St.Martin De Poress സെന്റ്.മാർട്ടിൻ ഡി പോറസ്

  • Home
  • India
  • Thodupuzha
  • St.Martin De Poress സെന്റ്.മാർട്ടിൻ ഡി പോറസ്

St.Martin De Poress സെന്റ്.മാർട്ടിൻ ഡി പോറസ് *"വിശുദ്ധനായ മാര്‍ട്ടിന്‍ ഡി പോറസേ"*

*?

24/10/2023

ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍നിന്നു പുറപ്പെടുന്നതും സ്‌ഫടികം പോലെ തെളിഞ്ഞതുമായ ജീവ ജലത്തിന്റെ നദി അവന്‍ എനിക്കു കാണിച്ചു തന്നു.
നഗരവീഥിയുടെ മധ്യത്തില്‍ നദിയുടെ ഇരുഭാഗങ്ങളിലുമായി പന്ത്രണ്ടുതരം ഫലങ്ങള്‍ കായ്‌ക്കുന്ന ജീവന്റെ വൃക്‌ഷം നില്‍ക്കുന്നു. അതു മാസംതോറും ഫലംത രുന്നു. ആ വൃക്‌ഷത്തിന്റെ ഇലകള്‍ ജന തകളുടെ രോഗശാന്തിക്കുവേണ്ടിയുള്ളവയാണ്‌.
ഇനിമേല്‍ ശപിക്കപ്പെട്ടതായി ഒന്നും ഉണ്ടായിരിക്കുകയില്ല. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതില്‍ ഉണ്ടായിരിക്കും.
അവിടുത്തെ ദാസര്‍ അവിടുത്തെ ആരാധിക്കും. അവര്‍ അവിടുത്തെ മുഖം ദക്തശിക്കും. അവിടുത്തെനാമം അവരുടെ നെറ്റിത്തടത്തില്‍ ഉണ്ടായിരിക്കും.
ഇനിയൊരിക്കലും രാത്രിയുണ്ടാവുകയില്ല. ദീപത്തിന്റെ വെളിച്ചമോ സൂര്യന്റെ പ്രകാശമോ അവര്‍ക്ക്‌ ആവശ്യമില്ല. ദൈവമായ കര്‍ത്താവ്‌ അവരുടെമേല്‍ പ്രകാശിക്കുന്നു. അവര്‍ എന്നേക്കും വാഴും.
അവന്‍ എന്നോടു പറഞ്ഞു: ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്‌. ഉടനെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ തന്റെ ദാസര്‍ക്കു കാണിച്ചുകൊടുക്കാനായി പ്രവാചകാത്‌മാക്കളുടെ ദൈവമായ കര്‍ത്താവു തന്റെ ദൂതനെ അയച്ചിരിക്കുന്നു.
ഇതാ, ഞാന്‍ വേഗം വരുന്നു. ഈ പുസ്‌തകത്തിലെ പ്രവചനങ്ങള്‍ കാക്കുന്നവന്‍ ഭാഗ്യവാന്‍.
യോഹന്നാനായ ഞാന്‍ ഇതു കേള്‍ക്കുകയും കാണുകയുംചെയ്‌തു. ഇവ കേള്‍ക്കുകയും കാണുകയും ചെയ്‌തപ്പോള്‍ ഇവ കാണിച്ചുതന്ന ദൂതനെ ആരാധിക്കാന്‍ ഞാന്‍ അവന്റെ കാല്‍ക്കല്‍ വീണു.
അപ്പോള്‍ അവന്‍ എന്നോടു പറഞ്ഞു: അരുത്‌. ഞാന്‍ നിന്റെയും നിന്റെ സഹോദരന്‍മാരായ പ്രവാചകന്‍മാരുടെയും ഈ ഗ്രന്‌ഥത്തിലെ വച നങ്ങള്‍ കാക്കുന്നവരുടെയും സഹദാസനാണ്‌. ദൈവത്തെ ആരാധിക്കുക.
വീണ്ടും അവന്‍ എന്നോടു പറഞ്ഞു: ഈ ഗ്രന്‌ഥത്തിലെ പ്രവചനങ്ങള്‍ നീ മുദ്രിതമായി സൂക്‌ഷിക്കേണ്ടാ. എന്തെന്നാല്‍, സമയം അടുത്തിരിക്കുന്നു.
അനീതി ചെയ്‌തിരുന്നവന്‍ ഇനിയും അനീതി ചെയ്‌തുകൊള്ളട്ടെ. പാപക്കറപുരണ്ടവന്‍ ഇനിയും അങ്ങനെതന്നെ കഴിഞ്ഞുകൊള്ളട്ടെ. നീതിമാന്‍ ഇനിയും നീതി പ്രവര്‍ത്തിക്കട്ടെ. വിശുദ്‌ധന്‍ ഇനിയും വിശുദ്‌ധീകരിക്കപ്പെടട്ടെ.
ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്‌. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്‌.
ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്‌ - ഒന്നാമനും ഒടുവിലത്തവനും - ആദിയും അന്തവും.
ജീവന്റെ വൃക്‌ഷത്തിന്‍മേല്‍ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും തങ്ങളുടെ അങ്കികള്‍ കഴുകി ശുദ്‌ധിയാക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
നായ്‌ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധ കരും അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്‌.
യേശുവായ ഞാന്‍ സഭകളെക്കുറിച്ച്‌ നിങ്ങള്‍ക്കു സാക്‌ഷ്യപ്പെടുത്തുന്നതിനുവേണ്ടി എന്റെ ദൂതനെ അയച്ചു. ഞാന്‍ ദാവീദിന്റെ വേരും സന്തതിയുമാണ്‌; പ്രഭാപൂര്‍ണ നായ പ്രഭാതനക്‌ഷത്രം.
ആത്‌മാവും മണ വാട്ടിയും പറയുന്നു: വരുക. കേള്‍ക്കുന്നവന്‍ പറയട്ടെ: വരുക. ദാഹിക്കുന്നവന്‍ വരട്ടെ. ആഗ്രഹമുള്ളവന്‍ ജീവന്റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ.
ഈ പുസ്‌തകത്തിലെ പ്രവചനങ്ങള്‍ശ്രവിക്കുന്ന എല്ലാവരോടും ഞാന്‍ സാക്‌ഷ്യപ്പെടുത്തുന്നു: ആരെങ്കിലും ഈ വചനങ്ങളോട്‌ എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്‌തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന മ ഹാമാരികള്‍ ദൈവം അവന്റെ മേല്‍ അയയ്‌ക്കും.
ഈ പുസ്‌തകത്തിലെ പ്രവചനങ്ങളില്‍നിന്ന്‌ ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാല്‍, ഈ പുസ്‌തകത്തില്‍ വിവ രിക്കപ്പെട്ടിരിക്കുന്ന, വിശുദ്‌ധനഗരത്തിലും ജീവന്റെ വൃക്‌ഷത്തിലുമുള്ള അവന്റെ പങ്ക്‌ദൈവം എടുത്തുകളയും.
ഇതു സാക്‌ഷ്യപ്പെടുത്തുന്നവന്‍ പറയുന്നു: അതേ, ഞാന്‍ വേഗം വരുന്നു, ആമേന്‍; കര്‍ത്താവായ യേശുവേ, വരണമേ!
കര്‍ത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ!

