PentaStona

PentaStona ✨Pentastona's pen 🖊️ - which only moves when Jesus moves it!
🙏 Spiritual vibes & lovely writings 🌟


Silence is never helplessness!----------------------------------At times, there is no weapon sharper or more potent than...
18/04/2026

Silence is never helplessness!
----------------------------------
At times, there is no weapon sharper or more potent than silence.

From childhood, I was a quarrelsome one...
And because of that, many were wounded by my tongue.
But after I encountered Jesus personally in my twentieth year, my quarrelsome nature softened somewhat.
Though the change was only "slight," to my friends and family, I often seemed a wonder in this regard.

It was while reading the Holy Bible that I first saw my Jesus—standing before Pilate's question, "Who are you?"—offering silence as His reply, though an answer lay ready on His tongue.

That silence was more majestic than all the proclamations He made in His three years of public life.
Perhaps it was even more powerful than the Old Testament self-revelations of "I AM WHO I AM" or "The LORD is My Name forever."

Therefore, silence is not absence; it is an anointing, it is bliss.

The second time I tasted this silence was when I recognized my sins, my falls, my compromises, as sin, and I clung tightly to the Sacrament of Confession. In the Divine Presence that enveloped me, I heard the sound of His silence.
In that experience, I have often broken down and wept.
And later, upon seeing the priest who heard my confession, I find that I cannot even recall the words I confessed or the tears I shed—so completely does that silence fill me.

The third experience is in the Holy Qurbana (Eucharist). There I partake in the celebration of silence.
The altar has helped me enter into the first sacrifice made 2,000 years ago—into the very moments of the crucifixion.
And as I climb Calvary thus, I feel that great silence flowing from the Holy Cross into me.
This language—where night speaks ceaselessly to day and day to night, yet not a sound is heard—is an experience unto itself.

Demons came out of many with loud shrieks, but even John, who rested so close to Jesus' heart, heard no sound from Him.
His silence was a warning to those spirits, a command.
They could not help but obey.

"A silence that compels obedience" was the hallmark of Jesus.

Amidst the cries of "Stone her!", His silence crafted both a saint and a crowd of people who glimpsed the door of repentant self-awareness.
"Let him who is without sin among you be the first to cast a stone at her!"
Those five words, born of silence, were more accurate than all the stones they had raised.
Amidst the roars, taunts, and insults of Goliath, David silently picked up five smooth stones—and with just one of them, Goliath fell.

Beloved, let me say it again: Silence is never helplessness.
At times, there is no weapon sharper or more piercing than silence.
Let us make "a silence that compels obedience" our own habit.
Silence is an anointing, it is bliss. Let us claim it.

Jesus,
May Your silence—far more majestic than any proclamation—be revealed in us as an anointing!

Amen.

https://m.facebook.com/story.php?story_fbid=2182131835442764&id=1734366866885932&mibextid=Nif5oz

The Jesus Youth Yuvajyothi prayer meeting that day was at my brother's house. My brother and his friends lit a candle an...
07/10/2025

The Jesus Youth Yuvajyothi prayer meeting that day was at my brother's house. My brother and his friends lit a candle and prayed loudly in front of the sacred images of the Holy Mother and the Sacred Heart of Jesus, and I watched with curiosity. Then I asked them, "Can I join you in praying too?" They agreed. After a few days, I recited the Holy Rosary with clarity and devotion — it was then. There were so many things happening within me that I couldn't quite understand. After the prayers, one of my brother's friends said to me: "The Holy Mother loves you so much!"

A few days later, specifically on October 7th, 2001, I accepted Jesus as my Savior and Lord. As I enter the Jubilee year of my spiritual life, I realize one truth — from the beginning, one of my favorite prayers has been the Holy Rosary of the Blessed Mother. I often say — and I've experienced it too — "*Holding the fingertip of the Holy Mother means praying the Holy Rosary*".

As the Church celebrates the Feast of the Queen of the Most Holy Rosary today, I'm also celebrating my spiritual birthday. When I enter beneath the Cross through the Holy Mass, I'm called to be a John. Yet, even if I respond negatively to Jesus' final words "Behold your mother", the Holy Mother will be 100% faithful to her Son's final words "Behold your son".

Happy Feast of the Queen of the Most Holy Rosary. ❤️

അന്നത്തെ ജീസസ് യൂത്ത് യുവജ്യോതി പ്രാർത്ഥന നടന്നത് എന്റെ ചേട്ടന്റെ വീട്ടിലായിരുന്നു. ചേട്ടനും ഫ്രണ്ട്സും ഒരു മെഴുകുതിരി  ...
07/10/2025

അന്നത്തെ ജീസസ് യൂത്ത് യുവജ്യോതി പ്രാർത്ഥന നടന്നത് എന്റെ ചേട്ടന്റെ വീട്ടിലായിരുന്നു. ചേട്ടനും ഫ്രണ്ട്സും ഒരു മെഴുകുതിരി കത്തിച്ചുവച്ച് പരിശുദ്ധ അമ്മയുടേയും ഈശോയുടെ തിരുഹൃദയത്തിെന്റേയും തിരുസ്വരൂപങ്ങളുടെ മുന്നിൽ നിന്ന് ഉറക്കെ പ്രാർത്ഥിക്കുന്നത് കൗതുകത്തോടെ നോക്കി നിന്നു. പിന്നെ അവരോട് ചോദിച്ചു ഞാനും നിങ്ങളുടെ കൂടെ പ്രാർത്ഥിക്കാൻ കൂട്ടിക്കോട്ടെ. അവർ സമ്മതിച്ചു. കുറെ നാളുകൾക്ക് ശേഷം പരിശുദ്ധ ജപമാല കൃത്യതയോടെ വ്യക്തതയോടെ ചൊല്ലിയത് അന്നായിരുന്നു. എനിക്ക് മനസ്സിലാക്കാൻ പറ്റാത്ത എന്തൊക്കെയോ എന്നിലും സംഭവിക്കുന്നുണ്ടായിരുന്നു. പ്രാർത്ഥനകൾക്കൊടുവിൽ ചേട്ടന്റെ ഒരു കൂട്ടുകാരൻ എന്നോട് ഇങ്ങനെ പറഞ്ഞു: പരിശുദ്ധ അമ്മയ്ക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്‌ട്ടോ!

