Sree Mahadeva Temple, Pramadom ശ്രീ മഹാദേവ ക്ഷേത്രം, പ്രമാടം

  • Home
  • India
  • Pathanamthitta
  • Sree Mahadeva Temple, Pramadom ശ്രീ മഹാദേവ ക്ഷേത്രം, പ്രമാടം

Sree Mahadeva Temple, Pramadom  ശ്രീ മഹാദേവ ക്ഷേത്രം, പ്രമാടം ഓം നമഃശിവായ
ശ്രീ മഹാദേവ ക്ഷേത്രം പ്രമാടം

പ്രമാടംശ്രീ മഹാദേവ ക്ഷേത്രത്തിലെ  ശിവരാത്രി തിരുവുത്സവം 2020 ഫെബ്രുവരി 19 അൻപോളിയോടുകൂടി. തിരുമുമ്പിൽ സമാരംപിച്ചപ്പോൾ
19/02/2020

പ്രമാടംശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി തിരുവുത്സവം 2020 ഫെബ്രുവരി 19 അൻപോളിയോടുകൂടി. തിരുമുമ്പിൽ സമാരംപിച്ചപ്പോൾ

ആറ്റുകാൽ അമ്മ ♥️🙏♥️ആറ്റുകാൽ അമ്മയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി നല്ലൊരു വിവരണം താഴെ കൊടുത്തിട്ടുണ്ട് !!അനന്...
02/11/2019

ആറ്റുകാൽ അമ്മ
♥️🙏♥️
ആറ്റുകാൽ അമ്മയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി നല്ലൊരു വിവരണം താഴെ കൊടുത്തിട്ടുണ്ട് !!