വെളിപാട്‌ 22 : 1-21

24/10/2023
10/04/2022

ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്‌ഷമായി.
വിശുദ്‌ധ നഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗത്തില്‍നിന്ന്‌, ദൈവസന്നിധിയില്‍നിന്ന്‌, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.
സിംഹാസ നത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന്‌ അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന്‌ അവരോടുകൂടെ ആയിരിക്കുകയും ചെയ്യും.
അവിടുന്ന്‌ അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.
സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്‌.
പിന്നെ അവന്‍ എന്നോടു പറഞ്ഞു: സംഭവിച്ചുകഴിഞ്ഞു. ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്‌- ആദിയും അന്തവും. ദാഹിക്കുന്നവനു ജീവജലത്തിന്റെ ഉറവയില്‍ നിന്നു സൗജന്യമായി ഞാന്‍ കൊടുക്കും.
വിജയം വരിക്കുന്നവന്‌ ഇവയെല്ലാം അവകാശമായി ലഭിക്കും. ഞാന്‍ അവനു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും.
എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്‌ധ കവും എരിയുന്നതടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.
അവസാനത്തെ ഏഴു മഹാമാരികള്‍ നിറഞ്ഞഏഴുപാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്‍മാരില്‍ ഒരുവന്‍ വന്ന്‌ എന്നോടു പറഞ്ഞു: വരൂ! കുഞ്ഞാടിന്റെ മണവാട്ടിയെ നിനക്കു ഞാന്‍ കാണിച്ചു തരാം.
അനന്തരം, അവന്‍ ഉയരമുള്ള വലിയ ഒരു മലയിലേക്ക്‌ ആത്‌മാവില്‍ എന്നെ കൊണ്ടുപോയി. സ്വര്‍ഗത്തില്‍നിന്ന്‌, ദൈവസന്നിധിയില്‍നിന്ന്‌, ഇറങ്ങിവരുന്ന വിശുദ്‌ധനഗരിയായ ജറുസലെമിനെ എനിക്കു കാണിച്ചുതന്നു.
അതിനു ദൈവത്തിന്റെ തേജസ്‌സുണ്ടായിരുന്നു. അതിന്റെ തിളക്കം അമൂല്യമായരത്‌നത്തിനും സൂര്യകാന്തക്കല്ലിനുമൊപ്പം. അതു സ്‌ഫടികം പോലെ നിര്‍മലം.
അതിനു ബൃഹത്തും ഉന്നതവുമായ മതിലും പന്ത്രണ്ടു കവാടങ്ങളും ഉണ്ടായിരുന്നു. ആ കവാടങ്ങളില്‍ പന്ത്രണ്ടു ദൂതന്‍മാര്‍. കവാടങ്ങളില്‍ ഇസ്രായേല്‍ മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകള്‍ എഴുതപ്പെട്ടിരുന്നു.
കിഴക്കു മൂന്നു കവാടങ്ങള്‍, വടക്കു മൂന്നു കവാടങ്ങള്‍, തെക്കു മൂന്നു കവാടങ്ങള്‍, പടിഞ്ഞാ റു മൂന്നു കവാടങ്ങള്‍.
നഗരത്തിന്റെ മതിലിനു പന്ത്രണ്ട്‌ അടിസ്‌ഥാനങ്ങള്‍ ഉണ്ടായിരുന്നു; അവയിന്‍മേല്‍ കുഞ്ഞാടിന്റെ പന്ത്രണ്ട്‌ അപ്പസ്‌തോലന്‍മാരുടെ പേരുകളും.
എന്നോടു സംസാരിച്ചവന്റെ അടുക്കല്‍ നഗരവും അതിന്റെ കവാടങ്ങളും മതിലുകളും അളക്കാന്‍, സ്വര്‍ണം കൊണ്ടുള്ള അളവുകോല്‍ ഉണ്ടായിരുന്നു.
നഗരം സമ ചതുരമായി സ്‌ഥിതിചെയ്യുന്നു. അതിനു നീളത്തോളം തന്നെ വീതി. അവന്‍ ആദണ്‍ഡുകൊണ്ടു നഗരം അളന്നു- പന്തീരായിരം സ്‌താദിയോണ്‍. അതിന്റെ നീളവും വീതിയും ഉയരവും തുല്യം.
അവന്‍ അതിന്റെ മതിലും അളന്നു: മനുഷ്യന്റെ തോതനുസരിച്ച്‌ നൂറ്റിനാല്‍പ്പത്തിനാല്‌ മുഴം; അതുതന്നെയായിരുന്നു ദൂതന്റെ തോതും.
മതില്‍ സൂര്യകാന്തം കൊണ്ട്‌. നഗരം തനി സ്വര്‍ണംകൊണ്ടു നിര്‍മിച്ചതും സ്‌ഫടികതുല്യം നിര്‍മലവുമായിരുന്നു.
നഗരമതിലിന്റെ അടിസ്‌ഥാനങ്ങള്‍ എല്ലാത്തരം രത്‌നങ്ങള്‍കൊണ്ട്‌ അലംകൃതം. ഒന്നാമത്തെ അടിസ്‌ഥാനം സൂര്യകാന്തം, രണ്ടാമത്തേത്‌ ഇന്‌ദ്രനീലം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേത്‌ മരതകം,
അഞ്ചാമത്തേത്‌ ഗോമേദകം ആ റാമത്തേതു മാണിക്യം, ഏഴാമത്തേതു ചന്‌ദ്രകാന്തം, എട്ടാമത്തേത്‌ പത്‌മരാഗം, ഒമ്പതാമത്തേത്‌ പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു വജ്രം. പന്ത്രണ്ടാമത്തേത്‌ സൗഗന്‌ധികം.
പന്ത്രണ്ടു കവാടങ്ങള്‍ പന്ത്രണ്ടു മുത്തുകളായിരുന്നു. കവാടങ്ങളിലോരോന്നും ഓരോ മുത്തുകൊണ്ട്‌ ഉണ്ടാക്കപ്പെട്ടിരുന്നു. നഗരത്തിന്റെ തെ രുവീഥി അച്‌ഛസ്‌ഫടികതുല്യമായ തനിത്തങ്കമായിരുന്നു.
നഗരത്തില്‍ ഞാന്‍ ദേവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാല്‍, സര്‍വശക്‌തനുംദൈവവുമായ കര്‍ത്താവും കുഞ്ഞാടുമാണ്‌ അതിലെ ദേവാലയം.
നഗരത്തിനു പ്രകാശം നല്‍കാന്‍ സൂര്യന്റെ യോ ചന്‌ദ്രന്റെ യോ ആവശ്യമുണ്ടായിരുന്നില്ല. ദൈവതേ ജസ്‌സ്‌ അതിനെ പ്രകാശിപ്പിച്ചു.
അതിന്റെ ദീപം കുഞ്ഞാടാണ്‌. അതിന്റെ പ്രകാശത്തില്‍ ജനതകള്‍ സഞ്ചരിക്കും. ഭൂമിയിലെ രാജാക്കന്‍മാര്‍ തങ്ങളുടെ മഹത്വം അതിലേക്കുകൊണ്ടുവരും.
അതിന്റെ കവാടങ്ങള്‍ പകല്‍ സമയം അടയ്‌ക്കപ്പെടുകയില്ല. അവിടെയാകട്ടെ രാത്രി ഇല്ലതാനും.
ജനതകള്‍ തങ്ങളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.
എന്നാല്‍, കുഞ്ഞാടിന്റെ ജീവഗ്രന്‌ഥത്തില്‍ പേരെഴുതപ്പെട്ട വര്‍ മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്‌ധ മായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല.
വെളിപാട്‌ 21 : 1-27