അവിടന്നു കുറച്ചുനാളുകൾക്കു ശേഷം, കൃത്യമായി പറഞ്ഞാൽ 7 ഒക്ടോബർ 2001 നാണ് ഞാൻ ഈശോയെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നത്.
എന്റെ ആത്മീയ ജീവിതത്തിന്റെ ജൂബിലി വർഷത്തിലേക്ക് ഞാൻ പ്രവേശിക്കുമ്പോൾ മനസ്സിലാക്കുന്ന ഒരു സത്യം ഇതാണ് ആരംഭ നാളുകൾ മുതൽ എനിക്കിഷ്ടപ്പെട്ട പ്രാർത്ഥനകളിൽ ഒന്നാണ് പരിശുദ്ധ അമ്മയുടെ ജപമാല. ഞാനിങ്ങനെ പറയാറുണ്ട് - പലപ്പോഴും ഞാൻ അത് അനുഭവിച്ചിട്ടുമുണ്ട്; *പരിശുദ്ധ അമ്മയുടെ വിരൽത്തുമ്പ് പിടിക്കുക എന്ന് പറഞ്ഞാൽ പരിശുദ്ധ ജപമാല പ്രാർത്ഥിക്കുക എന്നതാണ്* എന്ന്.

സഭ ഇന്ന് പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ ആചരിക്കുമ്പോൾ ഞാനെന്റെ ആത്മീയജന്മദിനം കൂടി ആഘോഷിക്കുന്നു.

വിശുദ്ധ ബലിയിലൂടെ ഞാൻ കുരിശിൻ ചുവട്ടിലേക്ക് പ്രവേശിക്കുമ്പോൾ ഒരു യോഹന്നാനായി മാറേണ്ടവനാണ് ഞാൻ. എങ്കിലും, "ഇതാ നിന്റെ അമ്മ" എന്ന യേശുവിന്റെ അന്ത്യമൊഴികളിലെ ഒന്നിനോട് ഞാൻ നിഷേധാത്മകമായി പ്രത്യുത്തരിച്ചാൽ പോലും പരിശുദ്ധ അമ്മ "ഇതാ നിന്റെ മകൻ" എന്ന തന്റെ പുത്രന്റെ അന്ത്യ മൊഴിയോട് 100% വിശ്വസ്തത പുലർത്തും.

Happy feast of the Queen of most Holy Rosary❤️

*Who!* -------Who is behind you?Who directs you?Who controls you?In the concept of a servant of God, in the title of Jes...
18/05/2024

*Who!*
-------

Who is behind you?
Who directs you?
Who controls you?

In the concept of a servant of God, in the title of Jesus Youth, the Holy Spirit is behind you. Then if the answer is Holy Spirit alone, let me ask a question: Who is within you? Whoever is within you, no one will come behind you, then who is behind you will be your supporters, an elder brother or sister, a priest or a nun.

More than anyone who is within you, those behind you will start to guide and control you. In the initial stage, the joy that you hanve experienced will start to decrease gradually. You will start to change from serving the Holy Spirit to being served by Him.

Those behind you should encourage you to serve the Holy Spirit. Those who guide you towards the desires of the one within you should be. Then you will start to know and experience the Holy Spirit within you. Later, you will start to forget those behind you before those who are behind you. [Philip: 3/13] There, the Holy Spirit will hold you, guide you, & control you.

We see in Acts 16:17: "...although they desired it, the Spirit of Jesus did not permit them."

We see in Acts 20:22: "...And now, compelled by the Holy Spirit, I am going to Jerusalem."

We have chosen the Pentecost day for our Commitment - Re-commitment and a day for introspection.

If you give your hand to the Holy Spirit within you, He will guide and control you.

To say No to some of your preferences, He will inspire you, and to say Yes to some things you never desired, He will compel you.

"This is the Lord's doing; it is marvelous in our eyes." [Ps. 118/23]

Who?ആരാണ് നിന്റെ പിന്നിൽ?ആരാണ് നിന്നെ നയിക്കുന്നത്?ആരാണ് നിന്നെ നിയന്ത്രിക്കുന്നത്?ഒരു ദൈവരാജ്യ ശുശ്രൂഷകനെന്നനിലയിൽ, ജീസ...
17/05/2024

Who?

ആരാണ് നിന്റെ പിന്നിൽ?
ആരാണ് നിന്നെ നയിക്കുന്നത്?
ആരാണ് നിന്നെ നിയന്ത്രിക്കുന്നത്?

ഒരു ദൈവരാജ്യ ശുശ്രൂഷകനെന്നനിലയിൽ, ജീസസ് യൂത്ത് എന്നനിലയിൽ പരിശുദ്ധാത്മാവ് എന്നാണ് നിന്റെ ഉത്തരം എങ്കിൽ ഒരു ചോദ്യവും കൂടെ: ആരാണ് നിന്റെ ഉള്ളിൽ?
പരിശുദ്ധാത്മാവ് എന്ന് തന്നെയാണ് ഉത്തരം എങ്കിൽ ഒരു കാര്യം ഞാൻ പറയട്ടെ: നിന്റെ ഉള്ളിൽ ഉള്ളവൻ ഒരിക്കലും നിന്റെ പിന്നിൽ വരികയില്ല അപ്പോൾ ആരാണ് നിന്റെ പിന്നിൽ അതൊരുപക്ഷേ കൂട്ടുകാർ ആകാം, ഒരു മുതിർന്ന ചേട്ടനോ ചേച്ചിയോ ആകാം, ഒരു വൈദികനോ സിസ്റ്ററോ ആകാം. അങ്ങനെ ആരും ആകാം. നിന്റെ ഉള്ളിൽ ഉള്ളവനേക്കാൾ പിന്നിലുള്ളവന് നീ സമയം നൽകുമ്പോൾ, സ്ഥാനം നൽകുമ്പോൾ അവർ നിന്നെ നയിക്കാനും നിയന്ത്രിക്കാനും തുടങ്ങും. ആരംഭനാളുകളിൽ നീ അനുഭവിച്ചിരുന്ന ആനന്ദം അൽപ്പാൽപ്പമായി കുറയുവാൻ തുടങ്ങും. പരിശുദ്ധാത്മാവ് നിന്നിലൂടെ ചെയ്യാൻ ആഗ്രഹിച്ചിരുന്ന ശുശ്രൂഷയിൽ നിന്നും നീ മാറിപ്പോകും.

