Chembrathkunnu Muslim Jama-ath - CMJ

Chembrathkunnu Muslim Jama-ath - CMJ Local community (chembarathkunnu muslim jama ath)

https://youtu.be/iqhIzNqpCKY
21/09/2018

https://youtu.be/iqhIzNqpCKY

ഫേസ്ചാരിറ്റി ഗ്രൂപ്പുംചെമ്പരത്‌കുന്നു ജമാത്തും ചേർന്നു ദുരിത ബാധിത പ്രദേശത്തു കിറ്റ് വിതരണം നടത്തി

ചെമ്പാരത്ത്കുന്ന് ജുമാമസ്ജിദിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക ജില്ലാ കലക്ടർക്ക് കൈമാറുന്...
06/09/2018

ചെമ്പാരത്ത്കുന്ന് ജുമാമസ്ജിദിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക ജില്ലാ കലക്ടർക്ക് കൈമാറുന്നു..

അഭിമാനത്തോടെ !! സഹകരിച്ച എല്ലാവർക്കും നന്ദി👍💪
22/08/2018

അഭിമാനത്തോടെ !! സഹകരിച്ച എല്ലാവർക്കും നന്ദി👍💪

22/12/2017

ഹറം ഇമാം ശൈഖ് ഷുറെെമീൻെറ പ്രസംഗത്തിൽ നിന്ന്.......
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

⭕ വിലകൾ ഉയർന്ന് കൊണ്ടിരിക്കുന്നു!

⭕ സ്തീകൾ വിവസ്ത്രരായി കൊണ്ടിരിക്കുന്നു!

⭕ പള്ളികൾ കാലിയായി കൊണ്ടിരിക്കുന്നു!

⭕ അല്ലാഹുവിന്റെ നിയമങ്ങൾ അവഗണിക്കപ്പെടുന്നു.!!

⭕ മോഷ്ടാക്കൾ വാഴ്ത്തപ്പെടുന്നു!!

⭕ ധർമയോദ്ധാക്കൾ ബന്ധിതരാകുന്നു!!

⭕ *വ്യഭിചാരം സാർവത്രികമാകുന്നു!!*

⭕ *വിവാഹങ്ങൾ കച്ചവട വൽകരിക്കപ്പെടുന്നു!*

⭕ *സ്തീകൾ പരുഷന്മാരെ അടക്കി ഭരിക്കുന്നു!!*

⭕ *മുസ്ലിംനാടുകൾ പരീക്ഷിക്കപ്പെടുന്നു!!*

⭕ *ദരിദ്രർക്ക് തണലേതുമില്ലാതാകുന്നു!!*

✅ *ഇനി അന്ത്യനാളിന് ആ വലിയ അടയാളങ്ങളല്ലാതെ മറ്റൊന്നും പ്രത്യക്ഷപ്പെടാൻ ബാക്കിയില്ല. അതുകൊണ്ട് പശ്ചാതപിക്കൂ.......*

❎ *ആയതിനാൽ നിങ്ങളുടെ സഞ്ചികൾ ചോരുന്നത് സൂക്ഷിക്കണേ........*

🚫 *നിങ്ങൾ നന്നായി വുളു ചെയ്യുന്നു. എന്നാൽ ധാരാളം ജലം പാഴാക്കുന്നു. അത് ചോരുന്ന സഞ്ചി!*

🚫 *ദരിദ്രര്ക്ക് ധാനം ചെയ്യുന്നു. അതോടൊപ്പം അവരെ ഉപദ്രവിക്കുന്നു. അത് മറ്റൊരു ചോരുന്ന സഞ്ചി.!!*

🚫 *പകൽ നോമ്പനുഷ്ടിക്കുന്നു. രാത്രി നമസ്കരിക്കുന്നു. അതോടൊപ്പം കുടുംബ ബന്ധം മുറിക്കുന്നു. അത് വേറൊരു ചോരുന്ന സഞ്ചി.!!*

🚫 *വിശപ്പും ദാഹവും സഹിച്ച് നോമ്പനുഷ്ടിക്കുന്നതോടൊപ്പം മറ്റുള്ളവരെ ആക്ഷേപിക്കുന്നു, പരദൂഷണം പറയുന്നു, അതും ഒരു ചോരുന്ന സഞ്ചി!!*

🚫 *പർദ്ദയും അബായയും ധരിക്കുന്നു. എന്നാൽ, മേത്തരം പെർഫ്യൂമും അടിക്കുന്നു, അതും ഒരു ചോരുന്ന സഞ്ചി!!*

🚫 *അതിഥിയെ സൽകരിക്കുന്നു, പക്ഷേ, അവരുടെ അഭാവത്തിൽ അവരെ പരദൂഷണം പറയുന്നു, മോശക്കാരാക്കുന്നു. അതും ചോരുന്ന സഞ്ചി!!*

