Cherakulangara Sreekarthyayani Devi Kshethram, Kudavechoor

  • Home
  • India
  • Vaikom
  • Cherakulangara Sreekarthyayani Devi Kshethram, Kudavechoor

Cherakulangara Sreekarthyayani Devi Kshethram, Kudavechoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cherakulangara Sreekarthyayani Devi Kshethram, Kudavechoor, Vaikom.

തൃക്കാർത്തിക മഹോത്സവം 2024
25/10/2024

തൃക്കാർത്തിക മഹോത്സവം 2024

നാമാമൃതജപലയം @ ചേരകുളങ്ങര ക്ഷേത്രം
28/12/2019

നാമാമൃതജപലയം @ ചേരകുളങ്ങര ക്ഷേത്രം

സ്വാമിയേ ശരണമയ്യപ്പ
05/11/2018

സ്വാമിയേ ശരണമയ്യപ്പ

ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കുടവെച്ചൂർ
27/10/2018

ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കുടവെച്ചൂർ

കേരളത്തിൽ ആദി പരാശക്തിയുടെ മാതൃഭാവമായ ഭദ്രകാളിയെ ആദ്യമായി പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂരിൽ ആയിരുന്നെന്നും അതിന്‌ വേണ്ടി വളര...
05/01/2018

കേരളത്തിൽ ആദി പരാശക്തിയുടെ മാതൃഭാവമായ ഭദ്രകാളിയെ ആദ്യമായി പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂരിൽ ആയിരുന്നെന്നും അതിന്‌ വേണ്ടി വളരെയധികം താന്ത്രിക വിദ്യകൾ പ്രയോഗിക്കേണ്ടി വന്നെന്നും പറയപ്പെടുന്നു. രുരുജിത് വിധാനത്തിലാണ് പ്രതിഷ്ഠ. ഇവിടെ നിന്നും ശ്രീ ഭഗവതിയെ ആവാഹിച്ചു കൊണ്ടുപോയി പ്രതിഷ്ഠിച്ചതാണ് കേരളത്തിൽ ഇന്ന് കാണുന്ന മറ്റു പല ദേവീ ക്ഷേത്രങ്ങളും. അതിനാൽ കേരളത്തിലെ മറ്റു ഭദ്രകാളീ ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രമായിട്ടാണ് കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രത്തെ കണക്കാക്കപ്പെടുന്നത്. വരിക്കപ്ലാവിൽ നിർമ്മിച്ച ഭദ്രാ ഭഗവതിയുടെ ദർശനം വടക്കോട്ടാണ്‌. അഷ്ടബാഹുക്കളോടെ രൌദ്രഭാവത്തിൽ ദാരുകവധത്തിനുശേഷം പ്രദർശിപ്പിച്ച വിശ്വരൂപമായി ഇത് സങ്കൽപ്പിക്കപ്പെടുന്നു. പ്രതിഷ്ഠയിൽ എട്ട് കൈകൾ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങൾ വ്യക്തമായി കാണാൻ കഴിയില്ല. വിഗ്രഹത്തിനു പീഠത്തോടുകൂടി ഉദ്ദേശം ആറടി ഉയരമുണ്ട്. വലത്തെ കാൽ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ്‌ ഇരിപ്പ്. തലയിൽ കിരീടമുണ്ട്. പ്രതിഷ്ഠക്ക് മുൻപിലായി ശങ്കരാചാര്യർ സ്ഥാപിച്ച ശ്രീചക്രദേവതയായ ത്രിപുരസുന്ദരിയുടെ അർച്ചനാബിംബത്തിലാണ് പൂജകൾ അർപ്പിക്കപ്പെടുന്നത്. മൂന്ന് ലോകങ്ങളിലും നിറഞ്ഞു നിൽക്കുന്ന ജഗദംബിക ആയിട്ടാണ് മഹാത്രിപുരസുന്ദരിയെ കണക്കാക്കപ്പെടുന്നത്. ദുർഗ്ഗ, ലക്ഷ്മി, സരസ്വതി തുടങ്ങി വിവിധ ഭാവങ്ങളിൽ ഈ ദേവി ആരാധിക്കപ്പെടുന്നു.

രഹസ്യ അറ
ശ്രീകോവിലിനുള്ളിൽ പടിഞ്ഞാറ് ദിക്കിലേക്ക് ദർശനമായിട്ടുള്ള രഹസ്യ അറയുടെ കവാടത്തിനുമുന്നിൽ എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടിയിരിക്കും. പടിഞ്ഞാറ് ദിക്കിലേക്ക് ദർശനമായി അഷ്ടബന്ധമിട്ട് ഉറപ്പിച്ചതും, സ്വർണ്ണ ഗോളകകൊണ്ട് പൊതിഞ്ഞതും ഉഗ്രമൂർത്തിയുമായ രുധിര മഹാകാളിയുടെ അർച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. വടക്കു ദിക്കിലേക്ക് ദർശനമായി ശ്രീ ഭദ്രകാളിയുടെ ദാരുബിംബവും ത്രിപുരസുന്ദരിയുടെ അർച്ചനാബിംബവും പ്രതിഷ്ഠിച്ചിട്ടുണ്ട്.

ക്ഷേത്രത്തിന്റെ പരമാധികാരി വലിയതമ്പുരാനോ അമ്മത്തമ്പുരാട്ടിയോ ക്ഷേത്രദർശനത്തിന് വരുന്ന സമയത്തോ കൊടുങ്ങല്ലൂർ കോവിലകത്തെ ഒരു സന്തതിയെ ഒന്നാംപിറന്നാളിന്‌ ദേവിയ്ക്ക് മുന്നിൽ ( പടിഞ്ഞാറേ നടയ്ക്കൽ) അടിമ കിടത്താൻ കൊണ്ടുവരുമ്പോഴോ മാത്രമേ രുധിര മഹാകാളി കുടികൊള്ളുന്ന ശ്രീകോവിലിന്റെ പടിഞ്ഞാറെനട തുറക്കുകയുള്ളു. തമ്പുരാനോ തമ്പുരാട്ടിയോ നടയ്ക്കൽ എത്തി നമസ്ക്കരിച്ചു കഴിഞ്ഞാൽ പടിഞ്ഞാറെ നടയ്ക്കൽ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച് പ്രാവശ്യം മുഴക്കും. ഈ അവസരത്തിൽ ശ്രീകോവിലിന്റെ പടിഞ്ഞാറെനടയുടെ വലത്തെ കതകു മാത്രം തുറന്നുകൊടുക്കും. തമ്പുരാൻ നമസ്കരിച്ച് എഴുന്നേൽക്കും മുൻപ് നട അടച്ചുകഴിയും. [10]

ശിവൻ
ശിവന്റെ ദർശനം കിഴക്കോട്ടാണ്. ശിവക്ഷേത്രത്തിന്റെ തറ കരിങ്കല്ലുകൊണ്ടും ചുമരുകൾ വെട്ടുകല്ലുകൊണ്ടും തീർത്തതാണ്. നന്ദി പ്രതിഷ്ഠ ഇവിടെ ഇല്ല. ശിവക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ബലിക്കല്ല് സാമാന്യം വലുതാണ്. ശിവന് പ്രത്യേക ഉത്സവങ്ങളും ധ്വജവും ഇല്ല.

ക്ഷേത്രപാലകൻ

ക്ഷേത്രപാലകന്റെ ക്ഷേത്രം‍
വടക്കേനടയിൽ കിഴക്കോട്ട് നീങ്ങി ശിവചൈതന്യമുള്ള ക്ഷേത്രപാലകന്റെ പ്രതിഷ്ഠയാണ്. ക്ഷേത്രപാലൻ 12 അടിയോളം ഉയരമുള്ള പ്രതിഷ്ഠയാണ്. ഇതാണ് കേരളത്തിൽ ഏറ്റവും ഉയരം കൂടിയ വിഗ്രഹം. കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ സംരക്ഷകൻ ആയിട്ടാണ് ക്ഷേത്രപാലകനെന്ന് വിശ്വാസം. മലബാറിലെ ക്ഷേത്രപാല ക്ഷേത്രങ്ങളിൽ ക്ഷേത്രപാലൻ കൊടുങ്ങല്ലൂരിൽ നിന്നു വന്നു എന്നാണ് ഐതിഹ്യം. പുരാണങ്ങൾ പ്രകാരം ദാരികവധത്തിന് ശേഷം കോപമടങ്ങാത്ത ഭദ്രകാളിയെ ശാന്തയാക്കാൻ പരമശിവൻ ഒരു ബാലകന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടെന്നും, കുട്ടിയെ കണ്ട ഭഗവതിയുടെ മാതൃഭാവം ഉണർന്നെന്നും, അങ്ങനെ കാളി ശാന്തയായെന്നും കഥയുണ്ട്. ബാല രൂപത്തിൽ ഉള്ള മഹാദേവനെ ആണ് ക്ഷേത്രപാലകൻ ആയി ആരാധിക്കുന്നത് എന്ന് സങ്കല്പം. ഇത് തമിഴ്നാട്ടിലെ ചതുക്കപൂതമാണെന്നും അഭിപ്രായമുണ്ട്.[9]പ്രത്യേക നിവേദ്യം പുളിഞ്ചാമൃതമാണ്‌ (ശർക്കരപായസത്തിൽ തൈര്‌ ചേർത്ത നിവേദ്യം). ക്ഷേത്രപാലകന്റെ നടയ്ക്ക് മുന്നിലുള്ള കല്ലിൽ ആണ് മുട്ട് ഇറക്കുന്നതിനുള്ള നാളികേരം ഉടക്കുക.

ദേവീക്ഷേത്രത്തിലേക്കുള്ള തുലാഭാരം ക്ഷേത്രപാലകന്റെ നടയിലാണ് നടത്തിവരുന്നത്. ഇവിടത്തെ പ്രത്യേക വഴിപാട് ചമയമാണ്. വൈകീട്ട് ക്ഷേത്രപാലകന്റെ ക്ഷേത്രം കുലവാഴ, കുരുത്തോല, കരിക്കിൻ കുല എന്നിവകൊണ്ട് അലങ്കരിക്കുകയും, ദേവി ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രപാലകന്റെ തൃപ്പടികളിൽ 101 നാളികേരം എറിഞ്ഞ് ഉടയ്ക്കുകയും ചെയ്യുന്നു. ശേഷം ക്ഷേത്രപാലകനെ 101 വസ്ത്രം ഉടുപ്പിക്കും. മുഖത്ത് ചന്ദനം ചാർത്തി തണ്ണീരാമൃതം നിവേദ്യം ചെയ്യും. ഇതിനെയാണ് ചമയം എന്ന് പറയുന്നത്.

തവിടാട്ട് മുത്തി
ചാമുണ്ഡി രൂപത്തിലുള്ള ഭഗവതിയാണിത്. മേൽക്കൂരയോ ചുറ്റുമതിലോ ഇല്ല. കിഴക്കേ നടയിൽ പുറത്ത് ശിവന്റെ നടക്കൽ ഇടതുഭാഗത്തായാണ് പ്രതിഷ്ഠ. തവിട് കൊണ്ട് ഉഴിഞ്ഞിടുകയാണ് ഇവിടെ പ്രധാന വഴിവാട്. തവിട്ടുമുത്തിക്ക് തവിട് ആടിക്കാം എന്ന വഴിപാട് നേർന്നാൽ മാറാത്ത ശ്വാസസംബന്ധമായ അസുഖങ്ങൾ മാറിക്കിട്ടും എന്നാണ് വിശ്വാസം. ദുർഗ്ഗയുടെ പുരികക്കൊടിയിൽ നിന്ന് പ്രത്യക്ഷയായി ചണ്ഡമുണ്ഡന്മാരെ വധിച്ച ഉഗ്രരൂപിണിയായ കാളിയാണ്‌ ചാമുണ്ഡാദേവി.

ഏകദേശം രണ്ടടി ഉയരമുള്ള പീഠത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഒന്നര അടി ഉയരമുള്ള തവിട്ടുമുത്തിയുടെ പ്രതിഷ്ഠ എട്ട് തൃകൈകളോടുകൂടിയ ഭഗവതീ രൂപമാണ്. ഇവിടെ നിത്യപൂജയോ നിവേദ്യമോ ഇല്ല. ഭക്തജനങ്ങൾ വഴിപാടായി ആടിക്കുന്ന തവിടാണ് തവിട്ടുമുത്തിക്ക് പൂജയും നിവേദ്യവും. തവിട് ആടിക്കാനുള്ള അവകാശം പത്മശാലീയർക്കാണ്.