പിന്നിലുള്ളവർ നിന്നെ പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയ്ക്കായി പ്രോത്സാഹിപ്പിക്കുന്നവർ ആകണം. നിന്റെ ഉള്ളിൽ ഉള്ളവന്റെ ആഗ്രഹങ്ങളിലേക്ക് നയിക്കുന്നവർ ആകണം. അപ്പോൾ നിന്റെ ഉള്ളിലുള്ള പരിശുദ്ധാത്മാവിനെ നീ അറിയാനും അനുഭവിക്കാനും തുടങ്ങും. അപ്പോൾ മുതൽ പിന്നിലുള്ളവയെ വിസ്മരിച്ചു മുമ്പിലുള്ള ലക്ഷ്യമാക്കി മുന്നേറാൻ സാധിക്കും. [Philip: 3 /13] അവിടെ പരിശുദ്ധാത്മാവ് നിന്റെ കരം പിടിക്കും. അവൻ നിന്നെ നയിക്കും. അവൻ നിന്നെ നിയന്ത്രിക്കും.

Act. 16/17 ൽ നാം കാണുന്നു: "....അവർ ആഗ്രഹിച്ചു എങ്കിലും യേശുവിൻറെ ആത്മാവ് അതിനനുവദിച്ചില്ല."

Act. 20/22 ൽ നാം കാണുന്നു: "....ഇതാ ഇപ്പോൾ പരിശുദ്ധാത്മാവിനാൽ നിർബന്ധിതനായി ഞാൻ ജെറുസലേമിലേക്ക് പോകുന്നു."

പ്രിയമുള്ളവരെ ഈ പന്തക്കുസ്താ ദിനത്തിനായി Commitment - Re-commitment day ക്കായി നാം ഒരുങ്ങുമ്പോൾ എനിക്ക് നിങ്ങളുടെ ചിന്തയിലേക്കായി ചില കാര്യങ്ങൾ പറയാൻ തോന്നുന്നു.

നിന്റെ ഉള്ളിലുള്ള പരിശുദ്ധാത്മാവിന് നീ കരം കൊടുത്താൽ അവൻ നിന്നെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യും.

നിന്റെ ചില ഇഷ്ടങ്ങളോട് No പറയുവാൻ അവൻ നിന്നെ പ്രേരിപ്പിക്കുകയും, നീ ഒരിക്കലും ആഗ്രഹിക്കാത്ത ചില കാര്യങ്ങളോട് Yes പറയുവാൻ അവൻ നിർബന്ധിക്കുകയും ചെയ്യും.

"ഇത് കർത്താവിന്റെ പ്രവർത്തിയാണ്; ഇത് നമ്മുടെ ദൃഷ്ടിയിൽ വിസ്മയാവഹമായിരിക്കുന്നു" [Ps. 118/23] എന്നു മാത്രം.

29/10/2023
ഈ വിശുദ്ധയും കടന്നുപോകും!-------------------------------------ഈശോയെ അവകാശമാക്കിയവളും, ഈശോ അവകാശമാക്കിയവളും ആയിരുന്നു അജ്...
29/10/2023

ഈ വിശുദ്ധയും കടന്നുപോകും!
-------------------------------------
ഈശോയെ അവകാശമാക്കിയവളും, ഈശോ അവകാശമാക്കിയവളും ആയിരുന്നു അജ്ന. ആജ്നയുടെ മരണശേഷമാണ് ഞാൻ അജ്നയെ കുറിച്ച് അറിയുന്നത്. യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും വാട്സാപ്പ് സന്ദേശങ്ങളിലൂടെയും ഒക്കെ.

ഒരു ജീസസ് യൂത്തിനെ കുറിച്ച് ഈശോകാണുന്ന സ്വപ്നം എന്താണെന്ന് വരച്ചു കാട്ടിയ ജീവിതമായിരുന്നു അജ്നയുടേത്. നമ്മുടെ കാലഘട്ടത്തിൽ, നമ്മിൽ ഒരാളായി, നമ്മോട് കൂടെ ഇങ്ങനെയൊരു ജീവിതം ഉണ്ടായിരുന്നു എന്ന് പറയുന്നത് തന്നെ എത്രയോ ആനന്ദദായകമാണ്.

ഓരോ വിശുദ്ധജീവിതവും നമ്മുടെ ഹൃദയങ്ങളെ തൊട്ടുകൊണ്ട് കടന്നുപോകുന്നത്, അവർ ഈശോയിലേക്കു പ്രവേശിക്കുന്ന ആ വഴി നമ്മളും സ്വന്തമാക്കണമെന്നു കരുതിയാണ്.

22 ജനുവരി 2022 മുതൽ നമ്മിൽ പലരുടെയും FB - Insta stories ഉം Whatsapp സ്റ്റാറ്റസ് ഒക്കെയും അജ്ന തന്നെയായിരുന്നു. ഇവിടെയാണ് ഈ ലേഖനത്തിന്റെ തലക്കെട്ടിന്റെ പ്രസക്തി - “ഈ വിശുദ്ധയും കടന്നുപോകും".
എന്റെയും നിന്റെയും FB - Insta story കളിലോ Whatsapp സ്റ്റാറ്റസുകളിലോ ഒതുങ്ങേണ്ടവളല്ല അജ്ന. പിന്നെയോ; അജ്ന, അവളുടെ ജീവിതത്തിലൂടെ കാണിച്ചു തന്ന ആ നല്ല മാതൃക നമ്മുടെ ജീവിതത്തിലേക്ക് സാംശീകരിക്കുക എന്ന വലിയ ഉത്തരവാദിത്തം നമുക്കുണ്ട്.

ആ വൈദീകൻ അജ്നയെ കുറിച്ച് ഇപ്രകാരം ഓർമ്മിക്കുന്നു:
അവൾക്കു ലഭിക്കുന്ന ഇടവേളകളിൽ ഈശോയ്ക്കരികിലേക്കു അവൾ ഓടിച്ചെന്നിരുന്നു. വ്യക്തിപരമായ പ്രാർത്ഥനയുടെ - ഈശോയുമായുള്ള വ്യക്തി ബന്ധത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ആ വിശുദ്ധ ജീവിതം.
അജ്നയുടെ ഈ ജീവിതത്തോട് ചേർത്തുവച്ച് നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനയെ കുറിച്ച് ധ്യാനിക്കാം.
ഈശോയ്ക്ക് എന്നോടുള്ള സ്നേഹം തിരിച്ചറിഞ്ഞുകൊണ്ട് ഈശോയെ സ്നേഹിക്കുന്നവനാണോ ഞാൻ?
അതോ, Commitment ഉം Recommitment ഉം കഴിഞ്ഞ്;
Formation Courses എല്ലാം കഴിഞ്ഞ് നിൽക്കുമ്പോൾ; ഞാൻ വഹിക്കുന്ന ഉത്തരവാദിത്തങ്ങൾ ആണോ എന്നെ വ്യക്തിപരമായ പ്രാർത്ഥനയിലേക്കു നയിക്കുന്നത്?

