28/04/2026
ദൈവീകമായ തീരുമാനം. മലങ്കരസഭ ധന്യയാണ്
വാത്സല്യ മക്കളെ,
നിങ്ങളുടെ ഇടയൻ എന്ന നിലയിൽ എളിയവനായ നമ്മുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു. അതിന് നിദാനമായത് എൻ്റെ പ്രിയ ജനമാണ്. മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നാം മുന്നോട്ട് വെച്ച നിർദേശത്തെ ക്രിയാത്മകമായി നിങ്ങൾ ഉൾക്കൊണ്ടു. നാടിനെ നടുക്കിയ ദുരന്തത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങൾക്കുള്ള സമർപ്പണമാണ് നിങ്ങൾ കൈക്കൊണ്ട മഹത്തായ തീരുമാനം. ചന്ദനപ്പള്ളിയും, പുതുപ്പള്ളിയും കടമറ്റവുമടക്കം മാതൃകാപരമായ തീരുമാനം കൈക്കൊണ്ട മുഴുവൻ ഇടവകകളെയും അഭിനന്ദിക്കുന്നു. ആ ദൈവീക തീരുമാനത്തിലേക്ക് നിങ്ങളെ പ്രാപ്തരാക്കിയ സർവ്വശക്തനെ മഹത്വപ്പെടുത്തുന്നു. ആഘോഷങ്ങളെ പൂർണമായും അകറ്റി നിർത്തണം എന്നല്ല, ആഘോഷങ്ങൾ അപകടങ്ങൾക്കും ദുർച്ചെലവുകൾക്കും വഴിവെക്കരുത്. മറിച്ച്, നൈമിഷിക സന്തോഷം സ്നേഹഭവനങ്ങളായി രൂപാന്തരപ്പെടുമ്പോൾ അത് പ്രദാനംചെയ്യുക ആജീവനാന്ത സംതൃപ്തിയാണ്. ശബ്ദവും, വെളിച്ചവും അൽപ്പം കുറയുമായിരിക്കാം പക്ഷേ എളിയവന്റെ മുഖത്ത് ഉറപ്പായും സന്തോഷത്തിന്റെ പൂത്തിരി വിരിയും.. നിങ്ങൾ ചെയ്യുന്ന നന്മയിലൂടെ വിശുദ്ധർ പ്രസാദിക്കട്ടെ🙏
സ്നേഹപൂർവ്വം🤍
-ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ✍️