വസൂരിമാല

വസൂരിമാലയുടെ ക്ഷേത്രം
പടിഞ്ഞാറെ നടയിലുള്ള പ്രതിഷ്ഠയാണ് ഗുരുതിദേവതയും രോഗനാശിനിയുമായ വസൂരിമാല. ഭഗവതിയുടെ അനുയായിയായി മാറിയ ദാരികപത്നിയായ മനോദരിയാണ് വസൂരിമാല എന്നാണ് വിശ്വാസം. വടക്കോട്ട് ദർശനം. ഇതിന് മേൽക്കൂരയില്ല. വിഗ്രഹത്തിന് 4 അടിയോളം ഉയരമുണ്ട്. പകർച്ചവ്യാധികളിൽ നിന്നും രക്ഷക്കായി മഞ്ഞൾപ്പൊടി, കുരുമുളക് എന്നിവ ആടിക്കലാണ് പ്രധാന വഴിപാട്. പ്രത്യേക ക്ഷേത്രമുണ്ടെങ്കിലും നിത്യപൂജയില്ല. പകരം സപ്തമാതൃക്കളുടെ ക്ഷേത്രത്തിൽ പ്രത്യേക പീഠത്തിൽ വസൂരിമാല സങ്കല്പത്തിൽ നിത്യപൂജയും നിവേദ്യങ്ങളും നടത്തിവരികയാണ് പതിവ്. വസൂരിമാലയ്ക്കുള്ള വഴിപാടാണ് ഗുരുതി. പത്മദളം വരച്ച് കുരുമുളക്, മഞ്ഞൾ എന്നിവ തൂവുകയാണ് ഇവിടത്തെ പ്രധാന വഴിപാട്. വസൂരിമാല ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായി കരുതപ്പെടുന്നുണ്ട്. പത്മദളം സ്ത്രീലിംഗത്തിൻറെ പ്രതീകമായതുകൊണ്ട് അതു വരച്ച് ജീവരക്തമൊഴുക്കി ദേവിയെ ഓജസ്വിനിയാക്കുന്ന പ്രക്രിയയാണ് ഈ പൂജയിൽ അന്തർഭവിച്ചിട്ടുള്ളത് എന്നു കരുതേണ്ടിയിരിക്കുന്നു. പകർച്ചവ്യാധികൾ വരാതിരിക്കാനും വന്നാൽ രോഗം മൂർച്ഛിക്കാതെ ഇരിക്കാനും ഈ വഴിപാട് ചെയ്യുന്നു എന്നൊരഭിപ്രായവുമുണ്ട്. വസൂരിമാല എന്ന പേരുതന്നെ അതിനുള്ള തെളിവായി കണക്കാക്കാവുന്നതാണ്. ദാരികൻ വധിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ദാരിക പത്നിയായ മനോദരി, കൈലാസസമീപത്ത് പോയി ശിവനെ തപസ് ചെയ്തു വസൂരി രോഗത്തിന്റെ വിത്തുകൾ വിയർപ്പു തുള്ളികളുടെ രൂപത്തിൽ വരമായി വാങ്ങുകയും, തന്റെ ഭർത്താവിന്റെ ഘാതകയായ ഭദ്രകാളിയുടെ മേൽ പ്രയോഗിക്കുകയും ചെയ്തു. വസൂരി രോഗം ബാധിച്ച ഭഗവതിയെ സഹായിക്കുന്നതിനായി പരമശിവൻ ഘണ്ഠാകർണ്ണനെ സൃഷ്ഠിക്കുകയും, അദ്ദേഹം ഭദ്രകാളിയുടെ ശരീരത്തിലെ വസൂരികുരുക്കൾ നക്കി തുടച്ചു നീക്കുകയും ചെയ്തു. എന്നാൽ ഭഗവതിയുടെ സഹോദരസ്ഥാനീയൻ ആയതിനാൽ മുഖത്തെ കുരുക്കൾ നീക്കിയില്ല. രോഗം ഭേദമായ ഭദ്രകാളി മനോദരിയെ കണ്ണും ചെവിയും കാലും ഛേദിക്കുകയും ഇനി നീ കണ്ടും കേട്ടും ഓടിയും ചെന്ന് മനുഷ്യരെ ഉപദ്രവിക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്തു. മനോദരി പശ്ചാത്തപിച്ചു ദേവീഭക്ത ആവുകയും "വസൂരി" എന്ന പേരിട്ടു ഭൂതഗണങ്ങളോടൊപ്പം ഭഗവതി കൈലാസത്തിലേക്ക് കൂട്ടികൊണ്ടുപോവുകയും ചെയ്തു എന്നാണ് കഥ. ഈ ദേവതയാണ് വസൂരിമാല. രോഗം ബാധിച്ച ഭക്തരെ സുഖപ്പെടുത്താൻ വേണ്ടി ഭഗവതി വസൂരിമാലയെയും ഘണ്ഠാകർണ്ണനെയും രോഗിയുടെ സമീപത്തേക്ക് അയക്കുമെന്നാണ് .വസൂരിമാലയുടെ നടയ്ക്കലാണ് പണ്ട് “ഗുരുതി” നടന്നിരുന്നത്. ഇപ്പോഴും ഈ ക്ഷേത്രത്തിലെ വസൂരിമാലയ്ക്കാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ചാർത്തുക.

സപ്തമാതൃക്കൾ
ശിവൻറെ ശ്രീകോവിലിൻറെ തെക്കുഭാഗമായിട്ടാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠ. ആദിപരാശക്തിയുടെ വിവിധ രൂപങ്ങൾ ആണ് സപ്തമാതൃക്കൾ. ദേവിയുടെ ശ്രീകോവിലിനു പടിഞ്ഞാറുഭാഗത്ത് ഭിത്തിയുടെ തുടർച്ചയായി, കിഴക്കുപടിഞ്ഞാറ് നീളത്തിൽ വടക്കോട്ട് ദർശനമായി മൂന്ന് നടകളായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രധാന മൂർത്തിയായ ഭദ്രകാളിയേയും കൂട്ടിയാൽ അഷ്ടമാതൃക്കളാകും. ദാരിക വധത്തിനായി അവതരിച്ച ദേവന്മാരുടെ ശക്തികൾ ആണ് സപ്തമാതൃക്കൾ എന്ന് കഥ. ആത്‌മീയ ഉന്നതിയിലേക്കുള്ള വഴികൾ ആയിട്ടാണ് സപ്തമാതൃക്കളെ ശാക്തേയർ കണക്കാക്കുന്നത്.

സപ്തമാതൃക്കളായ നാരസിംഹിക/പ്രത്യുൻഗിരാ (ചാമുണ്ഡാദേവി), ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഭഗവതീ വിഗ്രഹം നിർമിച്ച അതേ വരിക്കപ്ലാവിൻറെ കമ്പുകൾ കൊണ്ടാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠയും നിർമിച്ചിട്ടുള്ളത് എന്ന് പറയപ്പെടുന്നു. വസൂരിമാലയെ സങ്കൽപ്പിച്ചുള്ള നിത്യപൂജയും നിവേദ്യങ്ങളും സപ്തമാതൃക്കളുടെ ക്ഷേത്രത്തിലാണ് നടത്തിവരുന്നത്.

കുരുംബക്കാവ്

മഞ്ഞൾപൊടി വഴിപാട്
ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽനിന്നും ഏകദേശം 300 മീറ്റർ തെക്ക് മാറി ദേശീയപാത 17ന് ചേർന്ന് പടിഞ്ഞാറോട്ട് ദർശനമായി ശ്രീകുരുംബക്കാവ് സ്ഥിതി ചെയ്യുന്നു. ഇവിടെനിന്നും പരാശക്തിയെ ഇന്നത്തെ ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. താലപ്പൊലിയോടനുബന്ധിച്ചുള്ള രാപകൽ എഴുന്നള്ളിപ്പ് ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്. താലപ്പൊലി മഹോത്സവത്തിനോടനുബന്ധിച്ച് എത്തിച്ചേരുന്ന കുഡുംബി സമുദായക്കാർ ദേവിക്ഷേത്രത്തിൽ നട തള്ളാനുള്ള ചെമ്മരിയാടുകളെയും പഴക്കുലയും വാദ്യഘോഷങ്ങളോടെ ആനയിക്കുന്നതും ശ്രീകുരുംബക്കാവിൽ നിന്നുമാണ്. പരിസരവാസികളുടേയും ഭക്തജനങ്ങളുടേയും പരിശ്രമഫലമായി നിത്യേന ഉള്ള വിളക്കുവയ്പ്പ് മുടങ്ങാതെ നടന്നുപോരുന്നു.

ധനുമാസത്തിരുവാതിര (01-01-2018)വ്രതം, ആചാരം, ഫലസിദ്ധി:ഇതിന് 'ധനുമാസത്തിരുവാതിര വ്രതവും ആര്‍ദ്രാദര്‍ശനവും' എന്നാണ് കൃത്യമാ...
31/12/2017

ധനുമാസത്തിരുവാതിര (01-01-2018)
വ്രതം, ആചാരം, ഫലസിദ്ധി:

ഇതിന് 'ധനുമാസത്തിരുവാതിര വ്രതവും ആര്‍ദ്രാദര്‍ശനവും' എന്നാണ് കൃത്യമായ പേര്. ഇത് 31-12-2017 മുതല്‍ 02-01-2018 വരെയാകുന്നു.

ഭര്‍ത്താവിന്, മക്കള്‍ക്ക്, അവരവര്‍ക്ക്, കുടുംബാംഗങ്ങള്‍ക്ക് അങ്ങനെ എല്ലാര്‍ക്കുമായി കുടുംബിനി ഏറ്റെടുത്ത് ശിവ-പാര്‍വ്വതീ പ്രീതിക്കായി എടുക്കുന്നതാണ് 'ധനുമാസത്തിരുവാതിര വ്രതം'.

രജസ്വലയായ കന്യകയുടെ ആദ്യത്തെ ധനുമാസത്തിരുവാതിര വ്രതവും (ഇതിന് 'പൂത്തിരുവാതിര' എന്ന് പേര്), വിവാഹിതയായ യുവതിയുടെ ആദ്യത്തെ ധനുമാസത്തിരുവാതിര വ്രതവും (ഇതിന് 'പുത്തന്‍തിരുവാതിര' എന്ന് പേര്) ഒരുകാലത്ത് കേരളത്തിലെ ആചാരം തന്നെയായിരുന്നു.

വൃശ്ചികത്തിലെ തിരുവാതിര മുതല്‍ ധനുമാസത്തിലെ തിരുവാതിര വരെയുള്ള 28 ദിവസത്തെ ഉത്സവമാണ് 'ആതിര മഹോത്സവം'. ചെങ്ങന്നൂര്‍ ശിവ-പാര്‍വ്വതീക്ഷേത്രത്തിലെ ആതിര മഹോത്സവം അതിഗംഭീരവും അതിപ്രശസ്തവുമാണ്.

ഉത്തമ പുരുഷനെ ഭര്‍ത്താവായി ലഭിക്കാന്‍ ആഗ്രഹിക്കുന്നവരും ഭര്‍ത്താവിന്‍റെ
ആയുരാരോഗ്യസൗഖ്യത്തിനായും ധനുമാസ തിരുവാതിരവ്രതം പിടിക്കാവുന്നതാണ്.

ഭര്‍ത്താവിന്‍റെ ആയുരാരോഗ്യസൗഖ്യത്തിനായി സ്ത്രീകള്‍ ആചരിക്കുന്ന അത്യുത്തമ വ്രതങ്ങളില്‍
ഒന്നാണ് തിരുവാതിരവ്രതം. ഇതുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യവുമുണ്ട്.

പാര്‍വ്വതീദേവിയുടെ ദാസ്യയായ സുന്ദരിയെന്ന യുവതി, വേദികന്‍ എന്ന് പേരുള്ള യുവാവിനെ
വിവാഹം ചെയ്തു. എന്നാല്‍ വിവാഹശേഷം കുടിവെയ്പ്പ് അഥവാ ഭര്‍തൃഗൃഹത്തില്‍
പ്രവേശിക്കുന്നതിനുമുമ്പ് വേദികന്‍ മരണപ്പെട്ടു. ഭര്‍ത്താവുമൊന്നിച്ചുള്ള ജീവിതം സ്വപ്നംകണ്ട
സുന്ദരിയെന്ന യുവതിയുടെ ഹൃദയംപൊട്ടിയുള്ള നിലവിളി പാര്‍വ്വതീദേവിയുടെ കാതുകളിലെത്തി.

പാര്‍വ്വതീദേവി, പരമേശ്വരനോട് വേദികനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരണമെന്ന്
അപേക്ഷിച്ചു. എന്നാല്‍ പരമേശ്വരന് പാര്‍വ്വതീദേവിയുടെ അപേക്ഷ അപ്പോള്‍ത്തന്നെ മനസ്സിലാക്കാന്‍ സാധിച്ചില്ല. അങ്ങനെ പാര്‍വ്വതീദേവി, സുന്ദരിയുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് ഈറന്‍ വസ്ത്രത്തോടെ മറ്റൊരാളെയും സ്പര്‍ശിക്കാതെ വ്രതം ആരംഭിച്ചു. ഇത് മനസ്സിലാക്കിയ ശ്രീപരമേശ്വരന്‍ വേദികനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നുവെന്നും ആ ദിവസം ധനുമാസ തിരുവാതിര ആയിരുന്നുവെന്നും വിശ്വസിച്ചുവരുന്നു.

ധനുമാസ തിരുവാതിര, പരമേശ്വരന്‍റെ ജന്മനാളായും കരുതപ്പെടുന്നു.

കൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ ഗോപികമാര്‍ കാര്‍ത്ത്യായനീ പൂജ നടത്തിയതും, ശിവന്‍റെ
തൃക്കണ്ണ്‍ തുറന്ന് കാമദേവനെ ദഹിപ്പിച്ചപ്പോള്‍ കാമദേവന്‍റെ ഭാര്യയായ രതീദേവിക്ക്
ഭര്‍തൃസമാഗമത്തിന് അവസരമുണ്ടാകാന്‍ വരം നല്കിയതും തിരുവാതിര നാളിലായിരുന്നു എന്നും
വിശ്വസിച്ചുവരുന്നു.

മറ്റുചില വ്രതങ്ങളെക്കുറിച്ച് വായിക്കാന്‍:
http://www.utharaastrology.com/pages/vrathangal.html

ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ പാര്‍വ്വതീദേവി കഠിനമായ തപസ്സ് അനുഷ്ഠിക്കുകയും ഒടുവില്‍
ശിവന്‍ പ്രത്യക്ഷപ്പെട്ട് അതിന് സമ്മതിക്കുകയും ചെയ്തദിവസവും ധനുമാസത്തിലെ തിരുവാതിര
തന്നെയാകുന്നു.