അനന്തപുരിയുടെ സ്വന്തം കണ്ണകി...
പൗരാണിക ദ്രാവിഡ ദേവതയായ കാളീ സങ്കല്പമാണ് അനന്തപുരിയിലെ ആറ്റുകാലമ്മ. പാതിവ്രത്യത്തിന്റെ പ്രതീകമായ കണ്ണകിയുടെ കാളീരൂപത്തിലുള്ള അവതാരമായാണ് ആറ്റുകാലമ്മയെ ആരാധിക്കുന്നത്.
സംഘകാലത്ത്, അതായത് ഏകദേശം രണ്ടായിരം വര്‍ഷങ്ങൾക്ക് മുമ്പ് ഇളങ്കോവടികൾ രചിച്ച ചിലപ്പതികാരം എന്ന തമിഴ് ഇതിഹാസ കാവ്യത്തിലാണ് വീരനായികയായ കണ്ണകിയുടെ കഥ പറയുന്നത്.
കഥാസാരം..
കാവേരീപട്ടണത്തിലെ ഒരു ധനിക വ്യാപാരിയുടെ മകനായ കോവലൻ അതി സുന്ദരിയും സമ്പന്നയുമായ കണ്ണകിയെ വിവാഹം ചെയ്യുന്നു. എന്നാൽ മാധവിയെന്ന ഒരു നർത്തകിയുമായി പിന്നീട് അടുപ്പത്തിലായ കോവലൻ കണ്ണകിയെ മറന്ന് തന്റെ സമ്പത്ത് മുഴുവൻ മാധവിക്കായി ചെലവഴിച്ചു. അങ്ങനെ ദരിദ്രനായി മാറിയ കോവലനെ ഒരു ദിവസം മാധവി തെരുവിലേക്ക് ഇറക്കിവിടുകയും ചെയ്തു.
തനിക്ക് സംഭവിച്ച തെറ്റ് തിരിച്ചറിഞ്ഞ കോവലൻ കണ്ണകിയുടെ അടുത്തേക്ക് തിരികെയെത്തുന്നു. പവിത്രയും പതിവ്രതയുമായ കണ്ണകി കോവലനെ സ്വീകരിക്കുകയും രണ്ടുപേരും കാവേരീപട്ടണം വിട്ട് പാണ്ഡ്യ രാജധാനിയായ മധുരയിലേക്ക് കുടിയേറുകയും ചെയ്യുന്നു.
വ്യാപാരം ചെയ്യുന്നതിന് പണം കണ്ടെത്താൻ തന്റെ കൈവശമുണ്ടായിരുന്ന ആകെ സമ്പാദ്യമായ രണ്ട് ചിലമ്പുകളിൽ ഒരെണ്ണം കണ്ണകി കോവലന് വിൽക്കാനായി നൽകി.
എന്നാൽ ആയിടയ്ക്ക്, പാണ്ഡ്യ രാജ്ഞിയുടെ മുത്തുകൾ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തിൽ നിന്നും മോഷണം പോയിരുന്നു.
കണ്ണകിയുടെ ചിലമ്പ് വിൽക്കാൻ ശ്രമിച്ച കോവലൻ, രാജ്ഞിയുടെ മോഷണം പോയ ചിലമ്പന്വേഷിച്ച് നടന്ന പട്ടാളക്കാരുടെ പിടിയിലകപ്പെട്ടു. തുടര്‍ന്ന് രാജസദസ്സിലെത്തിച്ച കോവലനെ രാജാവ് ഇല്ലാത്ത കുറ്റം ചുമത്തി വധശിക്ഷക്ക് വിധേയനാക്കി.
ഈ വിവരമറിഞ്ഞ് ക്രുദ്ധയായ കണ്ണകി തന്റെ കൈവശമുണ്ടായിരുന്ന മറ്റേ ചിലമ്പുമായി രാജസദസ്സിലെത്തുകയും കോവലന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഒരു തെളിവായി ആ ചിലമ്പിനെ രാജാവിന്റെ മുന്നിലേക്ക് വലിച്ചെറിയുകയും ചെയ്തു.
കണ്ണകിയുടെ ചിലമ്പുടഞ്ഞ് വിലയേറിയ മാണിക്ക്യരത്നങ്ങൾ ചിതറിവീണു. അതുകണ്ട് പശ്ചാത്താപവിവശരായി രാജാവും രാജ്ഞിയും തൽക്ഷണം മരണപ്പെട്ടു. കാരണം രാജ്ഞിയുടെ മോഷ്ടിക്കപ്പെട്ട ചിലമ്പിലുണ്ടായിരുന്നത് കേവലം വിലകുറഞ്ഞ മുത്തുകളായിരുന്നു.
എന്നാൽ നിരപരാധിയായ തന്റെ ഭർത്താവിനെ വധിച്ചതിലുള്ള കോപാഗ്നിയിൽ പ്രതികാരമൂർത്തിയായി മാറിയ കണ്ണകി തന്റെ ഒരു മാറിടം അറുത്തെറിയുകയും സംഹാരരുദ്രയായി മധുരാനഗരം ചുട്ടെരിക്കുകയും ചെയ്തു.

ആറ്റുകാലമ്മ..
മധുരയെ ചുട്ടെരിച്ച കണ്ണകി അവിടം ഉപേക്ഷിച്ച് ചേര രാജധാനിയായ കൊടുങ്ങല്ലൂരിലേക്ക് പോകുംവഴി ആറ്റുകാൽ ദേശത്തെത്തിയെന്നും, അവിടത്തെ മുല്ലവീട്ടിൽ കാരണവർക്ക് ബാലികാരൂപത്തിൽ ദർശനം നൽകിയെന്നും, അദ്ദേഹത്തിന് സ്വപ്നത്തിൽ ലഭിച്ച നിർദ്ദേശാനുസരണം തെക്കത് നിർമ്മിച്ച് ദേവിയെ കുടിയിരുത്തിയെന്നുമാണ് ഐതിഹ്യം.
കാലാന്തരത്തിൽ തെക്കത് മുടിപ്പുരയായും, പിന്നീടത് പഞ്ച പ്രകാരങ്ങളോടുകൂടിയ ഒരു മഹാ ക്ഷേത്രമായും പരിണമിച്ചു..
സ്ത്രീത്വത്തിന്റെ മഹനീയത നിറഞ്ഞു തുളുമ്പുന്ന ദ്രാവിഡ ശാക്തേയ സങ്കല്പങ്ങളായ കാളീ, ഭഗവതീ ക്ഷേത്രങ്ങളിലെ പുരോഹിതന്മാർക്ക് ഒരിക്കലും ജാതി വർണ്ണ വ്യത്യാസങ്ങൾ ബാധകമായിരുന്നില്ല.
ദ്രാവിഡ സംസ്കാരത്തിന്റെ സവിശേഷമായ ആചാരങ്ങളിലൊന്നായ പൊങ്കാല ഉത്സവത്തിന് ആയിരം വർഷത്തിലേറെ പഴക്കമുണ്ട്. തമിഴർ ഇതിനെ പൊങ്കൽ എന്നാണ് വിളിക്കുന്നത്. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവമാണ് ആറ്റുകാൽ പൊങ്കാല.

