Avukkulam Sreedharma Sastha

Avukkulam Sreedharma Sastha © copyright █║▌│█│║║█║▌║█║▌© registered Facebook © Official Profile 2016

06/06/2025

സ്വാമിയേ ശരണമയ്യപ്പ... 🙏🙏🙏

25/11/2024

"തൃക്കൊടിമര മഹാ ഘോഷയാത്ര" ആവുക്കുളം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ എത്തിയപ്പോൾ 🙏🙏🙏

24/11/2024
_ഇന്ന് വൃശ്ചികം ഒന്ന്_ വൃതാനുഷ്ടാനത്തിന്റെയും സഹനത്തിന്റെയും ശരണം വിളികകളുടെയും 41 പുണ്യ നാളുകള്‍ ...കലിയുഗ വരദനായ ഹരിഹര...
17/11/2023

_ഇന്ന് വൃശ്ചികം ഒന്ന്_

വൃതാനുഷ്ടാനത്തിന്റെയും സഹനത്തിന്റെയും ശരണം വിളികകളുടെയും 41 പുണ്യ നാളുകള്‍ ...കലിയുഗ വരദനായ ഹരിഹര പുത്രന്റെ അനുഗ്രഹാശിസ്സുകള്‍ തേടി ഭക്ത ജനകോടികള്‍ കരിമലയും നീലി മലയും താണ്ടി കാനന വാസനായ അയ്യപ്പന്‍റെ തിരു സന്നിധിയിലേക്ക് ഒഴുകിയെത്തുന്ന മണ്ഡല കാലം ...

എല്ലാവര്‍ക്കും ഭക്തി നിര്‍ഭരമായ ഒരു മണ്ഡല കാലം നേരുന്നു.

*അനുഗ്രഹിതമായ ഒരു ശുഭദിനം സ്നേഹപൂർവ്വം ആശംസിക്കുന്നു*🌹.

_സ്വാമിയേ ശരണമയ്യപ്പാ_🙏

🙏സ്വാമിയേ ശരണമയ്യപ്പാ🙏💫💫 21 💫💫🌸✨️ ശ്രീധർമ്മശാസ്താഅഷ്ടോത്തരശത നാമാവലി ✨️🌸( 108 നാമങ്ങൾ ✨️ അർത്ഥസഹിതം )1. ഓം മഹാ ശാസ്ത്രേ ...
14/01/2023

🙏സ്വാമിയേ ശരണമയ്യപ്പാ🙏💫💫 21 💫💫
🌸✨️ ശ്രീധർമ്മശാസ്താ
അഷ്ടോത്തരശത നാമാവലി ✨️🌸
( 108 നാമങ്ങൾ ✨️ അർത്ഥസഹിതം )

1. ഓം മഹാ ശാസ്ത്രേ നമ:
( എല്ലാറ്റിൻ്റേയും ശാസനം നിർവ്വഹിക്കുന്നവൻ)

2. ഓം മഹാദേവായ നമ:
( സർവ്വേശ്വരനായവൻ )

3 . ഓം മഹാദേവ സുതായ നമ:
( ശിവപുത്രൻ )

4 . ഓം അവ്യയായ നമ:
( നാശമില്ലാത്തവൻ )

5 . ഓം ലോകകർത്രേ നമ:
( ലോക സൃഷ്ടാവായവൻ)

6 . ഓം ലോകഭർത്രേ നമ:
( ലോകത്തെ ഭരിക്കുന്നവൻ)

7 . ഓം ലോകഹർത്രേ നമ:
( ലോകത്തെ സംഹരിക്കുന്നവൻ)

8 . ഓം പരാത്പരായ നമ:
( ഏറ്റവും മഹനീയമായതിലും
മഹത്തായവൻ)

9 . ഓം ത്രിലോകരക്ഷ കായ നമ:
( മൂന്നു ലോകങ്ങളേയും രക്ഷിക്കുന്നവൻ )

10 . ഓം ധന്വിനേ നമ:
( വില്ലാളിവീരൻ)

11. ഓം തപസ്വിനേ നമ:
( തപസ്വിയായവൻ )

12. ഓം ഭൂത സൈനികായ നമ:
( ഭൂതഗണങ്ങൾ സൈന്യമായുള്ളവൻ. )

13. ഓം മന്ത്രവേദിനേ നമ: .
( എല്ലാ മന്ത്രങ്ങളെയും കുറിച്ചറിയുന്നവൻ )

14. ഓം മഹാവേദിനേ നമ:
( വേദജ്ഞനായവൻ)

15. ഓം മരുതായ നമ:
( വായുവിന് ബലം നൽകുന്നവൻ )

