Hanuman Kunnu Shethram Pullannicode

Hanuman Kunnu Shethram Pullannicode ഹനുമാൻ, ആഞ്ജനേയൻ, പവനപുത്രൻ, മാരുതി, സങ്കടമോചകൻ, ഏന്നീ പേരുകളിൽ അറിയപ്പെടുന്ന ഭഗവാൻ

ജയ് ശ്രീ രാം സർവ്വ കാര്യ സിദ്ധിക്ക് സർവ്വ ഐശ്വര്യത്തിനും എന്ത് കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപും 11 പ്രാവശ്യം ജപിച്ചാൽ ഫലം...
11/09/2025

ജയ് ശ്രീ രാം സർവ്വ കാര്യ സിദ്ധിക്ക് സർവ്വ ഐശ്വര്യത്തിനും എന്ത് കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപും 11 പ്രാവശ്യം ജപിച്ചാൽ ഫലം ഉറപ്പ്

11/09/2025

സർവ്വ കാര്യ സിദ്ധിക്ക് സർവ്വ ഐശ്വര്യത്തിനും എന്ത് കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപും 11 പ്രാവശ്യം ജപിച്ചാൽ ഫലംഉറപ്പ്

ജയ്ഹനുമാന്‍  പ്രിയ ഭക്തജനങ്ങളേ,വര്‍ക്കല പുല്ലാന്നിക്കോട് ശ്രീ ഹനുമാന്‍ സ്വാമി ക്ഷേത്രത്തിലെ 2025-26 വര്‍ഷത്തെ തിരുവുത്സവ...
18/04/2025

