JSC News

JSC News JSC News is The Official Media of Holy Jacobite Syrian Christian Church and His Beatitude Catholicos

മണർകാട് കത്തീഡ്രൽ സഹവികാരി ഫാ. കുര്യാക്കോസ് കാലായിൽ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു
11/07/2026

മണർകാട് കത്തീഡ്രൽ സഹവികാരി ഫാ. കുര്യാക്കോസ് കാലായിൽ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു

മണർകാട് ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ സഹവികാരിയായ ഫാ. ....

മോർ അന്തോണിയോസ് ഇവാഞ്ചലിക്കൽ മിഷന്റെ 'കനാൻ വയോജന സംരക്ഷണ വില്ലേജ്' ജൂലൈ 18-ന് ഉദ്ഘാടനം ചെയ്യുംകോട്ടയം ● ആകമാന സുറിയാനി ഓ...
11/07/2026

മോർ അന്തോണിയോസ് ഇവാഞ്ചലിക്കൽ മിഷന്റെ 'കനാൻ വയോജന സംരക്ഷണ വില്ലേജ്' ജൂലൈ 18-ന് ഉദ്ഘാടനം ചെയ്യും

കോട്ടയം ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മോർ അന്തോണിയോസ് ഇവാഞ്ചലിക്കൽ മിഷൻ (എ.ഇ.എം) ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായി നിർമ്മിച്ച 'കനാൻ വയോജന സംരക്ഷണ വില്ലേജ്' ജൂലൈ 18-ന് സമർപ്പിക്കും.

സാന്ത്വനത്തിന്റെയും കാരുണ്യത്തിന്റെയും പുതിയ അധ്യായത്തിന് തുടക്കമാകുന്ന ചടങ്ങുകൾ ജൂലൈ 18 ശനിയാഴ്ച വൈകിട്ട് മോർ അന്തോണിയോസ് നഗറിൽ നടക്കും. വൈകിട്ട് 3-ന് തിരുവഞ്ചൂർ-ഏറ്റുമാനൂർ ബൈപ്പാസിൽ പുതുതായി നിർമിച്ച മന്ദിരത്തിന്റെ കൂദാശയും, വൈകിട്ട് 4-ന് തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ജൂബിലി ആഘോഷ ഉദ്ഘാടനവും നടക്കും.

മന്ദിര കൂദാശ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിക്കും. 'കനാൻ വയോജന സംരക്ഷണ വില്ലേജ്' ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപനുമായ അഭിവന്ദ്യ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെ ജൂബിലി ആഘോഷം ബഹുമാനപ്പെട്ട സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കോട്ടയം എം.പി. ശ്രീ. ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണം നടത്തും.

ശ്രീ. ചാണ്ടി ഉമ്മൻ എം.എൽ.എ, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ തോമസ് മോർ തീമോത്തിയോസ്, മാത്യൂസ് മോർ അഫ്രേം, മാത്യൂസ് മോർ തിമോത്തിയോസ്, മുൻമന്ത്രി വി.എൻ. വാസവൻ, റബർ ബോർഡ് ചെയർമാൻ എൻ. ഹരി, അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത രാധാകൃഷ്ണൻ, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. ഐപ്പ്, സംഘാടക സമിതി കൺവീനർ അനിയൻ മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോൻ, അയർക്കുന്നം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി നാഗമറ്റം എന്നിവരുൾപ്പെടെ സഭാ മേലധ്യക്ഷന്മാരും ജനപ്രതിനിധികളും ചടങ്ങിൽ ആശംസകൾ അർപ്പിക്കും.

സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായി ഒരുങ്ങുന്ന ഈ സീനിയർ ലിവിങ് ഹോം, വയോജന സംരക്ഷണ മേഖലയിലെ ശ്രദ്ധേയമായ സേവന സംരംഭമായി മാറുന്നതിനൊപ്പം ഏകദേശം നൂറോളം പേർക്ക് തൊഴിൽ അവസരവും സൃഷ്ടിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

കൂദാശയും പൊതുസമ്മേളനവും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.