26/10/2021
15/06/2021

വെളിപാട്‌ 3 : 1-22

സാര്‍ദീസിലെ സഭയുടെ ദൂതന്‌ എഴുതുക: ദൈവത്തിന്റെ സപ്‌താത്‌മാക്കളും സ പ്‌തതാരങ്ങളുമുള്ളവന്‍ പറയുന്നു: നിന്റെ ചെയ്‌തികള്‍ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവന്‍ എന്നാണു നിന്നെക്കുറിച്ചു പറയുന്നത്‌; പക്‌ഷേ, നീ മൃതനാണ്‌.
ഉണരുക, നിന്നില്‍ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക. എന്തെന്നാല്‍, എന്റെ ദൈവത്തിന്റെ മുമ്പില്‍ നിന്റെ പ്രവൃത്തികള്‍ പൂര്‍ണമായും നിര്‍വഹിക്കപ്പെട്ടതായി ഞാന്‍ കാണുന്നില്ല.
അതുകൊണ്ടു നീ സ്വീകരിച്ചതും കേട്ടതും എന്തെന്ന നുസ്‌മരിച്ച്‌ അതു കാത്തുസൂക്‌ഷിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കില്‍ ഞാന്‍ കള്ളനെപ്പോലെ വരും. ഏതു സമയത്താണു ഞാന്‍ നിന്നെ പിടികൂടുകയെന്നു നീ അറിയുകയില്ല.
എന്നാല്‍, വസ്‌ത്രങ്ങള്‍ മലിനമാക്കിയിട്ടില്ലാത്തവരായി കുറെപ്പേര്‍ സാര്‍ദീസില്‍ നിനക്കുണ്ട്‌. അവര്‍ ധവളവസ്‌ത്രധാരികളായി എന്റെ കൂടെ നടക്കും. അവര്‍ അതിനുയോഗ്യരാണ്‌.
വിജയം വരിക്കുന്നവനെ വെള്ളവസ്‌ത്രം ധരിപ്പിക്കും; ജീവന്റെ പുസ്‌തകത്തില്‍നിന്ന്‌ അവന്റെ നാമം ഞാന്‍ ഒരിക്കലും മായിച്ചുകളയുകയില്ല. എന്റെ പിതാവിന്റെയും അവിടുത്തെ ദൂതന്‍മാരുടെയും സന്നിധിയില്‍ അവന്റെ നാമം ഞാന്‍ ഏറ്റുപറയും.
ആത്‌മാവ്‌ സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍കേള്‍ക്കട്ടെ.
ഫിലദെല്‍ഫിയായിലെ സഭയുടെ ദൂതന്‌ എഴുതുക. പരിശുദ്‌ധനും സത്യവാനും ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കും അടയ്‌ക്കാന്‍ കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍ കഴിയാത്തവിധം അടയ്‌ക്കുന്നവനും ആയവന്‍ പറയുന്നു:
നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു. ഇതാ, നിന്റെ മുമ്പില്‍ ആര്‍ക്കും പൂട്ടാന്‍ കഴിയാത്തവിധം തുറന്നുകിടക്കുന്ന ഒരു വാതില്‍ ഞാന്‍ സ്‌ഥാപിച്ചിരിക്കുന്നു. നിന്റെ ശക്‌തി പരിമിതമാണ്‌. എങ്കിലും നീ എന്റെ വചനം കാത്തു; എന്റെ നാമം നിഷേധിച്ചതുമില്ല.
ഇതാ, യഹൂദരാണെന്നു പറയുകയും എന്നാല്‍, അങ്ങനെയല്ലാതെ നുണയന്‍മാരായി നടക്കുകയും ചെയ്യുന്ന സാത്താന്റെ സിനഗോഗില്‍നിന്നുള്ള ചിലര്‍! അവരെ ഞാന്‍ നിന്റെ കാല്‍ക്കല്‍ വരുത്തി കുമ്പിടുവിക്കും. അങ്ങനെ, ഞാന്‍ നിന്നെ സ്‌നേഹിച്ചുവെന്ന്‌ അവര്‍ ഗ്രഹിക്കും.
സകല ഭൂവാസികളെയും പരിശോധിക്കാനായി ലോകത്തില്‍ ഉണ്ടാകാനിരിക്കുന്ന പരീക്‌ഷണങ്ങളുടെ സമയത്തു ഞാന്‍ നിന്നെ സംരക്‌ഷിക്കുകയും ചെയ്യും. എന്തെന്നാല്‍, പരീക്‌ഷകളില്‍ ഉറച്ചുനില്‍ക്കണമെന്നുള്ള എന്റെ വചനം നീ കാത്തു.
ഞാന്‍ വേഗം വരുന്നു. നിന്റെ കിരീടം ആരും കവര്‍ന്നെടുക്കാതിരിക്കാന്‍ നിനക്കുള്ളതു കാത്തുസൂക്‌ഷിക്കുക.
വിജയം വരിക്കുന്നവനെ ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തിലെ ഒരു സ്‌തംഭമാക്കും; അവന്‍ പിന്നെ ഒരിക്കലും പുറത്തുപോവുകയില്ല. അവന്റെ മേല്‍ എന്റെ ദൈവത്തിന്റെ നാമവും ദൈവസന്നിധിയില്‍നിന്നു സ്വര്‍ഗം വിട്ട്‌ ഇറങ്ങിവരുന്ന പുതിയ ജറുസലെമാകുന്ന ദൈവനഗരത്തിന്റെ നാമവും എന്റെ പുതിയനാമവും ഞാന്‍ എഴുതും.
ആത്‌മാവ്‌ സഭകളോടരുളിച്ചെയ്യുന്നതു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
ലവൊദീക്യായിലെ സഭയുടെ ദൂതന്‌ എഴുതുക: വിശ്വസ്‌തനും സത്യവാനുമായ സാക്‌ഷിയും ദൈവത്തിന്റെ സൃഷ്‌ടികര്‍മത്തിന്റെ ആരംഭവുമായിരിക്കുന്ന ആമേന്‍ അരുളിചെയ്യുന്നു:
നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ള വനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
ചൂടോ തണുപ്പോ ഇല്ലാതെ മന്‌ദോഷ്‌ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും.
എന്തെന്നാല്‍, ഞാന്‍ ധന വാനാണ്‌, എനിക്ക്‌ സമ്പത്തുണ്ട്‌, ഒന്നിനും കുറവില്ല, എന്നു നീ പറയുന്നു. എന്നാല്‍, നീ നികൃഷ്‌ടനും ദയനീയനും ദരിദ്രനും അന്‌ധനും നഗ്‌നനും ആണെന്ന്‌ നീ അറിയുന്നില്ല.
ഞാന്‍ നിന്നെ ഉപദേശിക്കുന്നു; നീ ധനികനാകാന്‍ അഗ്‌നിശുദ്‌ധിവരുത്തിയ സ്വര്‍ണം എന്നോടു വാങ്ങുക; നിന്റെ നഗ്‌ന ത മറ്റുള്ളവര്‍ കണ്ട്‌ നീ ലജ്‌ജിക്കാതിരിക്കുവാന്‍ ശുഭ്രവസ്‌ത്രങ്ങള്‍ എന്നോട്‌ വാങ്ങുക. കാഴ്‌ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്‌ജനവും എന്നോടു വാങ്ങുക.
ഞാന്‍ സ്‌നേഹിക്കുന്നവരെ ശാസിക്കുകയും ശിക്‌ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ തീക്‌ഷ്‌ണതയുള്ളവനാകുക. അനുതപിക്കുക. ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു.
ആരെങ്കിലും എന്റെ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്‌ഷിക്കുകയുംചെയ്യും.
ഞാന്‍ വിജയം വരിച്ച്‌ എന്റെ പിതാവിനോടൊത്ത്‌ അവിടുത്തെ സിംഹാസനത്തില്‍ ഇരിക്കുന്നതുപോലെ, വിജയംവരിക്കുന്നവനെ എന്നോടൊത്ത്‌ എന്റെ സിംഹാസനത്തില്‍ ഞാന്‍ ഇരുത്തും.
ആത്‌മാവ്‌ സഭകളോട്‌ അരുളിച്ചെയ്യുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!