ജയ്ഹനുമാന്‍
പ്രിയ ഭക്തജനങ്ങളേ,
വര്‍ക്കല പുല്ലാന്നിക്കോട് ശ്രീ ഹനുമാന്‍ സ്വാമി ക്ഷേത്രത്തിലെ 2025-26 വര്‍ഷത്തെ തിരുവുത്സവം വളരെ ഭംഗിയായി പരിസമാപിച്ച വിവരം നല്ലവരായ എല്ലാ നാട്ടുകാരെയും ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എന്ന നിലയില്‍ അറിയിക്കുന്നു. തിരു ഉത്സവത്തിന്റെ ഭാഗമായ ഘോഷയാത്ര വന്‍ വിജയമായിരുന്നു എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്. ഘോഷയാത്ര കമ്മിറ്റി ഘോഷയാത്രയ്ക്കുവേണ്ടി നാട്ടുകാരില്‍നിന്ന് പിരിച്ചെടുത്ത തുകയുടെ വ്യക്തവും കൃത്യവുമായ വരവ്-ചെലവ് കണക്കുകള്‍ 17.04.2025 ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടിയ ക്ഷേത്ര ഭരണ സമിതി മീറ്റിംഗില്‍ ബോധ്യപ്പെടുത്തുകയും ചെലവ് കഴിഞ്ഞുള്ള തുക സെക്രട്ടറിയെ ഏല്‍പിക്കുകയും ചെയ്തിട്ടുണ്ട്. 2,82,633 രൂപ ആകെ വരവില്‍ 1,89,455 രൂപ ചെലവ് കഴിച്ച് ബാക്കി 93,178 രൂപ ഘോഷയാത്ര കമ്മിറ്റി ക്ഷേത്ര ഭരണസമിതിയെ ഏല്‍പിച്ചിട്ടുണ്ട്.
ഘോഷയാത്ര പ്രതീക്ഷിച്ചതിനേക്കാള്‍ ഭംഗിയായും പ്രൗഢഗംഭീരമായും നടത്തുവാന്‍ ക്ഷേത്ര കമ്മിറ്റി കണ്‍വീനര്‍ ശ്രീ. അയ്യപ്പന്‍ (സിമിലാല്‍), ഘോഷയാത്രാ കമ്മിറ്റി കണ്‍വീനര്‍ ശ്രീ.അനില്‍ കുമാർ (B. J. P), ശ്രീ.എം.സത്യജിത്ത്, ശ്രീ.റോയി പ്രസേനജിത്ത്, ശ്രീ. ജയകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഘോഷയാത്ര കമ്മിറ്റി എടുത്ത പരിശ്രമങ്ങളെ പ്രത്യേകം തന്നെ അഭിനന്ദിക്കേണ്ടതുണ്ട്. പല ഭാഗത്തുനിന്നും ഉയര്‍ന്ന അല്ലെങ്കില്‍ ഉയര്‍ത്തപ്പെട്ട തടസ്സങ്ങളേയും, എതിർപ്പുകളേയും അതിജീവിച്ചാണ് അവര്‍ ഘോഷയാത്ര വിജയകരമായി പര്യവസാനിപ്പിച്ചത്. ഭഗവാന്റെ തേരുവിളക്ക് എടുക്കാനുള്ള ആളുകള്‍ക്ക് ഉള്‍പ്പെടെ പറഞ്ഞ കാശ് നല്‍കി ഏര്‍പ്പാടിക്കിയ ശേഷം തുരു ഉത്സവ ഘോഷയാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് തേരുവിളക്ക് എടുക്കാന്‍ വ്രതം നിന്ന എല്ലാവര്‍ക്കും മരണത്തിന്റെ പുലയാണെന്ന് പറഞ്ഞ പ്രതിസന്ധി ഉള്‍പ്പെടെ അവര്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്.
എന്നിരുന്നാലും ഇത്തരം പ്രതികൂല അവസ്ഥകളെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ശക്തി ഭഗവാന്‍ അവര്‍ക്ക് നല്‍കിയെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്രയും പ്രായത്തിനിടയില്‍ പുല്ലാന്നിക്കോട് ദേശത്തിന്റെ സ്പന്ദനം അറിഞ്ഞ എനിക്ക് അക്കാര്യം നിസ്സംശയം പറയാന്‍ സാധിക്കും. അകമഴിഞ്ഞ സംഭാവനകള്‍ കൊണ്ട് ഭഗവാന്റെ തിരുവുത്സവം ഗംഭീരമാക്കാന്‍ സഹായിച്ച നല്ലവരായ നാട്ടുകാര്‍ക്കും ,ഭക്തന്മാർക്കും ,ആദ്യുദയകക്ഷികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സംഭാവനകള്‍ സ്വരുക്കൂട്ടി ഭഗവാന്റെ തിരു ഉത്സവം ഭംഗിയാക്കിയ ഘോഷയാത്രാ കമ്മിറ്റിക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഭഗവാന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിച്ചുകൊണ്ട്, പ്രാർത്ഥിച്ചു കൊണ്ടും തുടർന്നും നല്ലവരായ നാട്ടുകാരുടെ ഇത്തരം നിർലോഭമായ സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ക്ഷേത്ര കമ്മറ്റിക്ക് വേണ്ടി
സെക്രട്ടറി
രാമചന്ദ്രന്‍ നായര്‍,
ഹനുമാന്‍ സ്വാമി ക്ഷേത്രം,
പുല്ലാന്നിക്കോട്.

12/04/2025
ശ്രീ ഹനുമാന്‍ സ്വാമി ശരണംഭക്തജനങ്ങളേ,ശ്രീപരമേശ്വരന്റെ അംശാവതാരവും ചിരഞ്ജീവിയും അചഞ്ചല ശ്രീരാമ ഭക്തനും ക്ഷിപ്ര പ്രസാദിയുമ...
20/03/2025