ചിന്തിക്കണം!
അജ്നയുടെ ജീവിതം സാമൂഹ്യ മാധ്യമങ്ങളിൽ സ്റ്റാറ്റസും, സ്റ്റോറീസും ആയി ഷെയർ ചെയ്യുമ്പോൾ അജ്ന എന്ന പുണ്യജീവിതത്തിനു ഉത്തരം നൽകാൻ ഞാൻ ബാധ്യസ്ഥനാണ്.

വിശുദ്ധർ ഉയർത്തിയതും വിശുദ്ധരെ ഉയർത്തിയതും ദിവ്യകാരുണ്യമാണ്‌.

വിശുദ്ധ കുർബാനക്ക് തന്റെ ജീവിതത്തിൽ അജ്‌ന നൽകിയ സ്ഥാനം നമ്മെ അതിശയിപ്പിക്കേണ്ടതല്ല; നമ്മുടെ ജീവിതത്തെ ആ വിശുദ്ധ ജീവിതത്തോട് ചേർത്തുവച്ച് വിലയിരുത്തേണ്ടതാണ്. വലിയ വേദനയുടെ നടുവിലും സാധിക്കുന്നിടത്തോളം നടന്ന് ദേവാലയത്തിലേക്ക് പോയിരുന്നവൾ. തന്റെ വികാരിയച്ചൻ വീട്ടിൽ വന്ന് ദിവകാരുണ്യം നൽകാമെന്ന് പറഞ്ഞപ്പോൾ പോലും സ്നേഹപൂർവ്വം വലിയ ബോധ്യത്തോടെ അത് നിരസിച്ചവൾ. ഒരു തൃശ്ശൂക്കാരനായ എന്നെ സംബന്ധിച്ചിടത്തോളം രാവിലെ 5:45 തുടങ്ങി വൈകീട്ട് 7 മണിവരെ വ്യത്യസ്ത സമയങ്ങളിൽ 12 ൽ അധികം വിശുദ്ധബലികൾ എന്റെ ചുറ്റുവട്ടത്ത് നടക്കുന്നുണ്ട് ലജ്ജയോടെ ഞാൻ എഴുതട്ടെ എത്രയോ ദിവസങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു ഞാൻ പോകാതെയിരുന്നു...
ഈ വിശുദ്ധയും എന്നെ കടന്നു പോകും...
അജ്നയുടെ ജീവിതം എന്റെ ഹൃദയത്തെ തൊടുമ്പോൾ അവളുടെ ദിവ്യകാരുണ്യ സ്നേഹം എന്നെ അതിശയിപ്പിക്കുകയല്ല! മറിച്ച് എന്നെ ലജ്ജിപ്പിക്കുന്നു!!

ഒരു ജീസ്സസ് യൂത്തായ എന്റെ ആദ്യ കാല സ്വപ്നങ്ങളിൽ ഒന്നായിരുന്നു “എനിക്കും ഒരു വിശുദ്ധനാകണമെന്നുള്ളത്”. കാലാന്തരത്തിൽ മറ്റുപല സ്വപ്നങ്ങളും അതിനുമുകളിൽ ഉയർന്നു. എന്നാൽ, അജ്നയുടെ ദിവ്യകാരുണ്യ സ്നേഹം വിശുദ്ധിയെന്ന ആ പഴയ സ്വപ്നത്തെ എന്നിൽ ജ്വലിപ്പിക്കുന്നു. റോമ:12/1-2 പ്രകാരം വിശുദ്ധ പൗലോസ് ശ്ലീഹായുടെ പരിശുദ്ധാത്മാവ് പറയുന്നതനുസരിച്ച് ദൈവത്തിന്റെ കാരുണ്യം അനുസ്മരിക്കാതെ അനുഭവിക്കാതെ സ്വന്തമാക്കാതെ ഒരു വിശുദ്ധ ജീവിതം നയിക്കാൻ എനിക്ക് സാധ്യമല്ല.

വരദാനങ്ങൾ പ്രായോഗിക ജീവിതത്തിൽ :

ഒരു പക്ഷെ ഒരു ജീസസ് യൂത്ത് എന്ന നിലയിൽ ഈ വാചകം നാം ചിന്തിച്ചിട്ടുണ്ടായിരിക്കാം - ഇല്ലായിരിക്കാം. സത്യമിതാണ്, വരദാനങ്ങൾ-Charisms അങ്ങനെ ഒരുതലം ജീസസ് യൂത്തിന്റെ ജീവിതത്തിൽ ഉണ്ട്.
അജ്ന, അവൾ ഈശോയോടു പറഞ്ഞുകൊടിരിക്കുന്നവൾ മാത്രമല്ല; ഈശോ പറയുന്നത് കേൾക്കുന്നവർ കൂടിയായിരുന്നു. അവളുടെ പ്രാർത്ഥനാ നിമിഷത്തിലെ തോന്നലുകൾ അവൾ നിഷ്കളങ്കമായി Follow ചെയ്തിരുന്നു.
അജ്‌ന എന്ന ഒരു നല്ല കൂട്ടുകാരിയെ കുറിച്ച് ജിത്തു എന്ന ഒരു ജീസസ് യൂത്തിന്റെ ഓർമ്മ കുറിപ്പ് ഞാൻ വായിച്ചിരുന്നു. അതിൽ ജിത്തു പങ്കുവച്ച ഒരു സംഭവം എന്റെ കണ്ണ് നനയിപ്പിച്ചു.

