Santvana Prayer Tower

Santvana Prayer Tower Contact us for prayer support. Prayer Warriors are always ready to pray for your intention. Ph -00919868902767

പുതിയൊരു പാട്ട് റിലീസ് ചെയ്യുകയാണ്... പരിശുദ്ധാത്മാവിനെ സ്തുതിക്കുന്ന ഒരു പാട്ട്...
28/05/2023

പുതിയൊരു പാട്ട് റിലീസ് ചെയ്യുകയാണ്... പരിശുദ്ധാത്മാവിനെ സ്തുതിക്കുന്ന ഒരു പാട്ട്...

LYRICS & MUSIC: PRINCE FRANCIS NEWRANCH VOCALS : ANSON ANTONY PROGRAMMING & MIXING : LEO ANTONY STUDIO : MD AUDIO HU...

12/06/2022
Send Your prayer requests to +919868902767
01/04/2022

Send Your prayer requests to +919868902767

10/05/2020

"നിങ്ങളുടെ സംസാരം കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ.ഓരോരുത്തരോടും എങ്ങനെ മറുപടി പറയണമെന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കണം." (കോളോ 4:6)

ഈ ലോക്ടൗൺ നാളുകളിൽ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ മാസങ്ങൾ കഴിഞ്ഞപ്പോഴാണ് തങ്ങളുടെ പ്രിയപ്പെട്ടവരുടെ പല സ്വഭാവരീതികളും സംസാരരീതികളും കുടുംബാംഗങ്ങൾ കൂടുതൽ പരസ്പരം മനസിലാക്കുന്നത്. രാവും പകലും മുഴുവൻ സമയവും എല്ലാവരും ഒന്നിച്ചുതന്നെ. വീട്ടുജോലിക്കാർ ആരും വരാതിരുന്ന സാഹചര്യത്തിൽ വീട്ടിലെ ജോലികൾ കുടുംബാംഗങ്ങൾ പങ്കുവെച്ചു ചെയ്തില്ലെങ്കിൽ തീർക്കാനാവുകയില്ല. ദിവസേന പുറത്തു ജോലിക്കും പഠനത്തിനും പോയിരുന്ന പലർക്കും പ്രത്യകിച്ചും പുരുഷന്മാർക്കും കുട്ടികൾക്കും തുടർച്ചയായുള്ള ഈ അടുക്കളപ്പണികളും അടിച്ചുതുടക്കലും ഒക്കെ ഏതാനും ദിവസങ്ങൾ / ആഴ്ചകൾ ആയപ്പോഴേക്കും മടുത്തു തുടങ്ങി എന്നല്ല, വെറുത്തു തുടങ്ങി എന്ന് വേണം പറയാൻ. എല്ലാവരും സഹകരിച്ച് പ്രവർത്തിക്കാത്ത ഭവനങ്ങളിൽ അസ്വസ്ഥതകളും പൊട്ടിത്തെറികളും ഒക്കെ ഉണ്ടാകാറുണ്ട്. പൊതുവെ നാം മലയാളികൾ സംസാരത്തിൽ അല്പം ബഹുമാനം കുറവുള്ളവരാണെന്നത് തർക്കമില്ലാത്ത കാര്യം തന്നെ.

മറ്റുള്ളവരെ ബഹുമാനിച്ചുകൊണ്ടു സംസാരിക്കാൻ മലയാളികൾ പലപ്പോഴും പുറകിലാണല്ലോ. ഇംഗ്ലീഷിലും മറ്റ് ഭാഷകളിലും ഒക്കെ ഉള്ള ബഹുമാനം തുളുമ്പുന്ന ഭാഷാശൈലികൾ പലതും മലയാള ഭാഷയിൽ, നിലവിലില്ല, അഥവാ നമുക്ക് ഉപയോഗിച്ച് ശീലമില്ല. ഫ്രാൻസിസ് മാർപാപ്പ കുടുംബങ്ങളോടും വ്യക്തികളോടും സംസാരത്തിൽ ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത പ്ലീസ് (ദയവായി), സോറി (ക്ഷമിക്കണം), താങ്ക് യു (നന്ദി) എന്നീ മൂന്ന് മാജിക് വേർഡ്‌സ് (magic words) ഈ അവസരത്തിൽ ഓർമ്മിക്കുന്നത് നന്നായിരിക്കും.