തിരുവാതിര വ്രതം ആരംഭിക്കുന്നത് മകയിരം നക്ഷത്രം വൈകിട്ട് വരുന്ന സമയം മുതലാണ്‌. ഈ
വര്‍ഷം ധനുമാസത്തിലെ മകയിരം നക്ഷത്രം ആരംഭിക്കുന്നത് 31-12-2017 (1193 ധനു 16)
ഞായറാഴ്ച വൈകിട്ട് 5 മണി 33 മിനിറ്റ് 30 സെക്കന്‍റ് മുതലാണ്‌ (ഗണനം: കൊല്ലം ജില്ല)

യഥാര്‍ത്ഥത്തില്‍ ധനുമാസത്തിലെ അശ്വതി നക്ഷത്രം മുതല്‍ വ്രതം ആരംഭിക്കാവുന്നതാണ്. എന്നാല്‍ ഇപ്പോഴത് മകയിരം, തിരുവാതിര ദിനരാത്രങ്ങള്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നുവെന്ന്
പറയേണ്ടിയിരിക്കുന്നു.

അശ്വതി മുതല്‍ പുണര്‍തം വരെയും കുടുംബാംഗങ്ങള്‍ക്ക് പ്രത്യേകമായുള്ള പ്രാര്‍ത്ഥനയാകുന്നു. ഇതില്‍ തിരുവാതിര ദിവസമാണ് ഭര്‍ത്താവിന് അല്ലെങ്കില്‍ ഭര്‍ത്താവായി ലഭിക്കാന്‍ പോകുന്നയാള്‍ക്കുവേണ്ടിയുള്ളത്.

അശ്വതിയില്‍ അശ്വമുണരും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ഗൃഹനാഥന് നന്മ
വരാനാണ്.

ഭരണിനാളില്‍ ഭര്‍ത്താവുണരും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ബന്ധുമിത്രാദികള്‍ക്ക്
നന്മ വരാനാണ്.

കാര്‍ത്തികയില്‍ കാക്ക കരയും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് മാതാപിതാക്കള്‍ക്ക്‌
നന്മ വരാനാണ്.

രോഹിണിയില്‍ രോമം കാണും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സകല
കുഞ്ഞുങ്ങള്‍ക്കും നന്മ വരാനാണ്.

മകയിരത്തില്‍ മക്കള്‍ ഉണരും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സന്താനങ്ങള്‍ക്ക് നന്മ
വരാനാണ്.

തിരുവാതിരയില്‍ പുലര്‍ച്ചെ 3 മണിക്ക് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ഭര്‍ത്താവിന്
(അല്ലെങ്കില്‍ ഭര്‍ത്താവാകാന്‍ പോകുന്നയാള്‍ക്ക്) നന്മ വരാനാണ്.

പുണര്‍തത്തില്‍ പുലര്‍കാലത്തിനുമുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സഹോദരങ്ങള്‍ക്ക്
നന്മ വരാനാണ്.

തിരുവാതിര വ്രതത്തിന്‍റെ മുഖ്യമായ ചടങ്ങുകള്‍ മറ്റ് വ്രതങ്ങളെപ്പോലെതന്നെ സ്നാനവും ധ്യാനവും
തന്നെയാണ്.

ഉറക്കമൊഴിച്ചുള്ള വ്രതാനുഷ്ഠാനമാണ് ധനുമാസ തിരുവാതിരയുടെ പ്രധാനഭാഗം.

31-12-2017 ഞായറാഴ്ച വൈകിട്ടാണ് എട്ടങ്ങാടി പുഴുക്ക്. മകയിരം കഴിയുന്നതോടെ തിരുവാതിര വ്രതം ആരംഭിക്കും. അത് 01-01-2018 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി 52 മിനിറ്റ് 42 സെക്കന്‍റ് മുതലാണ്‌. ഓര്‍ക്കുക: തിങ്കളാഴ്ചയും തിരുവാതിരയും വെളുത്തവാവും ചേര്‍ന്നുവരുന്നത് ബഹുവിശേഷമാകുന്നു.

മകയിരം നാളില്‍ രാവിലെ തേച്ച് കുളിക്കണമെന്ന ആചാരമുണ്ട്. ഉച്ചക്ക് നാലുംകൂട്ടി സദ്യ
കഴിക്കാം. രാത്രി എട്ടങ്ങാടി നേദിക്കും. ഇത് കഴിക്കാം. അതോടൊപ്പം കരിക്കും ഏത്തപ്പഴവും.
തിരുവാതിര വ്രതത്തില്‍ അരിയാഹാരം കഴിക്കാറില്ല. എന്നാല്‍ ചാമയരി കൊണ്ടുള്ള ചോറാകാം. തിരുവാതിര രാവിലെ കൂവ കുറുക്കിയത് ദേവനും ദേവിക്കും നേദിക്കും. ഇത് വ്രതക്കാര്‍ക്ക് കഴിക്കാം. ശാരീരിക ക്ഷീണമുള്ളവര്‍ക്ക് അത്യാവശ്യ ഭക്ഷണമാകാം. കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്നവര്‍ക്കും ലളിതമായ ഭക്ഷണം നിര്‍ബ്ബന്ധമാകുന്നു.

തിങ്കളാഴ്ച രാത്രി ദേവീ-ദേവന്മാര്‍ക്ക് വെറ്റില, അടക്ക, ഇളനീര്‍ എന്നിവ സമര്‍പ്പിച്ച്
തിരുവാതിരക്കളി ആരംഭിക്കും. ഇതിനായി ഗുരു, ഗണപതി, സരസ്വതി, സ്വയംവര സംബന്ധങ്ങളായ
ഗാനങ്ങളുള്ള തിരുവാതിരകളിയാണ് പ്രധാനം. അര്‍ദ്ധരാത്രിയോടെ തിരുവാതിരക്കളി
അവസാനിക്കും. തിരുവാതിര നക്ഷത്രം ഏകദേശം പകുതിയാകുമ്പോള്‍ (അല്ലെങ്കില്‍ പാതിരാത്രി)
പാതിരാപ്പൂവ് തേടല്‍ ആരംഭിക്കും. ദശപുഷ്പം ചൂടി, അഷ്ടമംഗല്യം, ചങ്ങലവട്ടം, ആര്‍പ്പും
കുരവയുമൊക്കെയായി പാട്ടുമൊക്കെയാണ് പാതിരാപ്പൂവ് തേടിപ്പോകുന്നത്. വരുമ്പോള്‍
സന്തോഷസൂചകമായി വഞ്ചിപ്പാട്ടാണ് പാടുന്നത്.

തിരികെയത്തി എല്ലാരും പാതിരാപ്പൂവ് ചൂടി, ഇളനീര്‍ കുടിച്ച്, വെറ്റിലമുറുക്കി പിന്നെ മംഗളം
പാടി എല്ലാരും പിരിയും. വീടെത്തി, സ്നാനം ചെയ്ത് വീണ്ടും ക്ഷേത്രത്തില്‍ അതിപുലര്‍ച്ചെയുള്ള
'ആര്‍ദ്രാദര്‍ശനത്തിന്' എത്തണം.

പിന്നെ ചൊവ്വാഴ്ച അതിപുലര്‍ച്ചെ നാല് മണിമുതല്‍ 'ആര്‍ദ്രാദര്‍ശന'ത്തിനായി ശിവക്ഷേത്രങ്ങള്‍
തുറക്കും.

ധനുമാസത്തിരുവാതിരയിലെ ഏറ്റവും മഹത്തായ പുണ്യദര്‍ശനമാണ് 'ആര്‍ദ്രാദര്‍ശനം'.
ഇതോടെ ധനുമാസത്തിരുവാതിര വ്രതം അവസാനിക്കും. പിന്നെ വീട്ടിലെത്തി, തിരുവാതിര നക്ഷത്രം അവസാനിക്കുന്നതുവരെയുള്ള പകല്‍ 11 മണി 47 മിനിറ്റ് 13 സെക്കന്‍റ് വരെ ഉറങ്ങാതെ
ശിവഭജനം നടത്തണം. പിന്നെ ഉറങ്ങാവുന്നതാണ്.

ഏവര്‍ക്കും ധനുമാസ തിരുവാതിര ആശംസകള്‍...

അനില്‍ വെളിച്ചപ്പാടന്‍
ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം
കരുനാഗപ്പള്ളി, കൊല്ലം-ജില്ല
http://www.utharaastrology.com/pages/vrathangal.html

26/12/2017

ഭഗവാനെ പ്രീതിപ്പെടുത്താനുള്ള എളുപ്പവഴി അറിയാമോ ഇല്ലെങ്കിൽ അറിയൂ...

ഭാഗവതത്തിൽ ഭഗവാൻ കൃഷ്ണൻ തന്നെ പ്രീതിപ്പെടുത്താൻ എളുപ്പവഴി ഉദ്ധവർക്ക് പറഞ്ഞ് കൊടുക്കുന്നത് നോക്കാം...

എന്നെ ആരെക്കെ ഭക്തിപൂർവ്വം സ്മരിക്കുന്നുവോ അവർക്കോക്കെ ഞാൻ നിശ്ചയമായും മുക്തി പദം നൽകും. ഭക്തിയോട് കൂടി എന്നെ ഏതു വിധത്തിൽ പൂജിച്ചാലും ആ പൂജ ഞാൻ സ്വികരിച്ച് അവർക്ക് മുക്തി നൽകുന്നതായിരിക്കും. സർവ്വ മന്ത്രങ്ങളേയും മറ്റു തീർത്ഥങ്ങളേയും മറ്റു പ്രാർത്ഥനേക്കാളും ഞാൻ ശ്രേഷ്ടമായി കാണുന്നത് എന്നോടുള്ള നിഷങ്കളങ്കമായ ഭക്തിയാണ്.എല്ലാം ഞാനാണെന്ന് ചിന്തിക്കുകയും ദർശിക്കുകയും സദാ സമയം എന്റെ നാമങ്ങൾ ജപിക്കുകയും ചെയ്യുന്നവൻ എന്റെ ഭക്തനാണ്. കീർത്തനങ്ങൾ കൊണ്ട് എന്നെ വാഴ്ത്തുന്നവനും എന്റെ കഥ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുന്നവനും ആ കഥകൾ ഭക്തിപൂർവ്വും കേൾക്കുന്നവനും എന്റെ ഉത്തമ ഭക്തനാണന്നറിയുക. തീർത്ഥസ്നാനം കൊണ്ടോ വേദങ്ങൾ പഠിച്ചത് കൊണ്ടോ ക്ഷേത്രത്തിൽ പോയത് കൊണ്ടോ ഒരുവൻ എന്റെ ഭക്തനാവണമെന്നില്ലാ. ജാതി വർണ്ണങ്ങളോന്നും എന്റെ ഭക്തനാവാൻ തടസമാകുന്നില്ല ചണ്ഡാളനും ബ്രാഹ്മണനും മറ്റെല്ലാവർക്കും ഒരു പോലെ എന്റെ ഭക്തരാവാൻ കഴിയും.എല്ലാ ഭക്തരും എനിക്ക് സമമാണ്. വിദുരരുടെ കഞ്ഞിയും കുചേലന്റെ അവിലും പാഞ്ചാലിയുടെ ചീരവെള്ളവും ഞാൻ കഴിച്ചത് അവരുടെ നിഷക്കളങ്കമായഭക്തി കൊണ്ടാണ് .വൃഷ പർവ്വാവ്, മഹാബലി.ബാണൻ. മായാസുരൻ',വിഭിഷണൻ.സുഗ്രിവൻ.ഹനുമാൻ. ജാംബവാൻ.ജടായു.ഗുഹൻ. ഋക്ഷൻ.ഗദൻ. ഗ്യധ്രൻ. ഗജേന്ദ്രൻ' അക്രൂരൻ.അംബരി ഷൻ.ജനകൻ.ഗോപസ്ത്രികൾ.യശോദ. നന്ദഗോപൻ താര.മണ്ഡോദരി. ഇങ്ങനെ ഒട്ടനവതി ഭക്തൻമാരും ഭക്തകളും തപസോ ധ്യാനമോ.യാഗമോ കൂടാതെ ഭക്തിയാൽ എന്റെ നാമങ്ങൾ ശ്രവിച്ചം ജപിച്ചു എന്നെ ദർശിച്ചും വളരെ വേഗം മുക്തി സിദ്ധിച്ചിട്ടുണ്ട്.മരണ വേളയിൽ എന്റെ നാമം ഉച്ചരിച്ചതിനാൽ അജാമിളനു ഞാൻ മോക്ഷം നൽകി അതു കൊണ്ട് ഉദ്ധവരേ അങ്ങ് കേട്ടാലും എന്നോടുള്ള ഭക്തിയൊന്നുമതി മോക്ഷം ലഭിക്കാൻ. എന്റെ ഭക്തനോടുള്ള പോലെ സ്നേഹവും വാൽസല്ല്യവും കരുണയും എനിക്ക് മറ്റാരോടും ഇല്ല.എന്റെ പ്രിയ ഭക്തരുടെ സുഖമാണ് എന്റെ സുഖം അവരുടെ സന്തോഷമാണ് എന്റെയും സന്തോഷം. അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളി കൊള്ളുന്നുവെങ്കിലും ഞാൻ സദാ സമയവുംഎന്റെ ഭക്തന്റെ ഹൃദയത്തിൽ ലാണ് ഞാൻ വസിക്കുന്നത്.അതുകൊണ്ട് ഭക്തിപൂർവ്വം എന്റെ നാമങ്ങൾ ജപിക്കുക സ്മരിക്കുക കേൾക്കുക.....

പ്രിയ സുഹൃത്തുക്കളെ അതു കൊണ്ട് നമുക്ക് കിട്ടിയ ഈ ജന്മം പാഴക്കരുത് ഭഗവാനെ ഭക്തിയോടെ സേവിച്ചാൽ ഈ ജന്മം സഫലമായി ഒരു പ്രാവിശ്യമെങ്കിലും ഈ നാമം ജപിക്കൂ.....

"ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ"

ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ.
ശ്രീ ഗുരുവായൂരപ്പൻ

ഭയനിവാരണത്തിനായി ദുര്‍ഗ്ഗാമന്ത്രം.-------------------------------------------------------ഭയം എന്നത് ഏറ്റവും സാമാന്യമായ മ...
04/10/2017

ഭയനിവാരണത്തിനായി ദുര്‍ഗ്ഗാമന്ത്രം.
-------------------------------------------------------
ഭയം എന്നത് ഏറ്റവും സാമാന്യമായ മനുഷ്യ വികാരമാണ്. ഭാരിച്ച ഉത്തരവാദിത്വമുള്ള ചുമതലകള്‍ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ പലര്‍ക്കും അകാരണ ഭീതിയും അനാവശ്യ ആകാംക്ഷയും മന:സമ്മര്‍ദ്ദവും മറ്റും ഉണ്ടാകാറുണ്ട്. ചിലര്‍ക്ക് വാഹനം കൈകാര്യം ചെയ്യുമ്പോള്‍,ചിലര്‍ക്ക് പരീക്ഷകളില്‍ പങ്കെടുക്കുമ്പോള്‍ ,ചിലര്‍ക്ക് തനിയെ ഇരിക്കുമ്പോള്‍ , അസമയത്തുള്ള യാത്രാവേളകളില്‍ എന്നിങ്ങനെ ഭയമുണ്ടാകാവുന്ന സാഹചര്യങ്ങള്‍ പലതാണ്. ഇങ്ങനെ ഭയമുണ്ടാകുന്ന അവസ്ഥകളില്‍ ജപിക്കാവുന്ന ഒരു ദുര്‍ഗ്ഗാമന്ത്രമുണ്ട്.

ഈ മന്ത്രം ഭക്തിപൂര്‍വ്വം പതിനൊന്നു തവണ ജപിച്ചു നോക്കൂ. ഭയം അകലുകയും മനോ ധൈര്യം വര്‍ദ്ധിക്കുകയും മനസ്സ് ശാന്തമാകുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് അനുഭവത്തില്‍ വരും.

മന്ത്രം
=====

"ഓം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ"

സിന്ദൂരാരുണവിഗ്രഹാം ത്രിണയനാംമാണിക്യമൗലിസ്ഫുരത്‌-താരാനായകശേഖരാം സ്‌മിതമുഖീമാപീനവക്ഷോരുഹാംപാണിഭ്യാമളിപൂർണ്ണരത്നചഷകംരക്തേ...
19/01/2017

സിന്ദൂരാരുണവിഗ്രഹാം ത്രിണയനാം
മാണിക്യമൗലിസ്ഫുരത്‌-
താരാനായകശേഖരാം സ്‌മിതമുഖീ
മാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകം
രക്തോത്‌ പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥ രക്തചരണാം
ധ്യായേത്‌ പരാമംബികാം

സിന്ദൂരം പോലെ ചുവന്നുതുടുത്ത ശരീരവടിവോടും മൂന്നു തൃക്കണ്ണുകളോടുംകൂടി മിന്നിത്തിളങ്ങുന്ന ചൂഢാരത്നവും ചന്ദ്രക്കലയുമണിഞ്ഞു മന്ദസ്‌ മിതംതൂകി വിലസുന്ന അല്ലയോ അമ്മേ! അവിടുത്തെ ഞാൻ ധ്യാനിക്കുന്നു.

തേനുണ്ണുവാൻ മുരണ്ടടുക്കുന്ന വണ്ടുകൾ വലംവയ്ക്കുന്ന ചെന്താമരപ്പൂവോടുകൂടിയ രത്നകുംഭം ഇരുകൈകളിലുമേന്തി മാതൃത്വം ചുരക്കുന്ന വലിയ മാറിടങ്ങളോടെ വിരാജിക്കുന്ന, രത്നഖചിതമായ കുടത്തിൽ ചെന്താമരക്കാലടികൾവച്ചു സൗമ്യയായി ശോഭിക്കുന്ന അല്ലയോ അമ്മേ, ജഗജ്ജനനീ! അവിടുത്തെ ഞാൻ ധ്യാനിക്കുന്നു.

ധ്യായേത്‌ പദ്‌മാസനസ്ഥാം വികസിത
വദനാം പദ്‌മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിത -
ലസദ്ധേമപദ്‌മാം വരാംഗീം
സർവ്വാലങ്കാരയുക്താം സതതമഭയദാം
ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂർത്തീം സകല
സുരനുതാം സർവ്വസമ്പത്‌ പ്രദാത്രീം

സ്ത്രീസൗന്ദര്യത്തിനു മാറ്റേറ്റുന്ന ഏതേതു ആഭരണവിശേഷങ്ങളുണ്ടോ, അവ ഒന്നൊഴിയാതെ അണിഞ്ഞും സകലദേവന്മാരാലും സമാരാദിക്കപ്പെട്ടും സകലസൗഭാഗ്യങ്ങളും പ്രദാനം ചെയ്തും അരുളുന്ന അല്ലയോ അമ്മേ, ഭവാനി! അവിടുത്തെ ഞാൻ ധ്യാനിക്കട്ടെ.

എപ്പോഴും ആർക്കും അഭയം നൽകാൻ സന്നദ്ധയായി, ഭക്തജനങ്ങളാൽ നമിക്കപ്പെടുന്നവളായി, സ്വർണ്ണവർണ്ണാംഗിയായി, മഞ്ഞത്തുകിലണിഞ്ഞു കൈയിൽ പൊൻ താമരയുമേന്തി താമരദളം പോലെ നീണ്ടിടംപെട്ട കണ്ണുകളോടെ വെൺതാമരപ്പൂവിലിരുന്നരുളുന്ന അല്ലയോ ത്രിപുരസുന്ദരീ, ശ്രീ വിദ്യാസ്വരൂപിണീ! അമ്മേ, അവിടുത്തെ ഞാൻ ധ്യാനിക്കട്ടെ.

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാം ജപവിധൗസ്‌ മരേദംബികാം

കുങ്കുമക്കുറിക്കൂട്ടണിഞ്ഞ്‌, ഭ്രമരങ്ങളെ ആകർഷിക്കുമാറു സൗരഭ്യമിയെന്ന കസ്തൂരീതിലകം ചാർത്തി, അമ്പും വില്ലും കയറും അങ്കുശവും തൃക്കൈകളിലേന്തി കടാക്ഷമധുരിമയോടെ, മഞ്ജുമന്ദസ്‌മേരത്തോടെ സകലലോകജനങ്ങളെയും വിഭ്രമിപ്പിച്ചുകൊണ്ട്‌ രക്തഹാരങ്ങളും വിശിഷ്ടാഭരണങ്ങളുമണിഞ്ഞ്‌ ചെമ്പരത്തിപ്പൂവിനുതുല്യം സമുജ്ജ്വലശോഭയോടെ വിളങ്ങുന്ന ജഗദoബികയെ, ജപിക്കുവാനിരിക്കുന്ന ഈ അവസരത്തിൽ ഗാഢമായി സ്‌ മരിക്കുമാറാകട്ടെ.

അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്‌ പബാണചാപാം
അണിമാദിഭിരാവൃതാമയൂഖൈ -
രഹമിത്യേവ വിഭാവയേ മഹേശീം

അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രാകാശ്യം എന്നീ അഷ്ടൈശ്വര്യങ്ങളുടെ പൊൻ കിരണങ്ങളാൽ ചൂഴപ്പെട്ട്‌, അങ്കുശവും കയറും വില്ലും മലർബാണങ്ങളുമേന്തി കാരുണ്യത്തിന്റെ കല്ലോലമാലയിളകുന്ന കണ്ണുകളോടെ അരുണവർണ്ണാംഗിയായി വിളങ്ങുന്ന അല്ലയോ മഹേശ്വരീ! അവിടുന്നു തന്നെയാണു ഞാനെന്നു ഭാവന ചെയ്യട്ടെ.

അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനിനന്ദിനുതേഗിരിവരവിന്ധ്യശിരോധിനിവാസിനി വിഷ്ണുവിലാസിനിജിഷ്ണുനുതേഭഗവതി ഹേ ശിതികണ്ഠ...
12/09/2016

അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി
നന്ദിനുതേ
ഗിരിവരവിന്ധ്യശിരോധിനിവാസിനി വിഷ്ണുവിലാസിനി
ജിഷ്ണുനുതേ

ഭഗവതി ഹേ ശിതികണ്ഠകുടുംബിനി ഭൂരികുടുംബിനി
ഭൂരികൃതേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ.

സുരവരവര്ഷിണി ദുര്ധരധര്ഷിണി ദുര്മുഖമര്ഷിണി
ഹര്ഷരതേ
ത്രിഭുവനപോഷിണി ശങ്കരതോഷിണി കല്മഷമോഷിണി
ഘോഷരതേ
ദനുജനിരോഷിണി ദിതിസുതരോഷിണി ദുര്മദശോഷിണി
സിന്ധുസുതേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ.

അയി ജഗദംബ മദംബ
കദംബവനപ്രിയവാസിനി ഹാസരതേ
ശിഖരിശിരോമണി തുംഗഹിമാലയ ശൃംഗനിജാലയ
മദ്ധ്യഗതേ
മധുമധുരേ മധുകൈടഭഭഞ്ജിനി രാസരതേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ.

അയി
ശതഖണ്ഡവിഖണ്ഡിതരുണ്ഡവിതുണ്ഡിതശുണ്ഡഗ
ജാധിപതേ
രിപുഗജഗണ്ഡവിദാരണചണ്ഡപരാക്രമശെൌണ്
ഡമൃഗാധിപതേ
നിജഭുജദണ്ഡനിപാതിതചണ്ഡനിപാതിതമുണ്ഡഭടാധിപ
തേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ.

അയി രണദുര്മദ ശത്രുവധോദിത ദുര്ധര നിര്ജര
ശക്തിഭൃതേ
ചതുരവിചാരധുരീണമഹാശയദൂതകൃതപ്രമഥാധി
പതേ
ദുരിതദുരീഹദുരാശയ
ദുര്മതിദാനവദൂതകൃതാന്തമതേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ.

അയി നിജഹുങ്കൃതിമാത്ര നിരാകൃതധൂമ്രവിലോചന
ധൂമ്രശതേ
സമരവിശോഷിതശോണിതബീജ
സമുദ്ഭവശോണിതബീജലതേ
ശിവ ശിവ
ശുംഭനിശുംഭമഹാഹവതര്പ്പിതഭൂതപിശാചപതേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ

ധനുരനുസംഗരണക്ഷണ സംഗ
പരിസ്ഥുരദംഗ നടത്കടകേ
കനകപിശംഗപൃഷത്കനിഷംഗ
രസദ്ഭടശൃംഗഹതാവടുകേ
കൃതചതുരംഗബലക്ഷിതി
രംഗഘടദ്ബഹുരംഗരടദ്ബടുകേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ
അയി ശരണാഗത വൈരിവധൂവര
വീരവരാഭയദായികരേ
ത്രിഭുവനമസ്തകശൂലവിരോധി ശിരോധികൃതാമലശൂലകരേ
ദുമിദുമിതാമരദുന്ദുഭിനാദമഹോമുഖരീകൃതദി ങ്
നികരേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ

സുരലലനാ തതഥേയി തഥേയി കൃതാഭിനയോദരനൃത്യരതേ
കൃതകുകുഥ: കുകുഥോ ഗഡദാദികതാലകുതൂഹല ഗാനരതേ
ധുധുകുട ധുക്കുട ധിന്ധിമിതധ്വനി
ധീരമൃദംഗനിനാദരതേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ

ജയ ജയ ജപ്യജയേ ജയശബ്ദ പരസ്തുതി
തത്പരവിശ്വനുതേ
ത്ധണ ത്ധണ ത്ധിഞ്ഞ്ത്ധിമി ത്ധി ങ് കൃതനൂപുര
ശിഞ്ജിതമോഹിത ഭൂതപതേ
നടിത നടാര്ദ്ധനടീനടനായക നാടകനാടിത
നാട്യരതേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ
അയി സുമന: സുമന: സുമന: സുമന:
സുമനോഹരകാന്തിയുതേ
ശ്രിതരജനീ രജനീ രജനീ
രജനീ രജനീകരവക്ത്രയുതേ
സുനയന വിഭ്രമ രഭ്രമര ഭ്രമര
ഭ്രമരഭ്രമരാധിപതേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ

മഹിതമഹാഹവ മല്ലമതല്ലിക
മല്ലിതരല്ലകമല്ലരതേ
വിരചിതവല്ലികപല്ലികമല്ലികത്ധില്ലികഭില്ലിക
വര്ഗ്ഗവൃതേ
സിതകൃതഫുല്ലസമുല്ലസിതാരുണ
തല്ലജപല്ലവസല്ലളിതേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ

അവിരളഗണ്ഡഗളന്
മദമേദുരമത്തമതംഗജരാജപതേ
ത്രിഭുവനഭൂഷണഭൂതകലാനിധിരൂപപയോനിധിരാജസുതേ
അയി സുദതീജനലാലസമാനസ മോഹനമന്
മഥരാജസുതേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ

കമലദളാമല-കോമളകാന്തികലാകലിതാമലഫാലലതേ
സകലവിലാസകലാനിലയക്രമകേളിചലത്കളഹംസ
കുലേ
അളികുലസംകുല-കുവലയമണ്ഡല
മൌലിമിളദ്ബകുളാളികുലേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ

കരമുരളീരവ വീജിതകൂജിത
ലജ്ജിതകോകിലമഞ്ജുരുതേ
മിളിതമിളിന്ദമനോഹര
ഗുഞ്ജിതരഞ്ജിതശൈലനികുഞ്ജഗതേ
നിജഗുണഭൂതമഹാശബരീഗണസദ്ഗുണസംഭൃ
തകേളിതതേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ

കടിതടപീതദുകൂലവിചിത്രമയൂഖതിരസ്കൃതച
ന്ദ്രരുചേ
പ്രണതസുരാസുരമൌലിമണിസ്ഫുരദംശു-
ലസന്നഖസാന്ദ്രരുചേ
ജിതകനകാചല-മൌലിപദോജ്ത്ധിതനിര്ഭര-
കുഞ്ജരതുംഗകുചേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ

വിജിതസഹസ്രകരൈക സഹസ്രകരൈക
സഹസ്രകരൈകനുതേ
കൃതസുരതാരകസംഹരതാരകസംഗരതാരക
സൂനുനുതേ
സുരഥസമാധി സമാന സമാധി സമാധി സമാധി സുജാതരതേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ

പദകമലം കരുണാനിലയേ വരിവസ്യതി യേ/
നുദിനം നു ശിവേ
അയി കമലേ കമലാനിലയേ കമലാനിലയ: സ കഥം
ന ഭവേത്
തവ പദമേവ പരം പദമിത്യനുശീലയതോ
മമ കിം ന ശിവേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ

കനകലസത്കലസിന്ധു ജലൈരനുഷിഞ്ചതി തേ
ഗുണരംഗഭുവം
ഭജതി സ കിം ന
ശചീകുചകുംഭതടീപരിരംഭ
സുഖാനുഭവം
തവ ചരണം ശരണം കരവാണി നതാമരവാണി
നിവാസി ശിവേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ

തവ വിമലേന്ദുകലം വദനേന്ദുമലം
സകലം നനുകൂലയതേ
കിമു
പുരുഹൂതപുരീന്ദുമുഖീസുമുഖീഭിര
സെൌ വിമുഖീക്രിയതേ
മമ തു മതം ശിവനാമധനേ ഭവതീകൃപയാ
കിമുതക്രിയതേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ

തവ വിമലേ/ന്ദുകലം വദനേന്ദുമലം
സകലം നനുകൂലയതേ
കിമു
പുരുഹൂതപുരീന്ദുമുഖീസുമുഖീഭിര
സെൌ വിമുഖീക്രിയതേ
മമ തു മതം ശിവനാമധനേ ഭവതീകൃപയാ
കിമുതക്രിയതേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ

അയി മയി ദീനദയാലുതയാ കരുണാപരയാ
ഭവിതവ്യമുമേ
അയി ജഗതോ ജനനീ കൃപയാസി യഥാസി
തഥാനുമിതാസി രമേ
യദുചിതമത്ര
ഭവത്യുരരീകുരുതാദുരുതാപമപാകുരുമേ
ജയ ജയ ഹേ മഹിഷാസുരമര്ദ്ദിനി രമ്യകപര്ദ്ദിനി
ശൈലസുതേ.......

ശ്രീ ലളിതാ സഹസ്ര നാമ സ്തോത്രംഓം || അസ്യ ശ്രീ ലളിതാ ദിവ്യ സഹസ്രനാമ സ്തോത്ര മഹാമംത്രസ്യ, വശിന്യാദി വാഗ്ദേവതാ ഋഷയഃ, അനുഷ്ടു...
01/08/2016

ശ്രീ ലളിതാ സഹസ്ര നാമ സ്തോത്രം

ഓം ||

അസ്യ ശ്രീ ലളിതാ ദിവ്യ സഹസ്രനാമ സ്തോത്ര മഹാമംത്രസ്യ, വശിന്യാദി വാഗ്ദേവതാ ഋഷയഃ, അനുഷ്ടുപ് ഛംദഃ, ശ്രീ ലലിതാ പരാഭട്ടാരികാ മഹാ ത്രിപുര സുംദരീ ദേവതാ, ഐം ബീജം, ക്ലീം ശക്തിഃ, സൗഃ കീലകം, മമ ധര്മാര്ഥ കാമ മോക്ഷ ചതുര്വിധ ഫലപുരുഷാര്ഥ സിദ്ധ്യര്ഥേ ലലിതാ ത്രിപുരസുംദരീ പരാഭട്ടാരികാ സഹസ്ര നാമ ജപേ വിനിയോഗഃ

കരന്യാസഃ
ഐമ് അംഗുഷ്ടാഭ്യാം നമഃ, ക്ലീം തര്ജനീഭ്യാം നമഃ, സൗഃ മധ്യമാഭ്യാം നമഃ, സൗഃ അനാമികാഭ്യാം നമഃ, ക്ലീം കനിഷ്ഠികാഭ്യാം നമഃ, ഐം കരതല കരപൃഷ്ഠാഭ്യാം നമഃ

അംഗന്യാസഃ
ഐം ഹൃദയായ നമഃ, ക്ലീം ശിരസേ സ്വാഹാ, സൗഃ ശിഖായൈ വഷട്, സൗഃ കവച്ഹായ ഹും, ക്ലീം നേത്രത്രയായ വൗഷട്, ഐമ് അസ്ത്രായഫട്, ഭൂര്ഭുവസ്സുവരോമിതി ദിഗ്ബംധഃ

ധ്യാനം
അരുണാം കരുണാ തരംഗിതാക്ഷീം ധൃതപാശാംകുശ പുഷ്പബാണചാപാമ് |
അണിമാദിഭി രാവൃതാം മയൂഖൈഃ അഹമിത്യേവ വിഭാവയേ ഭവാനീമ് || 1 ||

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പദ്മ പത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിത ലസമദ്ധേമപദ്മാം വരാംഗീമ് |
സര്വാലംകാരയുക്താം സകലമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീ വിദ്യാം ശാംതമൂര്തിം സകല സുരസുതാം സര്വസംപത്-പ്രദാത്രീമ് || 2 ||

സകുംകുമ വിലേപനാ മളികചുമ്ബി കസ്തൂരികാം
സമംദ ഹസിതേക്ഷണാം സശരചാപ പാശാംകുശാമ് |
അശേഷ ജനമോഹിനീ മരുണമാല്യ ഭൂഷോജ്ജ്വലാം
ജപാകുസുമ ഭാസുരാം ജപവിധൗ സ്മരേ ദംബികാമ് || 3 ||

സിംധൂരാരുണ വിഗ്രഹാം ത്രിണയനാം മാണിക്യ മൗളിസ്ഫുര-
ത്താരാനായക ശേഖരാം സ്മിതമുഖീ മാപീന വക്ഷോരുഹാമ് |
പാണിഭ്യാ മലിപൂര്ണ രത്ന ചഷകം രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥ രക്ത ചരണാം ധ്യായേത്പരാമംബികാമ് || 4 ||

ലമിത്യാദി പംച്ഹപൂജാം വിഭാവയേത്

ലം പൃഥിവീ തത്ത്വാത്മികായൈ ശ്രീ ലലിതാദേവ്യൈ ഗംധം പരികല്പയാമി
ഹമ് ആകാശ തത്ത്വാത്മികായൈ ശ്രീ ലലിതാദേവ്യൈ പുഷ്പം പരികല്പയാമി
യം വായു തത്ത്വാത്മികായൈ ശ്രീ ലലിതാദേവ്യൈ ധൂപം പരികല്പയാമി
രം വഹ്നി തത്ത്വാത്മികായൈ ശ്രീ ലലിതാദേവ്യൈ ദീപം പരികല്പയാമി
വമ് അമൃത തത്ത്വാത്മികായൈ ശ്രീ ലലിതാദേവ്യൈ അമൃത നൈവേദ്യം പരികല്പയാമി
സം സര്വ തത്ത്വാത്മികായൈ ശ്രീ ലലിതാദേവ്യൈ താംബൂലാദി സര്വോപചാരാന് പരികല്പയാമി

ഗുരുര്ബ്രഹ്മ ഗുരുര്വിഷ്ണുഃ ഗുരുര്ദേവോ മഹേശ്വരഃ |
ഗുരുര്‍സ്സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ ||

ഹരിഃ ഓം

ശ്രീ മാതാ, ശ്രീ മഹാരാജ്ഞീ, ശ്രീമത്-സിംഹാസനേശ്വരീ |
ചിദഗ്നി കുംഡസംഭൂതാ, ദേവകാര്യസമുദ്യതാ || 1 ||

ഉദ്യദ്ഭാനു സഹസ്രാഭാ, ചതുര്ബാഹു സമന്വിതാ |
രാഗസ്വരൂപ പാശാഢ്യാ, ക്രോധാകാരാംകുശോജ്ജ്വലാ || 2 ||

മനോരൂപേക്ഷുകോദംഡാ, പംചതന്മാത്ര സായകാ |
നിജാരുണ പ്രഭാപൂര മജ്ജദ്-ബ്രഹ്മാംഡമംഡലാ || 3 ||

ചംപകാശോക പുന്നാഗ സൗഗംധിക ലസത്കചാ
കുരുവിംദ മണിശ്രേണീ കനത്കോടീര മംഡിതാ || 4 ||

അഷ്ടമീ ചംദ്ര വിഭ്രാജ ദളികസ്ഥല ശോഭിതാ |
മുഖചംദ്ര കളംകാഭ മൃഗനാഭി വിശേഷകാ || 5 ||

വദനസ്മര മാംഗല്യ ഗൃഹതോരണ ചില്ലികാ |
വക്ത്രലക്ഷ്മീ പരീവാഹ ചലന്മീനാഭ ലോചനാ || 6 ||

നവചംപക പുഷ്പാഭ നാസാദംഡ വിരാജിതാ |
താരാകാംതി തിരസ്കാരി നാസാഭരണ ഭാസുരാ || 7 ||

കദംബ മംജരീക്ലുപ്ത കര്ണപൂര മനോഹരാ |
താടംക യുഗളീഭൂത തപനോഡുപ മംഡലാ || 8 ||

പദ്മരാഗ ശിലാദര്ശ പരിഭാവി കപോലഭൂഃ |
നവവിദ്രുമ ബിംബശ്രീഃ ന്യക്കാരി രദനച്ഛദാ || 9 ||

ശുദ്ധ വിദ്യാംകുരാകാര ദ്വിജപംക്തി ദ്വയോജ്ജ്വലാ |
കര്പൂരവീടി കാമോദ സമാകര്ഷ ദ്ദിഗംതരാ || 10 ||

നിജസല്ലാപ മാധുര്യ വിനിര്ഭര്-ത്സിത കച്ഛപീ |
മംദസ്മിത പ്രഭാപൂര മജ്ജത്-കാമേശ മാനസാ || 11 ||

അനാകലിത സാദൃശ്യ ചുബുക ശ്രീ വിരാജിതാ |
കാമേശബദ്ധ മാംഗല്യ സൂത്രശോഭിത കംഥരാ || 12 ||

കനകാംഗദ കേയൂര കമനീയ ഭുജാന്വിതാ |
രത്നഗ്രൈവേയ ചിംതാക ലോലമുക്താ ഫലാന്വിതാ || 13 ||

കാമേശ്വര പ്രേമരത്ന മണി പ്രതിപണസ്തനീ|
നാഭ്യാലവാല രോമാളി ലതാഫല കുചദ്വയീ || 14 ||

ലക്ഷ്യരോമലതാ ധാരതാ സമുന്നേയ മധ്യമാ |
സ്തനഭാര ദളന്-മധ്യ പട്ടബംധ വളിത്രയാ || 15 ||

അരുണാരുണ കൗസുംഭ വസ്ത്ര ഭാസ്വത്-കടീതടീ |
രത്നകിംകിണി കാരമ്യ രശനാദാമ ഭൂഷിതാ || 16 ||

കാമേശ ജ്ഞാത സൗഭാഗ്യ മാര്ദവോരു ദ്വയാന്വിതാ |
മാണിക്യ മകുടാകാര ജാനുദ്വയ വിരാജിതാ || 17 ||

ഇംദ്രഗോപ പരിക്ഷിപ്ത സ്മര തൂണാഭ ജംഘികാ |
ഗൂഢഗുല്ഭാ കൂര്മപൃഷ്ഠ ജയിഷ്ണു പ്രപദാന്വിതാ || 18 ||

നഖദീധിതി സംഛന്ന നമജ്ജന തമോഗുണാ |
പദദ്വയ പ്രഭാജാല പരാകൃത സരോരുഹാ || 19 ||

ശിംജാന മണിമംജീര മംഡിത ശ്രീ പദാംബുജാ |
മരാളീ മംദഗമനാ, മഹാലാവണ്യ ശേവധിഃ || 20 ||

സര്വാരുണാ‌உനവദ്യാംഗീ സര്വാഭരണ ഭൂഷിതാ |
ശിവകാമേശ്വരാംകസ്ഥാ, ശിവാ, സ്വാധീന വല്ലഭാ || 21 ||

സുമേരു മധ്യശൃംഗസ്ഥാ, ശ്രീമന്നഗര നായികാ |
ചിംതാമണി ഗൃഹാംതസ്ഥാ, പംചബ്രഹ്മാസനസ്ഥിതാ || 22 ||

മഹാപദ്മാടവീ സംസ്ഥാ, കദംബ വനവാസിനീ |
സുധാസാഗര മധ്യസ്ഥാ, കാമാക്ഷീ കാമദായിനീ || 23 ||

ദേവര്ഷി ഗണസംഘാത സ്തൂയമാനാത്മ വൈഭവാ |
ഭംഡാസുര വധോദ്യുക്ത ശക്തിസേനാ സമന്വിതാ || 24 ||