ചരിത്ര നിയോഗവുമായി ശ്രേഷ്ഠ കാതോലിക്ക ബാവ; ലാമ്പത്ത് പാലസിൽ ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറിയുമായി കൂടിക്കാഴ്ച നടത്തിലണ്ടൻ ● ...
10/07/2026

ചരിത്ര നിയോഗവുമായി ശ്രേഷ്ഠ കാതോലിക്ക ബാവ; ലാമ്പത്ത് പാലസിൽ ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറിയുമായി കൂടിക്കാഴ്ച നടത്തി

ലണ്ടൻ ● മുളന്തുരുത്തി സുന്നഹദോസിന്റെ നൂറ്റമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമാധ്യക്ഷയായ ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറി മോസ്റ്റ് റെവറന്റ് സാറാ മുള്ളലിയുമായി ലണ്ടനിലെ ഔദ്യോഗിക വസതിയായ ലാമ്പത്ത് പാലസിൽ സൗഹൃദസന്ദർശനം നടത്തി.

കൂടിക്കാഴ്ചയിൽ, 1876-ലെ മുളന്തുരുത്തി സുന്നഹദോസിന് മുന്നോടിയായി പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവ നടത്തിയ ചരിത്രപ്രസിദ്ധമായ ഇംഗ്ലണ്ട് സന്ദർശനം, അന്നത്തെ ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറിയുമായും വിക്ടോറിയ രാജ്ഞിയുമായും നടത്തിയ കൂടിക്കാഴ്ചകൾ, സത്യവിശ്വാസ സംരക്ഷണത്തിനും മലങ്കര സഭയുടെ അവകാശങ്ങൾ നിലനിർത്തുന്നതിനും സുറിയാനി പാരമ്പര്യത്തിന്റെ പരിപാലനത്തിനും വിദ്യാഭ്യാസ-അച്ചടി മേഖലകളുടെ വളർച്ചയ്ക്കുമായി അദ്ദേഹം നിർവഹിച്ച ദീർഘവീക്ഷണമാർന്ന പ്രവർത്തനങ്ങൾ എന്നിവ അനുസ്മരിച്ചു.

ആധുനിക ലോകത്തിൽ സഭയും സമൂഹവും അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, ക്രിസ്തുവിന്റെ സ്നേഹത്തിലും സാക്ഷ്യത്തിലും സഭകൾ പരസ്പര ഐക്യത്തോടെയും സഹകരണത്തോടെയും മുന്നേറേണ്ടതിന്റെ ആവശ്യകത, എക്യുമെനിക്കൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രസക്തി എന്നിവയും ഇരുസഭാ നേതാക്കളും ചർച്ച ചെയ്തു.

തുടർന്ന്, ലാമ്പത്ത് പാലസിലെ സ്വീകരണമുറിയിൽ ചരിത്ര സ്മാരകമായി ആദരപൂർവം സൂക്ഷിച്ചിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ എണ്ണഛായാചിത്രത്തിന് മുന്നിൽ ശ്രേഷ്ഠ കാതോലിക്കയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പ്രാർത്ഥന നടത്തി. മലങ്കര സുറിയാനി സഭയും ചർച്ച് ഓഫ് ഇംഗ്ലണ്ടും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആത്മീയ-ചരിത്രബന്ധത്തിന്റെ ജീവസാക്ഷ്യമാണ് ഈ എണ്ണഛായാചിത്രം.

മുളന്തുരുത്തി സുന്നഹദോസിന്റെ നൂറ്റമ്പതാം വാർഷിക വേളയിൽ അതേ ചരിത്രസ്മാരകത്തിന് മുമ്പിൽ പ്രാർത്ഥിക്കാൻ കഴിഞ്ഞത് ചരിത്രത്തിന്റെ തുടർച്ചയ്ക്ക് പുതിയ അർഥം പകർന്ന അനുഭവമായെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.

ബിഷപ്പ് ഓഫ് സതക് റൈറ്റ് റെവ. ക്രിസ്റ്റഫർ ചെസ്സൻ, എക്യുമെനിക്കൽ റിലേഷൻസ് അഡ്വൈസർ റെവ. ഡോ. മത്തിയാസ് ഗ്രീബ്, ലാമ്പത്ത് പാലസിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അങ്കമാലി മേഖല മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോർ അന്തിമോസ്, ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ഗീവർഗീസ് തണ്ടായത്ത്, സെക്രട്ടറി ബേസിൽ ജോൺ, കോർഡിനേറ്റർ മാത്യൂസ് ജേക്കബ് എന്നിവരും ശ്രേഷ്ഠ കാതോലിക്കയോടൊപ്പമുണ്ടായിരുന്നു.

