08/02/2025
ഇന്ന് 1446 ശഅബാൻ 8.
നമ്മുടെ പ്രിയ സഹപ്രവർത്തകനായിരുന്ന പി.ഐ അബ്ദുൾ റഷീദ് ഉസ്താദിന്റെ മൂന്നാം ആണ്ടുദിനം...
ഒരു നാട്ടിലെ വിശ്വാസികളുടെ ഹൃദയത്തെ മുഴുവൻ സ്പർശിച്ച് കൂട്ടത്തിലൊ രാളായി ജീവിച്ച് എല്ലാ നന്മകൾക്കും മുന്നിൽ നയിച്ചു ഏവരുടെയും കണ്ണുകളെ ഈറനണിയിച്ച് റബ്ബിന്റെ വിളിക്കുത്തരം പറഞ്ഞു പോയ നമ്മുടെ പ്രിയ റഷീദുസ്താദ്...
ദീനി കാര്യങ്ങളെ അതിരറ്റു സ്നേഹിച്ചു എന്നത് മാത്രമായിരുന്നു റഷീദിന്റെ പ്രത്യേകത...
തിരിച്ച് അല്ലാഹു അവനെ ആദരിച്ചു എന്ന വസ്തുത മരണാനന്തരം നമുക്കേവർക്കും ബോധ്യപ്പെട്ടതാണ്.
അവന്റെ ആഗ്രഹങ്ങളെ ഒരു പരിധിവരെ പ്രയാസം കൂടാതെ റബ്ബ് നിർവ്വഹിച്ചു കൊടിത്തിരുന്നുവെന്നതും അവന്റെ കുടുംബത്തോടപ്പം നിൽക്കാൻ വലിയൊരു സമൂഹത്തെ ബാക്കിയാക്കി എന്നതും പടച്ചവൻ നൽകിയ വലിയൊരു അനുഗ്രഹമാണ്...
സമ്പത്തോ സ്ഥാനമാനങ്ങളോ ഒന്നുമല്ല., ജഗന്നിയന്താവായ റബ്ബിന്റെ അടുക്കൽ സ്വീകാര്യമാക്കുന്നത് നീയും നിന്റെ റബ്ബും തമ്മിലുള്ള രഹസ്യമായ ഇബാദത്തുകളാണ്...
രഹസ്യമായ ഇബാദത്തുകൾ അങ്ങേയറ്റത്തെ സൂക്ഷമതയും വിനയവും...
ഈ വിശുദ്ധമായ ജീവിതത്തിനടിയിൽ സാമ്പത്തികമായ ഉന്നമനമെന്ന ചിന്തകൾ സ്പർശിച്ചിട്ടില്ല...
എത്രയോ പാവപ്പെട്ട വീടുകളിലെ ഉമ്മമാരുടെആശ്രയമായിരുന്നു,അവരുടെ വീടുകളിലെ റാത്തീബ്,മൗലീദ്,ഖത്തമുൽ ഖുർആൻസദസ്സുകളുടെ നേതൃത്വമായിരുന്നു റശീദ്...
റബ്ബിനോടുള്ള തഖ്‌വ (ഭയഭക്തി) റഷീദിന്റെ എല്ലാ കാര്യങ്ങളിലും സംസാരത്തിലും നിരന്തരം ബോധ്യപ്പെടുമായിരുന്നു...
റഷീദിന്റെ പ്രവർത്തനങ്ങളിലുള്ള ആത്മാർത്ഥത മുന്നിൽ കണ്ടിട്ടാണ് മഹ്ളറ SKSSF ന്റെ പല പ്രവർത്തനങ്ങളുടെ തുടക്കവും നടത്തിപ്പും അലിഫ് ഉംറ പദ്ധതി, മജ്ലിസുസ്സആദ,റബീഉൽ അവ്വൽ മാസത്തിലെ മൗലിദ് സദസ്സുകൾ,മജ്‌ലിസുന്നൂർ തുടങ്ങിയവയിൽ റഷീദ് നേതൃത്വം ഏല്പിച്ചിരുന്നത്...
അല്ലാഹുവിന്റെ തീരുമാനങ്ങൾ പലതിനും വേണ്ടിയാണ്.ഇത്തരം നേർക്കാഴ്ചകളിലൂടെ നമ്മുടെ ജീവിതത്തിന്റെ വഴി കൂടുതൽ വിശുദ്ധമാക്കാനും ഇത്തരം ആളുകളുടെ കാര്യങ്ങൾക്ക് വേണ്ടി ഇറങ്ങുമ്പോൾ നമുക്ക് കൂടുതൽ അമൽച്ചെയ്യാനുമുള അവസരവുമാണ്...
അല്ലാഹു റഷീദുസ്താദിന്റെ എല്ലാ സ്വാലിഹായ അമലുകൾ സ്വീകരിക്കട്ടെ...
സ്വർഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ...
_ആമീൻ യാ റബ്ബൽ ആലമീൻ🤲🏻_