സംപത്കരീ സമാരൂഢ സിംധുര വ്രജസേവിതാ |
അശ്വാരൂഢാധിഷ്ഠിതാശ്വ കോടികോടി ഭിരാവൃതാ || 25 ||

ചക്രരാജ രഥാരൂഢ സര്വായുധ പരിഷ്കൃതാ |
ഗേയചക്ര രഥാരൂഢ മംത്രിണീ പരിസേവിതാ || 26 ||

കിരിചക്ര രഥാരൂഢ ദംഡനാഥാ പുരസ്കൃതാ |
ജ്വാലാമാലിനി കാക്ഷിപ്ത വഹ്നിപ്രാകാര മധ്യഗാ || 27 ||

ഭംഡസൈന്യ വധോദ്യുക്ത ശക്തി വിക്രമഹര്ഷിതാ |
നിത്യാ പരാക്രമാടോപ നിരീക്ഷണ സമുത്സുകാ || 28 ||

ഭംഡപുത്ര വധോദ്യുക്ത ബാലാവിക്രമ നംദിതാ |
മംത്രിണ്യംബാ വിരചിത വിഷംഗ വധതോഷിതാ || 29 ||

വിശുക്ര പ്രാണഹരണ വാരാഹീ വീര്യനംദിതാ |
കാമേശ്വര മുഖാലോക കല്പിത ശ്രീ ഗണേശ്വരാ || 30 ||

മഹാഗണേശ നിര്ഭിന്ന വിഘ്നയംത്ര പ്രഹര്ഷിതാ |
ഭംഡാസുരേംദ്ര നിര്മുക്ത ശസ്ത്ര പ്രത്യസ്ത്ര വര്ഷിണീ || 31 ||

കരാംഗുളി നഖോത്പന്ന നാരായണ ദശാകൃതിഃ |
മഹാപാശുപതാസ്ത്രാഗ്നി നിര്ദഗ്ധാസുര സൈനികാ || 32 ||

കാമേശ്വരാസ്ത്ര നിര്ദഗ്ധ സഭംഡാസുര ശൂന്യകാ |
ബ്രഹ്മോപേംദ്ര മഹേംദ്രാദി ദേവസംസ്തുത വൈഭവാ || 33 ||

ഹരനേത്രാഗ്നി സംദഗ്ധ കാമ സംജീവനൗഷധിഃ |
ശ്രീമദ്വാഗ്ഭവ കൂടൈക സ്വരൂപ മുഖപംകജാ || 34 ||

കംഠാധഃ കടിപര്യംത മധ്യകൂട സ്വരൂപിണീ |
ശക്തികൂടൈക താപന്ന കട്യഥോഭാഗ ധാരിണീ || 35 ||

മൂലമംത്രാത്മികാ, മൂലകൂട ത്രയ കളേബരാ |
കുളാമൃതൈക രസികാ, കുളസംകേത പാലിനീ || 36 ||

കുളാംഗനാ, കുളാംതഃസ്ഥാ, കൗളിനീ, കുളയോഗിനീ |
അകുളാ, സമയാംതഃസ്ഥാ, സമയാചാര തത്പരാ || 37 ||

മൂലാധാരൈക നിലയാ, ബ്രഹ്മഗ്രംഥി വിഭേദിനീ |
മണിപൂരാംത രുദിതാ, വിഷ്ണുഗ്രംഥി വിഭേദിനീ || 38 ||

ആജ്ഞാ ചക്രാംതരാളസ്ഥാ, രുദ്രഗ്രംഥി വിഭേദിനീ |
സഹസ്രാരാംബുജാ രൂഢാ, സുധാസാരാഭി വര്ഷിണീ || 39 ||

തടില്ലതാ സമരുചിഃ, ഷട്-ചക്രോപരി സംസ്ഥിതാ |
മഹാശക്തിഃ, കുംഡലിനീ, ബിസതംതു തനീയസീ || 40 ||

ഭവാനീ, ഭാവനാഗമ്യാ, ഭവാരണ്യ കുഠാരികാ |
ഭദ്രപ്രിയാ, ഭദ്രമൂര്തി, ര്ഭക്തസൗഭാഗ്യ ദായിനീ || 41 ||

ഭക്തിപ്രിയാ, ഭക്തിഗമ്യാ, ഭക്തിവശ്യാ, ഭയാപഹാ |
ശാംഭവീ, ശാരദാരാധ്യാ, ശര്വാണീ, ശര്മദായിനീ || 42 ||

ശാംകരീ, ശ്രീകരീ, സാധ്വീ, ശരച്ചംദ്രനിഭാനനാ |
ശാതോദരീ, ശാംതിമതീ, നിരാധാരാ, നിരംജനാ || 43 ||

നിര്ലേപാ, നിര്മലാ, നിത്യാ, നിരാകാരാ, നിരാകുലാ |
നിര്ഗുണാ, നിഷ്കളാ, ശാംതാ, നിഷ്കാമാ, നിരുപപ്ലവാ || 44 ||

നിത്യമുക്താ, നിര്വികാരാ, നിഷ്പ്രപംചാ, നിരാശ്രയാ |
നിത്യശുദ്ധാ, നിത്യബുദ്ധാ, നിരവദ്യാ, നിരംതരാ || 45 ||

നിഷ്കാരണാ, നിഷ്കളംകാ, നിരുപാധി, ര്നിരീശ്വരാ |
നീരാഗാ, രാഗമഥനീ, നിര്മദാ, മദനാശിനീ || 46 ||

നിശ്ചിംതാ, നിരഹംകാരാ, നിര്മോഹാ, മോഹനാശിനീ |
നിര്മമാ, മമതാഹംത്രീ, നിഷ്പാപാ, പാപനാശിനീ || 47 ||

നിഷ്ക്രോധാ, ക്രോധശമനീ, നിര്ലോഭാ, ലോഭനാശിനീ |
നിഃസംശയാ, സംശയഘ്നീ, നിര്ഭവാ, ഭവനാശിനീ || 48 ||

നിര്വികല്പാ, നിരാബാധാ, നിര്ഭേദാ, ഭേദനാശിനീ |
നിര്നാശാ, മൃത്യുമഥനീ, നിഷ്ക്രിയാ, നിഷ്പരിഗ്രഹാ || 49 ||

നിസ്തുലാ, നീലചികുരാ, നിരപായാ, നിരത്യയാ |
ദുര്ലഭാ, ദുര്ഗമാ, ദുര്ഗാ, ദുഃഖഹംത്രീ, സുഖപ്രദാ || 50 ||

ദുഷ്ടദൂരാ, ദുരാചാര ശമനീ, ദോഷവര്ജിതാ |
സര്വജ്ഞാ, സാംദ്രകരുണാ, സമാനാധികവര്ജിതാ || 51 ||

സര്വശക്തിമയീ, സര്വമംഗളാ, സദ്ഗതിപ്രദാ |
സര്വേശ്വരീ, സര്വമയീ, സര്വമംത്ര സ്വരൂപിണീ || 52 ||

സര്വയംത്രാത്മികാ, സര്വതംത്രരൂപാ, മനോന്മനീ |
മാഹേശ്വരീ, മഹാദേവീ, മഹാലക്ഷ്മീ, ര്മൃഡപ്രിയാ || 53 ||

മഹാരൂപാ, മഹാപൂജ്യാ, മഹാപാതക നാശിനീ |
മഹാമായാ, മഹാസത്ത്വാ, മഹാശക്തി ര്മഹാരതിഃ || 54 ||

മഹാഭോഗാ, മഹൈശ്വര്യാ, മഹാവീര്യാ, മഹാബലാ |
മഹാബുദ്ധി, ര്മഹാസിദ്ധി, ര്മഹായോഗേശ്വരേശ്വരീ || 55 ||

മഹാതംത്രാ, മഹാമംത്രാ, മഹായംത്രാ, മഹാസനാ |
മഹായാഗ ക്രമാരാധ്യാ, മഹാഭൈരവ പൂജിതാ || 56 ||

മഹേശ്വര മഹാകല്പ മഹാതാംഡവ സാക്ഷിണീ |
മഹാകാമേശ മഹിഷീ, മഹാത്രിപുര സുംദരീ || 57 ||

ചതുഃഷഷ്ട്യുപചാരാഢ്യാ, ചതുഷ്ഷഷ്ടി കളാമയീ |
മഹാ ചതുഷ്ഷഷ്ടി കോടി യോഗിനീ ഗണസേവിതാ || 58 ||

മനുവിദ്യാ, ചംദ്രവിദ്യാ, ചംദ്രമംഡലമധ്യഗാ |
ചാരുരൂപാ, ചാരുഹാസാ, ചാരുചംദ്ര കളാധരാ || 59 ||

ചരാചര ജഗന്നാഥാ, ചക്രരാജ നികേതനാ |
പാര്വതീ, പദ്മനയനാ, പദ്മരാഗ സമപ്രഭാ || 60 ||

പംചപ്രേതാസനാസീനാ, പംചബ്രഹ്മ സ്വരൂപിണീ |
ചിന്മയീ, പരമാനംദാ, വിജ്ഞാന ഘനരൂപിണീ || 61 ||

ധ്യാനധ്യാതൃ ധ്യേയരൂപാ, ധര്മാധര്മ വിവര്ജിതാ |
വിശ്വരൂപാ, ജാഗരിണീ, സ്വപംതീ, തൈജസാത്മികാ || 62 ||

സുപ്താ, പ്രാജ്ഞാത്മികാ, തുര്യാ, സര്വാവസ്ഥാ വിവര്ജിതാ |
സൃഷ്ടികര്ത്രീ, ബ്രഹ്മരൂപാ, ഗോപ്ത്രീ, ഗോവിംദരൂപിണീ || 63 ||

സംഹാരിണീ, രുദ്രരൂപാ, തിരോധാനകരീശ്വരീ |
സദാശിവാനുഗ്രഹദാ, പംചകൃത്യ പരായണാ || 64 ||

ഭാനുമംഡല മധ്യസ്ഥാ, ഭൈരവീ, ഭഗമാലിനീ |
പദ്മാസനാ, ഭഗവതീ, പദ്മനാഭ സഹോദരീ || 65 ||

ഉന്മേഷ നിമിഷോത്പന്ന വിപന്ന ഭുവനാവളിഃ |
സഹസ്രശീര്ഷവദനാ, സഹസ്രാക്ഷീ, സഹസ്രപാത് || 66 ||

ആബ്രഹ്മ കീടജനനീ, വര്ണാശ്രമ വിധായിനീ |
നിജാജ്ഞാരൂപനിഗമാ, പുണ്യാപുണ്യ ഫലപ്രദാ || 67 ||

ശ്രുതി സീമംത സിംധൂരീകൃത പാദാബ്ജധൂളികാ |
സകലാഗമ സംദോഹ ശുക്തിസംപുട മൗക്തികാ || 68 ||

പുരുഷാര്ഥപ്രദാ, പൂര്ണാ, ഭോഗിനീ, ഭുവനേശ്വരീ |
അംബികാ,‌உനാദി നിധനാ, ഹരിബ്രഹ്മേംദ്ര സേവിതാ || 69 ||

നാരായണീ, നാദരൂപാ, നാമരൂപ വിവര്ജിതാ |
ഹ്രീംകാരീ, ഹ്രീമതീ, ഹൃദ്യാ, ഹേയോപാദേയ വര്ജിതാ || 70 ||

രാജരാജാര്ചിതാ, രാജ്ഞീ, രമ്യാ, രാജീവലോചനാ |
രംജനീ, രമണീ, രസ്യാ, രണത്കിംകിണി മേഖലാ || 71 ||

രമാ, രാകേംദുവദനാ, രതിരൂപാ, രതിപ്രിയാ |
രക്ഷാകരീ, രാക്ഷസഘ്നീ, രാമാ, രമണലംപടാ || 72 ||

കാമ്യാ, കാമകളാരൂപാ, കദംബ കുസുമപ്രിയാ |
കല്യാണീ, ജഗതീകംദാ, കരുണാരസ സാഗരാ || 73 ||

കളാവതീ, കളാലാപാ, കാംതാ, കാദംബരീപ്രിയാ |
വരദാ, വാമനയനാ, വാരുണീമദവിഹ്വലാ || 74 ||

വിശ്വാധികാ, വേദവേദ്യാ, വിംധ്യാചല നിവാസിനീ |
വിധാത്രീ, വേദജനനീ, വിഷ്ണുമായാ, വിലാസിനീ || 75 ||

ക്ഷേത്രസ്വരൂപാ, ക്ഷേത്രേശീ, ക്ഷേത്ര ക്ഷേത്രജ്ഞ പാലിനീ |
ക്ഷയവൃദ്ധി വിനിര്മുക്താ, ക്ഷേത്രപാല സമര്ചിതാ || 76 ||

വിജയാ, വിമലാ, വംദ്യാ, വംദാരു ജനവത്സലാ |
വാഗ്വാദിനീ, വാമകേശീ, വഹ്നിമംഡല വാസിനീ || 77 ||

ഭക്തിമത്-കല്പലതികാ, പശുപാശ വിമോചനീ |
സംഹൃതാശേഷ പാഷംഡാ, സദാചാര പ്രവര്തികാ || 78 ||

താപത്രയാഗ്നി സംതപ്ത സമാഹ്ലാദന ചംദ്രികാ |
തരുണീ, താപസാരാധ്യാ, തനുമധ്യാ, തമോ‌உപഹാ || 79 ||

ചിതി, സ്തത്പദലക്ഷ്യാര്ഥാ, ചിദേക രസരൂപിണീ |
സ്വാത്മാനംദലവീഭൂത ബ്രഹ്മാദ്യാനംദ സംതതിഃ || 80 ||

