CML Aimury UNIT

CML Aimury UNIT Like the Page for more updates

മാർപ്പാപ്പ കാലംചെയ്തു
21/04/2025

മാർപ്പാപ്പ കാലംചെയ്തു

04/08/2023

വി. ജോൺ മരിയ വിയനി
------------------

വൈദികരെ പ്രത്യേകം ഓർക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും മാനുഷികമായ അവരുടെ ബലഹീനതയെ വിളിച്ചവന്റെ കൃപയാൽ ശക്തിയായി മാറ്റണമേയെന്ന് യാചിക്കുകയും ചെയ്യേണ്ട ദിനം!
കഴിവ് തെളിയിച്ചു ജനപ്രിയനാവാൻ ശ്രമിക്കുന്ന അച്ചന്മാർക്ക് പ്രചോദനമായും വെല്ലുവിളിയായും മാറുന്ന വിയാനി അച്ചൻ കഴിവുള്ള അച്ചന്മാരെ തേടിപോകുന്നവർക്ക് ഒരു ഉണർത്തുപാട്ടുകൂടിയാണ്. വിളിച്ചവന്റെ വിരൽ തുമ്പിലുള്ള പിടിയാണ് ഒരു സമർപ്പിതന്റെ കഴിവിനും മികവിനും അടിത്തറയെന്ന സത്യം ഏവരും - വിളിക്കപ്പെട്ടവരും ജനവും - തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ തിരുനാൾ ദിനം അങ്ങനെയൊരു തിരിച്ചറിവിന് കൂടി കാരണമാവട്ടെ.

കുമ്പസാരക്കൂടും ബലിയർപ്പണവേദിയും തന്റെ പ്രവർത്തനമേഖലയായി സ്വീകരിച്ച വിയാനി അച്ചൻ ഞാനുൾപ്പെടുന്ന വൈദിക സമൂഹത്തിന് ഇന്നേ ദിവസം തരുന്ന സമ്മാനം സന്തോഷിപ്പിക്കേണ്ടത് ചെവി തിന്നുന്ന ഉപഗ്രഹങ്ങളെയല്ല , മറിച്ചു കുറവുകൾ നോക്കാതെ വിളിച്ച നാഥനെ ആണെന്നുള്ള തിരിച്ചറിവാകട്ടെ. വൈദികൻ പൊതുമുതലാണെന്ന സത്യം എപ്പോഴും മനസ്സിൽ സൂക്ഷിക്കുകയും സ്വകാര്യവത്കരിക്കാനുള്ള താല്പര്യത്തോടെ അടുത്തുകൂടുന്ന സ്ഥാപിത താല്പര്യക്കാരെ ആരോഗ്യകരമായ അകലത്തിൽ നിറുത്തുവാനുള്ള വിവേകം ഉണ്ടായിരിക്കുകയും ചെയ്യട്ടെ ഓരോ വൈദികനും.

മാതൃക ആകേണ്ടവൻ ഉതപ്പിന്‌ കാരണമാകുകയും വഴിനടത്തേണ്ടവർ ദുർമാതൃക കൊണ്ടും ദുർവ്യാഖ്യാനങ്ങൾ കൊണ്ടും വഴിതെറ്റിക്കുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇന്ന് കാലം കാഴ്ച്ച വയ്ക്കുന്നതെന്ന സങ്കടം വൈദികരുടെ മധ്യസ്ഥന്റെ മുമ്പിൽ ഏറ്റുപറയാം.

അവഹേളിക്കപെടുമ്പോഴും ഒറ്റപ്പെടുമ്പോഴും കൂടുതൽ തീക്ഷ്ണതയോടെ അവനോടു ചേർന്ന് നിൽക്കാൻ വി. വിയാനി അച്ചൻ നമുക്ക് ശക്തിയും പ്രചോദനവും തരട്ടെ.

എല്ലാവർക്കും പ്രത്യേകിച്ച് വൈദിക സഹോദരങ്ങൾക്കു സ്വർഗീയ മദ്ധ്യസ്ഥന്റെ തിരുനാൾ മംഗളങ്ങൾ നേരുന്നു .

