പ്രണവം - Pranavam

പ്രണവം - Pranavam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പ്രണവം - Pranavam, Religious organisation, thrissur, Thrissur.

*🙏🏻🕉️🙏🏻ഓം നമഃശിവായ🙏🏻🕉️🙏🏻*               *സചിത്ര*        *മഹാശിവപുരാണം*             🌼🌼🌼🌼🌼*ഭാഗം: 219**കാല ഭൈരവാവതാരം തുടർച...
24/09/2022

*🙏🏻🕉️🙏🏻ഓം നമഃശിവായ🙏🏻🕉️🙏🏻*

*സചിത്ര*
*മഹാശിവപുരാണം*
🌼🌼🌼🌼🌼

*ഭാഗം: 219*

*കാല ഭൈരവാവതാരം തുടർച്ച*

*ദേവകളുടെ ദുന്ദുഭികൾ മുഴങ്ങി. നാലു പാടും ദിക്കുകൾ നിർമ്മലമായി. ജീവികളുടെ ശബ്ദം എല്ലാത്തരത്തിലും മംഗളകരവും പ്രിയം സോജിപ്പിക്കുന്നതും ആയി ഉയർന്നു. പ്രസിദ്ധമായ സകല ഋഷികളും മുനിമാരും ദേവൻമാരും യക്ഷകിന്നര വിദ്യാധരൻമാർ തുടങ്ങിയവരും മംഗള വസ്തുക്കളുമായി വന്നു ചേർന്നു. ബ്രഹ്മദേവൻ സവിനയം അവന്റെ ജാതകർമ്മസംസ്കാരം നിർവ്വഹിച്ചു. ബാലന്റെ രൂപവും വേദവിചാരവും നടത്തി അവന് ഗൃഹപതിയെന്നു പേരിടേണ്ടതാണെന്ന് നിശ്ചയിച്ചു. പന്ത്രണ്ടാം ദിവസം അദ്ദേഹം നാമകരണ വിധിയനുസരിച്ച് വേദമന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് അവന് ഗൃഹപതി എന്നു പേരിട്ടു. അതു കഴിഞ്ഞ് എല്ലാവരുടേയും പിതാമഹനായ ബ്രഹ്മാവ് നാലുവേദങ്ങളിലും പറഞ്ഞിട്ടുള്ള അഭിനന്ദിച്ചിട്ട് ഹംസാരൂഡനായി സ്വന്തം ലോകത്തേയ്ക്കുപോയി. അതിനുശേഷം ശങ്കരനും ലോകാചാരമനുസരിച്ച് ആ ബാലന് ഉചിതമായ രക്ഷാവിധാനങ്ങൾ ചെയ്തിട്ട് സ്വന്തം വാഹനത്തിൽ കയറി സ്വധാമത്തിലേക്ക് പോയി. പിന്നെ ശ്രീഹരിയും സകലദേവൻമാരും മുനിമാരും പ്രശംസിച്ചുകൊണ്ട് അവരവരുടെ സ്ഥലങ്ങളിലേക്കു മടങ്ങി. അതിനുശേഷം ബ്രാഹ്മണരാൽ അതാതു സമയങ്ങളിൽ എല്ലാ സംസ്ക്കാരങ്ങളും നടത്തി ബാലനെ വേദാദ്ധ്യായനം ചെയ്യിച്ചു.*

*ഒമ്പതാം വർഷമായപ്പോൾ മാതാപിതാക്കൻമാരുടെ ശുശ്രൂഷയിൽ തൽപ്പരനായിരുന്ന വിശ്വാനരപുത്രൻ ഗൃഹപതിയെ ദർശിക്കുന്നതിന് നാരദൻ അവിടെ വന്നു ചേർന്നു. ബാലൻ മാതാപിതാക്കൻമാരോടൊപ്പം നാരദനെ നമസ്ക്കരിച്ചു പിന്നീട് നാരദൻ ബാലന്റെ ഹസ്തരേഖ നോക്കി ഫലം പറഞ്ഞു.*

*"ഹോ മുനേ, വിശ്വാനരാ! ഞാൻ ഇവന്റെ ലക്ഷണങ്ങൾ പറയാം വളരെ ശ്രദ്ധയോടെ കേൾക്കുക.*

*നിങ്ങളുടെ ഈ പുത്രൻ അതീവ ഭാഗ്യവാനാണ്. ഇവന്റെ സകല അംഗങ്ങളും ശുഭലക്ഷണമുള്ളവയാണ്. ഇവൻ സർവ്വഗുണസമ്പന്നനും ചന്ദ്രനുതുല്യം നിർമ്മലനും കലകളാൽ സുശോഭിതനുമാണ്. എന്നിരുന്നാലും ഒരു ആപത്തുകാണുന്നു. ഇവന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ഇടിമിന്നൽ അഥവാ അഗ്നിമുഖേന കുഴപ്പമുണ്ടാവാൻ സാധ്യതയുണ്ട്. ഇവനെ രക്ഷിക്കാൻ ബ്രഹ്മാവിനു മാത്രമേ സാധിക്കൂ ഇത്രയും പറഞ്ഞശേഷം നാരദൻ വന്ന വഴിക്കു തന്നെ പോയി.*

*നാരദന്റെ ഈ പ്രസ്താവന കേട്ട് വിശ്വാനരനും പത്നിയും ഞ്ഞെട്ടിത്തരിച്ചു. അവർ തന്റെ മകന്റെ ദുർവിധി അറിഞ്ഞ് പൊട്ടികരഞ്ഞു പുത്രശോകത്താൽ പരിഭ്രാന്തരായ അവർ മോഹാലസ്യത്തിൽ ആണ്ടു അച്ഛനമ്മമാർ കടുത്തദുഃഖത്തിലായിരിക്കുന്നത് അറിഞ്ഞ് ഗൃഹപതി ഇങ്ങനെ പറഞ്ഞു.*

*"അമ്മേ, പിതാവേ, നിങ്ങളെന്തിനാണ് കരയുന്നത് ? നിങ്ങളുടെ മുഖം എന്താണ്? ഞാൻ നികളുടെ പാദപാംസുക്കൾ കൊണ്ട് സ്വന്തം ശരീരരക്ഷ ചെയ്താൽ കാലനു പോലും എന്നെ ഒന്നും ചെയ്യാൻ സാധ്യമാവില്ല. പിന്നെ ഈ നിസ്സാരമായ ചഞ്ചലവും അല്പവുമായ മരണത്തിന്റെ കാര്യത്തിന് എന്താണ് കഴിവ്? മാതാപിതാക്കൻമാര ഇനി നിങ്ങൾ എന്റെ പ്രതിജ്ഞ കേട്ടുകൊള്ളുക.*

*ഞാൻ നിങ്ങളുടെ മകനാണെങ്കിൽ കാലൻ പേടിച്ചോടുന്ന പണി ചെയ്യുന്നതായിരിക്കും. ഞാൻ സജ്ജനങ്ങൾക്ക് സകലതും പ്രദാനം ചെയ്യുന്ന സർവ്വജ്ഞനായ മ്യത്യുഞ്ജയനെ വേണ്ട പോലെ ആരാധിച്ച് മഹാകാലനെപ്പോലും ജയിക്കുന്നതാണ്. ഞാൻ പറഞ്ഞത് തികച്ചും സത്യമാണ്.' - അതുകേട്ട് സുഖം നിമിത്തം പരിതപിച്ചുകൊണ്ടിരുന്ന ആ ബ്രാഹ്മണദമ്പതികൾ അനേകം കാലമായി മഴ ഇല്ലാതിരുന്നിടത്ത് അമൃതമഴ ഗംഭീരമായി ഉണ്ടായതുപോലുളള ഗൃഹപതിയുടെ ഈ വാക്കുകൾ കേട്ട് സമാശ്വസിച്ച് ഇങ്ങനെ പറഞ്ഞു.*