പരാ, പ്രത്യക്ചിതീ രൂപാ, പശ്യംതീ, പരദേവതാ |
മധ്യമാ, വൈഖരീരൂപാ, ഭക്തമാനസ ഹംസികാ || 81 ||

കാമേശ്വര പ്രാണനാഡീ, കൃതജ്ഞാ, കാമപൂജിതാ |
ശൃംഗാര രസസംപൂര്ണാ, ജയാ, ജാലംധരസ്ഥിതാ || 82 ||

ഓഡ്യാണ പീഠനിലയാ, ബിംദുമംഡല വാസിനീ |
രഹോയാഗ ക്രമാരാധ്യാ, രഹസ്തര്പണ തര്പിതാ || 83 ||

സദ്യഃ പ്രസാദിനീ, വിശ്വസാക്ഷിണീ, സാക്ഷിവര്ജിതാ |
ഷഡംഗദേവതാ യുക്താ, ഷാഡ്ഗുണ്യ പരിപൂരിതാ || 84 ||

നിത്യക്ലിന്നാ, നിരുപമാ, നിര്വാണ സുഖദായിനീ |
നിത്യാ, ഷോഡശികാരൂപാ, ശ്രീകംഠാര്ധ ശരീരിണീ || 85 ||

പ്രഭാവതീ, പ്രഭാരൂപാ, പ്രസിദ്ധാ, പരമേശ്വരീ |
മൂലപ്രകൃതി രവ്യക്താ, വ്യക്താ‌உവ്യക്ത സ്വരൂപിണീ || 86 ||

വ്യാപിനീ, വിവിധാകാരാ, വിദ്യാ‌உവിദ്യാ സ്വരൂപിണീ |
മഹാകാമേശ നയനാ, കുമുദാഹ്ലാദ കൗമുദീ || 87 ||

ഭക്തഹാര്ദ തമോഭേദ ഭാനുമദ്-ഭാനുസംതതിഃ |
ശിവദൂതീ, ശിവാരാധ്യാ, ശിവമൂര്തി, ശ്ശിവംകരീ || 88 ||

ശിവപ്രിയാ, ശിവപരാ, ശിഷ്ടേഷ്ടാ, ശിഷ്ടപൂജിതാ |
അപ്രമേയാ, സ്വപ്രകാശാ, മനോവാചാമ ഗോചരാ || 89 ||

ചിച്ഛക്തി, ശ്ചേതനാരൂപാ, ജഡശക്തി, ര്ജഡാത്മികാ |
ഗായത്രീ, വ്യാഹൃതി, സ്സംധ്യാ, ദ്വിജബൃംദ നിഷേവിതാ || 90 ||

തത്ത്വാസനാ, തത്ത്വമയീ, പംചകോശാംതരസ്ഥിതാ |
നിസ്സീമമഹിമാ, നിത്യയൗവനാ, മദശാലിനീ || 91 ||

മദഘൂര്ണിത രക്താക്ഷീ, മദപാടല ഗംഡഭൂഃ |
ചംദന ദ്രവദിഗ്ധാംഗീ, ചാംപേയ കുസുമ പ്രിയാ || 92 ||

കുശലാ, കോമലാകാരാ, കുരുകുള്ളാ, കുലേശ്വരീ |
കുളകുംഡാലയാ, കൗള മാര്ഗതത്പര സേവിതാ || 93 ||

കുമാര ഗണനാഥാംബാ, തുഷ്ടിഃ, പുഷ്ടി, ര്മതി, ര്ധൃതിഃ |
ശാംതിഃ, സ്വസ്തിമതീ, കാംതി, ര്നംദിനീ, വിഘ്നനാശിനീ || 94 ||

തേജോവതീ, ത്രിനയനാ, ലോലാക്ഷീ കാമരൂപിണീ |
മാലിനീ, ഹംസിനീ, മാതാ, മലയാചല വാസിനീ || 95 ||

സുമുഖീ, നളിനീ, സുഭ്രൂഃ, ശോഭനാ, സുരനായികാ |
കാലകംഠീ, കാംതിമതീ, ക്ഷോഭിണീ, സൂക്ഷ്മരൂപിണീ || 96 ||

വജ്രേശ്വരീ, വാമദേവീ, വയോ‌உവസ്ഥാ വിവര്ജിതാ |
സിദ്ധേശ്വരീ, സിദ്ധവിദ്യാ, സിദ്ധമാതാ, യശസ്വിനീ || 97 ||

വിശുദ്ധി ചക്രനിലയാ,‌உ‌உരക്തവര്ണാ, ത്രിലോചനാ |
ഖട്വാംഗാദി പ്രഹരണാ, വദനൈക സമന്വിതാ || 98 ||

പായസാന്നപ്രിയാ, ത്വക്‍സ്ഥാ, പശുലോക ഭയംകരീ |
അമൃതാദി മഹാശക്തി സംവൃതാ, ഡാകിനീശ്വരീ || 99 ||

അനാഹതാബ്ജ നിലയാ, ശ്യാമാഭാ, വദനദ്വയാ |
ദംഷ്ട്രോജ്ജ്വലാ,‌உക്ഷമാലാധിധരാ, രുധിര സംസ്ഥിതാ || 100 ||

കാളരാത്ര്യാദി ശക്ത്യോഘവൃതാ, സ്നിഗ്ധൗദനപ്രിയാ |
മഹാവീരേംദ്ര വരദാ, രാകിണ്യംബാ സ്വരൂപിണീ || 101 ||

മണിപൂരാബ്ജ നിലയാ, വദനത്രയ സംയുതാ |
വജ്രാധികായുധോപേതാ, ഡാമര്യാദിഭി രാവൃതാ || 102 ||

രക്തവര്ണാ, മാംസനിഷ്ഠാ, ഗുഡാന്ന പ്രീതമാനസാ |
സമസ്ത ഭക്തസുഖദാ, ലാകിന്യംബാ സ്വരൂപിണീ || 103 ||

സ്വാധിഷ്ഠാനാംബു ജഗതാ, ചതുര്വക്ത്ര മനോഹരാ |
ശൂലാദ്യായുധ സംപന്നാ, പീതവര്ണാ,‌உതിഗര്വിതാ || 104 ||

മേദോനിഷ്ഠാ, മധുപ്രീതാ, ബംദിന്യാദി സമന്വിതാ |
ദധ്യന്നാസക്ത ഹൃദയാ, ഡാകിനീ രൂപധാരിണീ || 105 ||

മൂലാ ധാരാംബുജാരൂഢാ, പംചവക്ത്രാ,‌உസ്ഥിസംസ്ഥിതാ |
അംകുശാദി പ്രഹരണാ, വരദാദി നിഷേവിതാ || 106 ||

മുദ്ഗൗദനാസക്ത ചിത്താ, സാകിന്യംബാസ്വരൂപിണീ |
ആജ്ഞാ ചക്രാബ്ജനിലയാ, ശുക്ലവര്ണാ, ഷഡാനനാ || 107 ||

മജ്ജാസംസ്ഥാ, ഹംസവതീ മുഖ്യശക്തി സമന്വിതാ |
ഹരിദ്രാന്നൈക രസികാ, ഹാകിനീ രൂപധാരിണീ || 108 ||

സഹസ്രദള പദ്മസ്ഥാ, സര്വവര്ണോപ ശോഭിതാ |
സര്വായുധധരാ, ശുക്ല സംസ്ഥിതാ, സര്വതോമുഖീ || 109 ||

സര്വൗദന പ്രീതചിത്താ, യാകിന്യംബാ സ്വരൂപിണീ |
സ്വാഹാ, സ്വധാ,‌உമതി, ര്മേധാ, ശ്രുതിഃ, സ്മൃതി, രനുത്തമാ || 110 ||

പുണ്യകീര്തിഃ, പുണ്യലഭ്യാ, പുണ്യശ്രവണ കീര്തനാ |
പുലോമജാര്ചിതാ, ബംധമോചനീ, ബംധുരാലകാ || 111 ||

വിമര്ശരൂപിണീ, വിദ്യാ, വിയദാദി ജഗത്പ്രസൂഃ |
സര്വവ്യാധി പ്രശമനീ, സര്വമൃത്യു നിവാരിണീ || 112 ||

അഗ്രഗണ്യാ,‌உചിംത്യരൂപാ, കലികല്മഷ നാശിനീ |
കാത്യായിനീ, കാലഹംത്രീ, കമലാക്ഷ നിഷേവിതാ || 113 ||

താംബൂല പൂരിത മുഖീ, ദാഡിമീ കുസുമപ്രഭാ |
മൃഗാക്ഷീ, മോഹിനീ, മുഖ്യാ, മൃഡാനീ, മിത്രരൂപിണീ || 114 ||

നിത്യതൃപ്താ, ഭക്തനിധി, ര്നിയംത്രീ, നിഖിലേശ്വരീ |
മൈത്ര്യാദി വാസനാലഭ്യാ, മഹാപ്രളയ സാക്ഷിണീ || 115 ||

പരാശക്തിഃ, പരാനിഷ്ഠാ, പ്രജ്ഞാന ഘനരൂപിണീ |
മാധ്വീപാനാലസാ, മത്താ, മാതൃകാ വര്ണ രൂപിണീ || 116 ||

മഹാകൈലാസ നിലയാ, മൃണാല മൃദുദോര്ലതാ |
മഹനീയാ, ദയാമൂര്തീ, ര്മഹാസാമ്രാജ്യശാലിനീ || 117 ||

ആത്മവിദ്യാ, മഹാവിദ്യാ, ശ്രീവിദ്യാ, കാമസേവിതാ |
ശ്രീഷോഡശാക്ഷരീ വിദ്യാ, ത്രികൂടാ, കാമകോടികാ || 118 ||

കടാക്ഷകിംകരീ ഭൂത കമലാ കോടിസേവിതാ |
ശിരഃസ്ഥിതാ, ചംദ്രനിഭാ, ഫാലസ്ഥേംദ്ര ധനുഃപ്രഭാ || 119 ||

ഹൃദയസ്ഥാ, രവിപ്രഖ്യാ, ത്രികോണാംതര ദീപികാ |
ദാക്ഷായണീ, ദൈത്യഹംത്രീ, ദക്ഷയജ്ഞ വിനാശിനീ || 120 ||

ദരാംദോളിത ദീര്ഘാക്ഷീ, ദരഹാസോജ്ജ്വലന്മുഖീ |
ഗുരുമൂര്തി, ര്ഗുണനിധി, ര്ഗോമാതാ, ഗുഹജന്മഭൂഃ || 121 ||

ദേവേശീ, ദംഡനീതിസ്ഥാ, ദഹരാകാശ രൂപിണീ |
പ്രതിപന്മുഖ്യ രാകാംത തിഥിമംഡല പൂജിതാ || 122 ||

കളാത്മികാ, കളാനാഥാ, കാവ്യാലാപ വിനോദിനീ |
സചാമര രമാവാണീ സവ്യദക്ഷിണ സേവിതാ || 123 ||

ആദിശക്തി, രമേയാ,‌உ‌உത്മാ, പരമാ, പാവനാകൃതിഃ |
അനേകകോടി ബ്രഹ്മാംഡ ജനനീ, ദിവ്യവിഗ്രഹാ || 124 ||

ക്ലീംകാരീ, കേവലാ, ഗുഹ്യാ, കൈവല്യ പദദായിനീ |
ത്രിപുരാ, ത്രിജഗദ്വംദ്യാ, ത്രിമൂര്തി, സ്ത്രിദശേശ്വരീ || 125 ||

ത്ര്യക്ഷരീ, ദിവ്യഗംധാഢ്യാ, സിംധൂര തിലകാംചിതാ |
ഉമാ, ശൈലേംദ്രതനയാ, ഗൗരീ, ഗംധര്വ സേവിതാ || 126 ||

വിശ്വഗര്ഭാ, സ്വര്ണഗര്ഭാ,‌உവരദാ വാഗധീശ്വരീ |
ധ്യാനഗമ്യാ,‌உപരിച്ഛേദ്യാ, ജ്ഞാനദാ, ജ്ഞാനവിഗ്രഹാ || 127 ||

സര്വവേദാംത സംവേദ്യാ, സത്യാനംദ സ്വരൂപിണീ |
ലോപാമുദ്രാര്ചിതാ, ലീലാക്ലുപ്ത ബ്രഹ്മാംഡമംഡലാ || 128 ||

അദൃശ്യാ, ദൃശ്യരഹിതാ, വിജ്ഞാത്രീ, വേദ്യവര്ജിതാ |
യോഗിനീ, യോഗദാ, യോഗ്യാ, യോഗാനംദാ, യുഗംധരാ || 129 ||

ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി സ്വരൂപിണീ |
സര്വധാരാ, സുപ്രതിഷ്ഠാ, സദസദ്-രൂപധാരിണീ || 130 ||

അഷ്ടമൂര്തി, രജാജൈത്രീ, ലോകയാത്രാ വിധായിനീ |
ഏകാകിനീ, ഭൂമരൂപാ, നിര്ദ്വൈതാ, ദ്വൈതവര്ജിതാ || 131 ||

അന്നദാ, വസുദാ, വൃദ്ധാ, ബ്രഹ്മാത്മൈക്യ സ്വരൂപിണീ |
ബൃഹതീ, ബ്രാഹ്മണീ, ബ്രാഹ്മീ, ബ്രഹ്മാനംദാ, ബലിപ്രിയാ || 132 ||

ഭാഷാരൂപാ, ബൃഹത്സേനാ, ഭാവാഭാവ വിവര്ജിതാ |
സുഖാരാധ്യാ, ശുഭകരീ, ശോഭനാ സുലഭാഗതിഃ || 133 ||

രാജരാജേശ്വരീ, രാജ്യദായിനീ, രാജ്യവല്ലഭാ |
രാജത്-കൃപാ, രാജപീഠ നിവേശിത നിജാശ്രിതാഃ || 134 ||