ജിത്തുവും കൂട്ടുകാരും ഒരു മ്യൂസിക് പ്രോഗ്രാമിന് ഒരുങ്ങികൊണ്ടിരിക്കുമ്പോൾ ആ ദിവസത്തേക്കായി എല്ലാവരും പുതിയ ഡ്രസ്സ് ധരിച്ചു വരാമെന്നു തീരുമാനിച്ചിരുന്നു. എന്നാൽ, ജിത്തുവിന്റെ അപ്പോഴത്തെ സാമ്പത്തീക അവസ്ഥ അതിന് അനുവദിക്കുമായിരുന്നില്ല. എനിക്ക് തോന്നുന്നു ആ സങ്കടം ജിത്തു ഈശോയോടു പറഞ്ഞിട്ടുണ്ടാകാം. അടുത്ത ദിവസം ഫോണിലൂടെ ജിത്തേ എന്ന അജ്നയുടെ വിളി അവനെ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ എത്തിച്ചു. ആർക്കോ ഗിഫ്റ് കൊടുക്കാൻ എന്ന് പറഞ്ഞ് ജിത്തിന്റെ അളവിൽ ഡ്രസ്സ് എടുത്തു. തിരിച്ചു പോകാൻ നേരം ആ കവർ ജിത്തുവിനെ ഏൽപ്പിച്ച് , ഈശോ പറഞ്ഞതാ ജിത്തേ നീ ഇത് വാങ്ങിച്ചോ എന്ന് അവൾ പറഞ്ഞപ്പോൾ അവന്റെ കണ്ണ് നിറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.

പരിശുദ്ധാത്മാവിനെ കൂട്ടുപിടിച്ചുകൊണ്ട് വരദാനങ്ങളെ പ്രായോഗീക ജീവിതത്തിലേയ്ക്ക് അക്ഷരാർത്ഥത്തിൽ ഉപയോഗിച്ചവളായിരുന്നു അജ്ന.

നമ്മുടെ ദൈനംദിന ജീവിതത്തിൽ പരിശുദ്ധാത്മാവിനു എന്തെങ്കിലും റോൾ ഉണ്ടോ എന്ന് അജ്നയുടെ ജീവിതം നമ്മോട് ചോദിക്കുമ്പോൾ എന്ത് മറുപടിയാണ് നമുക്ക് നല്കാനാകുക?! എഫേസോസിലെ ശിഷ്യസമൂഹം വി.പൗലോസിനോട് പറഞ്ഞതുപോലുള്ള മറുപടിയാകുമോ എനിക്ക് നൽകാനുള്ളത്! "പരിശുദ്ധാത്മാവ് എന്നൊന്ന് ഉണ്ടെന്നു ഞങ്ങൾ കേട്ടിട്ടുപോലുമില്ല." [അപ്പ. പ്രവർ. 19/2]

ജീസസ് യൂത്തിന്റെ ജീവിതത്തിലെ ആറാമത്തെ പില്ലർ - പാവങ്ങളോട് പക്ഷം ചേരുക.
അജ്നയുടെ ഈ ചെറിയ ജീവിതത്തിൽ അവൾ ചെയ്ത വലിയകാര്യങ്ങളിൽ പ്രധാനപ്പെട്ടത് അത് തന്നെയായിരുന്നു. ജീസസ് യൂത്തിന്റെ ആറാമത്തെ പില്ലർ ആയതുകൊണ്ടല്ല അവൾ അങ്ങനെ ചെയ്തത്, അവൾ ഈശോയെ അത്രയ്ക്കും സ്നേഹിച്ചിരുന്നു. ആ സ്നേഹം അവളെ നിയന്ത്രിച്ചിരുന്നതുകൊണ്ട് അവൾക്കു മുമ്പിൽ വരുന്ന എല്ലാവരിലും അവൾ ഈശോയെ തന്നെയാണ് കണ്ടിരുന്നത്. ഈശോയ്ക്ക് എന്നോടുകൂടെ ഇപ്പോൾ എന്തുചെയ്യാൻ ആഗ്രഹമുണ്ട് എന്ന് അവൾ നിരന്തരം കണ്ടെത്തിയിരുന്നു. തെരുവിലെ ജീവിതങ്ങളുമായി ലുലുമാൾ കാണുവാൻ അജ്നയും കൂട്ടുകാരും പോകുമ്പോൾ അവൾ കരം പിടിച്ചിരുന്നത് ഒരു അശരണന്റെയല്ല - ഈശോയുടെ തന്നെയായിരുന്നു. ആ തിരിച്ചറിവ് തന്നെയാണ് ഒരു ജാള്യതയും ഇല്ലാതെ, മുൻവിധികൾ ഇല്ലാതെ അക്കാര്യം ചെയ്യാൻ അവളെ പ്രാപ്തയാക്കിയത്.

ആജ്നയുടെ വഴിയിലൂടെ നടക്കുമ്പോൾ option for the poor എന്ന ആറാമത്തെ പില്ലറിനോട് എന്റെ ജീവിതം എപ്രകാരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നാം ധ്യാനവിഷയമാക്കണം. കാരുണ്യ പ്രവർത്തികളുടെ സമഗ്രതയാണ് ആറാമത്തെ പില്ലർ. ആ അർത്ഥത്തിൽ അത് ചെയ്യണമെങ്കിൽ നിരന്തര ദൈവസ്നേഹാനുഭാവത്തിലൂടെ, ദൈവസ്വരശ്രവണത്തിലൂടെ കൗദാശീക ജീവിതത്തിലൂടെ കൂട്ടായ്മഅനുഭവത്തിലൂടെ സുവിശേഷവൽക്കരണ തീക്ഷണതയോടെ നാം സഞ്ചരിക്കേണ്ടതുണ്ട്. കാരണം, ദൈവസ്നേഹത്താൽ നിറഞ്ഞു ചെയ്യുന്ന പരസ്നേഹ പ്രവർത്തികളാണ് യഥാർത്ഥത്തിൽ ഉപവിയുടെ പ്രവർത്തികൾ.അവിടെ ഞാനില്ല, ജീസസ് യൂത്തില്ല മറ്റൊന്നും ഇല്ല... ഈശോ മാത്രം! തന്നെ മറന്നു എന്നെ സ്നേഹിച്ച എന്റെ ഈശോയെ സ്വയം മറന്നു എനിക്ക് സ്നേഹിക്കാൻ പറ്റുന്ന സമയമാണ് അത്. ആജ്ന, ഞാൻ എന്ന ജീസസ് യൂത്തിൽ നിന്നും വ്യത്യസ്തയാകുന്നത് അത് കൊണ്ടാണ്. വീണ്ടും ഞാൻ പറയട്ടേ 22വർഷത്തെ ജീസസ് യൂത്ത് പാരമ്പര്യം ഞാൻ പറയുമ്പോഴും അജ്നയുടെ ജീവിതം എന്നെ അതിശയിപ്പിക്കുകയല്ല പകരം ലജ്ജിപ്പിക്കുകയാണ്.

