Lifes and Views

Lifes and Views History and real life politics and businesss

21/01/2023
16/12/2022

ഖത്തർ പഠിപ്പിച്ച പാഠം

2022 ഫിഫ ലോകകപ്പ് ഒരു മത്സരം എന്നതിലുപരി ഭൂമിയുടെ ഏതോ കോണിലുള്ള ഖത്തർ എന്ന രാജ്യം ആധുനീകർ എന്ന് വിളിക്കുന്ന മനുഷ്യർക്ക് നട്ടെല്ല് പണയം വെക്കാത്ത ഭരണം കാണിച്ചു കൊടുത്ത സ്വീകരണവും സങ്കാടനവും.ഖുർആൻ എന്ന മാനിഫെസ്റ്റോയുടെ 100 % റെപ്ലിക്ക എന്നോ ഇസ്ലാം എന്ന ജീവിത വിശുദ്ധിയുടെ പ്രസരണം എന്നോ അതിവാദം ഒന്നുമല്ല, ഒരു നാട്ടിലേക്ക് കയറിവരുന്നവരോട് നാടിന്റെ സംസ്കാരം പ്രയോഗത്തിലൂടെ കാട്ടികൊടുത്തല്ലോ.' ഒരു ഇംഗ്ലീഷ് കാരൻ പോലും അറസ്റ് ചെയ്യപ്പെടാത്ത ലോകകപ്പ് . കേൾക്കുമ്പോൾ അത്ഭുതം തോന്നുന്ന കമന്റ് !'. മാത്രമോ, woman ഫ്രണ്ട്‌ലി, family ഫ്രണ്ട്‌ലി calm വേൾഡ് കപ്പ് ceremony . കള്ളു കുടിക്കാതെയും ആഘോഷങ്ങൾ പങ്കിടാൻ കഴിയും എന്ന് കാണിച്ച ഫെസ്റ്റിവൽ
ലോകത്തു സ്വീകാര്യതയിൽ മുന്നിൽ നിൽക്കുന്ന കാൽപ്പന്തു കളി വെള്ളക്കാരന്റെ കുത്തകയാണെന്നു തെറ്റിദ്ധരിച്ച യൂറോസെൻട്രിക് എന്നോ യൂറോപ് നോക്കികൾ എന്നോ വിളിക്കപെടാൻ പറ്റുന്ന 'പുരോഗമന' ജന്മങ്ങൾക്കു അതങ്ങനെ അല്ലെന്നും പന്ത് കളിക്ക് അതിർത്തി ഇല്ലെന്നും, കാണിച്ചു കൊടുത്ത ചങ്കൂറ്റം.

16/12/2022

ARTICLE by SHAFI MOIDU

ശുഹൈബ് ഹൈതമി ആരിഫ് ഹുസൈൻ സംവാദത്തിൽ എനിക്ക് ഏറ്റവും രസകരമായി തോന്നിയ ഭാഗം,
ഹൈതമി എല്ലാ മതങ്ങളിലും നന്മയുണ്ട്, അതില്ലാത്തവരിലും നന്മയുണ്ട് എന്ന് സമ്മതിച്ചു..
നന്മയുണ്ടെങ്കിൽ പിന്നെ എന്തിനാ മതം?!
അത് തന്നെയാണ് ഞങ്ങളുടെയും വാദം എന്ന കൺക്ലൂഷനാണ്..
ഒപ്പം കുഞ്ഞടുകളുടെ കൂട്ട കയ്യടിയും.
അതിനാൽ ഹൈതമിയുടെ ജീവൻ ഭിഷണിയിലായി എന്ന ആരിഫിന്റെ മുന്നറിയിപ്പും.കേട്ടാൽ തോന്നുക മുസ്ലിങ്ങൾ അല്ലാത്തവർ ചെയ്യുന്ന കാര്യങ്ങൾ മുഴുവനും തെറ്റാണെന്ന്
മുസ്ലിങ്ങൾ വിശ്വസിക്കുന്നു എന്നാണ്.

