അഖില മലങ്കര സുവിശേഷ മഹായോഗം

  • Home
  • India
  • Puthencruz
  • അഖില മലങ്കര സുവിശേഷ മഹായോഗം

അഖില മലങ്കര സുവിശേഷ മഹായോഗം The yearly gospel meeting conducted by Holy Jacobite Syrian Christian Church from 26th of December - 31st December at Patriarchal Centre ,Puthencruz !

15/01/2021

പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ ഞങ്ങളുടെ സഹോദരങ്ങളേ, പത്രദൃശ്യമാധ്യമ സുഹൃത്തുക്കളേ, ജെ.എസ്.സി ന്യൂസിന്റെ പ്രിയപ്പെട്ട പ്രേക്ഷകരേ / വായനക്കാരേ,

ആരാധനാ സ്വാതന്ത്ര്യ സംരക്ഷണത്തിനായി നിയമ നിർമ്മാണം നടത്തുക എന്ന ആവശ്യമുന്നയിച്ച് യാക്കോബായ സുറിയാനി സഭാമക്കൾ നടത്തുന്ന സമാനതകളില്ലാത്ത പ്രതിഷേധ സമരങ്ങളിലും അവയുടെ മുന്നേറ്റത്തിലും വിറളിപൂണ്ട മെത്രാൻ കക്ഷികൾ പരിശുദ്ധ സഭയുടെ മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിന്റെ പേരിൽ വ്യാജ വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് സഭാമക്കളുടെയിടയിലും പൊതുസമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടെ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മെത്രാൻ കക്ഷികളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കോട്ടയം ജില്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇക്കൂട്ടരുടെ പ്രധാന പരിപാടികൾ ഇപ്രകാരമാണ്.

● ജെ.എസ്.സി ന്യൂസിന്റെ ലോഗോയും കവർചിത്രങ്ങളും ഉപയോഗിച്ച് വ്യാജപേജുകൾ സൃഷ്ടിക്കുന്നു.

● മേൽപ്പറഞ്ഞ പ്രകാരം നിർമ്മിക്കുന്ന പേജുകൾ വഴി സഭയ്‌ക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു.

● ഫേസ്ബുക്ക് കൂടാതെ വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നിവയിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു.

സഭാമക്കളിൽ ചിലരെങ്കിലും അറിഞ്ഞോ അറിയാതെയോ ഈ വ്യാജവാർത്തകളുടെ പ്രചാരകരാകുന്നത് കാണുന്നു. സംശയാസ്പദമായ വാർത്തകളോ ചിത്രങ്ങളോ മറ്റൊരാൾക്ക് അയക്കുന്നതിനു മുന്നേ അത് ജെ.എസ്.സി ന്യൂസിന്റെ വാർത്തയാണോ എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം മറ്റൊരാളുമായി ഷെയർ ചെയ്യുക. താഴെക്കാണുന്നയാണ് ജെ.എസ്.സി ന്യൂസിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ. അവ സന്ദർശിച്ചും സബ്സ്ക്രൈബ് ചെയ്തും നിരന്തരമായി വാർത്തകളുടെ ആധികാരീകത ഉറപ്പുവരുത്തുക.

ജെ.എസ്.സി ന്യൂസിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ:

വെബ് പോർട്ടൽ:
www.jscnews.org/

ഫേസ്ബുക്ക്:
https://www.facebook.com/JSCNews

യൂട്യൂബ്:
https://www.youtube.com/JSCNewsLive

ഇൻസ്റ്റാഗ്രാം:
https://www.instagram.com/JSCNewsOfficial/

ട്വിറ്റർ:
https://twitter.com/JSCNewsOfficial

ടെലിഗ്രാം:
https://t.me/JSCNewsOfficial

വിശ്വസ്തതയോടെ,
എഡിറ്റോറിയൽ ബോർഡ്, ജെ.എസ്.സി ന്യൂസ്
G4, പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ

03/12/2020
23/11/2020

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ 31-മത് അഖില മലങ്കര സുവിശേഷമഹായോഗം 2020 ഡിസംബർ 26 മുതൽ 31 വരെ നടക്കും.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ വെബ്കാസ്റ്റ് ആയിട്ടാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ സഭയുടെ മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിന്റെ ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ എന്നിവയിലൂടെ തത്സമയ സംപ്രേക്ഷണം കാണാവുന്നതാണ്.