രാജ്യലക്ഷ്മീഃ, കോശനാഥാ, ചതുരംഗ ബലേശ്വരീ |
സാമ്രാജ്യദായിനീ, സത്യസംധാ, സാഗരമേഖലാ || 135 ||

ദീക്ഷിതാ, ദൈത്യശമനീ, സര്വലോക വശംകരീ |
സര്വാര്ഥദാത്രീ, സാവിത്രീ, സച്ചിദാനംദ രൂപിണീ || 136 ||

ദേശകാലാ‌உപരിച്ഛിന്നാ, സര്വഗാ, സര്വമോഹിനീ |
സരസ്വതീ, ശാസ്ത്രമയീ, ഗുഹാംബാ, ഗുഹ്യരൂപിണീ || 137 ||

സര്വോപാധി വിനിര്മുക്താ, സദാശിവ പതിവ്രതാ |
സംപ്രദായേശ്വരീ, സാധ്വീ, ഗുരുമംഡല രൂപിണീ || 138 ||

കുലോത്തീര്ണാ, ഭഗാരാധ്യാ, മായാ, മധുമതീ, മഹീ |
ഗണാംബാ, ഗുഹ്യകാരാധ്യാ, കോമലാംഗീ, ഗുരുപ്രിയാ || 139 ||

സ്വതംത്രാ, സര്വതംത്രേശീ, ദക്ഷിണാമൂര്തി രൂപിണീ |
സനകാദി സമാരാധ്യാ, ശിവജ്ഞാന പ്രദായിനീ || 140 ||

ചിത്കളാ,‌உനംദകലികാ, പ്രേമരൂപാ, പ്രിയംകരീ |
നാമപാരായണ പ്രീതാ, നംദിവിദ്യാ, നടേശ്വരീ || 141 ||

മിഥ്യാ ജഗദധിഷ്ഠാനാ മുക്തിദാ, മുക്തിരൂപിണീ |
ലാസ്യപ്രിയാ, ലയകരീ, ലജ്ജാ, രംഭാദി വംദിതാ || 142 ||

ഭവദാവ സുധാവൃഷ്ടിഃ, പാപാരണ്യ ദവാനലാ |
ദൗര്ഭാഗ്യതൂല വാതൂലാ, ജരാധ്വാംത രവിപ്രഭാ || 143 ||

ഭാഗ്യാബ്ധിചംദ്രികാ, ഭക്തചിത്തകേകി ഘനാഘനാ |
രോഗപര്വത ദംഭോളി, ര്മൃത്യുദാരു കുഠാരികാ || 144 ||

മഹേശ്വരീ, മഹാകാളീ, മഹാഗ്രാസാ, മഹാ‌உശനാ |
അപര്ണാ, ചംഡികാ, ചംഡമുംഡാ‌உസുര നിഷൂദിനീ || 145 ||

ക്ഷരാക്ഷരാത്മികാ, സര്വലോകേശീ, വിശ്വധാരിണീ |
ത്രിവര്ഗദാത്രീ, സുഭഗാ, ത്ര്യംബകാ, ത്രിഗുണാത്മികാ || 146 ||

സ്വര്ഗാപവര്ഗദാ, ശുദ്ധാ, ജപാപുഷ്പ നിഭാകൃതിഃ |
ഓജോവതീ, ദ്യുതിധരാ, യജ്ഞരൂപാ, പ്രിയവ്രതാ || 147 ||

ദുരാരാധ്യാ, ദുരാദര്ഷാ, പാടലീ കുസുമപ്രിയാ |
മഹതീ, മേരുനിലയാ, മംദാര കുസുമപ്രിയാ || 148 ||

വീരാരാധ്യാ, വിരാഡ്രൂപാ, വിരജാ, വിശ്വതോമുഖീ |
പ്രത്യഗ്രൂപാ, പരാകാശാ, പ്രാണദാ, പ്രാണരൂപിണീ || 149 ||

മാര്താംഡ ഭൈരവാരാധ്യാ, മംത്രിണീ ന്യസ്തരാജ്യധൂഃ |
ത്രിപുരേശീ, ജയത്സേനാ, നിസ്ത്രൈഗുണ്യാ, പരാപരാ || 150 ||

സത്യജ്ഞാനാ‌உനംദരൂപാ, സാമരസ്യ പരായണാ |
കപര്ദിനീ, കലാമാലാ, കാമധുക്,കാമരൂപിണീ || 151 ||

കളാനിധിഃ, കാവ്യകളാ, രസജ്ഞാ, രസശേവധിഃ |
പുഷ്ടാ, പുരാതനാ, പൂജ്യാ, പുഷ്കരാ, പുഷ്കരേക്ഷണാ || 152 ||

പരംജ്യോതിഃ, പരംധാമ, പരമാണുഃ, പരാത്പരാ |
പാശഹസ്താ, പാശഹംത്രീ, പരമംത്ര വിഭേദിനീ || 153 ||

മൂര്താ,‌உമൂര്താ,‌உനിത്യതൃപ്താ, മുനി മാനസ ഹംസികാ |
സത്യവ്രതാ, സത്യരൂപാ, സര്വാംതര്യാമിനീ, സതീ || 154 ||

ബ്രഹ്മാണീ, ബ്രഹ്മജനനീ, ബഹുരൂപാ, ബുധാര്ചിതാ |
പ്രസവിത്രീ, പ്രചംഡാ‌உജ്ഞാ, പ്രതിഷ്ഠാ, പ്രകടാകൃതിഃ || 155 ||

പ്രാണേശ്വരീ, പ്രാണദാത്രീ, പംചാശത്-പീഠരൂപിണീ |
വിശൃംഖലാ, വിവിക്തസ്ഥാ, വീരമാതാ, വിയത്പ്രസൂഃ || 156 ||

മുകുംദാ, മുക്തി നിലയാ, മൂലവിഗ്രഹ രൂപിണീ |
ഭാവജ്ഞാ, ഭവരോഗഘ്നീ ഭവചക്ര പ്രവര്തിനീ || 157 ||

ഛംദസ്സാരാ, ശാസ്ത്രസാരാ, മംത്രസാരാ, തലോദരീ |
ഉദാരകീര്തി, രുദ്ദാമവൈഭവാ, വര്ണരൂപിണീ || 158 ||

ജന്മമൃത്യു ജരാതപ്ത ജന വിശ്രാംതി ദായിനീ |
സര്വോപനിഷ ദുദ്ഘുഷ്ടാ, ശാംത്യതീത കളാത്മികാ || 159 ||

ഗംഭീരാ, ഗഗനാംതഃസ്ഥാ, ഗര്വിതാ, ഗാനലോലുപാ |
കല്പനാരഹിതാ, കാഷ്ഠാ, കാംതാ, കാംതാര്ധ വിഗ്രഹാ || 160 ||

കാര്യകാരണ നിര്മുക്താ, കാമകേളി തരംഗിതാ |
കനത്-കനകതാടംകാ, ലീലാവിഗ്രഹ ധാരിണീ || 161 ||

അജാക്ഷയ വിനിര്മുക്താ, മുഗ്ധാ ക്ഷിപ്രപ്രസാദിനീ |
അംതര്മുഖ സമാരാധ്യാ, ബഹിര്മുഖ സുദുര്ലഭാ || 162 ||

ത്രയീ, ത്രിവര്ഗ നിലയാ, ത്രിസ്ഥാ, ത്രിപുരമാലിനീ |
നിരാമയാ, നിരാലംബാ, സ്വാത്മാരാമാ, സുധാസൃതിഃ || 163 ||

സംസാരപംക നിര്മഗ്ന സമുദ്ധരണ പംഡിതാ |
യജ്ഞപ്രിയാ, യജ്ഞകര്ത്രീ, യജമാന സ്വരൂപിണീ || 164 ||

ധര്മാധാരാ, ധനാധ്യക്ഷാ, ധനധാന്യ വിവര്ധിനീ |
വിപ്രപ്രിയാ, വിപ്രരൂപാ, വിശ്വഭ്രമണ കാരിണീ || 165 ||

വിശ്വഗ്രാസാ, വിദ്രുമാഭാ, വൈഷ്ണവീ, വിഷ്ണുരൂപിണീ |
അയോനി, ര്യോനിനിലയാ, കൂടസ്ഥാ, കുലരൂപിണീ || 166 ||

വീരഗോഷ്ഠീപ്രിയാ, വീരാ, നൈഷ്കര്മ്യാ, നാദരൂപിണീ |
വിജ്ഞാന കലനാ, കല്യാ വിദഗ്ധാ, ബൈംദവാസനാ || 167 ||

തത്ത്വാധികാ, തത്ത്വമയീ, തത്ത്വമര്ഥ സ്വരൂപിണീ |
സാമഗാനപ്രിയാ, സൗമ്യാ, സദാശിവ കുടുംബിനീ || 168 ||

സവ്യാപസവ്യ മാര്ഗസ്ഥാ, സര്വാപദ്വി നിവാരിണീ |
സ്വസ്ഥാ, സ്വഭാവമധുരാ, ധീരാ, ധീര സമര്ചിതാ || 169 ||

ചൈതന്യാര്ഘ്യ സമാരാധ്യാ, ചൈതന്യ കുസുമപ്രിയാ |
സദോദിതാ, സദാതുഷ്ടാ, തരുണാദിത്യ പാടലാ || 170 ||

ദക്ഷിണാ, ദക്ഷിണാരാധ്യാ, ദരസ്മേര മുഖാംബുജാ |
കൗളിനീ കേവലാ,‌உനര്ഘ്യാ കൈവല്യ പദദായിനീ || 171 ||

സ്തോത്രപ്രിയാ, സ്തുതിമതീ, ശ്രുതിസംസ്തുത വൈഭവാ |
മനസ്വിനീ, മാനവതീ, മഹേശീ, മംഗളാകൃതിഃ || 172 ||

വിശ്വമാതാ, ജഗദ്ധാത്രീ, വിശാലാക്ഷീ, വിരാഗിണീ|
പ്രഗല്ഭാ, പരമോദാരാ, പരാമോദാ, മനോമയീ || 173 ||

വ്യോമകേശീ, വിമാനസ്ഥാ, വജ്രിണീ, വാമകേശ്വരീ |
പംചയജ്ഞപ്രിയാ, പംചപ്രേത മംചാധിശായിനീ || 174 ||

പംചമീ, പംചഭൂതേശീ, പംച സംഖ്യോപചാരിണീ |
ശാശ്വതീ, ശാശ്വതൈശ്വര്യാ, ശര്മദാ, ശംഭുമോഹിനീ || 175 ||

ധരാ, ധരസുതാ, ധന്യാ, ധര്മിണീ, ധര്മവര്ധിനീ |
ലോകാതീതാ, ഗുണാതീതാ, സര്വാതീതാ, ശമാത്മികാ || 176 ||

ബംധൂക കുസുമ പ്രഖ്യാ, ബാലാ, ലീലാവിനോദിനീ |
സുമംഗളീ, സുഖകരീ, സുവേഷാഡ്യാ, സുവാസിനീ || 177 ||

സുവാസിന്യര്ചനപ്രീതാ, ശോഭനാ, ശുദ്ധ മാനസാ |
ബിംദു തര്പണ സംതുഷ്ടാ, പൂര്വജാ, ത്രിപുരാംബികാ || 178 ||

ദശമുദ്രാ സമാരാധ്യാ, ത്രിപുരാ ശ്രീവശംകരീ |
ജ്ഞാനമുദ്രാ, ജ്ഞാനഗമ്യാ, ജ്ഞാനജ്ഞേയ സ്വരൂപിണീ || 179 ||

യോനിമുദ്രാ, ത്രിഖംഡേശീ, ത്രിഗുണാംബാ, ത്രികോണഗാ |
അനഘാദ്ഭുത ചാരിത്രാ, വാംഛിതാര്ഥ പ്രദായിനീ || 180 ||

അഭ്യാസാതി ശയജ്ഞാതാ, ഷഡധ്വാതീത രൂപിണീ |
അവ്യാജ കരുണാമൂര്തി, രജ്ഞാനധ്വാംത ദീപികാ || 181 ||

ആബാലഗോപ വിദിതാ, സര്വാനുല്ലംഘ്യ ശാസനാ |
ശ്രീ ചക്രരാജനിലയാ, ശ്രീമത്ത്രിപുര സുംദരീ || 182 ||

ശ്രീ ശിവാ, ശിവശക്ത്യൈക്യ രൂപിണീ, ലലിതാംബികാ |
ഏവം ശ്രീലലിതാദേവ്യാ നാമ്നാം സാഹസ്രകം ജഗുഃ || 183 ||

|| ഇതി ശ്രീ ബ്രഹ്മാംഡപുരാണേ, ഉത്തരഖംഡേ, ശ്രീ ഹയഗ്രീവാഗസ്ത്യ സംവാദേ, ശ്രീലലിതാരഹസ്യനാമ ശ്രീ ലലിതാ രഹസ്യനാമ സാഹസ്രസ്തോത്ര കഥനം നാമ ദ്വിതീയോ‌உധ്യായഃ ||

സിംധൂരാരുണ വിഗ്രഹാം ത്രിണയനാം മാണിക്യ മൗളിസ്ഫുര-
ത്താരാനായക ശേഖരാം സ്മിതമുഖീ മാപീന വക്ഷോരുഹാമ് |
പാണിഭ്യാ മലിപൂര്ണ രത്ന ചഷകം രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥ രക്ത ചരണാം ധ്യായേത്പരാമംബികാമ് ||

Address

Vaikom

Telephone

9447897316

Website

Alerts

Be the first to know and let us send you an email when Cherakulangara Sreekarthyayani Devi Kshethram, Kudavechoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share