ശ്രീ ഹനുമാന്‍ സ്വാമി ശരണം
ഭക്തജനങ്ങളേ,
ശ്രീപരമേശ്വരന്റെ അംശാവതാരവും ചിരഞ്ജീവിയും അചഞ്ചല ശ്രീരാമ ഭക്തനും ക്ഷിപ്ര പ്രസാദിയുമായ ശ്രീ ഹനുമാന്‍ സ്വാമി ഭക്ത ഹനുമാന്റെ ഭാവത്തില്‍ ഇലഞ്ഞിമരത്തണലില്‍ കുടികൊള്ളുന്ന വര്‍ക്കല പുല്ലാന്നിക്കോട് ശ്രീ ഹനുമാന്‍ സ്വാമി ക്ഷേത്രത്തിലെ തിരുഃഉത്സവം ഏപ്രില്‍ 8 മുതല്‍ 12 വരെ നടത്തപ്പെടുകയാണ്. ശ്രീ ഹനുമാന്‍ സ്വാമി പ്രധാന പ്രതിഷ്ഠയായി കുടികൊള്ളുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ഭഗവാന്റെ ഊരുവലത്ത് ഘോഷയാത്ര മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ഭംഗിയായി ഇത്തവണയും നടത്തപ്പെടേണ്ടതുണ്ട്. ആയതിലേക്ക് ഭക്തജനങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കാന്‍ നാളെ മുതല്‍ ഉത്സവാഘോഷ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. ഓരോ ഭക്തജനങ്ങളും ഭഗവാന്റെ ഊരുവലത്ത് ഘോഷയാത്ര ഗംഭീരമാക്കുന്നതിലേക്കായി ഉദാരമായ സംഭാവനകള്‍ നല്‍കി സഹകരിക്കണമെന്ന് വിനീതമായി ശ്രീ ഹനുമാന്‍ സ്വാമിയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
എന്ന്
കണ്‍വീനര്‍
ഉത്സവാഘോഷ കമ്മിറ്റി

ചിരഞ്ജീവിയും കലിയുഗ വരതനും ശനിദോഷ നിവാരകനുമായ പുല്ലാന്നി കോട് ഹനുമാൻകുന്നിലെ ഹനുമാൻ സ്വാമിയുടെ ഈ വർഷത്തെ ഉത്സവത്തോടനുബന്...
17/02/2025

ചിരഞ്ജീവിയും കലിയുഗ വരതനും ശനിദോഷ നിവാരകനുമായ പുല്ലാന്നി കോട് ഹനുമാൻകുന്നിലെ ഹനുമാൻ സ്വാമിയുടെ ഈ വർഷത്തെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ വഴിപാടുകൾ നേർച്ചയായി നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ എത്രയും പെട്ടെന്ന് ക്ഷേത്ര കമ്മറ്റിയുമായി ബന്ധപ്പെടുക നിലവിൽ വഴിപാടുകൾ ബുക്ക് ചെയ്തവരുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു മുൻകാലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വഴിപാടുകൾ ചെയ്തിരുന്നവരാണെങ്കിൽ തുടർന്നും ആ വഴിപാട് നടത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആ വിവരം ക്ഷേത്രത്തിൽ അറിയിക്കുകയോ ക്ഷേത്ര കമ്മറ്റിയുമായി ബന്ധപ്പെടുകയോ ചെയ്യുക

വഴിപാടുകൾ സംബന്ധിച്ച വിവരങ്ങൾക്ക് +9190723 51555 എന്ന നമ്പറിൽ വിളിക്കാവുന്നതോ വാട്സ്ആപ്പ് മുഖേനയോ അറിയിക്കാം 🙏🏻

ശ്രീ ഹനുമാന്‍കുന്ന് ക്ഷേത്രം, പുല്ലാന്നിക്കോട്, വര്‍ക്കല
തിരുഃഉത്സവം 2025
ഉത്സവത്തോടനുബന്ധിച്ചുള്ള വഴിപാട് വിവരങ്ങള്‍:

ഗണപതിഹോമം (850 രൂപ)

1) റോയി പ്രസേനജിത്ത് - ഒന്നാം ദിവസം
2) സിമിലാല്‍ (അയ്യപ്പന്‍) - രണ്ടാം ദിവസം
3) കൃഷ്ണന്‍കുട്ടി - മൂന്നാം ദിവസം
4) ജയകൃഷ്ണന്‍ - നാലാം ദിവസം
5) ഗോപന്‍ - അഞ്ചാം ദിവസം

ഉത്സവ വിളക്ക് (6,500 രൂപ)

1) ഒഴിവ്
2) വികാസ്
3) കണ്ണന്‍
4) പ്രിജിലാല്‍
5) പ്രിന്‍സ് ലാല്‍

ബ്രഹ്‌മകലശം, മധ്യാഹ്നപൂജ (6,500 രൂപ)

1) ഒഴിവ് (ഉത്സവ സമാപനദിവസം മാത്രം)