അഖില മലങ്കര സുവിശേഷമഹായോഗത്തെ സംബന്ധിച്ച ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കൽപ്പന വായിക്കാം.

Subscribe to our platforms
-------------------------------------------

YouTube:
https://www.youtube.com/JSCNewsLive

Facebook:
https://www.facebook.com/JSCNews

05/06/2020

യുഗപ്രഭാവനായ കമാൻഡർ എം.സി ജേക്കബ്ബിന്റെ ഓർമ്മകൾക്ക് 9 വയസ്സ്

കിഴക്കമ്പലം (ആലുവ) ● ക്രാന്തദർശിയും യുഗപ്രഭാവനുമായ "ചാച്ചൻ" എന്ന് കിഴക്കമ്പലത്ത്കാർ സ്നേഹപൂർവ്വം വിളിച്ചിരുന്ന പരിശുദ്ധ സഭയുടെ സന്താനവും വിശ്വസ്ത പുത്രനുമായ കമാൻഡർ എം.സി ജേക്കബിന്റെ ഓർമ്മകൾക്ക് ഇന്ന് 9 വയസ്സ് .1933 ഏപ്രിൽ 22ന് കിഴക്കമ്പലത്ത് മേയ്ക്കാംകുന്നേൽ കുടുംബത്തിൽ ജനിച്ച അദ്ദേഹം സ്വപ്രയത്നത്തിലൂടെ വ്യവസായരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. വ്യവസായ രംഗത്തെ സമഗ്ര സംഭാവനകൾക്ക് കേരളാ സംസ്ഥാന സർക്കാർ സമ്മാനിക്കുന്ന പ്രഥമ പുരസ്കാരം കരസ്ഥമാക്കി.

അന്നാ കിറ്റക്സ് ഗ്രൂപ്പ് പടുത്തുയർത്തി ലോകത്തിലെ തന്നെ ഏറ്റവും മികച്ച വ്യവസായ പ്രമുഖരിൽ ഒരാളിത്തീർന്ന അദ്ദേഹം ജീവിച്ച പരിശുദ്ധ യാക്കോബായ സുറിയാനി സഭയെയും അതാത് കാലത്ത് നമ്മെ മേയിച്ച് ഭരിച്ച പാത്രിയർക്കീസ് ബാവാമാരെയും കാതോലിക്കാ ബാവമാരെയും ആദരിച്ചും സ്നേഹിച്ചും കരുതിയും പോന്നു എന്നത് വിസ്മരിക്കാനാവില്ല.

അഖില മലങ്കര സുവിശേഷ മഹായോഗം തുടങ്ങിയ നാൾ മുതൽ ഇന്നുവരെയും യോഗം നടത്തുന്ന പന്തൽ സ്പോൺസർ ചെയ്യുന്നത് അന്നാ കിറ്റക്സ് ഗ്രൂപ്പാണ്. സഭയുടെ പ്രതിസന്ധി കാലഘട്ടത്തിലും സഭയ്ക്ക് താങ്ങും തണലുമായി നിന്നവരിൽ പ്രധാനിയാണ് കമാൻഡർ എം.സി ജേക്കബും കുടുംബവും. സഭയ്ക്കു നൽകിയ സേവനങ്ങളെ മാനിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവ ഇദ്ദേഹത്തിന് കമാൻഡർ പദവി നൽകി ആദരിച്ചു. ഇപ്പോഴത്തെ പാത്രിയർക്കീസ് ആയ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ ഭാരതത്തിലേക്കുള്ള തന്റെ പ്രഥമ ശ്ലൈഹിക സന്ദർശനത്തിൽ സന്ദർശിച്ച് അനുഗ്രഹിച്ച് കൂദാശ നടത്തിയ ഏക സ്വകാര്യ സ്ഥാപനവും കിറ്റക്സ് കമ്പനി ആണ്.കമാൻഡർ എംസി ജേക്കബിന്റെ ഓർമ്മകൾക്കു മുമ്പിൽ പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ എസ് സി ന്യൂസിന്റെ ആദരാഞ്ജലികൾ.