സ്നേഹത്തോടെ , പ്രാർത്ഥനയോടെ

✍️ സാബു വേങ്ങച്ചുവട്ടിൽ

04/12/2022

നമ്മുടെ ഇടവകയിലെ സിഎംഎൽ സംഘടനയുടെ സീനിയേഴ്സ് മീറ്റിംഗ്, അടുത്ത ഞായറാഴ്ച്ച (ഡിസംബർ 11) രണ്ടാമത്തെ വി.കുർബാനക്ക് ശേഷം വികാരിയച്ചൻ്റെ നേതൃത്വത്തിൽ കൂടുവാൻ തീരുമാനിച്ചിരിക്കുന്ന കാര്യം എല്ലാവരെയും അറിയിക്കുന്നു.

CML വല്ലം മേഖല ഡയറക്ടർ കൂടിയായ നമ്മുടെ സ്നേഹം നിറഞ്ഞ വികാരിയച്ചൻ്റെ നേതൃത്വത്തിൽ നമ്മുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി നമുക്ക് സംഘടനയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ വരും തലമുറയായ ജൂനിയർ കുട്ടികളുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുവാൻ നമുക്ക് അവരെ വളരെ സപ്പോർട്ട് ചെയ്യേണ്ടതുണ്ട്.

പഴയത് പോലെ CML സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ ഈ മീടിംഗിന് CML സംഘടനയിൽ പ്രവർത്തിച്ചിരുന്ന, ഇപ്പൊൾ പ്രവർത്തിക്കുന്ന പ്രായഭേദമെന്യെ എല്ലാവരും പങ്കെടുക്കണം എന്ന് അറിയിക്കുന്നു.

21/11/2022

36-ാം ചരമവാർഷികം
മാർ സെബാസ്റ്റ്യൻ വയലിൽ

06/11/2022

49-ാം ചരമവാർഷികം
മാർ ജോർജ് ആലപ്പാട്ട്

ചെറുപുഷ്പ മിഷൻ ലീഗ് വല്ലം മേഖല സീനിയേഴ്സ് സ്നേഹസംഗമത്തിൽ ഐമുറി ഇടവക വികാരിയും മിഷൻ ലീഗിൻ്റെ വല്ലം മേഖല ഡയറക്ടർ കൂടിയായ ഫ...
01/08/2022

ചെറുപുഷ്പ മിഷൻ ലീഗ് വല്ലം മേഖല സീനിയേഴ്സ് സ്നേഹസംഗമത്തിൽ ഐമുറി ഇടവക വികാരിയും മിഷൻ ലീഗിൻ്റെ വല്ലം മേഖല ഡയറക്ടർ കൂടിയായ ഫാ. ബെന്നി പാറേക്കാട്ടിൽ സംസാരിക്കുന്നു.

30/07/2022

പ്രിയപ്പെട്ട ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തകരെ എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. നമ്മുടെ ഇടവകയിൽ മിഷൻ ലീഗിന്റെ പ്രവർത്തനം സജിവമാക്കുവാൻ നമുക്ക് ഒരിക്കൽ കൂടി തയാറാകാം. അതിനായുള്ള പ്രവർത്തങ്ങളിൽ ഓരോരുത്തരും അഭിപ്രായങ്ങൾ പങ്കുവെക്കണം.

നാളെ 4 മണിക്ക് അയത്ത്‌പടി നിത്യാസഹായ മാതാവിന്റെ പള്ളയിൽ ചേരുന്ന മീറ്റിഗിൽ എല്ലാവരും പങ്കുചേരണം.
30/07/2022

നാളെ 4 മണിക്ക് അയത്ത്‌പടി നിത്യാസഹായ മാതാവിന്റെ പള്ളയിൽ ചേരുന്ന മീറ്റിഗിൽ എല്ലാവരും പങ്കുചേരണം.

23/06/2021

പൗരോഹിത്യ സുവർണ ജൂബിലി വർഷത്തിൽ എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന മാർ. ജോർജ് ഞറളകാട്ട് പിതാവിന് ചെറുപുഷ്പ മിഷൻ ലീഗ് കേരള സംസ്ഥാന സമിതിയുടെ സ്നേഹാശംസകൾ.

Address

Secret Heart Church, Elambakappilly P. O, Aimury
Perumbavoor
683544

Alerts

Be the first to know and let us send you an email when CML Aimury UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share