ആറ്റുകാൽ ക്ഷേത്രത്തിലെ ഉത്സവകാലത്തുള്ള തോറ്റംപാട്ടിൽ ചിലപ്പതികാരവും പാടാറുണ്ട്. കൂടാതെ ക്ഷേത്രത്തിലെ ഗോപുരങ്ങളിൽ കണ്ണകിയുടെ കഥ ശില്പങ്ങളായി ജ്വലിച്ചു നിൽക്കുന്നതും കാണാം.

സംഘകാലത്ത് കേരളവും തമിഴ്‌നാടും ഒറ്റ രാജ്യമായിരുന്നു. ചേര രാജാവായ ചേരൻ ചെങ്കുട്ടവന്റെ അനുജനും കേരളീയനുമായ ഇളങ്കോവടികൾ ഇരിങ്ങാലക്കുടയിലെ തൃക്കണാമതിലകത്തിരുന്നാണ് ചിലപ്പതികാരം രചിച്ചത്.
ചിലപ്പതികാരത്തിന്റെ ചിലമ്പൊലിയും, കണ്ണകിയെ ആവാഹിച്ച ആറ്റുകാലമ്മയും ഒരു കാലഘട്ടത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും നമുക്ക് പരിചയപ്പെടുത്തുന്ന വഴിവിളക്കുകളാണ്.
ജീവിതത്തിലെ നന്മ തിന്മകളെക്കുറിച്ച് തിരിച്ചറിവ് നൽകുന്ന കോവലന്റെ ജീവിതപാഠവും, കണ്ണകിയുടെ പാതിവ്രത്യത്തിന്റെ മഹത്വവും ഓരോ ദർശന വേളയിലും ആറ്റുകാലമ്മ നമ്മെ ഓർമ്മപ്പെടുത്തുന്നു...!!!

മഹാദേവൻ തിരുമുൻപിൽ ഈ വർഷത്തെ ഓണപ്പൂക്കളം
11/09/2019

മഹാദേവൻ തിരുമുൻപിൽ ഈ വർഷത്തെ ഓണപ്പൂക്കളം

പ്രമാടം ശ്രീമദേവർ ക്ഷേത്രത്തിൽ ഇന്നു നടന്ന അഷ്ടദ്രവ്യമഹാഗണപതിഹോമം
02/09/2019

പ്രമാടം ശ്രീമദേവർ ക്ഷേത്രത്തിൽ ഇന്നു നടന്ന അഷ്ടദ്രവ്യമഹാഗണപതിഹോമം

ഓം നമഃ ശിവായ.....🙏🌷ഓം നമോ നാരായണായ.....🙏🌺ശ്രീകൃഷ്ണ ജയന്തി ആശംസകൾ....🙏🌻 ചിങ്ങമാസത്തിൽ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ...
22/08/2019