പുത്തൻകുരിശ്: പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ 30-മത്  അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ പന്തൽ കാൽനാട്ട്...
02/12/2019

പുത്തൻകുരിശ്: പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ 30-മത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ പന്തൽ കാൽനാട്ട് കർമ്മം മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ്‌ മോർ ഗ്രീഗോറിയോസ് തിരുമേനി 2019 ഡിസംബർ 1 ഞായറാഴ്ച നിർവഹിച്ചു. പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ വച്ച് നടത്തപ്പെടുന്ന സുവിശേഷ മഹായോഗത്തിന്റെ ചിന്താവിഷയം "ഉറക്കെ വിളിക്ക, അടങ്ങിയിരിക്കരുത് " (യെശയ്യാ 58:1) എന്നതാണ്. അഖില മലങ്കര സുവിശേഷ സംഘം പ്രസിഡന്റ് അഭി. മാത്യൂസ് മോർ അപ്രേം തിരുമേനി, വൈസ് പ്രസിഡന്റ് ഇ സി വർഗ്ഗീസ് കോർഎപ്പിസ്‌കോപ്പ, വൈദീക ട്രസ്റ്റി സ്ലീബ പോൾ വട്ടവേലിൽ കോർഎപ്പിസ്‌കോപ്പ, വെരി റവ. കുര്യാച്ചൻ കോർഎപ്പിസ്‌കോപ്പ സുവിശേഷ സംഘം ജനറൽ സെക്രട്ടറി ഫാ പോൾസൺ കീരിക്കാട്ടിൽ, സെക്രട്ടറി എ വി പൗലോസ്‌, വൈദീകർ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ,സുവിശേഷ സംഘം ഭാരവാഹികൾ തുടങ്ങി നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഡിസംബർ 26 മുതൽ 31 വരെ സഭ ആസ്ഥാനത്ത് നടത്തപ്പെടുന്ന അഖില മലങ്കര സുവിശേഷ മഹായോഗം, രക്ഷാധികാരി ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയായുടെ അനുഗ്രഹീത സാന്നിധ്യത്തിൽ നടത്തപ്പെടും.
സുവിശേഷ മഹായോഗത്തിന്റെ എല്ലാ ദിവസത്തെയും പ്രോഗ്രാം ജെ എസ് സി ന്യൂസ്‌ വഴി സഭ മീഡിയ റൂം തൽസമയം സംപ്രേഷണം ചെയ്യും.

സുറിയാനി ക്രിസ്ത്യാനി സഭയുടെ 30-മത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ പന്തൽ കാൽനാട്ട് കർമ്മം മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ്‌ മോർ ഗ്രീഗോറിയോസ് തിരുമേനി 2019 ഡിസംബർ 1 ഞായറാഴ്ച നിർവഹിച്ചു. പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ വച്ച് നടത്തപ്പെടുന്ന സുവിശേഷ മഹായോഗത്തിന്റെ ചിന്താവിഷയം "ഉറക്കെ വിളിക്ക, അടങ്ങിയിരിക്കരുത് " (യെശയ്യാ 58:1) എന്നതാണ്. അഖില മലങ്കര സുവിശേഷ സംഘം പ്രസിഡന്റ് അഭി. മാത്യൂസ് മോർ അപ്രേം തിരുമേനി, വൈസ് പ്രസിഡന്റ് ഇ സി വർഗ്ഗീസ് കോർഎപ്പിസ്‌കോപ്പ, വൈദീക ട്രസ്റ്റി സ്ലീബ പോൾ വട്ടവേലിൽ കോർഎപ്പിസ്‌കോപ്പ, വെരി റവ. കുര്യാച്ചൻ കോർഎപ്പിസ്‌കോപ്പ സുവിശേഷ സംഘം ജനറൽ സെക്രട്ടറി ഫാ പോൾസൺ കീരിക്കാട്ടിൽ, സെക്രട്ടറി എ വി പൗലോസ്‌, വൈദീകർ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ,സുവിശേഷ സംഘം ഭാരവാഹികൾ തുടങ്ങി നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഡിസംബർ 26 മുതൽ 31 വരെ സഭ ആസ്ഥാനത്ത് നടത്തപ്പെടുന്ന അഖില മലങ്കര സുവിശേഷ മഹായോഗം, രക്ഷാധികാരി ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയായുടെ അനുഗ്രഹീത സാന്നിധ്യത്തിൽ നടത്തപ്പെടും.

സുവിശേഷ മഹായോഗത്തിന്റെ എല്ലാ ദിവസത്തെയും പ്രോഗ്രാം ജെ എസ് സി ന്യൂസ്‌ വഴി സഭ മീഡിയ റൂം തൽസമയം സംപ്രേഷണം ചെയ്യും.

Address

Puthencruz
Puthencruz
682308

Alerts

Be the first to know and let us send you an email when അഖില മലങ്കര സുവിശേഷ മഹായോഗം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share