*'മകനേ ഭാവാൻ ശിവനെ ആശ്രയിക്കുക." മാതാപിതാകളുടെ ആജ്ഞകേട്ട് ഗൃഹപതി അവരെ നമസ്ക്കരിച്ചശേഷം അവരെ പ്രദക്ഷിണം ചെയ്ത് പലതരത്തിൽ ആശ്വസിപ്പിച്ചിട്ട് അവിടെ നിന്നും പോയി. മണികർണ്ണിക സ്ഥാനത്തുപോയി അദ്ദേഹം അവിടെ വിധിപ്രകാരം സ്നാനം ചെയ്തിട്ട് ഭഗവാൻ വിശ്വനാഥനെ ദർശിച്ചു. അനന്തരം ബുദ്ധിമാനായ ഗൃഹപതി പരമാനന്ദത്തിൽ മുഴുകി. അതിനുശേഷം ശിവനെ നമസ്ക്കരിച്ചു കൊണ്ടിങ്ങനെ ചിന്തിച്ചു.......🙏🏻*

അക്ഷരതെറ്റുകൾക്ക് ക്ഷമാപണം...

തുടരും

*ഹരേ കൃഷ്ണാ🙏🏻*

*ശംഭോമഹാദേവ.... ഹര ഹര മഹാദേവാ*

*എടിറ്റ്ചെയ്യാതെ ഷെയർ ചെയ്യുക*

✍🏻അജിത്ത് കഴുനാട്
©️കണ്ണനും കൂട്ടുകാരും

*🕉️🔔ഓം നമഃശിവായ🔔🕉️*

*🔥🌻🌹അമ്മേ മഹാമായേ🌹🌻🔥*                *ലളിതോപാഖ്യാനം*                     🔅🔅🔅🔅🔅                       ഓം         ഓം ഗും ഗ...
24/09/2022

*🔥🌻🌹അമ്മേ മഹാമായേ🌹🌻🔥*

*ലളിതോപാഖ്യാനം*
🔅🔅🔅🔅🔅

ഓം
ഓം ഗും ഗുരുഭ്യോ നമഃ
ഓം ഗം ഗണപതയേ നമഃ
ഓം സം സരസ്വത്യൈ നമഃ

*ഭാഗം: 8*

*3. പാപം പല വിധം*

*ഇന്ദ്രനും ബൃഹസ്പതിയും തമ്മിൽ ഇത്രയും കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞപ്പോൾ അഗമ്യഗമനദോഷമെന്തെന്നറിയാനായി ഇന്ദ്രന്റെ ആഗ്രഹം. അതു മനസ്സിലാക്കി ബൃഹസ്പതി പറയുകയാണ്: “മാതാവ്, സഹോദരി, ഗുരുപത്നി തുടങ്ങിയവരെ സംഗമിച്ചാലുണ്ടാകുന്ന പാപത്തിനു പ്രായശ്ചിമില്ല. ഇവരോടൊപ്പം പരിഗണിക്കേണ്ടവർ വേറെയുണ്ട്. ബ്രഹ്മോപദേശം തൊട്ട് വേദാന്തദർശനം വരെയുള്ള പാഠങ്ങൾ അഭ്യസിപ്പിച്ചവരെല്ലാം ഗുരുക്കന്മാരാണ്. ഇവരുടെ പത്നിമാർ ഗുരുസ്ഥാനീയരുമാണ്. തുടർന്ന് അഗമ്യഗമനദോഷങ്ങൾ ബൃഹസ്പതി വിസ്തരിച്ചു പറഞ്ഞുകേൾപ്പിച്ചു.*

*“ഇന്ദ്രാ, എല്ലാ ജീവികളും കാമദേവന്റെ ഹിതാനുവർത്തികളാണ്. നമ്മെ ബാധിക്കുന്ന പാപങ്ങളിൽ അധികപങ്കും കാമന്റെ പ്രേരണ നിമിത്തം വന്നുകൂടുന്നവയാണ്. ഇതു മനസ്സിലാക്കി മനസ്സിനെ നിയന്ത്രിക്കാൻ യത്നിക്കണം.*

*പ്രാപഞ്ചികജീവിതത്തിൽ രതിക്രീഡയ്ക്കു പാവനത്വം കല്പിക്കപ്പെടുന്നു. സന്തതിച്ഛേദം വരാതിരിക്കുവാനുള്ള ഒരു സത്പ്രവൃത്തിയായിട്ടാണ് അതിനെ ഗണിക്കേണ്ടത്. അങ്ങനെയാകുമ്പോൾ മാത്രമേ അതിനു പാവനത്വം ലഭിക്കുകയുള്ളൂ. ഇതു മനസ്സിലാക്കാതെ വികാരങ്ങൾക്കടിമയായിത്തീർന്നാൽ അതു പാപവൃത്തിയാകും. “ഞാൻ വിഷ്ണുവാണ്; എന്റെ ഭാര്യ ലക്ഷ്മിയാണ്. ഞങ്ങൾ സംഗമിക്കുന്നത് തത്ത്വാനുസൃതമായിട്ടാണ്. ഈ ഭാവനയോടെ മാത്രമായിരിക്കണം ഇണചേരൽ. അപ്പോൾ അതൊരു പുണ്യകർമമായിത്തീരും. ഇതേ സങ്കല്പം ശിവനായും പാർവതിയായുമാകാം. ഈ മട്ടിലല്ലാതെ ചെയ്യുന്ന കാമകേളികൾ വെറും ചാപല്യമാണെന്നു മാത്രമല്ല പാപമുളവാക്കുന്നതാണെന്നും മനസ്സിലാക്കണം.*

*പാപവൃത്തികളെപ്പറ്റി വിസ്തരിച്ചു പറഞ്ഞശേഷം ദുഃഖശാന്തിക്കുള്ള തൽക്കാലമാർഗങ്ങളും ഗുരു ഇന്ദ്രനു പറഞ്ഞുകൊടുക്കുകയുണ്ടായി. "വെള്ളത്തിലിറങ്ങി നിന്ന് പഞ്ചദശാക്ഷരമന്ത്രം ആയിരത്തെട്ടുരു ജപിക്കയും പരാശക്തിയെ വിധിപ്രകാരം പൂജിക്കുകയും ചെയ്യുക. അതുമാത്രമാണ് ഒരു പോംവഴി.*

*ഇന്ദ്രൻ: ഗുരോ, ഒരാൾ ഒറ്റയ്ക്ക് ചെയ്യുന്നതും പലരും ചേർന്നു ചെയ്യുന്നതുമായ പാപങ്ങൾ വിലയിരുത്തപ്പെടുന്നതെങ്ങനെയാണ്.*

*ബൃഹസ്പതി: പലരും ചേർന്നു ചെയ്യുന്ന പാപങ്ങൾക്കു ഫലം വ്യത്യസ്തമായിരിക്കും. പ്രധാന കാരണക്കാരൻ, സഹായി, നിമിത്തക്കാരൻ, അനുമതി നല്കിയവൻ ഇവരെല്ലാം പാപത്തിൽ പങ്കാളികൾ തന്നെ. പക്ഷേ, പാപഫലം അനുക്രമം ശതാംശം കുറവായിരിക്കും.*