ഖുർആനും നബിചര്യയും കളിയാക്കാൻ വേണ്ടി വായിച്ചിട്ടു പോലും അതിന്റെ ബേസിക് കോൺസെപ്റ്റ് എന്താണ് എന്ന് പോലും അറിയാത്ത ഇത്തരക്കാരൊക്കെയാണ് ഇസ്ലാം വിമർശന ആചാര്യനായി വിലസുന്നത്.
മനുഷ്യോല്പത്തിയുടെ കാര്യകാരണം വിവരിക്കെ തന്നെ ഖുർആൻ തെളിച്ചു പറയുന്ന ഒരു കാര്യമാണ്.. നന്മയും തിന്മയും മനുഷ്യനിൽ ഉൾപ്രേരണയായി കുടികൊള്ളുന്നുവെന്ന കാര്യം..
ആ ദൈവിക പൈശാചിക ദ്വന്ദം സന്നിവേശിക്കപ്പെപ്പെട്ടത് കൊണ്ടാണ് മനുഷ്യപരീക്ഷണം ന്യായയുക്തമാകുന്നത്..
അപ്പോൾ മുസ്‌ലിമിന് മാത്രമായി ഒരു നന്മയില്ല.. ചെയ്യുന്ന കർമ്മങ്ങൾ ദൈവഹിതം മാനിച്ചു ചെയ്യുമ്പോൾ ആ കർമങ്ങൾ ഇബാദത് ആകുകയും ദേഹേച്ഛ തിന്മകൊതിക്കുമ്പോളും ദൈവഹിതം കൊതിച്ചു പെട്ടുപോകാതെ സുരക്ഷിതരാക്കുകയും ചെയ്യും.
നന്മ പ്രവൃത്തിക്കുക മാത്രമല്ല തിന്മയിൽ അകന്നു പോകുന്നതും ഇബാദത്ത് ആകുന്നത് അങ്ങനെയാണ്..
അത് ഇസ്ലാമായി മാറുകയും ചെയ്യും.
പ്രപഞ്ചം എങ്ങനെ ദൈവത്തിന് വിധേയപെട്ടു നില്കുന്നുവോ അതെ പരുവത്തിൽ മനുഷ്യന് സ്വതന്ത്രമായി പ്രവൃത്തിക്കാൻ സാധ്യമാകുന്ന മേഖലയും ദൈവത്തിന് വിധേയപെടുത്തുന്ന പണിയാണ് 'സിറാത്തുൽ മുസ്തക്വീൻ' (നേരായ പാത).

ആ സ്വയം തെരഞ്ഞെടുപ്പാണ് വിശ്വാസിയെയും അതല്ലാത്തവരെയും വേർതിരിക്കുന്നത്..
അല്ലാതെ മുസ്‌ലിങ്ങളല്ലാത്തവർ ചെയ്യുന്നത് മുഴുവനും തിന്മയാണ് എന്ന് ഒരു കാലത്തും മുസ്ലിങ്ങൾ വാദിച്ചിട്ടില്ല..
വാദിക്കുകയുമില്ല..
മനുഷ്യ സൃഷ്ടിപ്പിൽ ഒരു ലക്ഷ്യമുണ്ട്..
അത് ഈ ലോക ജീവിതം കൊണ്ട് തീരുന്നില്ല.. അതിന്റെ തുടർച്ച എവിടെ?! എന്ന അന്വേഷണം.. ഒരാളെ ഇസ്ലാമിൽ കൊണ്ടെത്തിക്കും..ജീവിതത്തിലെ ഏത് തീക്ഷ്ണമായ അവസ്ഥയിലും സ്വസ്ഥമായി ജീവിക്കാനുള്ള ഭൗതികമായ ഉൾക്കരുത്ത് അതിലൂടെ ആർജ്ജിക്കുകയും ചെയ്യും.
അത് ബാഹ്യ ശക്തികളുടെ ഭീഷണി മൂലം സാധ്യമാകുന്ന ഒന്നല്ല..
അതുകൊണ്ടാണ് വാള് കൊണ്ട് ഇസ്ലാംമിനെ വളർത്താൻ കഴിയില്ല എന്ന് പറയുന്നത്.. മതം മാറ്റ നിരോധന നിയമം മുസ്ലിങ്ങൾക്ക് വലിയ ചർച്ചയാകാത്തതും അതിനാലാണ്..

ഒരാൾ ഇസ്ലാമിക സരണി ബോധ്യമായാൽ ഒരു നിയമത്തിനും അയാളെ തടയാനും കഴിയില്ല..
ലോകം വലിയ ഇസ്ലാമിക് ഫോബിക് നിർമ്മിതിയിൽ വലയം ചെയ്യപെട്ടിട്ടും അനേകം പേർ ആ വഴിയിലേക്ക് ദിനേന കടന്ന് വരുന്ന മാസ്മരികത ആരി ഫിന്റെ ഡിങ്കൻ തിയറി കൊണ്ടോ പ്രവാചക നിന്ദ കൊണ്ടോ തടയാനും കഴിയില്ല.. പ്രവാചകനെ കളിയാക്കി സിനിമ പിടിച്ചവൻ പ്രവാചന്റെ ഏറ്റവും വലിയ അനുയായിയായി മാറിയതും ഈയടുത്താണ്..ഖുർആൻ ചെലുത്തുന്ന വിസ്മയങ്ങൾ അതൊക്കെയാണ്..

അതിനാൽ മറ്റുള്ളവരുടെ നന്മ അംഗീകരിച്ചതിന്റെ പേരിൽ ഹൈതമിയെ ആരും കല്ലെറിയില്ല എന്ന് മാത്രമല്ല, വക്രബുദ്ധി ഉപേക്ഷിച്ചു ഖുർആൻ, മുൻവിധി മാറ്റി വായിച്ചാൽ ആരിഫും നാളെ ഇസ്ലാമിന്റെ നാക്കാകുമെന്ന് തന്നെയാണ് പ്രത്യാശ..

11/12/2022

Address

Baniyas East, Abudhabi, UAE
Abu Dhabi
0000

Telephone

+971544280266

Website

Alerts

Be the first to know and let us send you an email when Lifes and Views posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Lifes and Views:

Share