കുടുംബങ്ങളിലും, സമൂഹങ്ങളിലും, സ്ഥാപനങ്ങളിലും എല്ലാം ഉളവാകുന്ന തെറ്റിദ്ധാരണകളും, അതിന്റെ ഫലമായി ഉണ്ടാകാറുള്ള അകൽച്ചകളും, വഴക്കുകളും ഒക്കെ ആരംഭിക്കുന്നത് മിക്കവാറും വ്യക്തികൾ തമ്മിലുള്ള സംസാരത്തിൽ വരുന്ന ചില ചെറിയ പാകപ്പിഴകൾ ആയിരിക്കും കാരണം.. നാം ഉപയോഗിക്കുന്ന ചില കടുപ്പമേറിയ വാക്കുകൾ, മുറിപ്പെടുത്തുന്ന പ്രയോഗങ്ങൾ, നമ്മുടെ സംസാര രീതികൾ ഒക്കെ മറ്റുള്ളവരെ കുത്തി നോവിക്കുന്നു. അതിന്റെ ഫലമായി മറ്റേ വ്യക്തിയിൽ നിന്നും അതിലും വലിയ കുത്തുവാക്കുകൾ മറുപടിയായി തിരിച്ചു കിട്ടുന്നു. അപ്രതീക്ഷിതമായി അവിടെ പൊട്ടിത്തെറി, വഴക്ക് ഒക്കെ ആരംഭിക്കുന്നു. പിന്നീട് അതിനെക്കുറിച്ചു ആലോചിക്കുമ്പോഴായിരിക്കും ഇത്ര വലിയ വഴക്കു ഉണ്ടാകാൻ വേണ്ടുന്ന ഒന്നും ഉണ്ടായിരുന്നില്ലല്ലോ എന്ന് നാം മനസിലാക്കുക. പക്ഷെ അപ്പോഴേക്കും കാര്യങ്ങൾ കൈ വിട്ടു പോയിട്ടുണ്ടാവും.

ലോക്ടൗൺ കാലഘട്ടത്തിൽ ഞങ്ങളുടെ കുടുംബം (ഞങ്ങൾ രണ്ടുപേരും, 5 മക്കളും) ഒന്നിച്ചു കോൺഫ്ലിക്റ്റ് മാനേജ്‌മെന്റിനെക്കുറിച്ചു അല്പം പഠനം നടത്തിയിരുന്നു. അത് കുടുംബം എന്ന നിലയിൽ പൊതുവെയും, ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ ഞങ്ങൾക്ക് പ്രത്യേകിച്ചും, മാതാപിതാക്കളും മക്കളും തമ്മിലും മക്കൾക്ക് പരസ്പരവും ഉള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കി. പഠനത്തിന്റെ വെളിച്ചത്തിൽ ഞങ്ങൾ കുടുംബമായി ഒന്നിച്ചിരുന്നു ഞങ്ങൾക്ക് പരസ്പരം ഉണ്ടായിരുന്ന കൊച്ചു കൊച്ചു പിണക്കങ്ങളൊക്കെ തുറന്നു പറയാനും അങ്ങനെ സ്നേഹത്തിൽ സത്യം സംസാരിക്കാനും ഒക്കെ പരിശീലിച്ചു വളരുന്നു.

വ്യക്തികൾ തമ്മിലും ഗ്രൂപ്പുകൾ തമ്മിലും സംഘർഷം (കോൺഫ്ലിക്റ്റ്) ഉണ്ടാകുമ്പോൾ പ്രധാനമായും 5 വ്യത്യസ്ത രീതികളാണ് ഓരോരുത്തരും അവലംബിച്ചു കാണുക.

1.ഇത് എന്റെ/നമ്മുടെ വിധിയാണ്, വേറെ വഴി ഇല്ല. (No way). ഭീഷണി ഒഴിവാക്കുന്നു. ഞാൻ എന്റെ വഴിക്കു നീങ്ങുന്നു. നിനക്ക് നിന്റെ വഴിക്കു പോകാം. എനിക്ക് ഇത് അസ്വീകാര്യമാണ് അതിനാൽ ഞാൻ പിന്മാറുന്നു.