*അരുതാത്ത ഭക്ഷണം കഴിച്ചാലും മുൻപറഞ്ഞവിധം പാപം ഭവിക്കും. അതിനും കീഴോട്ടുപോകുന്തോറും ദശാംശത്തിന്റെ കുറവുണ്ടാകും. നേരേമറിച്ച് അരുതാത്ത സൂക്തമോ, “ബ്രഹ്മാർപണമ" എന്ന മന്ത്രമോ ജപിച്ച് ഭക്ഷിച്ചാൽ പാപമുണ്ടാകുന്നതല്ല.*

*എല്ലാം പറഞ്ഞുകേൾപ്പിച്ച ശേഷം ബൃഹസ്പതി പറഞ്ഞു: "അല്ലയോ ഇന്ദ്രാ, പാപങ്ങളെയും പരിഹാരങ്ങളെയുംപറ്റി അറിയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി എന്തെങ്കിലും സംശയം പരിഹരിക്കാനുണ്ടോ?.....🙏🏻*

_തുടരും_

*ഹരേ കൃഷ്ണാ.....🙏🏻*

*ജയിക്ക കരുണാലയേ! ജയിക്ക ജഗദംബികേ!!!*

✍🏻 കണ്ണനും കൂട്ടുകാർക്കും വേണ്ടി അജിത്ത് കഴുനാട്✍🏻

*🔥🌻🌹അമ്മേ മഹാമായേ🌹🌻🔥*

*🙏🏻🔥ഹരേ ഗുരുവായൂരപ്പാ🔥🙏🏻*               *_ഗുരുവായൂരപ്പൻ്റെ_*                       *മയിൽപ്പീലി*                         ...
24/09/2022

*🙏🏻🔥ഹരേ ഗുരുവായൂരപ്പാ🔥🙏🏻*

*_ഗുരുവായൂരപ്പൻ്റെ_*
*മയിൽപ്പീലി*
🦚🦚🦚🦚


*ഒൻപതാംയാമം*

ഭാഗം: 28

*“ഹായ്...? എന്താ...ഇവിടെ ഒരു നനവ്?” കീഴില്ലം മണി വാതില് അടച്ച് പോണേന് മുമ്പ് ശ്രീലകം ആകെ കഴുകി തൊടച്ച് പോയതല്ലെ? പിന്നെ എങ്ങനെ വന്നു, ഇപ്പൊ...ഈ കാലിന്റെ അടീല് പറ്റ വെള്ളത്തുള്ളി? ഓ...അങ്ങനെ വരട്ടെ. ഇപ്പൊ മനസ്സിലായി, ഇത് ആ തന്ത്രി നമ്പൂരി താമസിയ്ക്കണ കെട്ടിടത്തിന്റെ നേരെ മുൻപുള്ള എടുപ്പിലെ ഒമ്പതാം നമ്പറ് മുറീല് താമസിയ്ക്കണ ആ തവനൂ...ക്കാരി സ്ത്രീ...ടെ കണ്ണീരല്ലെ? അതേ..., അതന്നെ! ഓ...നോക്കു അങ്ങട്ട് കണ്ടില്ല...ഇരിയ്ക്ക ണത്, എന്റെ പേരും പറഞ്ഞ് തെക്ക് പടിഞ്ഞാട്ട് നോക്കി. എന്തൊരു കഷ്ടാ...ഇത്? എന്തിനാ...അവര് ഇരുന്ന് ഇങ്ങനെ കരേ ....ഞത്?*

*അല്ലെങ്കിലും അന്ന് അദ്ദേഹം ചെയ്തുവെച്ച് ആ വങ്കത്തം, ഇത്...ങ്ങ്ട് വെഷമിപ്പിയ്ക്കും...ന്ന് ഞാൻ ഒട്ടും കരുതില്ല. നോക്കണെ ഒരു തമാശ! ആര്...ടേങ്കിലും കണ്ണ്ന്ന് ശരിയ്ക്കുള്ള ഒരിറ്റ് കണ്ണീര് പൊട്ട്യാ...അത് ദാ...നേരെ എന്റെ കാലലാ...വന്ന് വീഴ... അപ്പഴോ... അത്...ണ്ടാവണ ആ ചൂടില്ലേ അത് പൊള്ളിയ്ക്കണതോ..., എന്റെ ഈ നെഞ്ചും കൂടും! മറിച്ചും....ണ്ട് മറ്റൊരു കാര്യം. അവർക്കൊക്കെ സന്തോഷം വന്ന് ഒന്ന് ചിരിയ്ക്കുമ്പോ..., ഞാൻ...ന്നൊരാള് ഇവിട്...ങ്ങനെ...ള്ളത് അവരാരും ഒട്ട് ഓർക്കാറും...ല്ല്യ! അതോണ്ട് അങ്ങനെ ഒരു കാര്യം...ണ്ടാ...യ്യാ...ഞാ.... നൊട്ട് അറിയാറും...ല്ല്യ! നോക്കണെ, അയ്യാള് ഏൽപ്പിച്ച് വെച്ച് ഒരു പണി... ഓരോരുത്തരും വിളിച്ച് ഓരോ പണി കൊടുത്തപ്പൊ..., ഇവരൊക്കെ വേണ്ടവണ്ണം നോക്കണം എന്ന ഒറ്റക്കാരേ എന്നോട് പറഞ്ഞുള്ളൂ. ഞാനാണെങ്കി...അപ്പൊ..., തിരുവായ്ക്ക് എതിർവാക്ക് ഇല്ല്യാ...എന്ന മട്ടില് “ഓ”... ന്ന് ഒന്ന് മൂളേം ചെയ്തു. പക്ഷേ, അത് ഇത്രയ്ക്ക്... ങ്ങ്ട് ഗതികേടാവും...ന്ന് കരുതീല്ല. അവർക്കൊക്കെ...ണ്ടാവണ വേദന എത്യാ...ച്ചാലും, അത് ഞാൻ ഏറ്റെടുക്കണം...ന്ന് വ്യംഗ്യാ...ർത്തം അതിന്ണ്ട്ന്ന് അന്നെനിയ്ക്ക് അറ്യാരുന്നില്ല. സത്യം. എനിയ്ക്ക് അപ്പൊ... അതിന്റെ പൊരുള് മനസ്സിലായില്ല്യ...ട്ടോ... ഞാനൊരു പൊട്ടൻ തന്ന്യാ...! അല്ലെങ്കി...എന്തെങ്കിലും ഒഴിവ് കഴിവ് പറഞ്ഞ് ഞാൻ അപ്പൊ... അത്..ന്ന് രക്ഷപ്പെട്ടേർന്നു. ഇനി അതും കിഞ്ഞില്ല്യാ... ച്ചാ... എനിയ്ക്കത് പറ്റില്ല്യാ...ന്നെങ്കിലും പറഞ്ഞേർന്നു. ഇനി... പ്പൊ...എന്താ...ചെയ്യാ...? കൊടുത്ത വാക്കല്ലെ, തിരിച്ചെടുക്കാൻ പറ്റ്വൊ?*

