Mantrah - Malayalee Association of North American Hindus

Mantrah - Malayalee Association of North American Hindus Official Page of MANTRAH - Malayalee Association of North American Hindus, INC.
ധർമോ രക്ഷതി രക്ഷിത:

Malayalee Association of North American Hindus, Inc.(MANTRAH) is a seva, cultural and dharma centric not for profit national religious organization formed in the United States, to provide a united platform for Hindus of Americas to come together, speak up for the Hindu community, stand up for their rights, and protect the Hindu dharma. We are a non-affiliated, non-political, Hindu cultural and cha

ritable organization. MANTRAH intends to,
- Preserve, teach and practice Hindu dharma, customs, traditions and rites.
- Promulgate and practice temple fine arts of Kerala.
- Help resurrect, re-establish and maintain Hindu temples and institutions.
- Practice, protect, enlighten yoga activities and bring awareness about its benefits.
- Serve as a liaison among the Hindu community.
- Emphasize and engage in multiple Seva activities both in India & United States

03/19/2026
https://www.emalayalee.com/vartha/362219മന്ത്ര സ്വാസ്ഥ്യ മിത്ര പുരസ്കാര സമർപ്പണം വയനാട്ടിൽ നടന്നുആരോഗ്യ രംഗത്തെ നിസ്വാർത...
02/01/2026

https://www.emalayalee.com/vartha/362219

മന്ത്ര സ്വാസ്ഥ്യ മിത്ര പുരസ്കാര സമർപ്പണം വയനാട്ടിൽ നടന്നു

ആരോഗ്യ രംഗത്തെ നിസ്വാർത്ഥ സേവനങ്ങളെ ആദരിച്ച് MANTRAH (Malayalee Association of North American Hindus – USA) നൽകുന്ന 2025 ലെ ‘സ്വാസ്ഥ്യ മിത്ര’ പുരസ്കാരം
ഡോ. സഞ്ജീവ് വാസുദേവ്ക്കും ഡോ. അജിതാ സഞ്ജീവ്ക്കും സമർപ്പിച്ചു.

കൽപ്പറ്റ മകരജ്യോതി ഓഡിറ്റോറിയത്തിൽ 2026 ജനുവരി 21-ന് നടന്ന ചടങ്ങിൽ MANTRAH പ്രസിഡൻറ് ശ്രീ കൃഷ്ണരാജ് മോഹനൻ പുരസ്കാരം സമ്മാനിച്ചു. വയനാട്ടിലെ ആദിവാസി സമൂഹത്തിനിടയിൽ ഇരുപത് വർഷത്തിലേറെയായി തുടരുന്ന സമർപ്പിത സേവനങ്ങൾക്ക് അംഗീകാരമായാണ് ഈ പുരസ്കാരം നൽകിയത്.സമൂഹത്തിലെ വിവിധ മേഖലകളിൽ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന കർമ യോഗികളെ കണ്ടെത്തി ആദരിക്കുന്നതിൽ അഭിമാനമുണ്ടെന്നു ശ്രീ കൃഷ്ണരാജ് മോഹനൻ അറിയിച്ചു. സനാതന വിചാര വേദി വയനാട്, ആഥിത്യമരുളിയ പുരസ്കാര ചടങ്ങിൽ സംഘടനയുടെ ഭാരവാഹികൾ പങ്കെടുത്തു.


ആരോഗ്യ രംഗത്തെ നിസ്വാർത്ഥ സേവനങ്ങളെ ആദരിച്ച് MANTRAH (Malayalee Association of North American Hindus – USA) നൽകുന്ന 2025 ലെ ‘സ്വാസ്ഥ്യ മിത്ര’ പുരസ്കാര.....