15/06/2021

വെളിപാട്‌ 2 : 1-29

എഫേസോസിലുള്ള സഭയുടെ ദൂതന്‌ എഴുതുക: വലത്തുകൈയില്‍ ഏഴു നക്‌ഷത്രങ്ങള്‍ വഹിച്ചുകൊണ്ട്‌ ഏഴു സ്വര്‍ണദീപ പീഠങ്ങള്‍ക്കു മധ്യേ നടക്കുന്നവന്‍ ഇപ്രകാരം പറയുന്നു:
നിന്റെ പ്രവൃത്തികളും പ്രയത്‌നങ്ങളും ക്‌ഷമാപൂര്‍വമായ ഉറച്ചുനില്‍പും, ദുഷ്‌ടരോടുള്ള സഹിഷ്‌ണുതയും ഞാന്‍ മന സ്‌സിലാക്കുന്നു. അപ്പസ്‌തോലന്‍മാരെന്നു നടിക്കുകയും എന്നാല്‍, അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നവരെ പരിശോധിച്ച്‌ അവര്‍ വ്യാജം പറയുന്നവരാണെന്നു നീ കണ്ടുപിടിച്ചു.
തീര്‍ച്ചയായും, ക്‌ഷമാപൂര്‍വം പിടിച്ചു നില്‍ക്കാന്‍തക്ക കഴിവു നിനക്കുണ്ട്‌. എന്റെ നാമത്തെ പ്രതി പീഡകള്‍ സഹിച്ചിട്ടും നീ ക്‌ഷീണിച്ചില്ല.
എങ്കിലും, നിനക്കെതിരേ എനിക്കൊന്നു പറയാനുണ്ട്‌: നിനക്ക്‌ ആദ്യമുണ്ടായിരുന്ന സ്‌നേഹം നീ കൈവെടിഞ്ഞു.
അതിനാല്‍, നീ ഏതവസ്‌ഥയില്‍ നിന്നാണ്‌ അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച്‌ ആദ്യത്തെ പ്രവര്‍ത്തികള്‍ ചെയ്യുക. അല്ലെങ്കില്‍ ഞാന്‍ നിന്റെ അടുത്തുവരുകയും നിന്റെ ദീപപീഠം അതിന്റെ സ്‌ഥ ലത്തുനിന്നു നീക്കിക്കളയുകയും ചെയ്യും.
എന്നാല്‍, നിനക്ക്‌ ഈ ഗുണമുണ്ട്‌: നിക്കൊളാവോസ്‌ പക്‌ഷക്കാരുടെ ചെയ്‌തികള്‍ നീ വെറുക്കുന്നു. അവ ഞാനും വെറുക്കുന്നു.
ആത്‌മാവ്‌ സഭകളോട്‌ അരുളിചെയ്യുന്നതു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയം വരിക്കുന്നവനുദൈവത്തിന്റെ പറുദീസായിലുള്ള ജീവവൃക്‌ഷത്തില്‍നിന്നു ഞാന്‍ ഭക്‌ഷിക്കാന്‍കൊടുക്കും.
സ്‌മിര്‍ണായിലെ സഭയുടെ ദൂതന്‌ എഴുതുക: ആദിയും അന്തവുമായവന്‍, മരിച്ചവനും എന്നാല്‍, വീണ്ടും ജീവിക്കുന്നവനുമായവന്‍, പറയുന്നു:
നിന്റെ ഞെരുക്കവും ദാരിദ്യ്രവും എനിക്കറിയാം. എങ്കിലും നീ സമ്പന്നനാണ്‌. യഹൂദരെന്ന്‌ അവകാശപ്പെടുകയും, എന്നാല്‍ അങ്ങനെയല്ലാതെ സാത്താന്റെ സിനഗോഗായി വര്‍ത്തിക്കുകയും ചെയ്യുന്നവരുടെ ദോഷാരോപണങ്ങളും ഞാന്‍ അറിയുന്നുണ്ട്‌.
നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്‌. നിങ്ങളില്‍ ചിലരെ പിശാചു തടവിലിടാനിരിക്കുന്നു. അതു നിങ്ങള്‍ പരീക്‌ഷിക്കപ്പെടുന്നതിനാണ്‌; പത്തു ദിവസത്തേക്കു നിങ്ങള്‍ക്കുഞെരുക്കമുണ്ടാകും. മരണംവരെ വിശ്വസ്‌ത നായിരിക്കുക; ജീവന്റെ കീരിടം നിനക്കു ഞാന്‍ നല്‍കും.
ആത്‌മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയംവരിക്കുന്നവന്‍ തീര്‍ച്ചയായും രണ്ടാമത്തെ മരണത്തിന്‌ അധീനനാകയില്ല.
പെര്‍ഗാമോസിലെ സഭയുടെ ദൂതന്‌ എഴുതുക: മൂര്‍ച്ചയേറിയ ഇരുതല വാളുള്ള വന്‍ പറയുന്നു,
നീ എവിടെ വസിക്കുന്നെന്ന്‌ എനിക്കറിയാം-സാത്താന്റെ സിംഹാസനം ഉള്ളിടത്തുതന്നെ. എങ്കിലും, എന്റെ നാമത്തെനീ മുറുകെപ്പിടിക്കുന്നു. സാത്താന്‍ വസിക്കുന്ന നിങ്ങളുടെ സമൂഹത്തില്‍വച്ച്‌ എന്റെ വിശ്വസ്‌തസാക്‌ഷിയായ അന്തിപ്പാസ്‌ വധിക്കപ്പെട്ട നാളുകളില്‍പ്പോലും എന്നിലുള്ള വിശ്വാസം നീ കൈവെടിഞ്ഞില്ല.
എങ്കിലും, നിനക്കെതിരായി ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്‌: വിഗ്രഹങ്ങള്‍ക്ക്‌ അര്‍പ്പിച്ചവ ഭക്‌ഷിക്കാനും വ്യഭിചാരംചെയ്യാനും ഇസ്രായേല്‍ മക്കള്‍ക്കു ദുഷ്‌പ്രേരണ നല്‍ കാന്‍ ബാലാക്കിനെ പഠിപ്പി ച്ചബാലാമിന്റെ ഉപദേശങ്ങള്‍ മുറുകെപിടിക്കുന്നവര്‍ അവിടെയുണ്ട്‌.
അതുപോലെ തന്നെ, നിക്കൊളാവോസ്‌ പക്‌ഷക്കാരുടെ പ്രബോധനങ്ങളെ മുറുകെപ്പിടിക്കുന്നവരും അവിടെയുണ്ട്‌.
അതുകൊണ്ട്‌ അനുതപിക്കുക; അല്ലെങ്കില്‍, നിന്റെ അടുത്തേക്കു ഞാന്‍ ഉടനെ വന്ന്‌ എന്റെ വായിലെ വാള്‍കൊണ്ട്‌ അവരോടു പോരാടും.
ആത്‌മാവ്‌ സഭകളോടു പറയുന്നതെന്തെന്നു ചെവിയുളളവന്‍ കേള്‍ക്കട്ടെ. വിജയം വരിക്കുന്നവനു ഞാന്‍ നിഗൂഢ മന്ന നല്‍കും. അവനു ഞാന്‍ ഒരു വെള്ളക്കല്ലുംകൊടുക്കും: അതില്‍ ഒരു പുതിയ നാമം കൊത്തിയിരിക്കും. അതെന്തെന്നു സ്വീക രിക്കുന്നവനൊഴികെ മറ്റാരും അറിയുകയില്ല.
തിയത്തീറായിലെ സഭയുടെ ദൂതന്‌ എഴുതുക: അഗ്‌നിനാളം പോലെ മിഴികളും പിച്ചളപോലെ പാദങ്ങളുമുള്ള ദൈവസുതന്‍ അരുളിചെയ്യുന്നു:
നിന്റെ പ്രവൃത്തികളും സ്‌നേഹവും വിശ്വാസവും ശുശ്രൂഷയും ദീര്‍ഘമായ സഹനവും ഞാന്‍ അറിയുന്നു. നിന്റെ അവസാനപ്രവര്‍ത്തനങ്ങള്‍ ആദ്യത്തേതിനെക്കാള്‍ മെച്ചപ്പെട്ടവയാണ്‌.
എങ്കിലും നിനക്കെതിരായി എനിക്കൊന്നു പറയാനുണ്ട്‌: പ്രവാചികയെന്ന്‌ അവകാശപ്പെടുകയും, വ്യഭിചാരം ചെയ്യാനും വിഗ്രഹങ്ങള്‍ക്ക്‌ അര്‍പ്പിച്ചവ ഭക്‌ഷിക്കാനും എന്റെ ദാസരെ പഠിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്ന ജസെബല്‍ എന്ന സ്‌ത്രീയോടു നീ സഹിഷ്‌ണുത കാണിക്കുന്നു.
അനുതപിക്കാന്‍ ഞാന്‍ അവള്‍ക്കവസരം നല്‍കി. എന്നാല്‍, അവള്‍ തന്റെ വ്യഭിചാരത്തെക്കുറിച്ച്‌ അനുതപിക്കാന്‍ കൂട്ടാക്കുന്നില്ല.
ഇതാ, ഞാന്‍ അവളെ രോഗശയ്യയില്‍ തള്ളിയിടുന്നു. അവളുമായുള്ള വേഴ്‌ചയെപ്പറ്റി അനുതപിക്കുന്നില്ലെങ്കില്‍ അവളോടുകൂടെ വ്യഭിചാരം ചെയ്യുന്നവരെയും വലിയ ഞെരുക്കത്തിലേക്കു ഞാന്‍ എറിയും.
അവളുടെ മക്കളെയാകട്ടെ മരണത്താല്‍ ഞാന്‍ ശിക്‌ഷിക്കും. ഹൃദയങ്ങളും മനസ്‌സുകളും പരിശോധിക്കുന്നവനാണ്‌ ഞാന്‍ എന്നു സകല സഭകളും അപ്പോള്‍ ഗ്രഹിക്കും. നിങ്ങള്‍ക്കോരോരുത്തര്‍ക്കും പ്രവൃത്തികള്‍ക്കനുസൃതം ഞാന്‍ പ്രതിഫലം നല്‍കും.
സാത്താന്റെ രഹസ്യങ്ങള്‍ എന്നു വിളിക്കപ്പെടുന്ന ഈ പ്രബോധനം അറിയാത്തവരും സ്വീകരിക്കാത്തവരുമായി തിയത്തീറായില്‍ ബാക്കിയുള്ള നിങ്ങളോടു ഞാന്‍ പറയുന്നു: നിങ്ങളുടെ മേല്‍ വേറെ ഭാരം ഞാന്‍ ചുമത്തുന്നില്ല.
എന്നാല്‍, നിങ്ങള്‍ക്കു ലഭിച്ചതിനെ ഞാന്‍ വരുവോളം മുറുകെപ്പിടിക്കുവിന്‍.
വിജയംവരിക്കുന്നവനും അവസാനംവരെ എന്റെ പ്രവൃത്തികള്‍ ചെയ്യുന്നവനും ജനപദങ്ങളുടെമേല്‍ ഞാന്‍ അധികാരം നല്‍കും.
ഇരുമ്പുദണ്‍ഡുകൊണ്ട്‌ അവന്‍ അവരെ മേയിക്കും; മണ്‍പാത്രങ്ങള്‍ പോലെ അവരെ തകര്‍ക്കും;
ഞാന്‍ എന്റെ പിതാവില്‍നിന്ന്‌ അധികാരം സ്വീകരിച്ചതുപോലെ തന്നെ. പുലര്‍കാലനക്‌ഷത്രം ഞാന്‍ അവനു നല്‍കും.
ആത്‌മാവ്‌ സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