*കാര്യം ആ സ്ത്രീ ദീപാരാധനയ്ക്ക് മുമ്പ്, ഇവിടെ വന്ന് ഇതൊക്കെ പറഞ്ഞത് കേട്ടപ്പൊ..., എനിയ്ക്ക് സങ്കടം തോന്ന്... ണ്ടായി...ന്ന്ള്ളത് സത്യാ... പക്ഷേ, അത് ഇത് ഗൌരവാ... വും...ന്ന് കരുതീല്ല്യ. കൊല്ലം ഒമ്പത് കഴിഞ്ഞു... ആ സ്ത്രീടെ കല്യാണം കിഞ്ഞിട്ട് ഇത് വരേം അവർക്ക് ഒരമ്മയാകാൻ...ള്ള യോഗം...ണ്ടായില്ല്യാ...ന്ന്! അതോ...അവര് കാണാത്ത വൈദ്യന്മാരില്ല, മാത്രോ... ചെലവാക കാശിനൊരു കണക്കും.... ല്ല്യ പരിശോധനേല് അവർക്ക് രണ്ടാൾക്കും കേടൊന്നും ഇല്ല്യാ...ന്ന വൈദ്യന്മാര് വിധിച്ചത്. പിന്നെ എന്ത്...ഇത് വരേം മക്കളുണ്ടാകാ...ഞ്ഞേന്ന് ചോദിയ്ക്കുമ്പോ, മറുപടി പറയാൻ പേടിച്ച്, ഈയ്യിട്യായ്ട്ട് അവര് തീരെ പൊറത്തയ്ക്കൊന്നും എറങ്ങാറൂം... ല്ല്യാ..... ത്രേ!.....🙏🏻*

*ഹരേ കൃഷ്ണാ...*

_" ഹരേ കൃഷ്ണാ .... ഗുരുവായുരപ്പാ.......നാരായണ മഹാപ്രഭോ...ഹരേ കൃഷ്ണാാാ......... ജഗദീശ്വരാ......സർവ്വേശ്വരാ....... പരംപൊരുളെ.... ഗുരുപവനപുരേശാ......_

സി. ഉണ്ണികൃഷ്ണൻ
✍🏻അജിത്ത് കഴുനാട്
©️കണ്ണനും കൂട്ടുകാരും

*🙏🏻🕉️ഹരേ ഗുരുവായൂരപ്പാ🕉️🙏🏻*

*🙏🏻🕉️🔆മാത്രേ നമ:🔆🕉️🙏🏻*      *ജീവിത വിജയത്തിന്*ഗായത്രിയുടെ 24 ശക്തിധാരകൾ2️⃣*ബ്രാഹ്മി*           *ത്രിമൂർത്തികൾ, പ്രസിദ്ധമ...
24/09/2022

*🙏🏻🕉️🔆മാത്രേ നമ:🔆🕉️🙏🏻*

*ജീവിത വിജയത്തിന്*
ഗായത്രിയുടെ 24 ശക്തിധാരകൾ

2️⃣

*ബ്രാഹ്മി*

*ത്രിമൂർത്തികൾ, പ്രസിദ്ധമാണല്ലോ - ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ; ഉല്പാദനം - അഭിവർദ്ധനം പരിവർത്തനം. ഇവയ്ക്ക് ബ്രാഹ്മി എന്നും പറയുന്നു. സൃഷ്ടിയുടെ ഉല്പാദനപ്രക്രിയയിൽ ചേർന്നു കഴിയുക ലോകത്തിലെ ഏറ്റവും വലിയ വൈശിഷ്ട്യമാണ്. ഈ ശേഷി ഭൂമിക്കുണ്ട്; മാതാവിനുണ്ട്. തന്റെ ഉല്പാദനം മൂലം മറ്റുള്ളവർക്ക് പ്രയോജനം ഉളവാക്കുക, അതിൽ സ്വയം ആനന്ദനിർവൃതി കൊള്ളുക, ഈ ഉൽകൃഷ്ടത മൂലം ഭൂമാതാവും ജനനീമാതാവും ആദരിക്കപ്പെടുന്നു. ഇത് ബ്രാഹ്മീ മാതാവിന്റെ അനുദാനമാണ്. ഇത് ആര് എത്രമാത്രം നേടുന്നുവോ, അതനുസരിച്ച് അവർ മഹാത്മാക്കളുടെ നിലയിലേയ്ക്ക് ഉയർന്നുകൊണ്ടിരിക്കും. വിധ്വംസം (നശീകരണം) രാക്ഷസന്മാരുടേയും ഉൽപ്പാദനം ദേവന്മാരുടെ സിദ്ധാന്തമാണ്. അതിനാൽ ഉൽപ്പാദനകർമ്മങ്ങളിലേർപ്പെട്ടിരിക്കുന്ന മനുഷ്യരെ ദേവമാനവർ എന്നു പറയുന്നു. ഗായത്രിയുടെ ബ്രാഹ്മിശക്തിയെ ഉപാസിക്കുന്ന സാധകരിൽ ബ്രഹ്മ തേജസ്സ് - ബ്രാഹ്മത്വം വികസിക്കുന്നു. ബ്രാഹ്മണനെ ഭൂമിയിലെ ദേവനായിട്ടാണ് കണക്കാക്കിയിരുന്നത്. അവരെ ഭൂദേവന്മാർ എന്നു വിളിക്കുന്നു.*

*സത്വ, രജ, സ്തമോ ഗുണങ്ങളിൽ - "സത്യം, ശിവം, സുന്ദര'ത്തിൽ ആദ്യത്തെ വർണ്ണം സത്തിന്റേതാണ്. ഇതാണ് ബ്രാഹ്മി വൈശിഷ്ട്യം. ഇതിനെ ആശ്രയിക്കുന്നതുമൂലം വ്യക്തിത്വത്തിൽ - സ്വഭാവത്തിൽ - സത്വഗുണം വർദ്ധിക്കുകയും പെരുമാറ്റത്തിലും പ്രവർത്തനത്തിലും പവിത്രതയും ലാളിത്യവും നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകുയം ചെയ്യും.*

*ബ്രാഹ്മി ഹംസാവാഹിനിയാണ്. ഒരു കൈയ്യിൽ പുസ്തകവും മറുകൈയ്യിൽ കമണ്ഡലുവുമാണ്. പ്രായത്തിൽ കിശോരാവസ്ഥയിലെ കന്യകയാണ്. ആ അലങ്കാരപ്രയോഗങ്ങൾ ബ്രഹ്മശക്തിയുടെ സ്വരൂപം എന്തെന്നു മനസ്സിലാക്കാനും ആ ശക്തിയുടെ അനുഗ്രഹം ലഭിക്കാനുള്ള കവാടം തുറക്കുവാനും ഉപകരിക്കപ്പെടുന്നു. ഗായത്രിയുടെ വാഹനം സാമാന്യഹംസമല്ല, പ്രത്യുത, മനുഷ്യരുടെ ഇടയിൽ കാണപ്പെടുന്ന രാജഹംസമാണ്, പരമഹംസമാണ്. രാജഹംസം ശാലീനത, മാന്യത, ശ്രേഷ്ഠത, ആദർശം എന്നിവയുടെ പ്രതീകമാണ്. പരമഹംസം എന്നാൽ തത്ത്വജ്ഞാനി, തപസ്വി, പരാർത്ഥപരായണൻ, ജീവിച്ചിരിക്കേ മുക്തി നേടിയവൻ. ഗായത്രീ ഉപാസനയിലൂടെ സാധകൻ സാമാന്യമനുഷ്യന്റെ നിലയിൽ നിന്നും ഉയർന്നു രാജഹംസത്തിന്റെ നിലയിൽ എത്തുന്നു. സാധന പരിപക്വമാകുമ്പോൾ അവർ പരമഹംസത്തിന്റെ പദത്തിലെത്തുന്നു ദേവാത്മാവായും സിദ്ധപുരുഷനായും കാണപ്പെടുന്നു.*

