Arakathu Devi

Website Contact the place of worship

Arakathu Devi അരകത്ത് ദേവി, ഇടഗ്രാമം കരുമം
തിരുവനന?

07/10/2026
നാഗരാജാവേ നമസ്തുതേ🙏🌷🌷ഇന്ന് വെട്ടികോട്ട് കന്നി ആയില്യം🙏😇😍
06/10/2026

നാഗരാജാവേ നമസ്തുതേ🙏🌷🌷
ഇന്ന് വെട്ടികോട്ട് കന്നി ആയില്യം🙏😇😍

🪷അരകത്ത് ദേവി ക്ഷേത്രം, ഇടഗ്രാമംതിരുവനന്തപുരത്തു, കരമാനയാറിന്റെ കിഴക്ക് കൈമനത്തിനടുത്തുള്ള ഇടഗ്രാമം - കരുമത്താണ് അരകത്ത്...
27/09/2026

🪷അരകത്ത് ദേവി ക്ഷേത്രം, ഇടഗ്രാമം

തിരുവനന്തപുരത്തു, കരമാനയാറിന്റെ കിഴക്ക് കൈമനത്തിനടുത്തുള്ള ഇടഗ്രാമം - കരുമത്താണ് അരകത്ത് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ 108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. വില്വമംഗലം സ്വാമിയാരാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.

വട്ടശ്രീകോവിൽ, മുഖമണ്ഡപം, ചുറ്റമ്പലം, തിടപ്പള്ളി, നമസ്കാര മണ്ഡപം, ബലിക്കൽപുര എല്ലാമുള്ള കേരളവാസ്തുശില്പ മാതൃകയിൽ നിർമ്മിച്ച മനോഹരമായൊരു ക്ഷേത്രമാണിത്. തിരുവനന്തപുരത്തെ ലോകപ്രശസ്തമായ പത്മനാഭ സ്വാമി ക്ഷേത്രത്തോളം പഴക്കമുള്ളതാണ് ഈ ക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷദിവസങ്ങളാണ് നവരാത്രി മഹോത്സവം. നവരാത്രി മഹോത്സവം എന്നത് ഒൻപത് രാത്രികളിലും പത്ത് പകലുകളിലുമായി ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളായ നവദുർഗ്ഗയെ ആരാധിക്കുന്ന ഇവിടുത്തെ പ്രധാന ഉത്സവമാണ്.

സംഗീതം, നൃത്തം, വിദ്യാരംഭം എന്നിവയോടെ ആഘോഷിക്കുന്നു. വിപുലമായ പരിപാടികളോടെയാണ് ഇത് കൊണ്ടാടുന്നത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് ശംഖുമുഖത്തേക്കുള്ള അല്പശി ആറാട്ട് ഘോഷയാത്രയിൽ അരകത്തു ദേവിയും പങ്കെടുക്കുന്നു. ശ്രീ പദ്മനാഭസ്വാമിയോടൊപ്പം കൂടിയാറാട്ടുള്ള ഏക ദേവീക്ഷേത്രമെന്ന ഖ്യാതിയും അരകത്ത് ദേവീ ക്ഷേത്രത്തിനുണ്ട്.
വിനായക ചതുർത്ഥി, വിഷുദിനത്തിൽ ദേശവിളക്ക്, തൃക്കാർത്തിക, ദീപാവലി, ആയില്യംപൂജ, മണ്ഡലകാലം, രാമായണമാസം, നിറയും പുത്തരിയും തുടങ്ങിയ എല്ലാ വിശേഷദിവസങ്ങളും ക്ഷേത്രത്തിൽ ആചാരാനുഷ്ടാനങ്ങളോടെ ആഘോഷിക്കുന്നു.
🙏ശുഭദിനം 🙏

കടപ്പാട്.

Address

Arakathudevi Temple Road
Thiruvananthapuram
695002

Alerts

Be the first to know and let us send you an email when Arakathu Devi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Arakathu Devi:

Shortcuts

Share