13/06/2021

#വെളിപാട്‌_1_1_20

ആസന്നഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെ തന്റെ ദാസന്‍മാര്‍ക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി ദൈവം യേശുക്രിസ്‌തുവിനു നല്‍കിയ വെളിപാട്‌.
അവന്‍ തന്റെ ദൂതനെ അയച്ചു ദാസനായ യോഹന്നാന്‌ ഇതു വെളിപ്പെടുത്തി. അവന്‍ ദൈവവചനത്തിനും യേശുക്രിസ്‌തുവിന്റെ വെളിപാടിനും താന്‍ കണ്ട സകലത്തിനും സാക്‌ഷ്യം നല്‍കി.
ഈ പ്രവചനത്തിലെ വാക്കുകള്‍ വായിക്കുന്നവരും കേള്‍ക്കുന്നവരും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതര്‍. എന്തെന്നാല്‍, സമയം അടുത്തിരിക്കുന്നു.
യോഹന്നാന്‍ ഏഷ്യയിലുള്ള ഏഴു സഭകള്‍ക്ക്‌ എഴുതുന്നത്‌: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായവനില്‍നിന്നും, അവന്റെ സിംഹാസനസന്നിധിയിലെ സപ്‌താത്‌മാക്കളില്‍നിന്നും,
വിശ്വസ്‌തസാക്‌ഷിയും മൃതരില്‍നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്‍മാരുടെ അ ധിപതിയുമായ യേശുക്രിസ്‌തുവില്‍നിന്നും, നിങ്ങള്‍ക്കു കൃപയും സമാധാനവും.
നമ്മെസ്‌നേഹിക്കുകയും സ്വന്തം രക്‌തത്താല്‍ നമ്മെപാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്‌ത വനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍.
ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേല്‍പിച്ചവരും അവനെ പ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍.
ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്‌.
നിങ്ങളുടെ സഹോദരനും, പീഡകളിലും രാജ്യത്തിലും ക്‌ഷമാപൂര്‍വമായ സഹനത്തിലും യേശുവില്‍ നിങ്ങളോടൊപ്പം പങ്കുചേര്‍ന്നവനുമായ യോഹന്നാനായ ഞാന്‍ ദൈവവചനത്തെയും യേശുവിനെക്കുറിച്ചു നല്‍കിയ സാക്‌ഷ്യത്തെയും പ്രതി, പാത്‌മോസ്‌ എന്ന ദ്വീപിലായിരുന്നു.
കര്‍ത്താവിന്റെ ദിനത്തില്‍ ഞാന്‍ ആത്‌മാവില്‍ ലയിച്ചിരിക്കേ,
കാഹളത്തിന്റേ തുപോലുള്ള ഒരു വലിയ സ്വരം എന്റെ പിറകില്‍നിന്നുകേട്ടു: നീ കാണുന്നത്‌ ഒരു ഗ്രന്‌ഥത്തില്‍ എഴുതി എഫേസോസ്‌, സ്‌മിര്‍ണാ, പെര്‍ഗാമോസ്‌, തിയത്തീറ, സാര്‍ദീസ്‌, ഫിലദെല്‍ഫിയാ, ലവൊദീക്യ എന്നീ ഏഴു സ്‌ഥലങ്ങളിലെ സഭകള്‍ക്കും അയച്ചുകൊടുക്കുക.
എന്നോടു സംസാരി ച്ചസ്വരം ശ്രദ്‌ധിക്കാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ സ്വര്‍ണ നിര്‍മിതമായ ഏഴു ദീപപീഠങ്ങള്‍ ഞാന്‍ കണ്ടു.
ദീപപീഠങ്ങളുടെ മധ്യേ മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍ ! അവനു പാദം വരെ നീണ്ടുകിടക്കുന്ന മേലങ്കി; മാറോടടുത്തു സ്വര്‍ണംകൊണ്ടുള്ള ഇടക്കച്ച.
അവന്റെ ശിരസ്‌സും മുടിയുമാകട്ടെ വെണ്‍മഞ്ഞുപോലെയും വെണ്‍കമ്പിളിപോലെയും ധവളം; നയനങ്ങള്‍ തീജ്‌ജ്വാലപോലെ;
പാദങ്ങള്‍ ചൂളയില്‍ ഉരുകിയ പിച്ചളപോലെ; സ്വരംപെരുവെള്ളത്തിന്റേ തുപോലെയും.
അവന്റെ വലത്തുകൈയില്‍ ഏഴു നക്‌ഷത്രങ്ങള്‍; വായില്‍നിന്നു പുറത്തേക്കു വരുന്ന മൂര്‍ച്ചയുള്ള ഇരുവായ്‌ത്തലവാള്‍; വദനം പൂര്‍ണശക്‌തിയോടെ പ്രകാശിക്കുന്ന സൂര്യനെപ്പോലെ.
അവനെ കണ്ടപ്പോള്‍ ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്റെ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ്‌ ആദിയും അന്തവും,
ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു; മര ണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്‌.
അതുകൊണ്ട്‌, ഇപ്പോള്‍ ഉള്ളവയും ഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയുമായി നീ ദര്‍ശനത്തില്‍ കാണുന്ന സകലതും രേഖപ്പെടുത്തുക.
എന്റെ വലത്തുകൈയില്‍ നീ കാണുന്ന ഏഴു നക്‌ഷത്രങ്ങളുടെയും ഏഴു സ്വര്‍ണദീപപീഠങ്ങളുടെയും രഹസ്യം ഇതാണ്‌: ഏഴു നക്‌ഷത്രങ്ങള്‍ ഏഴു സഭകളുടെ ദൂതന്‍മാരുടെയും, ഏഴു ദീപപീഠങ്ങള്‍ ഏഴു സഭകളുടെയും പ്രാതിനിധ്യം വഹിക്കുന്നു.