ഈ വിശുദ്ധയും കടന്നുപോകും!
ആജ്നക്ക് മുമ്പേ ഒത്തിരി വിശുദ്ധർ ഈ വഴിയിലൂടെ കടന്നു പോയിട്ടുണ്ട്. നമ്മൾ അറിയാത്തവരും നാം അറിയുന്നവരും ആ കൂട്ടത്തിലുണ്ട്. ഈശോയുടെ തന്നെയും ഒരു കടന്നുപോകലാണ് നമ്മുടെ രക്ഷയുടെ ആധാരം. നാമും കടന്നു പോകേണ്ടവർ തന്നെയാണ്.അപരന്റെ ജീവിതത്തെ തൊട്ടുകൊണ്ട്, ക്രിസ്തുവിലേക്കു നോക്കാൻ പ്രചോദിപ്പിച്ചു കൊണ്ട് വേണം നാം കടന്നു പോകാൻ.
ഈശോ അജ്നയെ ഏൽപ്പിച്ച കാര്യം വലിയ വിശ്വസ്തതയോടെ മനോഹരമായി അവൾ ചെയ്തു തീർത്തു. ഒരു ജീസസ് യൂത്ത് എന്ന നിലയിൽ നമുക്കൊരു പ്രചോദനമായി മാതൃകയായി അജ്ന നമുക്ക് മുമ്പിലുണ്ട്.

നമുക്ക് പ്രാർത്ഥിക്കാം:
------------------------------------
ഈശോ, ഞങ്ങളും ചോദിക്കുന്നു; ഒരു പ്രാർത്ഥനയായി - 'അവനും അവൾക്കും ആകാമെങ്കിൽ എന്തുകൊണ്ട് എനിക്ക് ആയിക്കൂടാ...' ഈ ചോദ്യം ആദ്യമായി ചോദിച്ചവൻ വിശുദ്ധനായ മാറി. ആത്മാർത്ഥമായി ഈ ചോദ്യം ആവർത്തിച്ചവരും വിശുദ്ധരായി തീർന്നു.എന്നെയും ഒരു വിശുദ്ധനാക്കണമേ! എന്തിനുവേണ്ടി വിളിച്ചു വേർതിരിക്കപ്പെട്ട അതിനുവേണ്ടി അന്ത്യത്തോളം നിലനിൽക്കുവാൻ ഞങ്ങളെ സഹായിക്കണമേ! 'നിങ്ങളുടെ പരസ്പര സ്നേഹം നിമിത്തം നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യരാണെന്ന്‌ ലോകം അറിയും" [യോഹന്നാൻ: 13/ 35] എന്ന് വചനം പറയുന്ന പോലെ ഞങ്ങളുടെ ഈ ജീവിതം വഴി ഞങ്ങൾ യഥാർത്ഥത്തിൽ ഒരു ജീസ്സസ് യൂത്ത് ആണെന്ന് ഈ ലോകം തിരിച്ചറിയട്ടെ! അജ്നയെപോലെ അപരനെ ്് ക്രിസ്തുവിൽ എത്തിക്കുന്നവരായി ഞങ്ങൾ രൂപാന്തരപ്പെടട്ടെ! ആമ്മേൻ.

  is an orphan...----------------------------------------എന്റെ ഇന്ത്യ അനാഥയാണ്...മണിപ്പൂരിന്റെ തെരുവോരങ്ങളിൽ നഗ്നമാക്കപ്...
21/07/2023

is an orphan...
----------------------------------------
എന്റെ ഇന്ത്യ അനാഥയാണ്...

മണിപ്പൂരിന്റെ തെരുവോരങ്ങളിൽ നഗ്നമാക്കപ്പെട്ട് വലിച്ചിഴക്കപ്പെട്ടത് എന്റെ ഇന്ത്യയാണ്...
അവൾ അനാഥയാണ്...

ആൾക്കൂട്ടത്തിനു നടുവിലും അവൾ തനിച്ചായിരുന്നു; കാരണം,
അവൾ അനാഥയാണ്...

തനിക്കുചുറ്റും കൂടി നിന്നവരിൽ അവൾ അവളുടെ സഹോദരരെ തേടി...
അൽപ്പം കരുണയ്ക്കായി അവൾ തന്റെ രക്ഷിതാക്കളെ തിരഞ്ഞു...
ചുറ്റും കൂടിനിന്ന ഒരുവനിൽ നിന്നു പോലും കരുണയുടെ ഒരു നോട്ടം പോലും അവൾക്ക് ലഭിച്ചില്ല...
കാരണം, എന്റെ ഇന്ത്യ അനാഥയാണ്...

അവൾ നഗ്നയാക്കപ്പെട്ടു!
അവൾ വലിച്ചിഴക്കപ്പെട്ടു!
കുറേപ്പേർ അവളിൽ തങ്ങളുടെ കാമവെറി തീർത്തു!
കാരണം, അവൾ അനാഥയാണ്.

ഈ പീഢനങ്ങൾക്ക് നടുവിലും അവൾ തേടിയത് തന്നെ സംരക്ഷിക്കാൻ, അനാഥത്വത്തിൽ നിന്നും തന്നെ പിടിച്ചുയർത്താനുള്ള ഒരു കരമാണ്. പക്ഷേ, അവൾക്കത് ലഭിച്ചില്ല!
കാരണം, അവൾ അനാഥയാണ്!

ചുറ്റും കൂടി നിന്ന ഒരുവനു പോലും തന്റെ സഹോദരിയേയോ, അമ്മയേയോ, മകളേയോ, ഒരു കൂട്ടുക്കാരിയെ പോലുമോ അവളിൽ കാണുവാൻ സാധിച്ചില്ല. സത്യത്തിൽ അവർ നഗ്നമാക്കിയത്, വലിച്ചിഴച്ചത്, കാമവെറി തീർത്തത് തങ്ങളുടെ തന്നെ സഹോദരിയേയോ, അമ്മയേയോ, മകളേയോ, കൂട്ടുക്കാരിയേയോ തന്നെയാണെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത വിധത്തിൽ അവർ അന്ധരായിരുന്നു.

എന്റെ ഇന്ത്യ അനാഥയാണ്!
അല്ലെങ്കിൽ,
അവളുടെ അമ്മയെവിടെ?
അവളുടെ അപ്പനെവിടെ?
അവൾക്ക് സുരക്ഷിതത്വം നൽകേണ്ട അവളുടെ കുടുംബം എവിടെ?
അവളെ പൊതിഞ്ഞ് പിടിക്കേണ്ട അവളുടെ സഹോദരർ എവിടെ?

