CSI Youth Movement Tholassery

CSI Youth Movement Tholassery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CSI Youth Movement Tholassery, CSI St. Thomas Church, MC Road, Thiruvalla (Tiruvalla).

സ്വാതന്ത്ര്യദിനഘോഷത്തിന്റെ ഭാഗമായി ദേശിയപതാക ഉയർത്തൽ 🇮🇳
16/08/2026

സ്വാതന്ത്ര്യദിനഘോഷത്തിന്റെ ഭാഗമായി ദേശിയപതാക ഉയർത്തൽ 🇮🇳

നമ്മുടെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, സ്ത്രീജനസഖ്യത്തിന്റെയും സഭയുടെയും പിന്തുണയോടെ പ്രളയബാധിത പ്രദേശങ്ങളിലെ കുടും...
12/08/2026

നമ്മുടെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, സ്ത്രീജനസഖ്യത്തിന്റെയും സഭയുടെയും പിന്തുണയോടെ പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം നടത്തി.

യുവജനപ്രസ്ഥാന അംഗങ്ങൾ കിറ്റുകൾ ക്രമീകരിക്കയുകയും, തിരുവല്ല നഗരസഭ ചെയർപേഴ്സൺ ശ്രീമതി ലേഖ എസ്.-ന് കൈമാറുകയും, തുടർന്ന് കിറ്റുകളുടെ വിതരണം ആരംഭിക്കുകയും ചെയ്തു.

ഈ പ്രവർത്തനത്തോട് സഹകരിക്കുകയും പിന്തുണ നൽകുകയും ചെയ്ത എല്ലാ കമ്മിറ്റി അംഗങ്ങൾക്കും, സഭാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി. 🙏

പ്രയാസത്തിന്റെ സമയത്ത് നമ്മുടെ ചെറിയ കരുതൽ മറ്റൊരാൾക്ക് വലിയ ആശ്വാസമാകട്ടെ.

സി.എസ്.ഐ. സെന്റ് തോമസ് ചർച്ച്, തോലശ്ശേരി യുവജനപ്രസ്ഥാനത്തിന്റെ 2026–27 വർഷത്തെ പ്രവർത്തനോദ്ഘാടനം അസിസ്റ്റന്റ് വികാരി റവ....
28/07/2026

സി.എസ്.ഐ. സെന്റ് തോമസ് ചർച്ച്, തോലശ്ശേരി യുവജനപ്രസ്ഥാനത്തിന്റെ 2026–27 വർഷത്തെ പ്രവർത്തനോദ്ഘാടനം അസിസ്റ്റന്റ് വികാരി റവ. മിജിൻ മാത്യു ജോസ് അച്ചന്റെ അധ്യക്ഷതയിൽ തിരുവല്ല വൈദീക ജില്ലാ യുവജനപ്രസ്ഥാനം കൺവീനർ റവ. റെനി ജോൺ പുന്നൻ അച്ചൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

തിരുവല്ല ജില്ലാ യുവജനപ്രസ്ഥാനത്തിന്റെ ജോയിന്റ് കൺവീനർ ഇവാ. ഡാൻ തോമസ് വർഗീസ്, ഓർഗനൈസിങ് സെക്രട്ടറി മിസ്സ്‌. പ്രിയങ്ക മാത്യു, ജില്ലാ സെക്രട്ടറി മിസ്സ്‌. അനുപ അന്ന ഡാനിയേൽ, ഇടവക കൈക്കാരൻ ശ്രീ. ജോർജ് പി. ഉമ്മൻ എന്നിവർ ആശംസകൾ നേർന്നു.

യുവജനപ്രസ്ഥാനം സെക്രട്ടറി ശ്രീ. ആശിഷ് ഡാനി മാത്യു 2026–27 വർഷത്തെ പ്രവർത്തനപദ്ധതികൾ അവതരിപ്പിച്ചു. ഇവാ. നെവിൻ മാത്യു ചെറിയാന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം റവ. റെനി ജോൺ പുന്നൻ അച്ചന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി സമാപിച്ചു.

ശ്രീ. അമിത്ത് ഉമ്മൻ ജോർജ് സ്വാഗതം ആശംസിക്കുകയും മിസ്സ്. സാന്ദ്ര സ്റ്റാൻലി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

തോലശ്ശേരി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ Goal to Crown Fifa Worldcup Football Prediction മത്സരത്തിൽ പങ്കെടുത...
26/07/2026

തോലശ്ശേരി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ Goal to Crown Fifa Worldcup Football Prediction മത്സരത്തിൽ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദിയെ അറിയിക്കുന്നു. പ്രത്യേകിച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്ത റൈറ്റ്. റവ. തോമസ് സാമുവേൽ തിരുമേനിക്കും നന്ദി രേഖപ്പെടുത്തുന്നു.

Contest Winners

Mr. Eapen Mathai
Mr. Donney Abraham
Mr. Jacob P Cherian

വിജയികളായ എല്ലാവർക്കും യുവജനപ്രസ്ഥാനത്തിന്റെ അഭിനന്ദനങ്ങൾ!!