തിരുവനന്തപുരം മേഖല മെത്രാപ്പോലീത്ത ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ സുന്ത്രോണീസോ ജൂലൈ 15-ന്
10/07/2026

തിരുവനന്തപുരം മേഖല മെത്രാപ്പോലീത്ത ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ സുന്ത്രോണീസോ ജൂലൈ 15-ന്

തിരുവനന്തപുരം ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖലയുടെ മെത്രാപ്പോലീത്തയായി നി.....

അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്തായുടെ സഹോദരി മറിയാമ്മ കർത്താവിൽ നിദ്ര പ്രാപിച്ചുപീച്ചാനിക്കാട് ...
09/07/2026

അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്തായുടെ സഹോദരി മറിയാമ്മ കർത്താവിൽ നിദ്ര പ്രാപിച്ചു

പീച്ചാനിക്കാട് (അങ്കമാലി) ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്തായുടെ സഹോദരിയും, ആലുക്കൽ ചാക്കോയുടെ മകളുമായ മറിയാമ്മ (100) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാര ശുശ്രൂഷകൾ നാളെ (ജൂലൈ 10 വെള്ളി) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം, സംസ്കാരം പീച്ചാനിക്കാട് സെന്റ് ജോർജ് താബോർ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.

07/07/2026

ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ സന്ദർശനവേളയിൽ...

05/07/2026

ഓർമ്മപ്പൂക്കൾ... വന്ദ്യ ഫിനഹാസ് റമ്പാച്ചൻ

മലേക്കുരിശ് ദയറായിലെ പരിശുദ്ധ കൊച്ചുതിരുമേനിയുടെ കബറിങ്കൽ വിശുദ്ധ കുർബ്ബാന മധ്യേ, വന്ദ്യ ഫിനഹാസ് റമ്പാച്ചൻ വി. ഏവൻഗേലിയോൻ വായിക്കുന്നു (ഫയൽ വീഡിയോ)

ജൂലൈ 5 : താപസശ്രേഷ്‌ഠനായ ദയറോയോ നാസീഹോ വന്ദ്യ ഫിനെഹാസ് റമ്പാച്ചന്റെ നാലാം ശ്രാദ്ധപ്പെരുന്നാൾ (1934-2022)പ്രാർത്ഥനയെ ശ്വാ...
05/07/2026

ജൂലൈ 5 : താപസശ്രേഷ്‌ഠനായ ദയറോയോ നാസീഹോ വന്ദ്യ ഫിനെഹാസ് റമ്പാച്ചന്റെ നാലാം ശ്രാദ്ധപ്പെരുന്നാൾ (1934-2022)

പ്രാർത്ഥനയെ ശ്വാസമാക്കി, ത്യാഗത്തെ ജീവിതമാക്കി, സന്യാസത്തെ സാക്ഷ്യമാക്കി ജീവിച്ച മഹാതാപസൻ. പരിശുദ്ധ പരുമല കൊച്ചു തിരുമേനിക്കു ശേഷം മലങ്കര സുറിയാനി സഭ കണ്ട ഏറ്റവും തീക്ഷ്ണമായ സന്യാസ ജീവിതങ്ങളിൽ ഒന്നായി ഇന്നും വിശ്വാസികളുടെ ഹൃദയങ്ങളിൽ ജ്വലിക്കുന്ന അനുഗ്രഹീത സ്മരണ.

മലങ്കര സുറിയാനി സഭയുടെ ചരിത്രത്തിൽ ഏറ്റവും ശ്രേഷ്ഠവും ഭക്തി നിർഭരവുമായ ജീവിതം നയിച്ച ഉഗ്ര സന്യാസി ശ്രേഷ്ഠനായിരുന്നു ഫിനെഹാസ് റമ്പാച്ചൻ. ഈ ലോകത്തിന്റെ സ്വാധീനങ്ങളിൽ നിന്ന് മാറി എകാന്തമായ പ്രാർത്ഥനാ ജീവിതത്തിലൂടെ ദൈവസന്നിധിയിൽ സമർപ്പണ ജീവിതം നയിച്ച വിശുദ്ധൻ. സുറിയാനി ഭാഷ ഉൾപ്പെടെ വിവിധ ഭാഷകളിൽ പാണ്ഡിത്യമുണ്ടായിരുന്ന റമ്പാച്ചൻ, അനേക മെത്രാപ്പോലീത്താമാരുടെയും, വൈദിക ശ്രേഷ്ഠരുടെയും ഗുരുനാഥനായിരുന്നു. ഇങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉണ്ടായിട്ടും ലളിതവും വിശ്വാസ തീഷ്ണത നിറഞ്ഞതുമായ ജീവിതം. പണ്ഡിതൻ എങ്കിലും താഴ്മ നിറഞ്ഞ വ്യക്തിത്വം. ഇങ്ങനെ ഒരു ഉത്തമസന്യാസിക്കു വേണ്ട എല്ലാ നല്ല ഗുണങ്ങളും ഈ വിശുദ്ധനിൽ പ്രതിഫലിച്ചിരുന്നു.

