഷിക്കാൻ തുടങ്ങി. അത് മുകളിലെ പ്രത്യേക layer ഇൽ നിന്നുമാണ് ഇറങ്ങി വരുന്നത് എനിക്ക് തോന്നുന്നത് ആകാശത്തിനു ഒന്നിൽ കൂടുതൽ തട്ടുകൾ ഉണ്ട് എന്ന് മനസ്സിലായി. ഈ പറക്കുന്ന കുതിരകൾ എന്തുകൊണ്ടാണ് ഇപ്പോഴും ഇല്ലാത്തത്ത് എന്ന് ഞങ്ങൾക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അപ്പോഴാണ് Hudson റിവർ നു മുകളിൽ ചന്ദ്രക്കല കണ്ട കാര്യം ന്യൂയോർക് ടൈംസ് ഇൽ കണ്ടതും മുസ്ലിങ്ങളുടെ നോമ്പ് തുടങ്ങിയത് മാർച്ച് 2 നു ആണ് എന്ന് വാർത്ത കണ്ടത് . അന്ന് മുതൽ ആണ് njangal ഈ പ്രതിഭാസം കണ്ടത്. പിന്നീട് ഉള്ള ദിവസങ്ങളിൽ ഞങ്ങൾക്ക് മനസ്സിലായി ഭൂമിയിൽ നോമ്പ് മുറിക്കുന്ന സമയമാണ് അത് വരുന്നത് എന്ന്. എനിക്ക് തോന്നുന്നത് ദൈവത്തിന്റെ അനുഗ്രഹവുമായി വരുന്ന മാലാഖമാർ (മലക്ക് ) ആണെന്നാണ് .

' ഇപ്പോൾ എനിക്ക് തോന്നുന്നത് ഖുർആൻ സത്യം ആണെന്നാണ് . ഇനി എന്റെ ഗവേഷണം ഖുറാനിലെ ശാസ്ത്രത്തെ കുറിച്ച ആയിരിക്കും . ഭ്രൂണ ശാസ്ത്രം , ആഴക്കടൽ ശാസ്ത്രം. , ഗോള ശാസ്ത്രം എല്ലാം എനിക്ക് പഠിക്കണം . ഖുർആനിന്റെ അമാനുഷിക ശക്തി കണ്ടുപിടിക്കാൻ NASA യിൽ പുതിയ ഒരു department തുടങ്ങാൻ നിർദ്ദേശിച്ചിട്ടുണ്ട് . Trump ഗവണ്മെന്റ് അതിനു വേണ്ട ഫണ്ട് അനുവദിക്കുമോ എന്ന ആശങ്കയും സുനിത പങ്കവെച്ചു

ബിബിസി.

سبحان ربي الأعلى

02/03/2025

ലൈലത്തുൽ ഖദ്ർ

ഇമാം ഗസ്സാലി(റ) പറയുന്നു: റമളാൻ ആരംബിച്ച ദിവസം നോക്കി ലൈലത്തുൽ ഖദ്ർ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
റമളാൻ ഒന്ന് ഞായറോ ബുധനോ ആയാൽ ലൈലത്തുൽ ഖദ്ർ റമളാൻ 29 ന്റെ രാവിനായിരിക്കും.
റമളാൻ ഒന്ന് തിങ്കൾ ആയാൽ ലൈലത്തുൽ ഖദ്ർ 21ന്റെ രാവിന് ആയിരിക്കും.

ചൊവ്വയോവെള്ളിയോ ആയാൽ 27ന്റെ രാവിനും
വ്യാഴം ആയാൽ 25ന്റെ രാവും
ശനി ആയാൽ 23ന്റെ രാവും ആയിരിക്കും.

*وعليه قال الغزالي وغيره إنها تعلم فيه باليوم الأول من الشهر، فإن كان أوله يوم الأحد أو يوم الأربعاء: فهي ليلة تسع وعشرين. أو يوم الاثنين: فهي ليلة إحدى وعشرين. إو يوم الثلاثاء أو الجمعة: فهي ليلة سبع وعشرين. أو الخميس: فهي ليلة خمس وعشرين. أو يوم السبت: فهي ليلة ثلاث وعشرين. (إعانة الطالبين)*

21/01/2025

ഖുദ്സിയായ ഹദീസിൽ അല്ലാഹുﷻ
പറഞ്ഞു: ദുനിയാവിൽ ഞാൻ നിനക്ക് നൽകിയതിൽ നീ തൃപ്തിപ്പെട്ടാൽ എൻ്റെ അടുക്കൽ നീ നന്ദിയുള്ള അടിമയായി കണക്കാക്കും.
ഏന്നാൽ മറിച്ച് നീ അസ്വസ്ഥത കാണിച്ചാൽ ഇരയെ വേട്ട തേടുന്ന മൃഗം പോലെ നീ അലഞ്ഞു നടക്കും...എന്നിട്ട് ലഭിക്കുന്നതോ...
"ഞാൻ ആദ്യമേ കണക്കാക്കിയത് മാത്രം"
*سبحان ربي الأعلى

Address

Abu Dhabi

Telephone

+971506781145

Website

Alerts

Be the first to know and let us send you an email when അള്ളാഹു അക്ബർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to അള്ളാഹു അക്ബർ:

Shortcuts

Share