IPC Alappuzha West District

IPC Alappuzha West District Official page of IPC Alappuzha West Centre

26/02/2026

*ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സംയുക്ത സഭായോഗം; മാർച്ച്‌ 01ന്*

ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സംയുക്ത ആരാധന 2026 മാർച്ച്‌ 01, ഞായർ രാവിലേ 08.30 മുതൽ ഹരിപ്പാട് എസ് & എസ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.

രാവിലെ 08.30ന് പാസ്റ്റർ കെ. ജി പുന്നൂസ് അദ്ധ്യക്ഷത വഹിക്കുന്ന ആരാധനയിൽ കർത്തൃമേശ ശുശ്രൂഷയ്ക്ക് ഡിസ്ട്രിക്റ്റ് മിനിസ്റ്റർ പാസ്റ്റർ ഏബ്രഹാം ജോർജ് നേതൃത്വം നൽകും.

രാവിലെ 08.30 മുതൽ ഉച്ചയ്ക്ക് 01.00 വരെ നടത്തപ്പെടുന്ന സംയുക്ത ആരാധനയിൽ ഡിസ്ട്രിക്റ്റിലെ 55 സഭകളിൽ നിന്നുമുള്ള വിശ്വാസികൾക്കൊപ്പം 75 പേരടങ്ങുന്ന സുവിശേഷ ശുശ്രൂഷകർ പങ്കെടുക്കും.

1990 -91 കാലയളവിൽ അഞ്ച് സഭകളുമായി പാസ്റ്റർ ഏബ്രഹാം ജോർജിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രവർത്തനം ഇന്ന് കൃപയാൽ ഐ.പി.സിയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഡിസ്ട്രിക്റ്റായി ദൈവം വളർത്തി.

വടക്ക് ചേർത്തല മുതൽ തെക്ക് കായംകുളം വരെയും, കിഴക്ക് ചങ്ങനാശ്ശേരി പൂവം മുതൽ ആലപ്പുഴയുടെ തീരപ്രദേശം വരെയുള്ള സ്ഥലങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ ആരാധനയിൽ പങ്കെടുക്കും.

പരമ്പരാഗത രീതിയിലുള്ള വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള സംയുക്ത ആരാധയിൽ പാസ്റ്റർ മോനി ചെന്നിത്തല സങ്കീർത്തനത്തിൽ നിന്നും പ്രബോധിപ്പിക്കും.

കർത്തൃമേശയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ മനേഷ് വർഗീസ് അദ്ധ്യക്ഷത നിർവഹിക്കും.

പാസ്റ്റർ ഫിലിപ്പ് പി. തോമസ് (ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് ), പാസ്റ്റർ രാജൻ ഏബ്രഹാം (സ്പോൺസർ മിനിസ്റ്റർ), പാസ്റ്റർ ബാബു ചെറിയാൻ എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും.

ഡിസ്ട്രിക്റ്റ് ട്രഷറർ ബ്രദർ സൈമൺ തോമസ്, ജോ. സെക്രട്ടറി ബ്രദർ കെ. ജോയി എന്നിവർ ആശംസകൾ അറിയിക്കും.

പുത്രിക സംഘടനകളുടെ ഓവറോൾ, വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേട്ടങ്ങൾ കൈവരിച്ച സഭകൾക്കും / വ്യക്തികൾക്കുമുള്ളട്രോഫികൾ വേദിയിൽ വെച്ച് വിതരണം ചെയ്യും.

ഡിസ്ട്രിക്റ്റിനു പൊതു ആരാധന & അനുബന്ധ സൗകര്യങ്ങൾ നിർമ്മിക്കുവാൻ വേണ്ടി കഴിഞ്ഞ വർഷം മുതൽ ഡിസ്ട്രിക്റ്റ് കൺവൻഷൻ ഒഴിവാക്കി മുറ്റത്ത് കൺവൻഷനുകൾ വിവിധ സ്ഥലങ്ങളിൽ ക്രമീകരിക്കുകയായിരുന്നു.

52-മത് സംയുക്ത ആരാധനയ്ക്ക് പാസ്റ്റർ മനേഷ് വർഗീസ് (സെക്രട്ടറി), ബ്രദർ കെ. ജോയി (ജോ. സെക്രട്ടറി), ബ്രദർ സൈമൺ തോമസ് (ട്രഷറർ ) എന്നിവർ നേതൃത്വം നൽകും.