*ഹംസത്തിന്റെ പ്രധാന ഗുണവിശേഷമാണ് നീരക്ഷ വിവേചനം. മറ്റൊരു ഗുണവിശേഷം മുത്തുമാത്രമേ കൊത്തിത്തിന്നുകയുള്ളൂ. ചിപ്പിയെ തൊടുകപോലുമില്ല എന്നതാണ്. ഇതാണ് സത്വഗുണം, ഉൽകൃഷ്ടചിന്തനം - അതായത് സദ്വിവേകവും, ഔചിത്യം അവലംബിക്കുക, ഔചിത്യരാഹിത്യത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുക - ഇതാണ് ഹംസത്തിന്റെ സ്വഭാവം. ഗായത്രിയുടെ സ്വഭാവമുള്ള വ്യക്തികൾക്കു മാത്രമേ ആ മഹാശക്തി തന്റെ സമീ പത്തു സ്ഥാനം നൽകുകയുള്ളൂ. ഇതിന്റെ മറ്റൊരാർത്ഥം, ഈ ഉപാസനമൂലം സാധകരിൽ സത്വഗുണം ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കും എന്നതാണ്.*

*പുസ്തകം മുഖേന സജ്ഞാനവും കമണ്ഡലുമുഖേന സല്കർമ്മവുമാണ് സൂചിപ്പിക്കുന്നത്. ഗായത്രീശക്തിയുടെ രണ്ടു കൈകളിലും ഈ വരദാനങ്ങളാണ് വച്ചിരിക്കുന്നത്. ബ്രാഹ്മിസാധനമൂലം അന്തഃകരണത്തിൽ ഉൽകൃഷ്ടചിന്താതരംഗങ്ങൾ ഉയരുന്നു. ഉല്ലാസവും ധൈര്യവും ഉളവാകുന്നു. ഗായത്രി ബ്രഹ്മാവിന്റെ കാമധേനു ആണെന്നാണ് പറയുന്നത്. ഇതിന്റെ അർത്ഥം ഗായത്രീശക്തിയാകുന്ന കാമധേനുവിന്റെ പയസ്സ് (പാൽ) പാനം ചെയ്യുന്ന സാധകൻ ശരിയായ അർത്ഥത്തിൽ ബ്രാഹ്മണനാകുന്നുവെന്നു മാത്രമല്ല, ആത്മസന്തോഷം, പൊതുജനപ്രീതി, ദൈവാനുഗ്രഹം എന്നീ മൂന്നു വരദാനങ്ങളും നേടുകയും ചെയ്യുന്നു.*

*ബ്രഹ്മപാരായണർക്കുമാത്രമേ ഋദ്ധിയുടേയും സിദ്ധിയുടേയും മേൽ അധികാരമുള്ളൂ. അകമേയും പുറമേയും പരിശുദ്ധി ഉള്ളവനുമാത്രമേ മന്ത്രസിദ്ധി ലഭിക്കുകയുള്ളൂ. ഇതിനാവശ്യമായ യോഗ്യത ഗായത്രിയുടെ ബ്രഹ്മധാരയുമായി ബന്ധപ്പെട്ട് നേടാവുന്നതാണ്......🙏🏻*

*ഹരേ കൃഷ്ണാ ......*

✍🏻അജിത്ത് കഴുനാട്
©️ കണ്ണനുംകൂട്ടുകാരും

*🙏🏻🕉️🔆മാത്രേ നമ:🔆🕉️🙏🏻*

*🐘🌻ശ്രീ ഗണേശായ നമഃ🌻🐘*              *99 ഗണേശ ചിന്തനങ്ങൾ*              🔅🔅🔅🔅🔅🔅🔅🔅*ഭാഗം: 36* *💎ഗംഗയിൽ നിന്നും ഗോദാവരി*💎      ...
23/09/2022

*🐘🌻ശ്രീ ഗണേശായ നമഃ🌻🐘*

*99 ഗണേശ ചിന്തനങ്ങൾ*
🔅🔅🔅🔅🔅🔅🔅🔅

*ഭാഗം: 36*

*💎ഗംഗയിൽ നിന്നും ഗോദാവരി*💎

*_ശിവൻ്റെ പത്നിയായ ഗൗരി , നദീദേവിയായ ഗംഗ ശിവന്റെ ശിരസ്സിൽ ഇരിക്കുന്നതിനെ എതിർത്തു . അതുകൊണ്ടു ഗൗരി ഗണേശനോടു എങ്ങിനെയെങ്കിലും നദീദേവിയെ ഒഴിവാക്കി തരണമെന്നു ഉപദേശിച്ചു . ഗണേശൻ ഒരു ഗോപാലകൻ രൂപം ധരിച്ചു ദക്ഷിണ ദിശയിൽ ഗൗതമനെന്ന ഒരു മുനിയുടെ പർണ്ണകുടീരത്തിലേക്കു യാത്രയായി . ആ മുനിവര്യൻ മഹാശക്തനായിരുന്നു . വരൾച്ച സമയത്തു ദേവന്മാർക്കു ഭക്ഷണം നൽകി അവരെ സംരക്ഷിക്കുവാൻ അദ്ദേഹത്തിനു മാത്രമേ കഴിവുണ്ടായിരുന്നുള്ളൂ . ഗണേശന്റെകൂടെ പോയതു ഗൗരിയുടെ തോഴിയായ ജയയായിരുന്നു . ജയ ഒരു പശുവിന്റെ രൂപമെടുത്തു ഗൗതമൻെറ തോട്ടത്തിലെ ചെടികൾ തിന്നുവാൻ തുടങ്ങി . പശുവിനെ തടയാൻ ഗൗതമൻ ഒരു പുല്ലു കൊണ്ടു അതിനെ തട്ടി . ജയ ഉടനെ താഴെ വീണു മരിച്ചതായി അഭിനയിച്ചു . ഗൗതമനു ഭയമായി കാരണം ഗോഹത്യ പാപങ്ങളിൽ ഏറ്റവും മോശമായതാണ് . ഗണേശൻ ഗൗതമനോടു ഗംഗയിൽ കുളിക്കുവാൻ ഉപദേശിച്ചു . “ പക്ഷെ എനിക്കു എൻറ പർണ്ണകുടീരം വിട്ടു പോവാനാവില്ല ” എന്നു മുനി പറഞ്ഞു . “ അങ്ങിനെയാണെങ്കിൽ വരൾച്ച കാലത്തു താങ്കൾ പോറ്റിയ ദേവന്മാരോടു പറഞ്ഞു ഗംഗയെ അങ്ങക്കടുത്ത് എത്തിക്കാൻ പറയു ” എന്നു ഗണേശൻ വീണ്ടും പറഞ്ഞു . ഗൗതമൻ ആ ഉപദേശം സ്വീകരിച്ചു . ദേവന്മാർ ശിവൻറെയടുത്തു ചെന്ന് ഗംഗയെ അദ്ദേഹത്തിന്റെ ജടയിൽ നിന്നും പുറത്തുവിട്ടാൽ അവൾ ദക്ഷിണദിശയിൽ ഗൗതമൻെറ ആശ്രമത്തിനു സമീപം ഒഴുകാൻ സാധിക്കുമെന്നാവശ്യപ്പെട്ടു . ശിവൻ സമ്മതിച്ചു . അപ്പോൾ മുതൽ ഗംഗ ദക്ഷിണ ദിശയിൽ ഗോദാവരി നദിയായി ഒഴുകാൻ തുടങ്ങി ........_🙏🏻*

*ഹരേ കൃഷ്ണാ ....*

*ഐശ്വര്യപൂർണ്ണമായ ദിനം ആശംസിക്കുന്നു..🙌🙌*

കടപ്പാട്: ദേവദത് പട്ടനായിക്
✍🏻അജിത്ത് കഴുനാട്
©️കണ്ണനും കൂട്ടുകാരും

*🐘🌻ശ്രീ ഗണേശായ നമഃ🌻🐘*

*📍📍📍ഹരേ രാമ📍📍📍*ശ്രീ സംഗമേശായ പരസ്മൈ ബ്രഹ്മണേ നമഃ        *ശ്രീ സംഗമേശസ്തോത്രം*                💠💠💠💠💠💠💠 *സപ്തമം ദശകം*സ്തേത്...
23/09/2022