30/12/2020

#ദാനിയേൽ_2_1_49

നബുക്കദ്‌നേസറിന്റെ രണ്ടാം ഭരണവര്‍ഷം രാജാവിനു ചില സ്വപ്‌നങ്ങളുണ്ടായി. തന്‍മൂലം അവന്റെ മനസ്‌സ്‌ കലങ്ങി, ഉറക്കം നഷ്‌ടപ്പെട്ടു.
സ്വപ്‌നം വ്യാഖ്യാനിക്കാന്‍മന്ത്രവാദികളെയും ആഭിചാരകന്‍മാരെയും ക്‌ഷുദ്രപ്രയോഗക്കാരെയും കല്‍ദായരെയും വരുത്താന്‍ രാജാവ്‌ കല്‍പിച്ചു. അവരെല്ലാവരും രാജസന്നിധിയില്‍ വന്നു.
രാജാവ്‌ അവരോടു പറഞ്ഞു: എനിക്ക്‌ ഒരു സ്വപ്‌ന മുണ്ടായി; അതിന്റെ അര്‍ഥം അറിയാന്‍ എനിക്ക്‌ ഉത്‌കണ്‌ഠയുണ്ട്‌.
കല്‍ദായര്‍ രാജാവിനോടു പറഞ്ഞു: രാജാവ്‌ നീണാള്‍ വാഴട്ടെ! സ്വപ്‌നം എന്തെന്ന്‌ ഈ ദാസരോടു പറഞ്ഞാലും. ഞങ്ങള്‍ വ്യാഖ്യാനിക്കാം.
രാജാവ്‌ കല്‍ദായരോടു പറഞ്ഞു: എന്റെ വാക്കിനു മാറ്റമില്ല. സ്വപ്‌നവും അതിന്റെ വ്യാഖ്യാനവും പറയുന്നില്ലെങ്കില്‍ നിങ്ങളെ കഷണം കഷണമായി അരിയുകയും നിങ്ങളു ടെ ഭവനങ്ങള്‍ നശിപ്പിക്കുകയും ചെയ്യും.
എന്നാല്‍, സ്വപ്‌നവും അതിന്റെ വ്യാഖ്യാനവും നല്‍കിയാല്‍ വിശേഷസമ്മാനങ്ങളും പ്രതിഫലവും വലിയ ബഹുമതിയും നിങ്ങള്‍ക്കു ലഭിക്കും. അതുകൊണ്ട്‌, സ്വപ്‌നവും അതിന്റെ അര്‍ഥവും പറയുവിന്‍.
അവര്‍ വീണ്ടും പറഞ്ഞു: സ്വപ്‌നം എന്തെന്ന്‌ ഈ ദാസരോടു പറയുക; ഞങ്ങള്‍ വ്യാഖ്യാനിക്കാം.
രാജാവു പറഞ്ഞു: നിങ്ങള്‍ കൂടുതല്‍ സമയം ലഭിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ എനിക്കറിയാം. എന്റെ വാക്കിന്‌ ഇളക്കമില്ലെന്നു നിങ്ങള്‍ക്കറിയാം.
സ്വപ്‌നം എന്തെന്നു പറയുന്നില്ലെങ്കില്‍ നിങ്ങളുടെ വിധി ഒന്നുമാത്രമാണെന്നു നിങ്ങള്‍ക്കറിയാം. അതിനാല്‍ ഈ സ്‌ഥിതിക്കു മാറ്റം വരുന്നതുവരെ എന്റെ മുന്‍പില്‍ വ്യാജവും ദുഷിച്ചവാക്കുകളും പറയാന്‍ നിങ്ങള്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്‌. സ്വപ്‌നം എന്തെന്നു പറയുക; അപ്പോള്‍ അതു വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ എന്ന്‌ എനിക്കറിയാം.
കല്‍ദായര്‍ രാജാവിനോടു പറഞ്ഞു: രാജഹിതം നിറവേറ്റാന്‍ കഴിയുന്ന ഒരുവനും ഭൂമുഖത്തില്ല. ശ്രേഷ്‌ഠനും ശക്‌തനുമായ ഒരു രാജാവും ഇത്തരം ഒരു കാര്യം ഒരു മാന്ത്രികനോടോ ആഭിചാരകനോടോ കല്‍ദായനോടോ ആവശ്യപ്പെട്ടിട്ടില്ല.
രാജാവ്‌ ആവശ്യപ്പെടുന്ന കാര്യം ദുഷ്‌കരമാണ്‌. അതു വ്യക്‌തമാക്കിത്തരാന്‍ ദേവന്‍മാര്‍ക്കല്ലാതെ ആര്‍ക്കും സാധിക്കയില്ല. അവരാകട്ടെ, മനുഷ്യരുടെയിടയില്‍ ഇല്ലതാനും.
ഇതുകേട്ട്‌ രാജാവ്‌ അത്യന്തം കോപാക്രാന്തനായി, ബാബിലോണിലെ ജ്‌ഞാനികളെയെല്ലാം നശിപ്പിക്കാന്‍ കല്‍പിച്ചു.
ജ്‌ഞാനികളെയെല്ലാം വധിക്കണമെന്ന കല്‍പന പുറപ്പെട്ടു. അതിനാല്‍ ദാനിയേലിനെയും കൂട്ടുകാരെയും കൊല്ലേണ്ടതിന്‌ അവര്‍ അന്വേഷിച്ചു.
ബാബിലോണിലെ ജ്‌ഞാനികളെയെല്ലാം വധിക്കാന്‍ പുറപ്പെട്ട രാജസേനാനിയായ അരിയോക്കിനോട്‌ ദാനിയേല്‍ ബുദ്‌ധിപൂര്‍വമായും വിവേകത്തോടുകൂടെയും ചോദിച്ചു:
എന്തുകൊണ്ടാണ്‌ രാജകല്‍പന ഇത്ര ക്രൂരമായിരിക്കുന്നത്‌? അരിയോക്ക്‌ ദാനിയേലിനെ കാര്യം ധരിപ്പിച്ചു.
ദാനിയേല്‍ രാജസന്നിധിയിലെത്തി, സ്വപ്‌നം വ്യാഖ്യാനിക്കാന്‍ തനിക്ക്‌ സമയം അനുവദിക്കണമെന്ന്‌ അപേക്‌ഷിച്ചു.
പിന്നീട്‌ ദാനിയേല്‍ വാസ സ്‌ഥലത്തുചെന്ന്‌ തന്റെ സ്‌നേഹിതരായ ഹനനിയായെയും മിഷായേലിനെയും അസ റിയായെയും കാര്യം അറിയിച്ചു.
ബാബിലോണിലെ മറ്റു ജ്‌ഞാനികളോടൊപ്പം താനും കൂട്ടുകാരും നശിക്കാതിരിക്കേണ്ടതിന്‌, ഈ രഹസ്യത്തെപ്പറ്റി സ്വര്‍ഗസ്‌ഥനായ ദൈവത്തിന്റെ കരുണയാചിക്കണമെന്ന്‌ ദാനിയേല്‍ അവരോട്‌ ആവശ്യപ്പെട്ടു.
രാത്രിയില്‍ ഒരു ദര്‍ശനത്തില്‍ ദാനിയേലിന്‌ രഹ സ്യം വെളിപ്പെട്ടു. അപ്പോള്‍ അവന്‍ സ്വര്‍ഗ സ്‌ഥനായ ദൈവത്തെ സ്‌തുതിച്ചു.
അവന്‍ പറഞ്ഞു: ദൈവത്തിന്റെ നാമം എന്നെന്നും വാഴ്‌ത്തപ്പെടട്ടെ! ജ്‌ഞാനവും ശക്‌തിയും അവിടുത്തേതാണ്‌.
സമയങ്ങളുടെയും കാലങ്ങളുടെയും മാറ്റം അവിടുന്ന്‌ നിശ്‌ചയിക്കുന്നു, രാജാക്കന്‍മാരെ നീക്കുന്നതും വീണ്ടും പ്രതിഷ്‌ഠിക്കുന്നതും അവിടുന്നാണല്ലോ. ജ്‌ഞാനിക്ക്‌ ജ്‌ഞാനവും അറിവുള്ളവന്‌ അറിവും പ്രദാനം ചെയ്യുന്നത്‌ അവിടുന്നാണ്‌.
അഗാധവും അജ്‌ഞേയവുമായ കാര്യങ്ങള്‍ അവിടുന്ന്‌ വെളിപ്പെടുത്തുന്നു;അന്‌ധകാരത്തില്‍ മറഞ്ഞിരിക്കുന്നത്‌ എന്താണെന്ന്‌ അവിടുന്ന്‌ അറിയുന്നു; പ്രകാശം അവിടുത്തോടൊപ്പം വസിക്കുന്നു.
എന്റെ പിതാക്കന്‍മാരുടെ ദൈവമേ, ഞാന്‍ അങ്ങേക്കു നന്‌ദി പറയുന്നു; അങ്ങയെ സ്‌തുതിക്കുന്നു. അങ്ങ്‌ എനിക്ക്‌ ജ്‌ഞാനവും ശക്‌തിയും നല്‍കി; ഞങ്ങള്‍ അപേക്‌ഷിച്ചത്‌ അവിടുന്ന്‌ എന്നെ അറിയിച്ചു. രജാവിന്റെ സ്വപ്‌നം അങ്ങ്‌ ഞങ്ങള്‍ക്കു വെളിപ്പെടുത്തി.
ബാബിലോണിലെ ജ്‌ഞാനികളെ നശിപ്പിക്കാന്‍ രാജാവ്‌ നിയമിച്ചിരുന്ന അരിയോക്കിനെ സമീപിച്ച്‌ ദാനിയേല്‍ പറഞ്ഞു: ബാബിലോണിലെ ജ്‌ഞാനികളെ നശിപ്പിക്ക രുത്‌; എന്നെ രാജസന്നിധിയില്‍ കൊണ്ടുപോവുക; ഞാന്‍ രാജാവിന്റെ സ്വപ്‌നം വ്യാഖ്യാനിക്കാം.
അരിയോക്ക്‌ ഉടന്‍ തന്നെ ദാനിയേലിനെ രാജസന്നിധിയില്‍ കൊണ്ടു ചെന്നു പറഞ്ഞു: രാജാവിന്റെ സ്വപ്‌നം വ്യാഖ്യാനിക്കാന്‍ കഴിവുള്ള ഒരുവനെ യൂദായില്‍ നിന്നുള്ള പ്രവാസികളുടെയിടയില്‍ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.
ബല്‍ത്തെഷാസര്‍ എന്നു പേരുള്ള ദാനിയേലിനോടു രാജാവു ചോദിച്ചു: ഞാന്‍ കണ്ട സ്വപ്‌നവും അതിന്റെ വ്യാഖ്യാനവും വെളിപ്പെടുത്താന്‍ നിനക്കു കഴിയുമോ?