എന്റെ ഇന്ത്യ അനാഥയല്ലെങ്കിൽ;
ഇന്ത്യൻ പ്രസിഡന്റ് എവിടെ?
ഇന്ത്യയുടെ പ്രധാനമന്ത്രിയെവിടെ?
ഇന്ത്യൻ ജുഡീഷ്യറിയെവിടെ?
പ്രാദേശീക ഭരണകൂടവും മറ്റു മന്ത്രിപുംഗവൻമാരും എവിടെ?
അവൾക്ക് വേണ്ടി സംസാരിക്കേണ്ടിയിരുന്ന മാധ്യമ സിംഹങ്ങൾ എവിടെ?

എന്റെ ഇന്ത്യ അനാഥയല്ലെന്ന് തെളിയിക്കേണ്ടത് ഒരു പൗരൻ എന്ന നിലയിൽ അവളുടെ മകൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണെന്ന് ഒരോരുത്തരും തിരിച്ചറിയണം. അതാണ് പൗരധർമ്മവും. അവൾ പീഡിപ്പിക്കപ്പെടുന്നിടത്ത് അവൻ അവൾക്കായി എഴുന്നേൽക്കണം. അവൻ അവൾക്കായി സംസാരിക്കണം. അവൻ അവൾക്കായി പ്രവർത്തിക്കണം.

ഇന്ത്യ അനാഥയെന്ന് പറയാൻ ഇട നൽകാത്ത വിധം അവൻ അവളെ പൊതിഞ്ഞ് പിടിക്കണം.

"INDIA is my country!
All indians are my brothers & sisters!"
ഇന്ത്യ മുഴുവൻ ആവർത്തിക്കുന്ന Pledge ലെ ഈ ആദ്യ രണ്ട് വാചകങ്ങൾ എന്നാണ് ഇന്ത്യയിൽ സത്യമാവുക!
എന്നാണ് ആ വാക്കുകളുടെ ആത്മാവെ തൊടുക!

ഞാൻ പ്രാർത്ഥിക്കുന്നു:

എന്റെ ഇന്ത്യയെ അനാഥത്വത്തിലേക്ക് തള്ളിവിട്ട അവളുടെ മക്കൾക്ക് വേണ്ടി...

തങ്ങൾ അടിമകൾ ആണെന്ന തിരിച്ചറിവ് ഇനിയും ലഭിച്ചിട്ടില്ലാത്ത അണികൾക്കും ഭക്തർക്കും വേണ്ടി...

വെടക്കാക്കി തനിക്കാക്കുന്ന മരണസംസ്കാരത്തിന്റെ നയം തകരുന്നതിനു വേണ്ടി...

കൊമ്പുകോർക്കുന്ന ആടുകൾക്കരികേ അവരുടെ ചോരയ്ക്കായി കാത്തിരിക്കുന്ന ചെന്നായ്ക്കളെ തിരിച്ചിയാൻ ആടുകളുടെ കണ്ണ് തുറന്നു കിട്ടുന്നതിന് വേണ്ടി...

ആട്ടിൻ തോലിട്ട ചെന്നായ്ക്കൾക്ക് വേണ്ടി...
ഇനി ആടുകളാൽ ചെന്നായ്ക്കൾ ആക്രമിക്കപ്പെടട്ടെ!
ചെന്നായ്ക്കളുടെ ഉദ്യമം തകരട്ടെ!

എന്റെ ഇന്ത്യ അനാഥയാകാതിരിക്കാൻ ഇന്ന്, ഇപ്പോൾ എനിക്ക് സാധിക്കുന്നത് ഞാൻ ചെയ്യുന്നു.

ഞാൻ പ്രാർത്ഥിക്കുന്നു!
ഞാൻ എഴുതുന്നു!

മണിപ്പൂർ പറയുന്നത്:--------------------------------------"രാത്രികാലമാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏറ്റവും അനുകൂലമായ...
20/07/2023

മണിപ്പൂർ പറയുന്നത്:
--------------------------------------

"രാത്രികാലമാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏറ്റവും അനുകൂലമായി അവന്‍ കണ്ടത്‌. അവന്റെ വീരപരാക്രമങ്ങള്‍ എവിടെയും സംസാരവിഷയമായി."
2 മക്കബായര്‍ 8 : 7

നാം അധിവസിക്കുന്ന ദേശത്തിന്റെ അഖണ്ഡതയെ തകർക്കുന്ന കാര്യങ്ങളെല്ലാം യാദൃശ്ചികമായി സംഭവിക്കുന്നതല്ല! കൃത്യമായ ഗൂഢാലോചനകളുടെ ഫലമാണ്.
നമുക്കു ചുറ്റും ഉയരുന്ന നിലവിളികൾ - നിഷ്കളങ്കരുടേയും നിരപരാധികളുടേയും നിലവിളികൾ സംഭവിച്ചു പോകുന്നവയല്ല. മേൽപ്പറഞ്ഞ ഗൂഢാലോചനകളുടെ പരിണിതഫലമാണ്.
''ജനഗണമന' എന്ന ചലച്ചിത്രത്തിലെ ഒരു ഡയലോഗ് കടമെടുത്ത് പറയുകയാണെങ്കിൽ:
അതങ്ങ് കാശ്മീരിൽ അല്ലേ!
അതങ്ങ് ഒറീസയിൽ അല്ലേ!
അതങ്ങ് മണിപ്പൂരിൽ അല്ല!
അല്ല!
ഇതെല്ലാം ഇവിടെ 'ഇന്ത്യയിൽ ആണ്.

നമ്മടെ നിസംഗത വിട്ടുണരേണ്ട സമയമായി എന്ന് ഇനിയും എനിക്കും നിനക്കും മനസ്സിലാകന്നില്ല എങ്കിൽ, കശ്മീരിൽ നിന്നും ഒറിസയിലേക്കും അവിടെ നിന്ന് ഇപ്പോൾ മണിപ്പൂരിലും എത്തി നൽക്കുന്നത് കേരളത്തിൽ എത്താൻ അധികം നാൾ ഒന്നും വേണ്ട.
അതിന്റെ Mild versions നാം കണ്ടുക്കൊണ്ടിരിക്കുന്നുണ്ട്.