പ്രിയരേ, യുവജനപ്രസ്ഥാനത്തിന്റെ  2026-2027 വർഷത്തെ പ്രവർത്തനോദ്ഘാടനം2026 ജൂലൈ 26ന് തോലശ്ശേരി സെൻ്റ് തോമസ് സി.എസ്.ഐ സഭയിൽ ...
24/07/2026

പ്രിയരേ,
യുവജനപ്രസ്ഥാനത്തിന്റെ 2026-2027 വർഷത്തെ പ്രവർത്തനോദ്ഘാടനം
2026 ജൂലൈ 26ന് തോലശ്ശേരി സെൻ്റ് തോമസ് സി.എസ്.ഐ സഭയിൽ വെച്ച് നടത്തപ്പെടുന്നു.

അസിസ്റ്റന്റ് വികാരി റവ. മിജിൻ മാത്യു ജോസ് അച്ചന്റെ അധ്യക്ഷതയിൽ തിരുവല്ല വൈദീക ജില്ലാ യുവജനപ്രസ്ഥാനം കൺവീനർ , റവ. റെനി പുന്നൻ ഉദ്ഘാടനം നിർവഹിക്കുന്നതാണ്.

തോലശ്ശേരി യുവജനപ്രസ്ഥാനത്തിന്റെ 2026-27 വർഷത്തെ പ്രവർത്തനോദ്ഘാടനം ജൂലൈ 26 ഞായറാഴ്ച്ച വൈകുന്നേരം 5:00 മണിക്ക് നടത്തപ്പെടു...
22/07/2026

തോലശ്ശേരി യുവജനപ്രസ്ഥാനത്തിന്റെ 2026-27 വർഷത്തെ പ്രവർത്തനോദ്ഘാടനം ജൂലൈ 26 ഞായറാഴ്ച്ച വൈകുന്നേരം 5:00 മണിക്ക് നടത്തപ്പെടുന്നതാണ്. ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.

🟢⚽ GOAL TO CROWN – FIFA World Cup 2026 Prediction Contest 🏆2026 ഫുട്ബോൾ വേൾഡ് കപ്പ് ആരുയർത്തും? 🏆🇦🇷 അർജന്റീന വീണ്ടും കിര...
09/07/2026

🟢⚽ GOAL TO CROWN – FIFA World Cup 2026 Prediction Contest 🏆

2026 ഫുട്ബോൾ വേൾഡ് കപ്പ് ആരുയർത്തും? 🏆
🇦🇷 അർജന്റീന വീണ്ടും കിരീടം നിലനിർത്തുമോ?
🇫🇷 ഫ്രാൻസിന്റെ ഗോൾഡൻ ബോയ്സ് ലോകത്തെ വിസ്മയിപ്പിക്കുമോ?
🇳🇴 ഹാലാൻഡിന്റെ വൈക്കിംഗ് പട അമേരിക്കൻ മണ്ണിൽ ചരിത്രം കുറിക്കുമോ?
🤔 അതോ മറ്റാരെങ്കിലും ലോക ഫുട്ബോളിന്റെ രാജാവാകുമോ?

⚽ നിങ്ങളുടെ ഫുട്ബോൾ അറിവും പ്രവചനശേഷിയും തെളിയിക്കാൻ ഇതാ ഒരു അവസരം!

🎯 തോലശ്ശേരി യുവജന പ്രസ്ഥാനം അവതരിപ്പിക്കുന്നു...
🏆GOAL TO CROWN – FIFA World Cup 2026 Prediction Contest

Youth Committee 2026-2027
07/06/2026

Youth Committee 2026-2027

കഴിഞ്ഞ ഒരു വർഷക്കാലം യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ കൂടെ നിന്ന് സഹായിച്ച Mr. Shine T. Mathew സ്ഥലമാറ്റം ലഭിച്ച് ക...
30/05/2026

കഴിഞ്ഞ ഒരു വർഷക്കാലം യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ കൂടെ നിന്ന് സഹായിച്ച Mr. Shine T. Mathew സ്ഥലമാറ്റം ലഭിച്ച് കൂമ്പാടി, മുരിക്കുംമൂല എന്നീ ഇടവകകളിലേക്ക് ശുശ്രൂഷയ്ക്കായി കടന്നുപോകുകയാണ്.
മുന്നോട്ടുള്ള പ്രവർത്തനമേഖലകളിലും, പഠനത്തിലും ദൈവം
അനുഗ്രഹിക്കട്ടെയെന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Youth Retreat 👫🏻📍 CSI St. Thomas Church, Kollam
16/05/2026

Youth Retreat 👫🏻

📍 CSI St. Thomas Church, Kollam

Address

CSI St. Thomas Church, MC Road
Thiruvalla (Tiruvalla)
689101

Website

Alerts

Be the first to know and let us send you an email when CSI Youth Movement Tholassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share