നാഗരൂട്ട് (5,000 രൂപ)

1) ഒഴിവ് (ഉത്സവ സമാപനദിവസം മാത്രം)

രാമായണ പാരായണം

1) ഒഴിവ് (ഒന്നാം ദിവസം)
2) ഒഴിവ് (രണ്ടാം ദിവസം)
3) ഒഴിവ് (മൂന്നാം ദിവസം)
4) ഒഴിവ് (നാലാം ദിവസം)
5) ഒഴിവ് (അഞ്ചാം ദിവസം)

വടമാല (300 രൂപ)

1) ഡീന്‍
2) ഡീന്‍
3) ഡീന്‍
4) ഡീന്‍
5) ഡീന്‍

അന്നദാനം

1) ഒഴിവ് (ഒന്നാം ദിവസം)
2) ഒഴിവ് (രണ്ടാം ദിവസം)
3) ഒഴിവ് (മൂന്നാം ദിവസം)
4) ഒഴിവ് (നാലാം ദിവസം)
5) ഗള്‍ഫ് പ്രവാസികള്‍ (അഞ്ചാം ദിവസം)

സ്റ്റേജ് പ്രോഗ്രാം
തീരുമാനമായിട്ടില്ല

തേര് വിളക്ക് (6,500 രൂപ)

ഇതുവരെ രണ്ട് തേര് വിളക്ക് വഴിപാടായി നേര്‍ന്നിട്ടുണ്ട്.

ഒരു ചാക്ക് അരി (2000 രൂപ)
ആയിട്ടില്ല

ഒരു പാട്ട എണ്ണ (1,500 രൂപ)
ആയിട്ടില്ല

ക്ഷേത്ര പുഷ്പാലങ്കാരം
ആയിട്ടില്ല

ക്ഷേത്ര പെയിന്റിംഗ്
ആയിട്ടില്ല

പുല്ലാന്നികോട്  ഹനുമാൻ ക്ഷേത്രത്തിലേ പ്രധാന വഴിപാടുകളും അവ നടത്താൻ വേണ്ടിവരുന്ന തുകയും
27/10/2024

പുല്ലാന്നികോട് ഹനുമാൻ ക്ഷേത്രത്തിലേ പ്രധാന വഴിപാടുകളും അവ നടത്താൻ വേണ്ടിവരുന്ന തുകയും

06/09/2024

7/09/2024...................
ശനിയാഴ്ച.....................

വിനായക ചതുർത്ഥി....................

രാവിലെ 7 മണിക്ക് സമൂഹ അഷ്ടദ്രവ്യഗണപതി ഹോമം ക്ഷേത്ര സന്നിദ്ധിയിൽ നടത്തുന്നതാണ്. വഴിപാട് നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ 100 രൂപ നിരക്കിൽ രസീത് വാങ്ങേണ്ടതാണ്. ക്ഷേത്രത്തിലേക്ക് എണ്ണ വാങ്ങുവാൻ 2000 രൂപ സംഭാവന നൽകിയത് സന്ദീപ് (ഖത്തർ ) . വഴിപാടുകൾക്ക് ക്ഷേത്ര മൊബൈൽ നമ്പർ - 9072351555 -ൽ വിളിക്കുക

......................
സെക്രട്ടറി

Address

ഹനുമാൻകുന്ന് ക്ഷേത്രം, (HANUMAN KUNNU TEMPLE), പുല്ലാന്നികോട് , (PULLANNICODE ), വർക്കല, (VARKALA )
Varkala
695311

Opening Hours

Monday 5:30am - 9am
5pm - 7:30pm
Tuesday 5:30am - 9am
5pm - 7:30pm
Wednesday 5:30am - 9am
5pm - 7:30pm
Thursday 5:30am - 9am
5:30pm - 7:30pm
Friday 5:30am - 9am
5pm - 7:30pm
Saturday 5:30am - 9am
5pm - 7:30pm
Sunday 5:30am - 9am
5pm - 7:30pm

Telephone

+919072351555

Website

Alerts

Be the first to know and let us send you an email when Hanuman Kunnu Shethram Pullannicode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Hanuman Kunnu Shethram Pullannicode:

Share

Category