സ്മിത ഹരിദാസ് മന്ത്ര കൾച്ചറൽ ചെയർhttps://www.manoramaonline.com/global-malayali/us/2026/01/20/smitha-haridas-became-new-...
01/20/2026

സ്മിത ഹരിദാസ് മന്ത്ര കൾച്ചറൽ ചെയർ
https://www.manoramaonline.com/global-malayali/us/2026/01/20/smitha-haridas-became-new-cultural-chair-of-mantra.html

ശക്തേയം 2027ന്റെ നാഷണൽ കൾച്ചറൽ ചെയർ ആയി സ്മിതാ ഹരിദാസിനെ തിരഞ്ഞെടുത്തു.
സ്മിതാ ഹരിദാസ് വടക്കേ അമേരിക്കയിലെ ഹിന്ദു, ഇന്ത്യൻ സാംസ്കാരിക വലയങ്ങളിൽ വളരെ പ്രശസ്തയായ നർത്തകി, മോഡൽ, നടി, സ്റ്റേജ് പെർഫോമർ, ഓർഗനൈസർ എന്നിങ്ങനെ ബഹുമുഖ മേഖല കളിൽ കഴിവ് തെളിയിച്ച വ്യക്തി ത്വം അവർ MITRAHSന്റെ ഡാൻസ് ഡയറക്ടർ ആണ്. കഴിഞ്ഞ 15 വർഷങ്ങളായി വടക്കേ അമേരിക്കയിലെ വിവിധ ഹിന്ദു അസോസിയേഷനുകളിലെ സാംസ്കാരിക പരിപാടികളുടെ ഓർഗനൈസിംഗിലും പെർഫോമൻസിലും അവർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
അവർ ചെറിയ ചിത്രങ്ങളിലും (short films) അഭിനയിച്ചിട്ടുണ്ട്, കൂടാതെ ഒരു അന്താരാഷ്ട്ര ആഭരണ ശൃംഖലയുടെ (international jewelry chain) പരസ്യങ്ങളിൽ പ്രധാന സാന്നിധ്യമായി നിന്നിട്ടുണ്ട്.
ഹിന്ദു ഡയസ്പോറയെ – പ്രത്യേകിച്ച് യുവതലമുറയായ മില്ലെനിയൽസിനെയും ജെൻ Zയെയും – അവരുടെ ആത്മീയവും സാംസ്കാരികവുമായ വേരുകളുമായി ബന്ധിപ്പിക്കുന്നതിൽ സ്മിതാ അർപ്പണബോധത്തോടെ പ്രവർത്തിച്ചു വരുന്നു . NJ-ലെ MITRAHS ഫെസ്റ്റിവലിൽ ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള മൂന്ന് മണിക്കൂർ പരിപാടി അവർ നയിച്ച് അവതരിപ്പിച്ചു. എപ്പിക് രാമായണവും, നട്യാചാര്യൻ RLV ആനന്ദിന്റെ മേൽനോട്ടത്തിൽ ആദ്യമായി കുരുക്ഷേത്രയുടെ നൃത്ത അവതരണവും നടത്തി.
ഇന്ത്യ, യുഎഇ, യുഎസ് എന്നിവിടങ്ങളിലായി നൂറുകണക്കിന് വേദികളിൽ അവർ പെർഫോം ചെയ്തിട്ടുണ്ട്. കുട്ടിക്കാലത്ത് പ്രശസ്ത അധ്യാപികയായ കലാമണ്ഡലം സരസ്വതിയുടെ കീഴിൽ പരിശീലനം നേടി.
കോഴിക്കോട് (കേരളം) ജനിച്ച് അബുദാബിയിൽ വളർന്ന സ്മിത 1998-ൽ ഭർത്താവായ ഡോ. ജയകുമാറിനോടൊപ്പം അമേരിക്കയിലേക്ക് താമസം മാറി. എഞ്ചിനീയറിംഗ് തൊഴിൽപരിചയമുള്ള സ്മിത ഇപ്പോൾ ന്യൂയോർക്കിലെ ഡച്ചസ് കൗണ്ടിയിലെ അഫോർഡബിൾ ഹൗസിംഗ് പ്രോജക്ടിന്റെ തലവനാണ്. സ്മിതയ്ക്കും ജയിക്കും ഗായത്രിയും കേശവ് എന്ന രണ്ട് മക്കളുണ്ട്.
ശക്തേയം 2027-ലേ ക്കുള്ള അതിഗംഭീരമായ സാംസ്കാരിക യാത്രയ്ക്ക് സ്മിതാ ഹരിദാസിന്റെ നേതൃത്വം ഏറെ പ്രചോദനം നൽകുമെന്ന് പ്രസിഡന്റ്‌ കൃഷ്ണരാജ് മോഹനൻ പ്രത്യാശ പ്രകടിപ്പിച്ചു.