സമർപ്പിതമായ ഉപവാസത്തിലൂടെ നിരന്തരമായ പ്രാർത്ഥനയിലൂടെ ദൈവത്തെ ആഹാരമാക്കി ശീലിച്ച വന്ദ്യ ഫിനെഹാസ് റമ്പാച്ചന്റെ ജീവിതത്തിലൂടെ…

കൊച്ചി ഭദ്രാസനത്തിലെ ചെറായി സെൻ്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ, വാഴപ്പിള്ളിൽ പത്രോസ് കോർ എപ്പിസ്കോപ്പ അച്ചന്റെയും, മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകയിൽ,മാന്താറ്റിൽ മറിയാമ്മയുടെയും പുത്രനായി വന്ദ്യ റമ്പാച്ചൻ 1934 ഏപ്രിൽ 14-ന് ജനിച്ചു. പരേതരായ വി.പി പൗലോസ്, വി.പി ജോർജ്, വി.പി ഏലിയാസ് എന്നിവർ സഹോദരങ്ങളും വത്സ പീറ്റർ, നാൻസി പീറ്റർ, വി.പി സാറാമ്മ എന്നിവർ സഹോദരിമാരുമാണ്. ജോസഫ് എന്നായിരുന്നു റമ്പാച്ചന്റെ യഥാർത്ഥ നാമം.

റമ്പാച്ചന് തപാൽ വകുപ്പിൽ ജോലി ലഭിച്ചു. അദ്ദേഹം മൂവാറ്റുപുഴയിൽ ജോലി ചെയ്യുന്ന കാലത്ത് തന്റെ അയൽ വാസിയും അന്നത്തെ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തയും പിന്നീട് പൗരസ്ത്യ കാതോലിക്കയുമായിരുന്ന ബസേലിയോസ് പൗലോസ് രണ്ടാമൻ ബാവയുടെ അടുക്കൽ മൂവാറ്റുപുഴ കാതോലിക്കേറ്റ് അരമനയിൽ സുറിയാനി പഠിക്കുവാൻ പോയിരുന്നു. ശ്രേഷ്ഠ ബാവായുടെ ലളിതവും തീഷ്ണതയുള്ളതുമായ സന്യാസ ജീവിതത്തിൽ ആകൃഷ്ടനായ റമ്പാച്ചൻ ദയറാ ജീവിതം നയിക്കുവാൻ ആഗ്രഹിച്ചു.അദ്ദേഹം തന്റെ പിതാവ് പത്രോസ് കോർ എപ്പിസ്കോപ്പയോട് തന്റെ തീരുമാനം അറിയിച്ചപ്പോൾ അദ്ദേഹം റമ്പാച്ചനെ പിന്തിരിപ്പിക്കുവാൻ ശ്രമിച്ചു എങ്കിലും, റമ്പാച്ചൻ തന്റെ തീരുമാനവുമായി മുന്നോട്ടു പോയി. അദ്ദേഹം ശ്രേഷ്ഠ ബാവായെ കണ്ട് തന്റെ ആഗ്രഹം പറഞ്ഞു ബാവ ആദ്യം സമ്മതിച്ചില്ല എങ്കിലും റമ്പാച്ചന്റെ സമർപ്പണം മനസിലാക്കിയ ബാവ റമ്പാച്ചനെ കൂടെ ചേർത്തു.