ദാനിയേല്‍ പറഞ്ഞു: ഒരു ജ്‌ഞാനിക്കും ആഭിചാരകനും മാന്ത്രികനും ജ്യോത്‌സ്യനും രാജാവ്‌ ആവശ്യപ്പെട്ട രഹസ്യം വെളിപ്പെടുത്താനാവില്ല.
എന്നാല്‍, രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വര്‍ഗത്തിലുണ്ട്‌; അവിടുന്ന്‌ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ നബുക്കദ്‌നേസര്‍രാജാവിനു വെളിപ്പെടുത്തിയിരിക്കുന്നു. നിന്റെ സ്വപ്‌നവും, കിടക്കയില്‍ വച്ചുണ്ടായ ദര്‍ശനങ്ങളും ഇവയാണ്‌.
രാജാവേ, ഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെപ്പറ്റി ചില ചിന്തകള്‍, കിടക്കയിലായിരിക്കുമ്പോള്‍ നിനക്ക്‌ ഉണ്ടായി, രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവന്‍ വരാനിരിക്കുന്ന കാര്യങ്ങള്‍ നിന്നെ അറിയിച്ചിരിക്കുന്നു.
ഈ രഹസ്യം എനിക്കു വെളിപ്പെടുത്തിയത്‌ ജീവിച്ചിരിക്കുന്ന മറ്റാരെയുംകാള്‍ കൂടുതലായ ജ്‌ഞാനം എനിക്കുള്ളതുകൊണ്ടല്ല; പ്രത്യുത, രാജാവ്‌ വ്യാഖ്യാനം അറിയേണ്ടതിനും മനസ്‌സിലുള്ള വിചാരങ്ങള്‍ ഗ്രഹിക്കേണ്ടതിനും ആണ്‌.
രാജാവേ, നീ വലിയ ഒരു പ്രതിമ കണ്ടു. തിളങ്ങുന്ന ആ വലിയ പ്രതിമ നിന്റെ മുന്‍പില്‍ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.
ആ പ്രതിമയുടെ ശിരസ്‌സ്‌ തങ്കംകൊണ്ടും, മാറിടവും കരങ്ങളും വെള്ളികൊണ്ടും, വയറും തുടകളും ഓടുകൊണ്ടും,
കാലുകള്‍ ഇരുമ്പുകൊണ്ടും ആയിരുന്നു; പാദങ്ങള്‍ ഇരുമ്പും കളിമണ്ണും ചേര്‍ന്നതും.
നീ നോക്കിക്കൊണ്ടിരിക്കേ, ഒരു കല്ല്‌ ആരും തൊടാതെ അടര്‍ന്നു വന്നു ബിംബത്തിന്റെ ഇരുമ്പും കളിമണ്ണും ചേര്‍ന്ന പാദങ്ങളില്‍ പതിച്ച്‌, അതിനെ ഛിന്നഭിന്നമാക്കി.
ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും സ്വര്‍ണവുമെല്ലാം ഒന്നുപോലെ പൊടിഞ്ഞ്‌ വേനല്‍ക്കാലത്തു മെതിക്കളത്തിലെ പതിരുപോലെയായി; അവയുടെ ഒരു തരിപോലും കാണാനില്ലാത്തവിധം കാറ്റ്‌ അവയെ പറത്തിക്കൊണ്ടുപോയി. പ്രതിമ തകര്‍ത്ത കല്ലാകട്ടെ, ഒരു മഹാപര്‍വതമായിത്തീര്‍ന്ന്‌ ഭൂമി മുഴുവന്‍ നിറഞ്ഞു.
ഇതായിരുന്നു സ്വപ്‌നം. ഞങ്ങള്‍ ഇതിന്റെ വ്യാഖ്യാനവും നിന്നോടു പറയാം.
രാജാവേ, രാജാധിരാജനായ നിനക്ക്‌, സ്വര്‍ഗസ്‌ഥനായ ദൈവം അധികാരവും ശക്‌തിയും മഹത്വവും നല്‍കി,
എല്ലായിടത്തുമുള്ള മനുഷ്യമക്കളെയും വന്യമൃഗങ്ങളെയും ആകാശപ്പറവകളെയും അടക്കിഭരിക്കാന്‍ ദൈവം നിന്നെ ഏല്‍പിച്ചു! സ്വര്‍ണംകൊണ്ടുള്ള തല നീതന്നെ.
നിനക്കുശേഷം നിന്റേ തിനേക്കാള്‍ പ്രതാപം കുറഞ്ഞഒരു സാമ്രാജ്യം ഉണ്ടാകും; മൂന്നാമതാകട്ടെ, ഭൂമി മുഴുവന്‍ അടക്കി ഭരിക്കുന്ന ഓടുകൊണ്ടുള്ള സാമ്രാജ്യവും.
നാലാമത്‌ ഇരുമ്പുപോലെ ശക്‌തിയുള്ള രാജ്യമാണ്‌; ഇരുമ്പ്‌ എല്ലാ വസ്‌തുക്കളെയും തകര്‍ത്തു തരിപ്പണമാക്കുന്നു; ഞെരിച്ചുതകര്‍ക്കുന്ന ഇരുമ്പുപോലെ അത്‌ എല്ലാറ്റിനെയും തകര്‍ത്തുഞെരിക്കും.
നീ കണ്ട പാദങ്ങളും വിരലുകളും ഭാഗികമായി കുശവന്റെ കളിമണ്ണും ഭാഗികമായി ഇരുമ്പും കൊണ്ടായിരുന്നതുപോലെ, അതൊരു വിഭക്‌തരാജ്യമായിരിക്കും; എന്നാല്‍, ഉടഞ്ഞുപോകുന്ന കളിമണ്ണിനോട്‌ ഇരുമ്പ്‌ ചേര്‍ക്കപ്പെട്ടിരുന്നതായി നീ ദര്‍ശിച്ചതുപോലെ, ഇരുമ്പിന്റെ ഉറപ്പ്‌ അതിനും ഭാഗികമായി ഉണ്ടായിരിക്കും.
വിരലുകള്‍ ഭാഗികമായി ഇരുമ്പും കളിമണ്ണും ആയിരുന്നതുപോലെ, രാജ്യവും, ഭാഗികമായി ശക്‌തവും ഭാഗികമായി ദുര്‍ബലവും ആയിരിക്കും.
ഉറപ്പില്ലാത്ത കളിമണ്ണിനോട്‌ ഇരുമ്പ്‌ ചേര്‍ക്കപ്പെട്ടതായി നീ കണ്ടതുപോലെ, അവര്‍ വിവാഹത്തില്‍ പരസ്‌പരം ഇടകലരും; പക്‌ഷേ, ഇരുമ്പ്‌ കളിമണ്ണുമായി കലരാത്തതുപോലെ അവരും തമ്മില്‍ ചേരുകയില്ല.
ആ രാജാക്കന്‍മാരുടെ നാളുകളില്‍, ഒരിക്കലും നശിപ്പിക്കപ്പെടാത്തതും പരമാധികാരം മറ്റൊരു ജനതയ്‌ക്കും വിട്ടുകൊടുക്കാത്തതുമായ ഒരു രാജ്യം സ്വര്‍ഗസ്‌ഥനായ ദൈവം പടുത്തുയര്‍ത്തും. മേല്‍പറഞ്ഞരാജ്യങ്ങളെ എല്ലാം തകര്‍ത്ത്‌, ഇല്ലാതാക്കി, അത്‌ എന്നേക്കും നിലനില്‍ക്കും.
മലമുകളില്‍ നിന്ന്‌ ആരും തൊടാതെ കല്ല്‌ അടര്‍ന്നുവരുന്നതും ഇരുമ്പും ഓടും കളിമണ്ണും വെള്ളിയും സ്വര്‍ണവും ഇടിച്ചുപൊടിയാക്കുന്നതും നീ ദര്‍ശിച്ചതുപോലെതന്നെ. ഉന്നതനായ ദൈവമാണ്‌ ഭാവികാര്യങ്ങള്‍ നിനക്കു വെളിപ്പെടുത്തിയിരിക്കുന്നത്‌. സ്വപ്‌നം തീര്‍ച്ചയായും ഇതുതന്നെ. വ്യാഖ്യാനത്തിനും മാറ്റമില്ല.
അപ്പോള്‍ നബുക്കദ്‌നേസര്‍രാജാവ്‌ സാഷ്‌ടാംഗം വീണ്‌ ദാനിയേലിനെ വന്‌ദിച്ചു; കാഴ്‌ചയും ധൂപവും അവനുവേണ്ടി അര്‍പ്പിക്കാന്‍ കല്‍പിക്കുകയും ചെയ്‌തു.
രാജാവ്‌ ദാനിയേലിനോടു പറഞ്ഞു: നിന്റെ ദൈവം സത്യമായും ദേവന്‍മാരുടെ ദൈവവും, രാജാക്കന്‍മാരുടെ കര്‍ത്താവും രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവനുമാണ്‌. എന്തെന്നാല്‍, ഈ രഹസ്യം വെളിപ്പെടുത്താന്‍ നിനക്കു കഴിഞ്ഞിരിക്കുന്നു.
രാജാവ്‌ ഉന്നത ബഹുമതികളും വിലപ്പെട്ട സമ്മാനങ്ങളും ദാനിയേലിനു കൊടുത്തു. അവനെ ബാബിലോണ്‍ പ്രവിശ്യയുടെ ഭരണകര്‍ത്താവും, ബാബിലോണിലെ എല്ലാ ജ്‌ഞാനികളുടെയും തലവനും ആയി നിയമിക്കുകയും ചെയ്‌തു.
ഷദ്രാക്ക്‌, മെഷാക്‌, അബെദ്‌നെഗോ എന്നിവരെ ദാനിയേലിന്റെ അപേക്‌ഷയനുസരിച്ച്‌, അവന്‍ ബാബിലോണ്‍ പ്രവിശ്യയുടെ ചുമ തല ഏല്‍പിച്ചു. ദാനിയേല്‍ രാജകൊട്ടാരത്തില്‍ വസിച്ചു.