2. സംഘർഷം ശരിയും തെറ്റും തമ്മിലുള്ള പോരാട്ടമായികാണുന്നു. ഞാൻ ശരി, മറ്റെയാൾ തെറ്റ്. സ്വയം നീതിമാനാകുന്നു. മറ്റുള്ളവരെ വിധിക്കുന്നു. (My way)
3. സംഘർഷം എന്നെ തകർക്കുന്നു. നാം തമ്മിൽ സംഘർഷം ഉണ്ടായാൽ, ഞാൻ തകർക്കപ്പെട്ടേക്കാം, ഞാൻ ഒഴിവാക്കപ്പെട്ടേക്കാം, നമ്മുടെ സൗഹൃദം നഷ്ടപ്പെട്ടേക്കാം. (Your way ). അതിനാൽ ഞാൻ എപ്പോഴും നല്ല കുട്ടിയായി പെരുമാറുന്നു. എന്റെ ഉള്ളിൽ ഞാൻ പലപ്പോഴും അസ്വസ്ഥനാണെങ്കിലും ഞാൻ പുഞ്ചിരിക്കാൻ പരിശ്രമിക്കുന്നു.

4. സംഘർഷം എന്നത് രണ്ടു കൂട്ടരും തങ്ങളുടെ പാതി പങ്കു ഏറ്റെടുത്തു ഒന്നിച്ചു വരാനുള്ള പരിശ്രമം. ഞാൻ എന്റെ പകുതി പരിശ്രമിക്കാം. നീ നിന്റെ പകുതി ചെയ്യുക. നമുക്ക് സഹകരിക്കുകയും സഹവർത്തിത്വത്തിൽ പോകുകയും ചെയ്യാം. (Half way ). രണ്ടു കൂട്ടരും പകുതി പരിശ്രമിക്കുകയും രണ്ടുപേർക്കും സ്വീകാര്യമായ ഒരു സമവായത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. ഇവിടെ നാം ഒരുപക്ഷെ ഏറ്റവും മികച്ചത് നഷ്ട്ടപ്പെടുത്തുകയായിരിക്കാം. (Two half-truth will not make the full truth).

5. സംഘർഷം (conflict) എന്നത് സ്വാഭാവികമാണ്, സാധാരണമാണ്, മാനുഷീകമാണ് എന്ന് തിരിച്ചറിയുക. സ്നേഹത്തോടെ പ്രശ്നത്തെ അഭിമുകീകരിക്കുക (Carefronting - confronting with love and care). വ്യത്യാസങ്ങൾ അംഗീകരിച്ചുകൊണ്ടുതന്നെ പരസ്പരം മനസിലാക്കി കാര്യങ്ങൾ പരസ്പരം സംസാരിക്കുക. (OUR WAY). "സ്നേഹത്തിൽ സത്യം പറഞ്ഞുകൊണ്ട് ശിരസ്സായ ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു." (എഫേ.4:15).

ഇതിലേക്കാണ് നാം വളരേണ്ടത്. "നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വാത്രന്ത്രരാക്കുകായും ചെയ്യും" (യോഹ.8:32 ). പല കാര്യങ്ങളും നാം സ്നേഹത്തോടെ കരുതലോടെ സംസാരിച്ചു കഴിയുമ്പോഴാണ് വലിയ തെറ്റിദ്ധാരണകൾ പുറത്തേക്കു വരിക. മിക്കവാറും രണ്ടുകൂട്ടരുടെ ഭാഗത്തും തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നിരിക്കാം. ഇത്തരത്തിൽ സ്‌നേഹത്തോടെ, കരുതലോടെ സംഘര്ഷത്തെ നാം അഭിമുകീകരിക്കുമ്പോൾ (carefronting) നമ്മുടെ കുടുംബ ബന്ധങ്ങൾ, നമ്മുടെ കൂട്ടായ്മകൾ, ഗ്രൂപ്പുകൾ, സംഘടനകൾ, സ്ഥാപനങ്ങൾ ഒക്കെ ഉഷ്മളമാകും. കരുണാമസൃണവും ഹൃദയവുമായി സംസാരിക്കാൻ നമുക്ക് പരിശീലിക്കാം. അങ്ങനെ നമ്മുടെ കുടുംബങ്ങളും, സമൂഹങ്ങളും, കൂട്ടായ്മകളും ഒക്കെ സ്നേഹത്തിന്റെ സമൂഹങ്ങളായി വളരട്ടെ.

27/03/2020

Live streaming of Holy Mass and deliverance prayer will start everyday at 6.15 am. Participate online and receive blessings. Don't forget to invite your friends to like this group and attend live Holy Mass and prayer. Thank you

Address

Santvana Community, Santvana Village, Charalparambu, Wadakkanchery P. O
Thrissur

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Telephone

+919868902767

Alerts

Be the first to know and let us send you an email when Santvana Prayer Tower posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Santvana Prayer Tower:

Share