*📍📍📍ഹരേ രാമ📍📍📍*

ശ്രീ സംഗമേശായ പരസ്മൈ ബ്രഹ്മണേ നമഃ

*ശ്രീ സംഗമേശസ്തോത്രം*
💠💠💠💠💠💠💠

*സപ്തമം ദശകം*

സ്തേത്രം: 1

*ശ്രീരാമചന്ദ്ര! തവ ചാപവിലോകനേന വിജ്ഞായ ജൈത്രഗമനാഭിരുചിം ഹരീശ: പ്രസ്ഥാപ്യ വാനരചമുമരിദുഷ്പ്രധർഷാം പ്രസ്ഥാനമാഹിതമനാഃ പ്രതിപാല്യ തസ്ഥൌ*

*_ശ്രീരാമചന്ദ്ര, അവിടത്തെ വില്ലിന്റെ നേരെയുള്ള നോട്ടംകണ്ട് യുദ്ധയാത്രയ്ക്കുള്ള താല്പര്യം മനസ്സിലാക്കിയ സുഗ്രീവൻ ശത്രുക്കൾക്ക് നശിപ്പിയ്ക്കുവാൻ കഴിയാത്ത വാനരസൈന്യത്തെ പ്രതീക്ഷിച്ച് ശ്രദ്ധാലുവായി സ്ഥിതിചെയ്തു........🙏🏻_*

*ജാനകി കാന്തസ്മരണം... ജയ ജയ.. രാമ രാമ...*

*ഹരേ കൃഷ്ണാ ......*

ബ്രഹ്മശ്രീ നെടുമ്പിള്ളിത്തരണനെല്ലൂര്
പദ്മനാഭര് ഗോവിന്ദര് നമ്പൂതിരിപ്പാട്

✍🏻അജിത്ത് കഴുനാട്
©️കണ്ണനും കൂട്ടുകാര്യം

*📍📍📍ഹരേ രാമ📍📍📍*

.*🙏🏻🕉️ഹരേ ഗുരുവായൂരപ്പാ🕉️🙏🏻**നാരായണീയം ദശകം 63,ശ്ലോകം.7*                        _ഗോവർദ്ധനോദ്ധാരണം_              *വനമാലാവ...
23/09/2022

.*🙏🏻🕉️ഹരേ ഗുരുവായൂരപ്പാ🕉️🙏🏻*

*നാരായണീയം ദശകം 63,ശ്ലോകം.7*
_ഗോവർദ്ധനോദ്ധാരണം_
*വനമാലാവ്യാഖ്യാനം*
🎗️🎗️🎗️🎗️🎗️


വൃത്തം - ദ്രുതവിളംബിതം

*ദേവേന്ദ്രൻ വിടാതെ ഏഴു ദിവസം മഴ പെയ്യിക്കുന്നു..*

*അഹഹ ധാർഷ്ട്യമമുഷ്യ വടോർഗിരിം വ്യഥിതബാഹുരസാവവരോപയേത്‌ ഇതി ഹരിസ്ത്വയി ബദ്ധവിഗർഹണോ ദിവസസപ്തകമുഗ്രമവർഷയത്‌*

*അർത്ഥം*

*_"അമ്പമ്പ! ഈ ചെറുക്കൻ്റെ അഹങ്കാരം! കൈ കടഞ്ഞിട്ട് ഇവൻ (ഗോവർദ്ധനത്തെ) താഴെ ഇറക്കിവെയ്ക്കും എന്നു വിചാരിച്ചിട്ട് ദേവേന്ദ്രൻ നിന്തിരുവടിയുടെ പേരിൽ നിന്ദയോടുകൂടി ഏഴു ദിവസം അതികഠിനമായി മഴ പെയ്യിച്ചു........ ഹരേ ഗുരുവായൂരപ്പാ.....🙏🏻_*

*ഹരേ കൃഷ്ണാ...*

_" സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ ! നാരായണാ ... നാരായണാ... ഹരേ കൃഷ്ണാ .... ഗുരുവായുരപ്പാ.......നാരായണ മഹാപ്ര ഭോ...ഹരേ കൃഷ്ണാാാ......... ജഗദീശ്വരാ......സർവ്വേശ്വരാ....... പരംപൊരുളെ.... ഗുരുപവനപുരേശാ......_

✍🏻അജിത്ത് കഴുനാട്
©️കണ്ണനും കൂട്ടുകാരും

*🙏🏻🕉️ഹരേ ഗുരുവായൂരപ്പാ🕉️🙏🏻*

*🙌🪔🕉️ഹരേ കൃഷ്ണാ🕉️🪔🙌*                             *ഓം*                 ശ്രീ സദ്ഗുരുഭ്യോ നമഃ                           *മീ...
23/09/2022

*🙌🪔🕉️ഹരേ കൃഷ്ണാ🕉️🪔🙌*
*ഓം*
ശ്രീ സദ്ഗുരുഭ്യോ നമഃ

*മീര പാടുന്നു.....*
🔅🔅🔅🔅🔅🔅🔅

*ബാലലീലകൾ*

161

ഗോകുലവാസാ സ്വാഗതം.
ഗോകുലത്തിലെ സ്ത്രീകളെല്ലാം
നിന്റെ ദർശനത്തിൽ മോഹിതർ
ചിലർ പാടുന്നു, ചിലർ ആടുന്നു, ചിലർ ചിരിക്കുന്നു.
ഭഗവാൻ മഞ്ഞത്തുകിലും ചുറ്റി
കറ്റാർവാഴയുടെ സുഗന്ധവും പൂശിയിരിക്കുന്നു.
ഗിരിധരനെപ്പോലെ സുന്ദരനായ പ്രഭുവിനു മാത്രമേ
മീരയെപ്പോലൊരുവൾ ദാസിയാകൂ..........🙏🏻

*ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ*

*ശ്രീ രാധാകൃഷ്ണാഭ്യാം നമഃ....*

കടപ്പാട്: അക്ഷിത
✍🏻അജിത്ത് കഴുനാട്
©️കണ്ണനും കൂട്ടുകാരും

*🙌🪔🕉️ഹരേ കൃഷ്ണാ🕉️🪔🙌*

*🌹🌼 🌹ഹരേകൃഷ്ണ🌹🌼🌹*         *🕉പരമാർത്ഥപ്രസംഗം*🕉*ഭാഗം- 219*                  *(1) അണിമ, അണുവിനു തുല്യം ചെറുതായിത്തീരാനുള്ള ...
23/09/2022

*🌹🌼 🌹ഹരേകൃഷ്ണ🌹🌼🌹*

*🕉പരമാർത്ഥപ്രസംഗം*🕉

*ഭാഗം- 219*


*(1) അണിമ, അണുവിനു തുല്യം ചെറുതായിത്തീരാനുള്ള ശക്തി. (2) ലഘിമ, ഇഷ്ടാനുസാരം ലാഘവം (കനക്കുറവ്) വരുത്താനുള്ള ശക്തി. (3) വ്യാപ്തി, ഇഷ്ടം പോലെ സർവ്വദിക്കിലും വ്യാപിക്കാനുള്ള ശക്തി (4) പ്രാകാമ്യം, അപ്രതിരോധ്യമായ മനഃശക്തി (5) മഹിമ, ഇഷ്ടം പോലെ ശരീരത്തെ വലുതാക്കാനുള്ള ശക്തി (6) ഈശിത്വം, ആധിപത്യം (7) വശിത്വം, ഹിതംപോലെ മറ്റുള്ളവരെ വശത്താക്കാനുള്ള ശക്തി (8) കാമാവസായിതാ, ഇഷ്ടംപോലെ പ്രവർത്തിക്കാനുള്ള ശക്തി. ഇഷ്ടാനുസാരം കാമ്യവസ്തുക്കളെ സമ്പാദിക്കുന്നതിനുള്ള കഴിവ്. ഇവയാണ് അഷ്ടസിദ്ധികൾ..........🙏🏻*