16. ഓം ജഗദീശ്വരായ നമ:
( പ്രപഞ്ചത്തിന്റെ നായകൻ )

17. ഓം ലോകാദ്ധ്യക്ഷായ നമ:
( സർവ്വലോക നായകൻ )

18. ഓം അഗ്രണ്യേ നമ:
( ആദി പുരുഷൻ )

19. ഓം ശ്രീ മതേ നമ:
( സർവ്വൈശ്വര്യ ധനൻ )

20. ഓം അപ്രമേയപരാക്രമായ നമ:
( അമിത പരാക്രമശാലി )

21. ഓം സിംഹാരൂഢായ നമ :
( സിംഹം വാഹനമായുള്ള വൻ)

22. ഓം ഗജാരൂഢായ നമ:
( ഗജം വാഹനമായുള്ള വൻ)

23. ഓം ഹയാരൂഢായ നമ :
( ഹയം (കുതിര ) വാഹനമായുള്ളവൻ

24. ഓം മഹേശ്വരായ നമ :
( ഏറ്റവും ശ്രേഷ്ഠനായ ഈശ്വരൻ )

25. ഓം നാനാശസ്ത്ര ധരായ നമ :
( വിവിധ ശസ്ത്രങ്ങൾ ധരിച്ചവൻ)

26 . ഓം അനർഘായ നമ:
( ഭക്തർക്ക് വിലമതിയ്ക്കാനാവാത്തവൻ)

27. ഓം നാനാവിദ്യാവിശാരദായ നമ:
( വിവിധ കലകളിൽ നിപുണൻ )

28. ഓം നാനാരൂപധരായ നമഃ
( അനവധി രൂപങ്ങളെ ധരിക്കുന്നവൻ )

29. ഓം വീരായ നമ:
( മഹാതേജസ്വിയായവൻ )

30. ഓം നാനാപ്രാണിനിവേഷിതായ നമ:
( സകല ജീവികളുൾക്കും ആരാദ്ധ്യനായവൻ )

31. ഓം ഭൂതേശായ നമ:
( സർവ്വഭൂതനാഥൻ )

32. ഓം ഭൂതിദായ നമ:
( സകല ഐശ്വര്യങ്ങളും നൽകുന്നവൻ)

33. ഓം ഭൃത്യായ നമ :
( സകലരേയും പരിപോഷിപ്പിക്കുന്നവൻ )

34. ഓം ഭുജംഗാഭരണോജ്വലായ നമ:
( സർപ്പം ആഭരണമായിരിക്കുന്നവൻ)

35. ഓം ഇക്ഷുധന്വിനേ നമ:
(കരിമ്പ് വില്ലായിട്ടുള്ളവൻ )

36. ഓം പുഷ്പബാണായ നമ :
( പുഷ്പം അസ്ത്രമായുള്ളവൻ.)

37. ഓം മഹാരൂപായ നമ :
( മനോഹരരൂപിയായവൻ )

38. ഓം മഹാപ്രഭവേ നമ :
( മഹാ ബുദ്ധിമാനായവൻ)

39. ഓം മായാദേവി സുതായ നമ:
( മോഹിനീ സുതൻ )

40. ഓം മാന്യായ നമ :
( സർവ്വാരാധിതൻ )

41 .ഓം മഹനീയായ നമഃ
( മഹത്ത്വപൂർണ്ണൻ )

42. ഓം മഹാഗുണായ നമ:
( ഗുണനിധിയായവൻ )

43. ഓം മഹാ ശൈവായ നമ:
( ശിവാരാധകൻ )

44. ഓം മഹാരുദ്രായ നമ:
( രുദ്ര രൂപൻ )

45. ഓം വൈഷ്ണവായ നമ:
( വൈഷ്ണവൻ)

46. ഓം വിഷ്ണുപൂജായ നമ:
( വിഷ്ണുവാരാധകൻ)

47. ഓം വിഘ്നേശായ നമ:
( വിഘ്നേശ്വരൻ )

48. ഓം വീരഭദ്രേശായ നമ:
( വീരഭദ്ര നാഥൻ)

49. ഓം ഭൈരവായനമ:
( ഭൈരവരൂപൻ)

50. ഓം ഷൺമുഖപ്രിയായ നമ:
( സുബ്രഹ്മണ്യ പ്രിയൻ )

🌸സ്വാമിയേ ശരണമയ്യപ്പാ🌸 (തുടരും....)

Address

Thiruvananthapuram
695587

Telephone

04712593440

Website

Alerts

Be the first to know and let us send you an email when Avukkulam Sreedharma Sastha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category