25/12/2025
പ്രൗഢ ഗംഭീരമായ ഗതകാലസ്മരണങ്ങളെ അയവിറക്കുക മാത്രമല്ല ,പുനർസൃഷ്ട്ടിക്കുകകൂടി ചെയ്യ്താലോ ?
AD- 12ാം നൂറ്റാണ്ടിൽ മുഹമ്മദ് ബക്തിയാർ ഖിൽജി എന്ന മുഗൾ ഭരണാധികാരി തച്ച് തകർത്ത് തീയിട്ട് നശിപ്പിച്ച ഭാരതത്തിലെ അറിവിൻ്റെ അക്ഷയഖനിയായ നളന്ദ സർവ്വകലാശാലയ്ക്ക് ഇതാ പുനർജനി.ഏറെ അഭിമാനത്തോടെ ലോകത്തിൻ്റെ മുന്നിൽ തല ഉയർത്തി നിൽക്കാൻ കഴിയുന്ന തരത്തിൽ നളന്ദ സർവ്വകലാശാലയെ പുനർസൃഷ്ടിച്ചു ബീഹാർ സർക്കാർ . നളന്ദ സർവ്വകലാശാലയുടെ വലിയ മാറ്റം കണ്ട് അത്ഭുതപ്പെട്ടെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. X ൽ കുറിച്ചു "My warm congratulations to Dr S Jaishankar and Indian Diplomacy for this wonderful achievement, which deserves a higher rating among the many unsung contributions of MEA to our nation."ബീഹാറിലെ രാജ്ഗിറിൽ നടന്ന നളന്ദ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കോൺഗ്രസ് എംപി. വിദേശകാര്യ മന്ത്രാലയം നമ്മുടെ രാജ്യത്തിന് നൽകിയ നിരവധി വിലമതിക്കാനാവാത്ത സംഭാവനകളിൽ ഉയർന്ന വിലയിരുത്തൽ അർഹിക്കുന്ന അത്ഭുതകരമായ നേട്ടമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
7-ാം നൂറ്റാണ്ടിൽ നളന്തയിൽ പഠിച്ച ചൈനീസ് സന്യാസി സ്വാൻസാങ് (ഹ്യൂയെൻ സാങ്). നളന്ദയെ പഠനത്തിന്റെ തിരക്കേറിയ സ്വർഗമായി വിശേഷിപ്പിച്ചു;,ചുരുക്കത്തിൽ, നളന്ദ ആധുനിക സർവകലാശാലകളുടെ മുന്നോടിയായിരുന്നു; ഓക്സ്ഫോർഡോ ബൊളോഗ്നയോ പോലുള്ള സ്ഥാപനങ്ങളെക്കാൾ നൂറ്റാണ്ടുകൾക്ക് മുമ്പ്. പുരാതനകാലത്ത് ഇന്ത്യയുടെ സോഫ്റ്റ് പവറിനെ ഇത് പ്രതിനിധീകരിച്ചു; വിദ്യാഭ്യാസം അതിർത്തികൾ കടന്ന് മനുഷ്യരാശിയുടെ പൊതുവായ ജ്ഞാനാന്വേഷണത്തെ പ്രോത്സാഹിപ്പിച്ചു.നളന്ദയെ വ്യത്യസ്തമാക്കിയത് അതിന്റെ കർശനമായ അക്കാദമിക് സംവിധാനമാണ്. പ്രവേശനം അത്യന്തം മത്സരാത്മകമായിരുന്നു; ഏറ്റവും യോഗ്യരായവർ മാത്രം പ്രവേശിക്കുന്നതിനായി വാമൊഴി പരീക്ഷകൾ ഉണ്ടായിരുന്നു. പാഠ്യപദ്ധതി ബഹുമുഖമായിരുന്നു .ഗണിതം, ജ്യോതിശാസ്ത്രം (ആര്യഭടന്റെ സ്വാധീനത്തോടെ), വൈദ്യശാസ്ത്രം (സുശ്രുതന്റെയും ചരകന്റെയും ആശയങ്ങൾ), ഭാഷാശാസ്ത്രം, വാദപ്രതിവാദം തുടങ്ങിയ ലൗകിക വിഷയങ്ങളും ഉൾപ്പെട്ടിരുന്നു .10,000 വിദ്യാർത്ഥികളെയും 2,000 അധ്യാപകരെയും ഉൾക്കൊള്ളാൻ നളന്ദയ്ക്ക് കഴിഞ്ഞു; ഏഷ്യയിലെമ്പാടുമുള്ളതും അപ്പുറത്തുള്ളതുമായ പണ്ഡിതരെ ആകർഷിച്ച്, ആധുനിക ആഗോള സർവകലാശാലകളുടെ ആശയം ഉണ്ടാകുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പേ ഒരു യഥാർത്ഥ അന്താരാഷ്ട്ര ജ്ഞാനകേന്ദ്രമാക്കി മാറ്റി. 'ജ്ഞാനത്തിന്റെ താമര" എന്നർത്ഥമുള്ള സംസ്കൃത പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ പേര്, അതിൻ്റെ അതിരുകളില്ലാത്ത ബൗദ്ധിക അന്വേഷണത്തിനുള്ള ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നു.
തച്ചുതകർക്കപെട്ട ഭാരതത്തിൻറെ അഭിമാന സ്‌തംഭം , അറിവിൻറെ അക്ഷയ ഖനിപോലെ തിളങ്ങി നിന്ന ആ ഉജ്ജ്വല സൗധം , വിജ്ഞാനക്ഷേത്രം പുനർ സൃഷ്ടിച്ചവർ അഭിനന്ദങ്ങളും ,ബഹുമാനവും അർഹിക്കുന്നു -ഹൃദയത്തിൻറെ ഭാഷയിൽ അഭിനന്ദനങ്ങൾ