കേരള കുംഭമേളക്ക് ആശംസകളുമായി മന്ത്ര.തിരുനാവായയിലെ നാവാ മുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്ത് വെച്ച് 20...
01/20/2026

കേരള കുംഭമേളക്ക് ആശംസകളുമായി മന്ത്ര.

തിരുനാവായയിലെ നാവാ മുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്ത് വെച്ച് 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടക്കുന്ന കുംഭമേളക്ക് പിന്തുണയുമായി മന്ത്ര (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്)

മേളയുടെ സംഘാടകരായ ജുന അഖാഡയിലെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയെ സന്ദർശിച്ചാണ് മന്ത്രയുടെ പിന്തുണ അറിയിച്ചത്.

അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിന്റെ പിന്തുണ മന്ത്രയിലൂടെ ലഭിച്ചത് ഗുരു പര മ്പരകളുടെ അനുഗ്രഹം ആയി കരുതുന്നുവെന്നു സ്വാമിജി അറിയിച്ചു.
കേരളീയ ഹൈന്ദവ സമൂഹത്തെ ഒരു കുട ക്കീഴിൽ അണി നിരത്തി നടത്തുന്ന കുംഭമേള കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും ഈ മഹാ മഹത്തിൽ മന്ത്രയുടെ ശക്തമായ സാന്നിധ്യം ഉണ്ടാകുമെന്നും പ്രസിഡന്റ്‌ ശ്രീ കൃഷ്ണ രാജ് മോഹനൻ അറിയിച്ചു.മന്ത്രയുടെ വിവിധ കർമ പരിപാടികളിൽ സജീവ സാന്നിധ്യം ആയ ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോ ശ്രീനാഥ് കാരയാട്ട് കുംഭമേളയോട് അനുബന്ധിച്ച് നടക്കുന്ന രഥയാത്രയ്ക്ക് നേതൃത്വം നൽകും .ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്ന തിനുള്ള പ്രവർത്തനങ്ങൾ ഉൾപ്പടെ സംഘടന സാന്നിധ്യം അറിയിക്കും . പ്രസിഡന്റ്‌ ഉൾപ്പടെയുള്ള ഭാരവാഹികൾ കുംഭ മേളയിൽ പങ്കെടുക്കും.

അമേരിക്കൻ മലയാളികളെ മേളയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി അവരുടെ സാന്നിധ്യം മന്ത്ര ഉറപ്പാക്കും.

ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ മാത്രം നടക്കാറുള്ള ഈ മഹാതീർത്ഥാടനത്തിന് ഇനി മലപ്പുറത്തെ തിരുനാവായയും സാക്ഷിയാകും.
രാജ്യത്തെ ഏറ്റവും വലിയ സന്യാസ സമൂഹമായ ജുന അഖാഡയാണ് കേരളത്തിലെ കുംഭമേളയ്‌ക്കും നേതൃത്വം നൽകുന്നത്.

01/13/2026

Understanding Kerala’s Kumbh Mela & Its Global Relevance

Address

Charlotte, NC

Alerts

Be the first to know and let us send you an email when Mantrah - Malayalee Association of North American Hindus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mantrah - Malayalee Association of North American Hindus:

Share