❌ *ആകയാൽ നിങ്ങളുടെ നന്മകളെ ഇത്തരം ഓട്ട സഞ്ചികളിൽ നിക്ഷേപിക്കാതിരിക്കുക.*

❇ *വളരെ ക്ളേശം സഹിച്ച് നന്മകൾ ചെയ്യുന്നു, പിന്നീട് വളരെ ലാഘവത്തോടെ മറ്റുവഴികളിൽ കൂടി അത് പാഴാക്കുന്നു.*

✳ *എൻെറ റബ്ബേ.......*
*എനിക്കും എൻെറ സഹോദരന്മാർക്കും നീ പാപമോചനം നൽകി നേർമാർഗ്ഗത്തിലാക്കേണമേ...*

♻ *ചില അറേബ്യൻ സംഘങ്ങളുടെ കാര്യം ആശ്ചര്യം തന്നെ.*

*⚠ ഹജ്ജിനുള്ള നിർദേശം കർശനമാണെങ്കിലും അതവർക്ക് സാധിക്കുന്നില്ല, എന്നാൽ വിനോദയാത്രക്ക് എവിടെ പോവാനും പ്രശ്നമില്ല,... അല്ലാഹുവിന്റെ കൽപനകളെ ഏറ്റവും പ്രധാനമായി കണ്ടിട്ടില്ലെങ്കിൽ...*

*⚠ ഒരു ബലിക്ക് അവന് പണമില്ല, എന്നാൽ വലിയ വിലയുടെ ഐഫോൺ വാങ്ങാൻ പണമുണ്ട്. അല്ലാഹുവിന്റെ കൽപനകളെ ഏറ്റവും പ്രധാനമായി കണ്ടില്ലെങ്കിൽ!!*

⚠ *100 പത്രം വായിക്കാൻ സമയമുണ്ടാകും, എന്നാൽ10 ആയത്ത് ഓതാൻ സമയമില്ല... അല്ലാഹുവിന്റെ കൽപനക്ക് മുന്തിയ പരിഗണന നൽകിയില്ലെങ്കിൽ!!*

🅾 *കാര്യങ്ങൾ ഗുരുതരമായതിനാൽ കുറച്ചെങ്കിലും സെൻറ് ചെയ്യുക*

🅾 *അല്ലാഹു നിന്നെ സധാനിരീക്ഷിച്ച് കൊണ്ടിരിക്കുന്നു. എന്ന ബോധമുണ്ടെങ്കിൽ ഇത് ഷെയർ ചെയ്യുക!!. അല്ലെങ്കിൽ നീ ഒന്നും കാണാത്ത പോലെ നടക്കുക.!!*

🔲 *ഗാനങ്ങൾ ഷെയർ ചെയ്യുന്നു. എന്നാൽ വിശുദ്ധ ഖുർആൻ ഷെയർ ചെയ്യുന്നതിൽ ലജ്ജിക്കുന്നു.*

🔳 *എൻെറ റബ്ബേ ഇത് കെെമാറുന്നവർക്ക് നീ പരിധിയില്ലാതെ എെശ്വര്യം പ്രധാനം ചെയ്യേണമേ!! ആമീൻ

°°°°°••••°°°°ജുമാ മുബാറക് ••••°°°°°

28/07/2017
അള്ളാ്ഹു  മഗ്ഫിറത്തി നൽകുമാറാകട്ടെ !!!
17/12/2016

അള്ളാ്ഹു മഗ്ഫിറത്തി നൽകുമാറാകട്ടെ !!!

12-12-2016
13/12/2016

12-12-2016

മൂകത തളം കെട്ടി നിൽക്കുന്ന ആ വീട്ടിനകത്ത് നിന്ന് സലാം ചൊല്ലി ഓടിവന്ന ആ കുരുന്നു പൈതൽ എല്ലാവരുടെയും കണ്ണുനനയിച്ചു. ഫൈസലിന...
27/11/2016