(തുടരും)

*ഹരി ഓം*

*ഓം നമഃശിവായ.......*

കടപ്പാട്: ശ്രീ വിരജാനന്ദസ്വാമികൾ

✍🏻അജിത്ത് കഴുനാട്
©️കണ്ണനും കൂട്ടുകാരും

*🌹🌼 🌹ഹരേകൃഷ്ണ🌹🌼🌹*

❤️🧡💛💚💙💜🖤🤍🤎❤️🧡                           *കബീർ*                       *വാണി*                         ❣️❣️                ...
23/09/2022

❤️🧡💛💚💙💜🖤🤍🤎❤️🧡

*കബീർ*
*വാണി*
❣️❣️
ശ്രീ
ഓം ഗും ഗുരുഭോനമഃ
ശ്രീഗണേശ ഗുഹശാരദാഗുരുഭ്യോനമഃ

*ശ്രീരാമജയം*
കബീർദാസിന്റെ ദോഹകൾ

ശ്ലോകം: 235

*കബീർ ഇസ്സംസാർ കൗെ, സമഝാവും കൈ ബാർ*

*പുംഛ് ജോപകടൈ ഭേഡ് കീ ഉതർയാ ചാഹൈപാർ*

*_സാ:- കബീർ പറയുന്നു ഈ ഭ്രാന്തൻ ലോകത്തോടു ഞാൻ എത പ്രാവശ്യം പറഞ്ഞാലും മനസ്സിലാക്കുന്നില്ല. അവർ ചെമ്മരിയാടിന്റെ വാലുപിടിച്ചുകൊണ്ട് കരകയറാൻ ആഗ്രഹിക്കുകയാണ്. (അന്ധമായി വാക്കുകൾക്ക് അർത്ഥം കല്പിച്ച് ധർമ്മത്തിന്റെ രഹസ്യം മനസ്സിലാക്കാനാണ് ഇവർ ശ്രമിക്കുന്നത്.)......🙏🏻_*

*ഹരേ കൃഷ്ണാ......*

*ശുഭദിനാശംസകൾ....🚩🚩🚩🚩*

എസ്. രാമചന്ദ്രൻനായർ വയലിക്കട
✍🏻 അജിത്ത് കഴുനാട്
©️കണ്ണനും കൂട്ടുകാരും

❤️🧡💛💚💙💜🖤🤍🤎❤️🧡

🐶🐱🐭🐹🐰🦊🐻🐼🐻‍❄🐨🐯         *365 കുഞ്ഞുകഥകൾ*_മലയാളത്തിൻ്റെ കുഞ്ഞുങ്ങൾക്ക് കൊല്ലത്തിൽ 365 ദിവസവും ഒരുമ്മയും ഒരു കഥയുമായി ചായുറങ...
23/09/2022

🐶🐱🐭🐹🐰🦊🐻🐼🐻‍❄🐨🐯

*365 കുഞ്ഞുകഥകൾ*

_മലയാളത്തിൻ്റെ കുഞ്ഞുങ്ങൾക്ക് കൊല്ലത്തിൽ 365 ദിവസവും ഒരുമ്മയും ഒരു കഥയുമായി ചായുറങ്ങാൻ...._

ഭാഗം: 105

*പോലീസുകാരന്റെ നായ*

*ഒരു സ്ഥലത്ത് ഒരു പോലീസുകാരൻ മാറ്റമായി വന്നു. മഹാദുഷ്ടൻ. ചെറിയ കാരണങ്ങൾക്ക് അറസ്റ്റുചെയ്തു ജയിലിലിടും. ജയിലിൽ അടയ്ക്കുന്നവരെ അടിയും ഇടിയും. അങ്ങനെയിരിക്കെ അയാൾക്കൊരു നായ വേണമെന്നാഗ്രഹമായി. അയാൾ അറസ്റ്റുചെയ്ത് വിട്ടയയ്ക്കുകയായിരുന്ന കള്ളനോടു പറഞ്ഞു: “കേട്ടോടേയ്, എനിക്കു പറ്റിയ ഒരു നല്ല നായയെ എവിടെനിന്നെങ്കിലും കൊണ്ടുതന്നേക്കണം.” കള്ളൻ ഒരാഴ്ച കഴിഞ്ഞ് ഒരു നായയുമായി ഹാജരായി. കണ്ടാൽ പരമപാവം. ശാന്തൻ. ആരോടും കുരയ്ക്കില്ല. കണ്ണെടുത്തു നോക്കുകപോലുമില്ല.*

*പോലീസുകാരനു ദേഷ്യം വന്നു. അയാൾ കള്ളനോട് ആക്രോശിച്ചു. “എന്താടോ, ഞാൻ പറഞ്ഞത് മലയാളത്തിലല്ലേ, തനിക്കു മനസ്സിലായില്ലേ?”*

*“ഉവ്വ്, സാർ, പക്ഷേ, അങ്ങയ്ക്ക് ഈ നായ മതിയാകും. അങ്ങയുടെ ഒപ്പം ഇരുപത്തിനാലു മണിക്കൂർ കഴിച്ചുകൂട്ടിയാൽ ഇവനും മാറും. ആളുകളെ കടിച്ചു കീറുക മാത്രമല്ല, കൊന്നുതിന്നുക പോലും ചെയ്തോളും” പോലീസുകാരൻ ചമ്മിപ്പോയി.......🙏🏻*

*ഹരേ കൃഷ്ണാ*

കടപ്പാട്: അക്ഷിത
✍🏻അജിത്ത് കഴുനാട്
©️കണ്ണനും കൂട്ടുകാരും

🐶🐱🐭🐹🐰🦊🐻🐼🐻‍❄🐨🐯

*🏹🏹 🚩ഹരേ രാമ രാമ🚩🏹🏹*           *ഓം ഗം ഗണപതയെ നമഃ*    *🔔 ശ്രീമദ് വാല്മീകിരാമായണം 🔔*                      💠💠💠💠💠💠          ...
23/09/2022

