02/09/2026
*അഷ്ടമി രോഹിണി വ്രതം നാളെ ആരംഭിക്കണം*
❣️ ക്ഷിപ്ര പ്രസാദിയായ ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം ലഭിക്കാൻ ഏറ്റവും നല്ല ഉപസനാ മാർഗ്ഗമാണ്
അഷ്ടമി രോഹിണി വ്രതം.അധർമ്മത്തെ ഇല്ലായ്മ ചെയ്ത് ധർമത്തിന്റെ വിജയം നിലനിർത്തുകയാണ് കൃഷ്ണന്റെ അവതാര ലക്ഷ്യം.
അധർമത്തിന്റെ രൂപങ്ങളായവരെയെല്ലാം ഇല്ലായ്മ ചെയ്യാൻ അവതാരമെടുത്ത മഹാ വിഷ്ണുവിന്റെ അവതാരം. അതിനാൽ ഈ ദിനത്തിൽ വ്രതമനുഷ്ഠിച്ചാൽ വളരെ വേഗം ഫലസിദ്ധി യുണ്ടാകുമെന്നാണ് വിശ്വാസം.
ശ്രീകൃഷ്ണ ജയന്തി വ്രതമെടുക്കുന്നവർ തലേ ദിവസം മുതൽ തന്നെ വ്രതം ആരംഭിക്കേണ്ടതാണ്. മത്‍സ്യ മാംസാദികൾ ഉപേക്ഷിച്ചുകൊണ്ട് ലഘു ഭക്ഷണം മാത്രമേ കഴിക്കാവൂ.
അഷ്ടമി രോഹിണി ദിനത്തിൽ പൂർണമായും ഉപവസിക്കുകയോ അല്ലെങ്കിൽ ഒരിക്കൽ മാത്രം ലഘു ഭക്ഷണം കഴിച്ചുകൊണ്ടോ വ്രതമെടുക്കാം. സാധാരണ സാഹചര്യത്തിൽ രണ്ട് നേരവും ക്ഷേത്ര ദർശനം നടത്തിയാണ് വ്രതം എടുക്കേണ്ടത്. പിറ്റേ ദിവസം തീർത്ഥം സേവിച്ചുകൊണ്ട് വ്രതം പൂർത്തിയാക്കാം.
ശ്രീകൃഷ്ണന്റെ ജന്മ ദിനത്തിൽ ഉപവാസവും ആരാധനയും പ്രധാനമാണ്.
ഭഗവാന്റെ വിവിധ വിഗ്രഹങ്ങൾ ആരാധനയ്ക്കായി വയ്ക്കും. ജന്മ ദിനത്തെ പ്രതിനിധീകരിക്കാനായി ആലിലയിലെ കുഞ്ഞു കണ്ണന്റെ രൂപവും വെണ്ണ കണ്ണന്റെ രൂപങ്ങളുമെല്ലാമാണ് സാധാരണ ആരാധനയ്ക്കായി ഉപയോഗിക്കുന്നത്.
ദുർഗ്ഗാ ദേവിയുടെ വിഗ്രഹം ശ്രീകൃഷ്ണ ഛായാചിത്രത്തോടൊപ്പം സ്ഥാപിക്കണം.
പൂക്കൾ, സൂര്യപ്രകാശം, നാളികേരം, വെള്ളരി, ഓറഞ്ച്, വിവിധതരം പഴങ്ങൾ എന്നിവയും ആഭരണങ്ങളും പൂജയ്ക്ക് ആവശ്യമാണ്. ഭാഗവാന് *തുളസിമാല, പാൽപ്പായസം, വെണ്ണ, പഴം, പഞ്ചസാര, ഉണ്ണിയപ്പം* എന്നിവ നിവേദിക്കുന്നത് ഉത്തമമാണ്.
ആരെങ്കിലും ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ അർദ്ധരാത്രി വരെ ഉപവസിച്ചാൽ അപാരമായ സന്തോഷം,സമൃദ്ധി, ദീർഘായുസ്സ് എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. കൂടാതെ; ഒരിക്കലെങ്കിലും ഈ ഉപവാസം ആചരിക്കുകയും കൃഷ്ണന്റെ ജനന മുഹൂർത്തം വരെ ഒന്നും കഴിക്കുകയും ചെയ്യാത്ത ഒരാൾക്ക് മോക്ഷം (രക്ഷ) ലഭിക്കുമെന്നും വിശ്വസിക്കുന്നു.
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഭക്തിയോടെ ഭഗവല്‍ മന്ത്രങ്ങള്‍ ജപിക്കുന്നത് സാധാരണ ദിനത്തില്‍ ജപിക്കുന്നതിനേക്കാള്‍ നാലിരട്ടി ഫലം നല്‍കും. അദ്ഭുത ശക്തിയുള്ള കൃഷ്ണ പ്രീതികരങ്ങളായ മന്ത്രങ്ങളാണു ഗോപാല മന്ത്രങ്ങളെന്നറിയപ്പെടുന്നത്.
കൂടാതെ കൃഷ്ണൻ്റെ 108 നാമങ്ങള്‍ ചൊല്ലി പൂജ നടത്തുന്നു
ഓം നമോ നാരായണ