ഒന്ന് ശ്രദ്ധിച്ചു നോക്കിക്കേ...
പഴയ സാഹോദര്യം, സ്നേഹം നഷ്ടപ്പെട്ടു പോയിട്ടില്ലേ! "ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍." (മത്തായി 5 : 44) എന്ന ക്രിസ്തു വചനം നാം മറന്നു പോയതാണോ? അതോ, തത്ക്കാലം മറ്റിവച്ചതാണോ?

എല്ലാ പ്രശ്നങ്ങളുടെയും അസ്വസ്ഥകളുടെയും മുമ്പിലും,
ദുഃഖത്തിന്റെയും ദുരിതത്തിന്റെയും മുമ്പിലും,
യുദ്ധത്തിന്റേയും പട്ടിണിയുടെയും മുമ്പിലും ഒരു ക്രിസ്തു ശിഷ്യന്റെ ആയുധം അന്നും ഇന്നും എന്നും പ്രാർത്ഥന തന്നെയാണ്. ആ പ്രാർത്ഥനയുടെ ആത്മാവ് ഈശോയുടെ ഈ വചനം തന്നെയാണ്:
"എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍." (മത്തായി 5 : 44)
എന്റെ യുദ്ധമുറ പ്രാർത്ഥനയാണെന്ന് ഒരു ക്രിസ്ത്യാനി തിരിച്ചറിയുന്ന സമയം...
അവൻ ആ യുദ്ധമുഖത്തേക്ക് പ്രവേശിക്കുന്ന സമയം ശത്രുവിന്റെ കുതന്ത്രങ്ങൾ, ഗൂഢാലോചനകൾ എല്ലാം തകരാൻ തുടങ്ങും.

പ്രിയമുള്ളവരേ,
പ്രാർത്ഥനയിൽ നമുക്ക് കരംകോർക്കാം. 2 മക്കബായർ 8 : 2-4 ൽ മക്കബേയൂസ് എന്നുകൂടിവിളിക്കപ്പെടുന്ന യൂദാസ് വിശ്വാസത്തിൽ തുടരുന്നവരെ ഒരുമിച്ച്കൂട്ടി; "എല്ലാവരാലും പീഡിപ്പിക്കപ്പെടുന്ന ജനത്തെ കടാക്‌ഷിക്കണമെന്നും അധര്‍മികള്‍ അശുദ്‌ധമാക്കിയ ദേവാലയത്തിന്റെ മേല്‍ കരുണകാണിക്കണമെന്നും അവര്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.
നശിച്ചു നിലംപതിക്കാറായിരിക്കുന്ന നഗരത്തോടു ദയ തോന്നണമെന്നും കര്‍ത്താവിങ്കലേക്കുയരുന്ന രക്‌തത്തിന്റെ നിലവിളി ശ്രവിക്കണമെന്നും
നിഷ്‌കളങ്കരായ പൈതങ്ങളുടെ ക്രൂരവധവും അവിടുത്തെ നാമത്തിനെതിരായ ദൂഷണവും അനുസ്‌മരിക്കണമെന്നും, തിന്‍മയോടുള്ള അവിടുത്തെ വിദ്വേഷം തെളിയിക്കണമെന്നും അവര്‍ തുടര്‍ന്നു പ്രാര്‍ഥിച്ചു." പ്രർത്ഥനക്കൊടുവിൽ "കര്‍ത്താവിന്റെ കോപം കരുണയായി മാറിയിരുന്നു." (2 മക്കബായര്‍ 8 : 5)

ഇവിടേയും ഇത്തരത്തിലൊരു യുദ്ധം അനിവാര്യമാണ്. ശത്രുവിന്റെ കുതന്ത്രങ്ങളുടെ മുനയൊടിക്കുന്ന ആ യുദ്ധമുറ 'പ്രാർത്ഥന' തന്നെയാണ്.

ക്രിസ്ത്യാനീ നീ വിശ്വസിക്കേണ്ടത് ശത്രുവിന്റെ വാഗ്ദാനങ്ങളിൽ അല്ല. അവൻ തേൻപുരട്ടി നിന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന കല്ലുവച്ച നുണകളിൽ അല്ല. നിനക്കും എനിക്കും ഈ ലോകം മുഴുവനും വേണ്ടി കുരിശിൽ ബലിയായ് മാറിയ യേശുക്രിസ്തുവിൽ ആണ്; അവന്റെ വചനങ്ങളിൽ ആണ്.
തൻകാര്യ സാധ്യത്തിനു വേണ്ടി; ഇപ്പോഴത്തെ കാര്യം നടക്കുന്നതിനു വേണ്ടി ശത്രുവിനെ കൂട്ടുപിടിക്കുന്നതോ ശത്രുവുമായി കരാർ ഏർപ്പെടുന്നതോ ഒന്നാം പ്രമാണത്തിന്റെ ലംഘനം തന്നെയാണ്. വിഗ്രഹാരാധന മാത്രമല്ല ഇത്തരം തീരുമാനങ്ങളും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ തകർക്കും.

ലജ്ജിതരാകാതിരിക്കാൻ ഈശോയിലേക്ക് നോക്കാം. കാരണം, വചനം പറയുന്നു: "അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്‌ജിതരാവുകയില്ല." (സങ്കീര്‍ത്തനങ്ങള്‍ 34 : 5)

മക്കബേയൂസ് യൂദാസ് ചെയ്തതുപ്പോലെ നമുക്കും ആ നല്ല സമയം തിരഞ്ഞെടുക്കാം; രാത്രിയുടെ യാമങ്ങളിൽ ഉന്നർവ്വോടെ യുദ്ധത്തിനായി ഇറങ്ങാം.
ദിവ്യകാരുണ്യ സന്നിധിയിൽ കരമുയർത്താം ശത്രുവിന്റെ തലതകരുവോളം ജാഗരിക്കാം...
ദിവ്യകാരുണ്യ ആരാധനയും, ജപമാലയും, ദിവ്യബലികളും നമ്മുടെ സമരായുധങ്ങൾ ആവട്ടെ!
വലിയ മാനസാന്തരങ്ങളും ജീവിത സക്ഷ്യങ്ങളും ഉണ്ടാകട്ടെ!
സാവൂൾ പൗലോസ് ആയതു പോലെ പീഡകർ പ്രഘേഷകരാകട്ടെ!
INDIA ഈശോയെ അറിയട്ടെ!

ആമേൻ.

Address

Thrissur

Telephone

+919744527382

Website

Alerts

Be the first to know and let us send you an email when PentaStona posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to PentaStona:

Share