ആദ്യ കാലങ്ങളിൽ മൂവാറ്റുപുഴ അരമന, പിറമാടം ദയറ എന്നിവിടങ്ങളിൽ ആയിരുന്നു. പിന്നീട് 1976 ൽ റമ്പാച്ചൻ മലേക്കുരിശ് ദയറായിൽ വന്നു. അവിടെ തന്റെ തീഷ്ണത നിറഞ്ഞ തപോജീവിതവുമായി മുന്നോട്ടു പോയി. പൗരോഹിത്യ സ്ഥാനങ്ങൾ സ്വീകരിക്കുവാൻ ശ്രേഷ്ഠ ബാവ റമ്പാച്ചനോട്‌ പറഞ്ഞു. എന്നാൽ താൻ പൗരോഹിത്യ സ്ഥാനങ്ങൾ സ്വീകരിക്കുവാൻ യോഗ്യനല്ല എന്ന് താഴ്മയോടെ റമ്പാച്ചൻ മറുപടി പറഞ്ഞു. മലേക്കുരിശ് ദയറായിൽ മൽപ്പാൻ പാഠശാല ആരംഭിച്ചപ്പോൾ വന്ദ്യ റമ്പാച്ചൻ വൈദിക വിദ്യാർത്ഥികളെ സുറിയാനി പഠിപ്പിച്ചു. മെത്രാപ്പോലീത്തമാർ വൈദിക ശ്രേഷ്ഠർ തുടങ്ങി, വലിയ ഒരു ശിക്ഷ്യ നിര റമ്പാച്ചനുണ്ടായിരുന്നു.

മലേക്കുരിശ് ദയറായിൽ താമസം ആരംഭിച്ച നാൾ മുതൽ തന്റെ ദയറാ ജീവിത നിഷ്ഠയുടെ തീഷ്ണത അദ്ദേഹം വർധിപ്പിച്ചു. അദ്ദേഹം അപൂർവമായിട്ട് ആണ് ദയറായിൽ നിന്ന് പുറത്ത് പോകുമായിരുന്നുള്ളൂ ദയറായുടെ പെരുന്നാൾ റാസക്കും , ഒരു തവണ കോതമംഗലം ചെറിയ പള്ളി സന്ദർശിക്കുവാനും ആണ് അദ്ദേഹം ദയറാ വിട്ട് പുറത്ത് പോയത്. കൂടാതെ ഒരു തവണ വിശുദ്ധ നാടും അദ്ദേഹം സന്ദർശിച്ചു.

യാമ പ്രാർഥനകളിൽ സംബന്ധിച്ച് കഴിഞ്ഞാൽ ആദ്യ കാലങ്ങളിൽ തിരുശേഷിപ്പ് കബറിങ്കൽ ദീർഘ നേരം മൗനമായി പ്രാർഥിക്കുകയോ വേദ പുസ്തകം വായിക്കുകയോ ചെയ്തിരുന്നു. ആദ്യ കാലത്ത് അദ്ദേഹം അവിടെ തറയിൽ ആയിരുന്നു കിടന്നിരുന്നത്. പിന്നീട് മുറിയിൽ ആയപ്പോഴും അദ്ദേഹം അങ്ങനെ തന്നെ ചെയ്തു പോന്നു. അദ്ദേഹം എകാന്ത വാസ കാലത്ത് പ്രാർത്ഥനയ്ക്ക് ശേഷം അതാത് ദിവസത്തെ വേദ പുസ്തക വാക്യം വായിച്ച ശേഷം അതിന്റ ആശയം എഴുതി വെയ്ക്കും. തന്റെ അടുക്കൽ വരുന്നവർക്ക് വേണ്ട ആത്മിയ ഉപദേശങ്ങൾ നൽകുമായിരുന്നു. അപൂർവമായിട്ടാണ് റമ്പാച്ചൻ ഭക്ഷണം കഴിച്ചിരുന്നത്. ആരോഗ്യ പ്രയാസങ്ങൾ അലട്ടുമ്പോഴും പ്രാർത്ഥന എന്ന ഔഷധത്തിലൂടെ അദ്ദേഹം ആ പ്രയാസങ്ങൾ മറികടന്നു.

2006-ൽ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയാർക്കീസ് ബാവയുടെ കല്പന പ്രകാരം വന്ദ്യ റമ്പാച്ചൻ, അഭിവന്ദ്യ കുര്യാക്കോസ് മോർ ദിയെസ്കോറോസ് മെത്രാപ്പോലീത്തായിൽ നിന്ന് വൈദിക പട്ടവും റമ്പാൻ സ്ഥാനവും സ്വീകരിച്ചു. വന്ദ്യ റമ്പാച്ചൻ, പഴയ നിയമത്തിലെ പുരോഹിത ശ്രേഷ്ഠനായ ഫിനെഹാസിന്റെ നാമം സ്വീകരിച്ചു.

