16/06/2025
*ശ്രീ മൂകാംബിക മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യ*
( രജിസ്റ്റര്‍ നംമ്പര്‍ 3/IV/2010 )
ധന്യാത്മന്‍.
ശ്രീ മൂകാംബിക മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യ പൂര്‍ണ്ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ആതുരസേവന പ്രവര്‍ത്തനങ്ങളും ഭാരതത്തിന്റെ വിവിധ മേഖലകളില്‍ 15 വര്‍ഷമായി നടത്തി വരുന്ന സംഘടനയാണ്.
കഴിഞ്ഞകാലങ്ങളില്‍ ട്രസ്റ്റ് നിരവധി സാധു പെണ്‍കുട്ടികളുടെ വിവാഹ ധനസഹായങ്ങള്‍, ചികിത്സാ ധനസഹായങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ കഷ്ഠതയും ദുരിതങ്ങളും അനുഭവിക്കുന്ന കൂടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം, ഓണക്കിറ്റ് വിതരണം, വസ്ത്ര വിതരണം സൗജന്യ മരുന്ന് വിതരണം, മെഡിക്കല്‍ ക്യാമ്പുകള്‍, 2011 ഒക്ടോബര്‍ മുതല്‍ ഒരു വര്‍ഷക്കാലം കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കായംകുളം താലൂക്ക് ആശുപത്രിയില്‍ ഉച്ചക്ക് അന്നദാനം, പത്തനംതിട്ട ജില്ലയിലെ കോന്നി ഗവ: ആശുപത്രയില്‍ (ഇപ്പോള്‍ താലൂക്ക് ആശുപത്രയായി) രണ്ട് വര്‍ഷക്കാലം അന്നദാനം, വിവിധ ക്ഷേത്രങ്ങളില്‍ അന്നദാനം തുടങ്ങി ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
ഭാരതത്തിലും കേന്ദ്രഭരണ പ്രദേശങ്ങളിലും
ഓഫീസുകള്‍ തുറന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനായി രജിസ്റ്റര്‍ ചെയ്ത്
പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ശ്രീ മൂകാംബിക മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യ.നാളിതുവരെ
ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ട്രസ്റ്റിന്റെ സ്ഥാപകനും ട്രസ്റ്റ് ആചാര്യന്‍
& ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ *മൂകാംബിക സജിപോറ്റി* ആണ്. തനിക്ക് തന്ത്രമുളള
ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ നടത്തിയും വാര്‍ഷിക പൂജകള്‍ നടത്തിയും വിവിധ
ഭവനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പരിഹാര കര്‍മ്മങ്ങള്‍ നടത്തിയും അവിടുന്ന് കിട്ടുന്ന
ദക്ഷിണകളും ജ്യോതിഷം വാസ്തു എന്നീ നിര്‍ദ്ദേശം നല്‍കിയും അവിടുന്ന് കിട്ടുന്ന ദക്ഷിണകളും
ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മഹാ യാഗങ്ങള്‍ വിവിധക്ഷേത്രങ്ങളില്‍ നടത്തി അതില്‍ നിന്ന്
കിട്ടുന്ന മിച്ചം രൂപയും കൊണ്ടാണ് ട്രസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ആതുര സേവന
പ്രവര്‍ത്തനങ്ങളും നടത്തിവരുന്നത്. ഇപ്പോള്‍ ട്രസ്റ്റ് വിവിധ പദ്ധതിയില്‍ കൂടി ഭാരതത്തിലെ
രോഗദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വിവിധ തരത്തിലുള്ള സഹായങ്ങള്‍ നല്‍കുവാന്‍. ട്രസ്റ്റ് ക്യാന്‍സര്‍ രോഗികള്‍ക്കും മറ്റുരോഗങ്ങള്‍ മൂലം
കഷ്ഠതയും ദുരിതവും അനുഭവിക്കുന്നവര്‍ക്ക് സൗജന്യമരുന്ന് വിതരണവും വസ്ത്ര വിതരണവും,
ചികിത്സാ ധനസഹായ വിതരണവും ചെയ്തും. വിവിധ മേഖലകളില്‍ മെഡിക്കല്‍
ക്യാമ്പുകള്‍, സൗജന്യ ആംബുലന്‍സ് സേവനം, ഉച്ചക്ക് വിവിധ സ്ഥലങ്ങളില്‍ ഭക്ഷണ
വിതരണം, എന്നിവ പൊതുജനപങ്കാളിത്തത്തോടെ ട്രസ്റ്റ് ഉടന്‍ നടപ്പിലാക്കാന്‍ തീരുമാനമെടുത്തു
കഷ്ഠതയും ദുരിതങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ ക്ഷേമം ലക്ഷ്യമാക്കി ട്രസ്റ്റ് നടത്തുന്ന ഈ പുണ്യപ്രവർത്തിയിൽ സമർപ്പണ ബുദ്ധിയോടെ വേണ്ടുന്ന എല്ലാവിധ സഹായസഹകരണങ്ങളും അങ്ങയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് മൂകാംബിക ദേവിയുടെ നാമത്തില്‍ അഭ്യർത്ഥിക്കുന്നു.
*ശ്രീ മൂകാംബിക മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇന്ത്യക്കുവേണ്ടി*
( ട്രസ്റ്റ് ഭരണസമതി )
രജിസ്റ്റേര്‍ഡ് ഓഫീസ് : രുദ്രമഠം , കരിമ്പാലൂര്‍ , മാലൂര്‍ പി.ഒ , പത്തനാപുരം , കൊല്ലം ജില്ല , പിന്‍ 689695 കേരളം
ഫോണ്‍ 6282912003 .9446434559 , 9961771974
വെമ്പ്സൈറ്റ് www.sreemookambikamission.com