Islamic Speech

  • Home
  • Islamic Speech
Call Contact the place of worship

Islamic Speech "Every word spoken with sincerity in the path of Allah becomes a light for the soul."

This page publishing only Islamic related post and videos...No other events.

انا لله وانا اليه راجعون.🤲🏻
24/07/2026

انا لله وانا اليه راجعون.🤲🏻

"അറഫാ" ദിനത്തിൽ അത്യപൂർവ പ്രതിഭാസം; 'അനുഗ്രഹം ചൊരിഞ്ഞ് പ്രകൃതി'മക്ക∙ ആഗോള മുസ്‌ലിംകൾ ലോകത്തിലെ ഏറ്റവും വലിയ ഭക്ത സംഗമത്ത...
28/05/2026

"അറഫാ" ദിനത്തിൽ അത്യപൂർവ പ്രതിഭാസം;
'അനുഗ്രഹം ചൊരിഞ്ഞ് പ്രകൃതി'
മക്ക∙ ആഗോള മുസ്‌ലിംകൾ ലോകത്തിലെ ഏറ്റവും വലിയ ഭക്ത സംഗമത്തിന് അറഫയിൽ സംഗമിച്ചപ്പോൾ മക്കയിൽ പ്രകൃതിയൊരുക്കിയത് അത്യപൂർവമായ മുഖാമുഖം. സൂര്യൻ നേരെ കഅബയ്ക്ക് മുകളിൽ. അപൂർവമായി മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസം അറഫാ ദിനത്തിലായി എന്നതു ശ്രദ്ധേയം.
ഇന്നലെ ഉച്ചയ്ക്ക് സൗദി സമയം 12:18നാണ് സൂര്യൻ വിശുദ്ധ കഅബാലയത്തിന് തൊട്ടുമുകളിൽ വന്നത്. ഈ സമയത്ത് കഅബയുടെയും മക്കയിലെ മറ്റ് വസ്തുക്കളുടെയും നിഴലുകൾ അപ്രത്യക്ഷമായി. സൂര്യൻ കഅബയ്ക്ക് മുകളിൽ 89.94 ഡിഗ്രി ഉയരത്തിലാണ് എത്തിയത്. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് തങ്ങൾ നിൽക്കുന്ന സ്ഥലത്തുനിന്ന് കഅബയുടെ കൃത്യമായ ദിശ (ഖിബ്‌ല) നിർണയിക്കാൻ സഹായിക്കുന്ന നിമിഷം കൂടിയായിരുന്നു ഇത്.

Courtesy ✍️🏻 : Social Media

"മാസപ്പിറവി കണ്ടില്ല; ബലിപെരുന്നാൾ 28ന്"കോഴിക്കോട്: ദുൽഹജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാൽ മേയ് 19 ...
18/05/2026

"മാസപ്പിറവി കണ്ടില്ല; ബലിപെരുന്നാൾ 28ന്"
കോഴിക്കോട്: ദുൽഹജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാൽ മേയ് 19 ചൊവ്വാഴ്ച ദുൽഹജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാൾ (ദുൽഹിജ്ജ 10) മേയ് 28 വ്യാഴാഴ്ചയുമായിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നായിബായ പാണക്കാട് ഹമീദലി തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ അബ്ദുൽ ഹയ്യ് ശിഹാബുദ്ദീൻ തങ്ങളുടെ നായിബ് മുഹമ്മദ് റാശിഖ് അബ്ദുൽ ഗഫാർ ശിഹാബ് തങ്ങൾ, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി. ഉണ്ണീൻ കുട്ടി മൗലവി, വിസ്ഡം ഹിലാൽ വിംഗ് ചെയർമാൻ അബൂബക്കർ സലഫി എന്നിവർ അറിയിച്ചു. കേരളത്തിൽ ബലി പെരുന്നാൾ മേയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു.

---

**ഗൾഫിൽ ബലിപെരുന്നാൾ മേയ് 27ന്**

മസ്കത്ത്: ഗൾഫ് നാടുകളിൽ മേയ് 27ന് ബലി പെരുന്നാൾ ആഘോഷിക്കും. സൗദി അറേബ്യയിൽ ഞായറാഴ്ച ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒമാനിൽ ദുൽ ഖഅ്ദ് 29 ആയ ഞായറാഴ്ച വൈകിട്ട് മാസ്പ്പിറവി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ദുൽഹിജ്ജ ഒന്നായി കണക്കാക്കാൻ മുഖ്യ ചന്ദ്ര നിരീക്ഷണ കമ്മിറ്റി യോഗം തീരുമാനിച്ചു. യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലും 27ന് ബലിപെരുന്നാൾ ആഘോഷിക്കും. ദുൽഹിജ്ജ ഒമ്പതിന് (മേയ് 26) അറഫ ദിനാചരണവും പിറ്റേന്ന് ബലിപെരുന്നാൾ ആഘോഷവും നടക്കും.

Courtesy: Madhyamam News ✍️🏻

17/02/2026

Address


Telephone

+918137062522

Website

Alerts

Be the first to know and let us send you an email when Islamic Speech posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Islamic Speech:

Shortcuts

  • Want your place of worship to be the top-listed place of worship?

Share