ആമേൻ ടി വിയിൽ തത്സമയം വീക്ഷിക്കാവുന്നതാണ് ❤️

പബ്ലിസിറ്റി കൺവീനർ,
ബ്രദർ വെസ്ലി പി. ഏബ്രഹാം



കഴിഞ്ഞ വർഷവും ഈ വർഷവും ഡിസ്ട്രിക്ട് കൺവൻഷൻ ഒഴിവാക്കി സംയുത്ത ആരാധന മാത്രം ആയിട്ടാണ് നടത്തുന്നത് ഡിസ്ട്രിക്ട് കൺവൻഷന് പകര...
21/02/2026

കഴിഞ്ഞ വർഷവും ഈ വർഷവും ഡിസ്ട്രിക്ട് കൺവൻഷൻ ഒഴിവാക്കി സംയുത്ത ആരാധന മാത്രം ആയിട്ടാണ് നടത്തുന്നത്

ഡിസ്ട്രിക്ട് കൺവൻഷന് പകരമായി വിവിധ സ്ഥലങ്ങളിൽ ഈ വർഷം മുറ്റത്ത് കൺവൻഷനുകൾ നടത്തപ്പെട്ടു, ഡിസ്ട്രിക്ട് കൺവൻഷൻ ഒഴിവാക്കി ഡിസ്ട്രിക്ടിന് പൊതുവായ ഒരു ആലയവും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കുവാൻ ആഗ്രഹിക്കുന്നു,

ഏവരുടെയും ആത്മാർത്ഥമായ പ്രാർത്ഥന , സഹകരണവും, സാനിധ്യവും അഭ്യർത്ഥിക്കുന്നു.😍

05/11/2024
🌹നിത്യതയിൽ💔പത്തിയൂർ: ഐ.പി.സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് അസ്സോ. ഡിസ്ട്രിക്ട് മിനിസ്റ്ററും, ഐ.പി.സി പെനിയേൽ പള്ളിച്ചിറ ...
03/09/2024

🌹നിത്യതയിൽ💔

പത്തിയൂർ: ഐ.പി.സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് അസ്സോ. ഡിസ്ട്രിക്ട് മിനിസ്റ്ററും, ഐ.പി.സി പെനിയേൽ പള്ളിച്ചിറ സഭാ ശുശ്രൂഷകനുമായിരുന്ന പത്തിയൂർ ബെത്ലെഹം വീട്ടിൽ പാസ്റ്റർ എൻ. സ്റ്റീഫൻ ചില നിമിഷങ്ങൾക്ക് മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു.

ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരുടെ ആശ്വാസത്തിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. സംസ്ക്കാരം പിന്നീട്,

ഭാര്യ: ഉഷ
മക്കൾ: എൽസി & എബി
മരുമക്കൾ : ജീമോൻ & ഫേബാ

ഐ.പി.സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് മാസയോഗവും, ഓർഡിനേഷൻ ശുശ്രൂഷ & കരുതൽ പദ്ധതി സഹായ വിതരണവും നാളെ  എബനേസർ, ആലപ്പുഴ സഭയ...
21/06/2024

ഐ.പി.സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് മാസയോഗവും, ഓർഡിനേഷൻ ശുശ്രൂഷ & കരുതൽ പദ്ധതി സഹായ വിതരണവും നാളെ എബനേസർ, ആലപ്പുഴ സഭയിൽ വെച്ച് നടത്തപ്പെടും.

▫️ #മാസയോഗം ⛪
സംയുക്ത മാസയോഗം നാളെ രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 01:00 വരെ ആലപ്പുഴ എബനേസർ സഭയിൽ വെച്ച് നടത്തപ്പെടും.

▫️ #ഓർഡിനേഷൻ_ശുശ്രൂഷ 🎓
സുവി. ഈപ്പൻ ഡാനിയേലിന് ഓർഡിനേഷൻ നൽകും, ഐ.പി.സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോർജ് ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സെന്റർ അസോസിയേറ്റ് മിനിസ്റ്റർ പാസ്റ്റർ എൻ. സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും.

▫️ #കുടുംബ_സഹായപദ്ധതി 🏡
നമ്മെ വിട്ട് നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ എസ്. കിഷോറിന്റെ കുടുംബത്തിനായി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ അംഗങ്ങൾ, സഭകൾ, അഭ്യൂദയകാംഷികളിൽ നിന്നും ശേഖരിച്ച സാമ്പത്തീക നന്മ നാളെ നടത്തപ്പെടുന്ന സമ്മേളനത്തിൽ കൈമാറും.

എല്ലാ പ്രിയപ്പെട്ടവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു🩵💙

📍ലൊക്കേഷൻ
https://g.co/kgs/JW8i8oK

Address

Panthalodil Olive
Alappuzha
688002

Alerts

Be the first to know and let us send you an email when IPC Alappuzha West District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share