10/26/2022
"ദൈവത്തോട് യാചിക്കണ്ട... ചോദിക്കൂ,പറയൂ,അറിയിക്കൂ,ആവശ്യപ്പെടൂ"
ജീവിതത്തിൽ ബുദ്ധിമുട്ടുകളും,പ്രയാസങ്ങളും അനുഭവിക്കാത്തവരായ് ആരുമില്ല എന്നാൽ ആ സമയങ്ങളിൽ നമ്മൾ ആരെയെങ്കിലും ആശ്രയിച്ചാൽ അവർക്കൊക്കെ നമ്മെ സഹായിക്കുന്നതിന് ഒരു പരിധിയുണ്ട്,പരിമിതിയുണ്ട് പക്ഷേ പരിധികളും,പരിമിതികളും ഇല്ലാതെ ചോദിക്കുന്നതിലും,നിനെക്കുന്നതിലും ഉപരിയായി നമ്മെ സഹായിക്കാൻ കഴിവുള്ള ഒരപ്പൻ്റെ മക്കളാണ് നാമെല്ലാവരും..
ആ അപ്പൻ്റെ പേരാണ് "ദൈവം" ഈ തിരിച്ചറിവ് എപ്പോഴും നമ്മൾക്ക് ഉണ്ടാകണം.. നാമെല്ലാവരും ദൈവത്തിൻ്റെ മക്കളാണ്....
എഫെസ്യർ 3:20-21
[20]എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു
[21]സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ ആമേൻ.
എന്നാൽ സാഹചര്യങ്ങൾക്ക് മുൻപിൽ ഒരു പക്ഷെ നമ്മുടെ മനസ്സ് മടുക്കാൻ സാധ്യതയുണ്ട് അപ്പോഴൊക്കെ ആ സാഹചര്യങ്ങളെ നോക്കി പറയണം എൻ്റെ ദൈവത്താൽ അസാദ്ധ്യമായതൊന്നുമില്ല ഈ വാക്കുകൾ വിശ്വാസത്താൽ വീണ്ടും,വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കണം തൊട്ടടുത്ത നിമിഷങ്ങളിൽ നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിൻ്റെ വലിയ അത്ഭുത പ്രവർത്തി നിങ്ങൾക്ക് കാണാനാകും....
നമ്മുടെ ആവശ്യങ്ങൾ ഏതുമാകട്ടെ അത് ധൈര്യമായ് യേശുവിൻ്റെ നാമത്തിൽ പിതാവിനോടോ,യേശുവിനോടോ പറയാം നമ്മൾ ചോദിക്കുന്നതിലും,നിനെക്കുന്നതിലും ഒക്കെ ഉപരിയായി നമ്മുടെ സന്തോഷം പൂർണ്ണമാകും വിധം ദൈവം അത് നമ്മുടെ കയ്യിൽ തരും..
എഫെസ്യർ 3:20-21
[20]എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു
[21]സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ ആമേൻ.
"യാചിക്കേണ്ട ചോദിക്കൂ,അറിയിക്കൂ, ആവശ്യപ്പെടൂ,പറയൂ...
അപ്പനോട്/ഒരു പിതാവിനോട് ആരും യാചിക്കാറില്ല ചോദിക്കുകയാണ്,ആവശ്യങ്ങൾ അറിയിക്കുകയാണ് അല്ലെങ്കിൽ പറയുകയാണ് പതിവ്...നമ്മൾ ദൈവത്തിൻ്റെ മക്കളാണ് "...
എങ്ങനെ ചോദിക്കണം ?
യേശുവിൻ്റെ നാമത്തിലാണ് നാം പിതാവിനോട് ചോദിക്കേണ്ടത്....
(യേശു പറഞ്ഞു)
യോഹന്നാൻ 14:13-14
[13]നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും.
[14]നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.
(ശരിയായ പരിഭാഷയുടെ മലയാളത്തിൽ ചോദിക്കുക എന്ന വാക്കാണ് വരേണ്ടത്)
യോഹന്നാൻ 16:23-24
[23] ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.
[24] ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.
അതു കൊണ്ട് പല കാര്യങ്ങളെയും വിചാരിച്ചു മനസ്സ് കലങ്ങിയിരിക്കാതെ നമുക്ക് നമ്മുടെ ആവശ്യങ്ങൾ സ്തോത്രത്തോടെ യേശുവിൻ്റെ നാമത്തിൽ ദൈവത്തോട് അറിയിക്കാം,പിതാവ് നമ്മെ കൈവിടില്ല ഉറപ്പ്...
ഫിലിപ്പിയർ 4:6-7
[6]ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.
[7]എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.
ഫിലിപ്പിയർ 4:19-20
[19]എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.
[20]നമ്മുടെ ദൈവവും പിതാവുമായവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.വരും ദിവസങ്ങളിൽ ദൈവം നിങ്ങളുടെ ജീവിതത്തിൽ ചില അത്ഭുതങ്ങൾ ചെയ്യുവാൻ പോകുന്നു വിശ്വസിക്കുക,സമധാനമായിരിക്കുക ദൈവം അനുഗ്രഹിക്കട്ടെ.... ആമേൻ,ആമേൻ,ആമേൻ.