SYS Vailathur Circle

SYS Vailathur Circle An Youth organization centred around vailathur circle of SYS Kerala under Jamiuathul Ulama.

താനൂർ ഹജ്ജ് ക്യാമ്പ്... നാളെ മൂലക്കലിൽ
29/04/2024

താനൂർ ഹജ്ജ് ക്യാമ്പ്... നാളെ മൂലക്കലിൽ

31/03/2024

വഴിയാത്രക്കാർക്ക് ആശ്വാസമായി ഇഫ്താർ ഖൈമ

വഴി യാത്രക്കാർക്ക് ആശ്വാസമായി ഇഫ്താർ ഖൈമ
31/03/2024

വഴി യാത്രക്കാർക്ക് ആശ്വാസമായി ഇഫ്താർ ഖൈമ

വൈലത്തൂർ ഉസ്താദ് അനുസുമരണവും പ്രാർത്ഥന സമ്മേളനവുംവൈലത്തൂർ: വൈലത്തൂർ ബാവ ഉസ്താദിന്റെ ഒമ്പതാം ഉറൂസ് മുബാറകിനോടാനുബന്ധിച്ചു...
31/03/2024

വൈലത്തൂർ ഉസ്താദ് അനുസുമരണവും പ്രാർത്ഥന സമ്മേളനവും

വൈലത്തൂർ: വൈലത്തൂർ ബാവ ഉസ്താദിന്റെ ഒമ്പതാം ഉറൂസ് മുബാറകിനോടാനുബന്ധിച്ചു കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് വൈലത്തൂർ പൊന്മുണ്ടം സർക്കിളുകൾ സംയുക്തമായി വൈലത്തൂർ ഉസ്താദ്‌ അനുസ്മരണവും പ്രാർഥന സമ്മേളനവും സംഘടിപ്പിച്ചു. റമളാൻ 21 ആം രാവിന്റെ ആത്മീയ അന്തരീക്ഷത്തിൽ ബുർദ മജ്‌ലിസോടെ ആരംഭിച്ച സംഗമം സയ്യിദ് സകരിയ ജീലാനിയുടെ അധ്യക്ഷതയിൽ, സയ്യിദ് ജലാലുദ്ധീൻ ജീലാനി പ്രാർത്ഥനയും ഉദ്ഘാടനവും നിർവഹിച്ചു. ദർസ് രംഗത്തു കൂടുതൽ കാലം സേവനം അനുഷിടിച്ചു വരുന്നവർക്ക് വൈലത്തൂർ ഉസ്താദിന്റെ സ്മരണാർത്ഥം നൽകുന്ന മൂന്നാമത് അവാർഡും ആദരവും അബ്ദു സലാം ഫൈസി കുളങ്ങരക്ക് സയ്യിദ് ജലാലുദ്ധീൻ ജീലാനിയും അബ്ദുൽ മജീദ് ഫൈസി ആദൃശ്ശേരിയും ചേർന്നു സമ്മാനിച്ചു. അബ്ദുൽ മജീദ് ഫൈസി അനുസ്മരണ പ്രഭാഷണവും അബ്ദുൽ ഹഫീള് അഹ്‌സനി ആറ്റുപുറം മുഖ്യ പ്രഭാഷണവും നടത്തി. സമാപന ദുആക്ക് സയ്യിദ് സകരിയ ജീലാനി നേതൃത്വം നൽകി. അബ്ദു സലാം ഫൈസി, ജാബിർ സിദ്ധീഖി, അഷ്കർ സഖാഫി, ഷാഹുൽ ഹമീദ് ഫാളിലി സംസാരിച്ചു.

31/03/2024
കാവപ്പുര: തണലറ്റവർക്ക് തുണയാവുക എന്ന ശീർഷകത്തിൽ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സാന്ത്വന മാസാചരണത്തിന്റെ ഭാഗമ...
01/01/2024

കാവപ്പുര: തണലറ്റവർക്ക് തുണയാവുക എന്ന ശീർഷകത്തിൽ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സാന്ത്വന മാസാചരണത്തിന്റെ ഭാഗമായി വൈലത്തൂർ സർക്കിൾ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തിരൂർ ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ കണ്ണു പരിശോധനയും തിമിര നിർണ്ണയവും ക്യാമ്പിൽ നടന്നു. കൂടാതെ ദന്ത വിഭാഗത്തിൽ Dr. ജംഷീർ, ശിശു രോഗ വിഭാഗത്തിൽ Dr. ബദർ എന്നിവരും ക്യാമ്പിൻറെ ഭാഗമായി സേവനമുഷിടിച്ചു. ക്യാമ്പ് താനൂർ സോൺ സാന്ത്വനം സെക്രട്ടറി നവാസ് വള്ളികാഞ്ഞീരം ഉദ്ഘാടനം ചെയ്തു. Dr. ജദീർ, ഉമർ സഖാഫി, ഒ മുഹമ്മദ് കാവപ്പുര, അഷ്കർ, ശറഫുദ്ധീൻ KV എന്നിവർ സംസാരിച്ചു. സർക്കിൾ പ്രസിഡന്റ് ഷാഹുൽ ഹമീദ് ഫാളിലി ആദ്യക്ഷത വഹിച്ചു.

ഇന്ന്
31/12/2023

ഇന്ന്

സ്വാതന്ത്ര്യ ദിന സമ്മേളന പ്രചാരണവുമായി ദേശ വിചാരംകാവപ്പുര: എസ്.വൈ എസ് താനൂർ സോൺ സ്വാതന്ത്ര്യ ദിന സമ്മേളന പ്രചാരണത്തിന്റെ...
11/08/2023

സ്വാതന്ത്ര്യ ദിന സമ്മേളന പ്രചാരണവുമായി ദേശ വിചാരം
കാവപ്പുര: എസ്.വൈ എസ് താനൂർ സോൺ സ്വാതന്ത്ര്യ ദിന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി വൈലത്തൂർ സർക്കിൾ എസ്.വൈ.എസ് ദേശ വിചാരം സംഘടിപ്പിച്ചു. കാവപ്പുരയിൽ വെച്ചു നടന്ന സംഗമത്തിൽ, 'ഇന്ത്യക്ക് 77: വർത്തമാന ഇന്ത്യ വരക്കുന്ന ഭൂപടം' എന്ന ശീർഷകത്തിൽ അഡ്വ: ഉനൈസ് സഖാഫി പ്രഭാഷണം നടത്തി. ഉമർ സഖാഫി. എൻ, അഷ്കർ കെ, നൗഫൽ ഒ എന്നിവർ സംസാരിച്ചു.

Address

Youth Square
Vailathur
676106

Website

Alerts

Be the first to know and let us send you an email when SYS Vailathur Circle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SYS Vailathur Circle:

Share