മൂകത തളം കെട്ടി നിൽക്കുന്ന ആ
വീട്ടിനകത്ത് നിന്ന് സലാം ചൊല്ലി ഓടിവന്ന
ആ കുരുന്നു പൈതൽ എല്ലാവരുടെയും കണ്ണുനനയിച്ചു.
ഫൈസലിന്റെ ഇളയ മകൾ ഫാത്തിമ ഫർസാന
കൊഞ്ചിച്ചിരിച്ച് കൊണ്ടാണ് പൂമുഖത്തേക്കോടിയെത്തിയത്. സന്ദർശനത്തിനെത്തിയ മുജാഹിദ് നേതാക്കൾക്ക്
എല്ലാവർക്കും പ്രത്യേകം പ്രത്യേകം സലാം ചൊല്ലി
കൈകൊടുത്ത് നേരെ ഉമർ സുല്ലമിയുടെ മടിയിലേക്ക് ചാടിക്കയറി. പിന്നെ കളിയും ചിരിയുമായി കുറേ നേരം.
സുല്ലമിയുടെ താടിയിൽ വലിച്ചും തടവിയും
അവൾ രസിക്കുകയായിരുന്നു.
വീട്ടുകാർ വിലക്കാൻ ശ്രമിച്ചെങ്കിലും സുല്ലമി അവരെ തടഞ്ഞു.
ഒരുപറ്റം കാപാലികർ വെട്ടിനുറുക്കിയ തന്റെ പിതാവിന്റെ
വേർപാടിൽ അനുശോചിക്കാനും പ്രാർത്ഥിക്കാനുമാണ്
ദിനം പ്രതി ഇത്രയധികമാളുകൾ ഈ വീട്ടിലെത്തുന്നതെന്ന്
ആ കുരുന്നുകളറിയുന്നില്ല.
തന്റെ പ്രിയപ്പെട്ട ഉപ്പച്ചി സ്വർഗ്ഗത്തിലാണെന്നും മറ്റും പറഞ്ഞ് വല്ല്യമ്മയെ സുല്ലമി ആശ്വസിപ്പിക്കുമ്പൊഴും
നിറകണ്ണുകളോടെ ആ അമ്മ,
സുല്ലമിയോട് മകനു വേണ്ടി ദുആ ചെയ്യാനും പ്രതികൾക്ക്
ശിക്ഷ ലഭിക്കുന്നത് കാണാനുള്ള ആഗ്രഹവും പറയുമ്പൊഴും
ഫാത്തിമ മടിയിലിരുന്ന് കളിയും ചിരിയുമായിരുന്നു.

ഒടുവിൽ, യാത്ര പറഞ്ഞിറങ്ങുമ്പോൾ ഫാത്തിമ
വീണ്ടുമൊരിക്കൽ കൂടി കണ്ണു നിറയിച്ചു.
‘ന്റെ ഉപ്പച്ചി പള്ളിയിലാ‘ എന്ന അവളുടെ നിഷ്കളങ്കമായ
വാക്കുകൾക്ക് മുന്നിൽ
വിതുമ്പലടക്കാനായില്ല....

ഫൈസലിനു ഈ കുരുന്നിനെ കണ്ടും
ലാളിച്ചും കൊതീതീർന്നിരുന്നില്ല.
തലയും വയറും മൂർച്ചയേറിയ വാളുകൊണ്ട്
വെട്ടിപ്പിളർക്കുമ്പോഴും
ലാഇ‌ലാഹ ഇല്ലല്ലാഹ് എന്നുച്ചരിച്ച് കൊണ്ടുള്ള
അന്ത്യപ്പിടച്ചിലിലും ഈ കുരുന്നുമുഖം, ഈ നിഷ്കളങ്ക ചിരി...
എല്ലാം, പ്രിയ സഹോദരന്റെ മനസ്സിൽ മിന്നിമറഞ്ഞിട്ടുണ്ടാവും.

ഈ അനാഥത്വത്തിന് പിന്നിലെ മഹത്തായ ത്യാഗം
ഇവളും സഹോദരങ്ങളും ഉൾകൊള്ളും.
ജീവിതവിജയം കൈവരിച്ച്
സ്വർഗ്ഗീയാനുഗ്രഹങ്ങളിലേക്കുയർത്തപ്പെട്ട
ധീരരക്തസാക്ഷികളിലൊരാളായാണ് പ്രിയപ്പെട്ട ഉപ്പ
യാത്രയയതെന്ന് അവർ തിരിച്ചറിയും.
ക്ഷമയുടെയും പ്രാർത്ഥനയുടെയും
സർവോപരി സത്യവിശ്വാസത്തിന്റെയും കരുത്തും മാധുര്യവും
ഇവർ അനുഭവിച്ചറിയും.

ഫൈസലിനെ കൊന്ന,
കൊല്ലിച്ച,
കൊല്ലാൻ കൂട്ടുനിന്ന,
കൊന്നതിനെ പിന്തുണക്കുന്ന അന്ധൻ‌മാരേ,
ഒരു നിമിഷം..ഒരു നിമിഷം മാത്രമെങ്കിലും നിങ്ങളൊന്ന്
നിങ്ങളുടെ കണ്ണുകൾ തുറക്കുക.
എന്നിട്ടീ കുരുന്നിന്റെ മുഖത്തേക്കൊന്ന് നോക്കുക.

മന:സാക്ഷിയെന്നൊന്നുണ്ടെങ്കിൽ
നിങ്ങളുടെ മനസ്സൊന്ന് പിടക്കും, ചുണ്ടുകൾ വിറക്കും.

16/09/2016

Juma Mubarak

Address

Perumbavoor

Website

Alerts

Be the first to know and let us send you an email when Chembrathkunnu Muslim Jama-ath - CMJ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share