ഫിനെഹാസ് എന്ന വാക്കിന്റെ അർത്ഥം "വിശുദ്ധിയെ അങ്കിയായി ധരിച്ചവൻ" എന്നാണ്. 2010 സെപ്റ്റംബർ 22-ന് പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ, "ദയറോയോ നാസീഹോ" (illustrious monk) എന്ന ബഹുമതി നൽകി ആദരിച്ചു. കാലം ചെയ്ത, ബസേലിയോസ് തോമസ് പ്രഥമൻ ബാവ, "ഉഗ്ര സന്യാസി" എന്നാണ് റമ്പാച്ചനെ വിശേഷിപ്പിച്ചത്. വന്ദ്യ റമ്പാച്ചൻ, സുറിയാനി പണ്ഡിതൻ മാത്രമല്ല, എഴുത്തുകാരൻ കൂടി ആയിരുന്നു. അദ്ദേഹം മോർ സ്തേഫാനോസ് സഹദാ, മോർ ഗീവർഗീസ് സഹദാ, മോർ യാക്കോബ് മഫസ്‌ക്കോ, മോർ കൗമ, മോർ ഗബ്രിയേൽ സന്യാസി തുടങ്ങി അനേക വിശുദ്ധരുടെ ജീവചരിത്രങ്ങളും, കൂടാതെ മറ്റ്‌ അനേകം ഗ്രന്ഥങ്ങളും രചിച്ചു.

മലേക്കുരിശ് ദയറായിൽ തപോജീവിതം നയിച്ച, വിശുദ്ധ ഫിനെഹാസ് റമ്പാച്ചൻ, 2022 ജൂൺ 5 ന് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം മലേക്കുരിശ് ദയറായിൽ കബറടക്കപ്പെട്ടു. ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധൻ എന്ന് അറിയപ്പെട്ടിരുന്ന ഫിനെഹാസ് റമ്പാച്ചന്റെ പ്രാർത്ഥന, നമുക്ക് കോട്ടയായിരിക്കട്ടെ.

ആത്മീയ ഐക്യത്തിന്റെയും സഭാദൗത്യ നവീകരണത്തിന്റെയും വേദിയായി യൂറോപ്പ് പാത്രിയാർക്കൽ വികാരിയേറ്റ് വൈദിക സമ്മേളനം; ബെൽജിയം ഇ...
04/07/2026

ആത്മീയ ഐക്യത്തിന്റെയും സഭാദൗത്യ നവീകരണത്തിന്റെയും വേദിയായി യൂറോപ്പ് പാത്രിയാർക്കൽ വികാരിയേറ്റ് വൈദിക സമ്മേളനം; ബെൽജിയം ഇടവകയ്ക്ക് 'സെൻ്റ് ഗ്രിഗോറിയോസ്' നാമകരണം

ബെൽജിയം ● യൂറോപ്പ് പാത്രിയാർക്കൽ വികാരിയേറ്റിന്റെ വൈദിക വാർഷിക ധ്യാനവും വൈദിക സമ്മേളനവും ബെൽജിയത്തിലെ ബ്രൂഗ....

ഭാഗ്യസ്മരണാർഹനായ വന്ദ്യ ഫിനെഹാസ് റമ്പാച്ചന്റെ നാലാം ശ്രാദ്ധപ്പെരുന്നാളിന് മലേക്കുരിശ് ദയറായിൽ ഭക്തിനിർഭര തുടക്കം
04/07/2026

ഭാഗ്യസ്മരണാർഹനായ വന്ദ്യ ഫിനെഹാസ് റമ്പാച്ചന്റെ നാലാം ശ്രാദ്ധപ്പെരുന്നാളിന് മലേക്കുരിശ് ദയറായിൽ ഭക്തിനിർഭര തുടക്കം

മലേക്കുരിശ് ● പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം വക മലേക്കുരിശ് ദയറായിൽ ഭാഗ്യസ്മരണാർഹനായ വന്ദ്യ ഫിനെഹാസ് റമ്പാച്....

Address

G4, Patriarch Moran Mor Ignatius Zakka I Iwas Centre
Puthencruz
682308

Alerts

Be the first to know and let us send you an email when JSC News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share