*🏹🏹 🚩ഹരേ രാമ രാമ🚩🏹🏹*

*ഓം ഗം ഗണപതയെ നമഃ*
*🔔 ശ്രീമദ് വാല്മീകിരാമായണം 🔔*
💠💠💠💠💠💠

*ഭാഗം: 407*

*കിഷ്കിന്ധാകാണ്ഡം നാല്പത്തിമൂന്നാം സർഗ്ഗം*
*ശതബലിപ്രേഷണം*
⚜️⚜️⚜️⚜️⚜️

*ശൂരനെ പടിഞ്ഞാറ് ദിക്കിലേക്കു പറഞ്ഞയച്ചശേഷം സർവ്വജ്ഞനും രാജാവും വാനരോത്തമനുമായ സുഗ്രീവൻ ധീരനായ ശതബലി എന്ന വാനരനോടു തനിക്കും രാമനും ഹിതമായിട്ടാവിധം പറഞ്ഞു “നിന്നെപ്പോലെയുള്ള നൂറായിരം വാനരന്മാരോടും യമസൂതന്മാരായ എല്ലാ മന്ത്രിമാരോടും കൂടി, ഹേ വിക്രമ, ഹിമാചലാലംകൃതമായ വടക്കുദിക്കിലെല്ലാം യശസ്വിനിയായ രാമപത്നിയെ അന്വേഷിക്കുവിൻ, രാമനു പ്രിയമായ ഇക്കാര്യം സാധിച്ചുകഴിഞ്ഞാൽ, അല്ലയോ കാര്യജ്ഞരേ, നാം കൃതകൃത്യരും ഋണമുക്തരും ആയിത്തീരും. മഹാത്മാവായ രാമൻ നമുക്കു പ്രിയം ചെയ്തു. അതിന് ഈ പ്രത്യുപകാരം ചെയ്താലേ ജീവിതം സഫലമാകയുള്ളൂ. മുമ്പ് ഉപകാരമൊന്നും ചെയ്യാത്ത അർത്ഥിക്കും കാര്യം സാധിച്ചുകൊടുക്കുന്നവന്റെ ജന്മം സഫലം എന്നിരിക്കെ പൂർവ്വോപകാരിയുടെ കാര്യം പറയാനുണ്ടോ?*

*“എന്റെ ഹിതൈഷികളായ നിങ്ങൾ ഇക്കാര്യം ഓർമ്മവെച്ച് സീതയെ കണ്ടെത്താൻ വേണ്ടതു ചെയ്യണം. ഈ നരോത്തമൻ സർവപ്രാണികൾക്കും മാന്യനാണ്. പരാക്രമിയായ രാമൻ നമ്മിൽ പ്രീതിപൂണ്ടവനുമാണ്. ഈ ദുർഗ്ഗങ്ങളും നദികളും കുന്നുകളും കാടുകളും കയറി ബുദ്ധിയും വിക്രമവും ഉപയോഗിച്ച് അന്വേഷിക്കുവിൻ. അവിടെ മ്ലേച്ചം, പുളിന്ദം, ശൂരസേനം, പ്രസ്ഥലം, ഭരതം, കുരുദേശം, മദകം, കാംബോജം, യവനം, ശകപത്തനങ്ങൾ, ദരദം, ഹിമവാൻ, ഇവിടങ്ങളിലെല്ലാം സശ്രദ്ധം തേടണം. പാച്ചോറ്റിക്കൂട്ടങ്ങളിലും പത്മകഖണ്ഡങ്ങളിലും ദേവദാ ഭുവനങ്ങളിലും രാവണനെയും സീതയെയും അവിടവിടെ തേടണം.*

*“പിന്നെ ദേവഗന്ധർവസേവിതമായ സോമാശ്രമത്തിലെത്തി വലിയ താഴ്വരകളോടുകൂടിയ കാളാചലം കാണും. ആ വലിയ പർവ്വതത്തിന്റെ കുന്നുകളിലും ഗുഹകളിലും മഹാഭാഗയും പവിത്രയും ആയ രാമപത്നിയെ അന്വേഷിക്കുക. ആ പർവ്വതം കടന്നിട്ട് ഹേമഗർഭപർവ്വതത്തെയും പിന്നെ സുദർശനം എന്ന പർവ്വതത്തെയും നിങ്ങൾ പ്രാപിക്കും. പിന്നെ ദേവസഖം എന്ന പർവ്വതം. അതൊരു പക്ഷിസങ്കേതമാണ്. പലതരം പക്ഷികളും മരങ്ങളുംകൊണ്ടും ശോഭിതമാണത്. അതിന്റെ കാടുകളിലും നീർച്ചോലകളിലും ഗുഹകളിലും അവിടവിടെ രാവണനെയും സീതയെയും അന്വേഷിക്കണം. അതിനപ്പുറം നൂറു യോജന വെറും ശൂന്യം, കാടില്ല, പുഴയില്ല, മരമില്ല, ഒരു പ്രാണിയുമില്ല.*

*"രോമാഞ്ചമുളവാക്കുന്ന ആ ഭയങ്കരദേശം കടന്നാൽ വെള്ളിമലയായ കൈലാസത്തിൽ എത്തി നിങ്ങൾ സന്തോഷംകൊള്ളും. അവിടെ വെണ്മുകിൽ നിറമാർന്ന് കനകാലംകൃതമായി വിശ്വകർമ്മാവിനാൽ നിർമ്മിക്കപ്പെട്ട മനോഹരമായ കുബേര ഭവനം. നിറയെ താമരയും ആമ്പലുമുള്ളതും അന്നങ്ങളും നീർക്കോഴികളും കളിക്കുന്നതും വിശാലവുമായ ഒരു പൊയ്കയുണ്ടവിടെ. സർവലോകനമസ്കൃതനും ധനദനും യക്ഷരാജാവുമായ വൈശ്രവണൻ ഗുഹ്യകന്മാരോടൊത്ത് അവിടെ വിളയാടുന്നു. അവിടത്തെ ചന്ദ്രപ്രഭങ്ങളായ പർവ്വതങ്ങളിലും ഗുഹകളിലും അങ്ങിങ്ങ് രാവണനെയും സീതയെയും തേടണം.*

*“പിന്നെ ക്രൗഞ്ചപർവ്വതത്തിലെത്തി അതിന്റെ ദുർഗ്ഗമമായ ബിലത്തിൽ സാവധാനം പ്രവേശിക്കണം; അത് ദുഷ്പ്രവേശമാണെന്നു കരുതപ്പെടുന്നു. അവിടെ സൂര്യസമപ്രഭരും ദേവന്മാരാലും ആദൃതരും ദേവരൂപരും ആയ മഹർഷിമാർ വസിക്കുന്നു. ക്രൗഞ്ചത്തിന്റെ മറ്റു ഗുഹകളും തടങ്ങളും മുടികളും കൽപിളർപ്പും നടുത്തട്ടും എല്ലാം തേടണം. പിന്നെ മരങ്ങളില്ലാത്ത കാമശൈലവും പക്ഷിസങ്കേതമായ കൈലാസവും. അവിടെ ദേവന്മാർക്കോ രാക്ഷസന്മാർക്കോ മറ്റു ഭൂതങ്ങൾക്കോ പ്രവേശിച്ചുകൂടാ. അതിന്റെ അടിയും മുടിയും നടുവും ഏവരും തേടണം. ക്രൗഞ്ചപർവ്വതം കടന്നാൽ മൈനാകം എന്ന പർവ്വതം. അവിടെയാണ് മയദാനവന്റെ സ്വയംകൃതമായ ഭവനം. മൈനാകത്തിന്റെ തടത്തിലും നടുത്തട്ടിലും ഗുഹകളിലും അന്വേഷിക്കണം. അശ്വമുഖികളായ സ്ത്രീകളുടെ വീടുകളും അവിടവിടെ കാണാം......🙏🏻*


_തുടരും_

തീര്‍ച്ചയായും അക്ഷരതെറ്റ് ഉണ്ടാകാം.
ക്ഷമിക്കണേ..

*ഹരേ കൃഷ്ണാ....*

*രാമ രാമ രാമ രാമ രാമ രാമ പാഹിമാം*
*രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാം"*

കടപ്പാട്: സ്വാമി സദ്ധിനാഥാനന്ദ
✍🏻അജിത്ത്കഴുനാട്
©️കണ്ണനും കൂട്ടുകാരും

*🏹🏹 🚩ഹരേ രാമ രാമ🚩🏹🏹*

Address

Thrissur
Thrissur
479

Telephone

+919447260700

Website

Alerts

Be the first to know and let us send you an email when പ്രണവം - Pranavam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share