15/11/2020

🌹🌹ദാനിയേല്‍🌹🌹 1 : 1-21

യൂദാരാജാവായയഹോയാക്കിമിന്‍െറ മൂന്നാം ഭരണവര്‍ഷം ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ജറുസലെമിനെതിരേ വന്ന്‌ അതിനെ ആക്രമിച്ചു.
കര്‍ത്താവ്‌ യൂദാരാജാവായയഹോയാക്കിമിനെ അവന്‌ ഏല്‍പിച്ചുകൊടുത്തു; ദേവാലയത്തിലെ പാത്രങ്ങളില്‍ ചിലതും അവിടുന്ന്‌ അവനു നല്‍കി. നബുക്കദ്‌നേസര്‍ അവനെ പാത്രങ്ങളോടൊപ്പം ഷീനാര്‍ദേശത്ത്‌ തന്‍െറ ദേവന്‍െറ ക്‌ഷേത്രത്തിലേക്കു കൊണ്ടുപോന്നു; പാത്രങ്ങള്‍ ദേവന്‍െറ ഭണ്‍ഡാരത്തില്‍ സൂക്‌ഷിച്ചു.
ഷണ്‍ഡന്‍മാരുടെ നായകനായ അഷ്‌പേനാസിനോടു രാജാവ്‌ കല്‍പിച്ചു: രാജകുലത്തിലും പ്രഭുവര്‍ഗത്തിലും ജനി ച്ചകുറെ ഇസ്രായേല്‍ക്കാരെ കൊണ്ടുവരുക.
അവര്‍ കുറ്റമറ്റവരും സുമുഖരും വൈദഗ്‌ധ്യമുള്ളവരും വിജ്‌ഞാനമാര്‍ജിച്ചവരും ഗ്രഹണശക്‌തിയുള്ളവരും കൊട്ടാരത്തില്‍ സേവനം ചെയ്യാന്‍ കഴിവുള്ളവരും ആയയുവാക്കളായിരിക്കണം. കല്‍ദായഭാഷയും ലിപിയും അവരെ പഠിപ്പിക്കണം.
വിഭവ സമൃദ്‌ധമായരാജകീയഭക്‌ഷണത്തിന്‍െറയും രാജാവ്‌ കുടിച്ചിരുന്ന വീഞ്ഞിന്‍െറയും ഓഹരി ദിവസേന അവര്‍ക്കു കൊടുക്കുന്നതിനും രാജാവ്‌ നിര്‍ദേശിച്ചു. അപ്രകാരം മൂന്നുവര്‍ഷത്തെ പരിശീലനത്തിനുശേഷം അവര്‍ രാജസേവനത്തില്‍ പ്രവേശിക്കേണ്ടിയിരുന്നു.
ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തില്‍ യൂദാഗോത്രത്തില്‍പ്പെട്ട ദാനിയേല്‍, ഹനനിയാ, മിഷായേല്‍, അസറിയാ എന്നിവര്‍ ഉണ്ടായിരുന്നു.
കൊട്ടാരഷണ്‍ഡന്‍മാരുടെ നായകന്‍ അവര്‍ക്കു പേരുകള്‍ നല്‍കി: ദാനിയേലിനെ ബല്‍ത്തെഷാസര്‍ എന്നും ഹനനിയായെ ഷദ്രാക്‌ എന്നും മിഷായേലിനെ മെഷാക്ക്‌ എന്നും അസറിയായെ അബെദ്‌നെഗോ എന്നും വിളിച്ചു.
എന്നാല്‍, രാജാവിന്‍െറ വിഭവസമൃദ്‌ധമായ ഭക്‌ഷണംകൊണ്ടോ അവന്‍ കുടിച്ചിരുന്ന വീഞ്ഞുകൊണ്ടോ മലിനനാവുകയില്ലെന്നു ദാനിയേല്‍ നിശ്‌ചയിച്ചു. അതിനാല്‍, മലിനനാകാതിരിക്കാന്‍ തന്നെ അനുവദിക്കണമെന്ന്‌ അവന്‍ ഷണ്‍ഡന്‍മാരുടെ നായകനോട്‌ അഭ്യര്‍ഥിച്ചു.
ദാനിയേലിനോട്‌ അവനു പ്രീതിയും അനുകമ്പയും തോന്നാന്‍ ദൈവം ഇടയാക്കി.
അവന്‍ ദാനിയേലിനോടു പറഞ്ഞു: നിന്‍െറ പ്രായത്തിലുള്ള മറ്റുയുവാക്കന്‍മാരെക്കാള്‍ നീ ക്‌ഷീണിച്ചിരിക്കുന്നതായി, നിനക്കു ഭക്‌ഷണപാനീയങ്ങള്‍ തരാന്‍ നിയോഗി ച്ചഎന്‍െറ രാജാവ്‌ കണ്ടേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു. അങ്ങനെയായാല്‍ രാജസമക്‌ഷം എന്‍െറ ജീവന്‍ നീ അപകടത്തിലാക്കും.
തനിക്കും ഹനനിയായ്‌ക്കും മിഷായേലിനും അസറിയായ്‌ക്കുംവേണ്ടി പ്രധാന ഷണ്‍ഡന്‍ നിയമിച്ചിരുന്ന വിചാരിപ്പുകാരനോട്‌ ദാനിയേല്‍ പറഞ്ഞു:
നിന്‍െറ ഈ ദാസന്‍മാരെ പത്തു ദിവസത്തേക്കു പരീക്‌ഷിച്ചു നോക്കൂ; ഞങ്ങള്‍ക്കു സസ്യഭക്‌ഷണവും ജലവും മാത്രം തരുക.
അതിനുശേഷം, ഞങ്ങളുടെയും രാജകീയഭക്‌ഷണം കഴിക്കുന്നയുവാക്കളുടെയും മുഖം നീ കാണുക. നീ കാണുന്നതനുസരിച്ച്‌ നിന്‍െറ ദാസന്‍മാരോടു വര്‍ത്തിച്ചാലും.
അവരുടെ വാക്കുകേട്ട്‌ അവന്‍ അവരെ പത്തു ദിവസത്തേക്കു പരീക്‌ഷിച്ചു.
പത്തുദിവസങ്ങള്‍ക്കുശേഷം അവര്‍ രാജ കീയ ഭക്‌ഷണം കഴിച്ചിരുന്നയുവാക്കളെക്കാള്‍ ആരോഗ്യമുള്ളവരും കൊഴുത്തവരുമായി കാണപ്പെട്ടു.
അതുകൊണ്ട്‌, വിചാരിപ്പുകാരന്‍ അവരുടെ വിഭവസമൃദ്‌ധമായ ഭക്‌ഷണത്തിനും അവര്‍ കുടിക്കേണ്ടിയിരുന്ന വീഞ്ഞിനും പകരം അവര്‍ക്കു സസ്യഭക്‌ഷണം നല്‍കി.
ദൈവം ഈ നാലുയുവാക്കള്‍ക്ക്‌ എല്ലാ വിദ്യകളിലും വിജ്‌ഞാനത്തിലും അറിവും സാമര്‍ഥ്യവും നല്‍കി. സകലവിധ ദര്‍ശനങ്ങളും സ്വപ്‌നങ്ങളും വ്യാഖ്യാനിക്കാന്‍ ദാനിയേലിനു കഴിഞ്ഞിരുന്നു.
അവരെ തന്‍െറ മുന്‍പില്‍ കൊണ്ടുവരണമെന്നു രാജാവ്‌ കല്‍പിച്ചിരുന്ന ദിവസം വന്നപ്പോള്‍ പ്രധാന ഷണ്‍ഡന്‍ അവരെ നബുക്കദ്‌നേസറിന്‍െറ മുന്‍പില്‍ കൊണ്ടുവന്നു.
രാജാവ്‌ അവരോടു സംസാരിച്ചു. എന്നാല്‍ ദാനിയേല്‍, ഹനനിയാ, മിഷായേല്‍, അസറിയാ എന്നിവര്‍ക്കു തുല്യരായി അവരില്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ രാജസേവകരായിത്തീര്‍ന്നു.
വിജ്‌ഞാനത്തെയും അറിവിനെയും സംബന്‌ധിച്ച്‌ രാജാവ്‌ ചോദി ച്ചഏതു കാര്യത്തിലും അവര്‍ രാജ്യത്തെ ഏതു മാന്ത്രികനെയും ആഭിചാരകനെയുംകാള്‍ പത്തിരട്ടി മെച്ചപ്പെട്ടവരായി കാണപ്പെട്ടു.
സൈറസ്‌രാജാവിന്‍െറ ഒന്നാം ഭരണ വര്‍ഷംവരെ ദാനിയേല്‍ അവിടെ കഴിഞ്ഞു.

15/11/2020

🌷സങ്കീര്‍ത്തനങ്ങള്‍🌷 41 : 1-13

ദരിദ്രരോടു ദയകാണിക്കുന്നവന്‍ ഭാഗ്യവാന്‍. കഷ്‌ടതയുടെ നാളുകളില്‍അവനെ കര്‍ത്താവു രക്‌ഷിക്കും.
കര്‍ത്താവ്‌ അവനെ പരിപാലിക്കുകയുംഅവന്‍െറ ജീവന്‍ സംരക്‌ഷിക്കുകയും ചെയ്യും. അവന്‍ ഭൂമിയില്‍ അനുഗൃഹീതനായിരിക്കും; അവിടുന്ന്‌ അവനെ ശത്രുക്കള്‍ക്കുവിട്ടുകൊടുക്കുകയില്ല.
കര്‍ത്താവ്‌ അവനു രോഗശയ്യയില്‍ആശ്വാസം പകരും; അവിടുന്ന്‌ അവനു രോഗശാന്തി നല്‍കും.
ഞാന്‍ പറഞ്ഞു: കര്‍ത്താവേ,എന്നോടു കൃപതോന്നണമേ.എന്നെ സുഖപ്പെടുത്തണമേ; ഞാന്‍ അങ്ങേക്കെതിരായിപാപംചെയ്‌തുപോയി.
എന്‍െറ ശത്രുക്കള്‍ എന്നെക്കുറിച്ചുദുഷ്‌ടതയോടെ പറയുന്നു: അവന്‍ എപ്പോള്‍ മരിക്കും?അവന്‍െറ നാമം എപ്പോള്‍ ഇല്ലാതാകും?
എന്നെ കാണാന്‍ വരുന്നവന്‍പൊള്ളവാക്കുകള്‍ പറയുന്നു; എന്നാല്‍, ഹൃദയത്തില്‍ തിന്‍മ നിരൂപിക്കുന്നു; അവന്‍ പുറത്തിറങ്ങി അതു പറഞ്ഞുപരത്തുന്നു.
എന്നെ വെറുക്കുന്നവര്‍ ഒന്നുചേര്‍ന്ന്‌ എന്നെക്കുറിച്ചു പിറുപിറുക്കുന്നു; അവര്‍ എന്നെ അങ്ങേയറ്റം ദ്രാഹിക്കാന്‍ വട്ടംകൂട്ടുന്നു.
മാരകമായ വ്യാധി അവനെപിടികൂടിയിരിക്കുന്നു; അവന്‍ ഇനി എഴുന്നേല്‍ക്കുകയില്ലഎന്ന്‌ അവര്‍ പറയുന്നു.
ഞാന്‍ വിശ്വസിച്ചവനും എന്‍െറഭക്‌ഷണത്തില്‍ പങ്കുചേര്‍ന്നവനുമായ എന്‍െറ പ്രാണസ്‌നേഹിതന്‍പോലും എനിക്കെതിരായികുതികാലുയര്‍ത്തിയിരിക്കുന്നു.
കര്‍ത്താവേ, എന്നോടു കൃപതോന്നണമേ! എന്നെ എഴുന്നേല്‍പിക്കണമേ!ഞാന്‍ അവരോടു പകരംചോദിക്കട്ടെ!
എന്‍െറ ശത്രു എന്‍െറ മേല്‍ വിജയം നേടിയില്ല, അതിനാല്‍, അവിടുന്ന്‌എന്നില്‍ പ്രസാദിച്ചിരിക്കുന്നു എന്ന്‌ ഞാന്‍ അറിയുന്നു.
എന്നാല്‍, എന്‍െറ നിഷ്‌കളങ്കതനിമിത്തം അവിടുന്ന്‌ എന്നെതാങ്ങുകയും എന്നേക്കുമായി അങ്ങയുടെ സന്നിധിയില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്‌തു.
ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ്‌എന്നേക്കും വാഴ്‌ത്തപ്പെടട്ടെ!ആമേന്‍, ആമേന്‍.

Address

Thodupuzha

Website

Alerts

Be the first to know and let us send you an email when St.Martin De Poress സെന്റ്.മാർട്ടിൻ ഡി പോറസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Martin De Poress സെന്റ്.മാർട്ടിൻ ഡി പോറസ്:

Share