ഓം നമഃ ശിവായ.....🙏🌷
ഓം നമോ നാരായണായ.....🙏🌺
ശ്രീകൃഷ്ണ ജയന്തി ആശംസകൾ....🙏🌻
ചിങ്ങമാസത്തിൽ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ദിനത്തിലായിരുന്നു ഭഗവാൻ ശ്രീകൃഷ്ണന്റെ ജനനം. ഭക്തര്‍ അമ്പാടിക്കണ്ണന്റെ പിറന്നാള്‍ ശ്രീക‍ൃഷ്ണ ജയന്തി, കൃഷ്ണാഷ്ടമി,ജന്മാഷ്ടമി, അഷ്ടമി രോഹിണി എന്നീ വിവിധ പേരുകളിൽ ആഘോഷിക്കുന്നു. ജന്മാഷ്ടമി ദിനത്തിൽ ഭക്തിയോടെ ഭഗവല്‍ മന്ത്രങ്ങൾ ജപിക്കുന്നത് സാധാരണ ദിനത്തിൽ ജപിക്കുന്നതിനേക്കാള്‍ നാലിരട്ടി ഫലം നൽകും. അന്നേ ദിവസം ഭഗവൽ നാമങ്ങൾ കഴിയാവുന്നത്രയും തവണ ചൊല്ലുന്നത് അത്യുത്തമം. ദീർഘ നാളുകളായി സന്താന ഭാഗ്യമില്ലാത്തവർ ജന്മാഷ്ടമിയുടെ അന്ന് സന്താനഗോപാല മന്ത്രം 41 തവണ ജപിച്ചാൽ ഇഷ്ട സന്താനപ്രാപ്തി ഉണ്ടാവുമെന്നാണ് വിശ്വാസം....സന്താനഗോപാല മന്ത്രം-

" ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ/



ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത:// "

അർഥം - " ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നല്‍കിയാലും"

കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാഗോപാലമന്ത്ര അർച്ചന നടത്താറുണ്ട്. അതിൽ പങ്കെടുക്കാൻ സാധിക്കാത്ത കുട്ടികൾ ഭവനത്തിലിരുന്ന് ശുദ്ധിയോടെയും ഭക്തിയോടെയും വിദ്യാഗോപാലമന്ത്രം 41 തവണ ജപിക്കാവുന്നതാണ് . കുട്ടികളുടെ ഓർമശക്തിയും ഏകാഗ്രതയും സ്വഭാവ ശുദ്ധി വർദ്ധിപ്പിക്കാനും ഈ മന്ത്രജപത്തിലൂടെ സാധ്യമാകും.

വിദ്യാഗോപാലമന്ത്രം -

"കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ ത്വം പ്രസീദമേ/



രമാ രമണ വിശ്വേശാ വിദ്യാമാശു പ്രയച്ഛമേ// "അർഥം - "പാപനാശിനിയും ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും. "

ദശകാല ദോഷങ്ങൾ അനുഭവിക്കുന്നവരും ജാതകപ്രകാരം ആയുസ്സിനു ദോഷമുളളവരും ജന്മാഷ്ടമി ദിനത്തിൽ ആയൂർ ഗോപാലമന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്.

ആയൂർ ഗോപാലമന്ത്രം -

"ദേവകീസുത ഗോവിന്ദ വാസുദേവ ജഗല്‍പതേ/

ദേഹിമേ ശരണം കൃഷ്ണ ത്വാമഹം ശരണം ഗത://"

അർഥം - "ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് ശരണം നല്‍കിയാലും."

സമ്പൽസമൃദ്ധിയും ഐശ്വര്യവും ഉണ്ടാവുന്നതിന് ഭഗവാനെ ധ്യാനിച്ചു കൊണ്ട് രാജഗോപാല മന്ത്രം ജപിക്കണം. അർത്ഥം മനഃസ്സിലാക്കി വേണം ഓരോ മന്ത്രങ്ങളും ജപിക്കുവാന്‍‌.

രാജഗോപാല മന്ത്രം - "കൃഷ്ണ കൃഷ്ണ മഹായോഗിന്‍! ഭക്താനാം അഭയംകര

ഗോവിന്ദ പരമാനന്ദ സര്‍വ്വം മേ വശമാനയ...
"അർഥം - "മഹായോഗിയും ഭക്തന്മാര്‍ക്ക് അഭയം നല്‍കുന്നവനും ഗോവിന്ദനും പരമാനന്ദ രൂപിയുമായ അല്ലയോ കൃഷ്ണാ! എല്ലാം എനിക്ക് അധീനമാകട്ടെ.."

ഭഗവാന്റെ മൂലമന്ത്രങ്ങളായ അഷ്ടാക്ഷരമന്ത്രവും (ഓം നമോ നാരായണായ) ദ്വാദശാക്ഷരമന്ത്രവും (ഓം നമോ ഭഗവതേ വാസുദേവായ) എന്നിവ ജപിച്ചു കൊണ്ട് ജന്മാഷ്ടമി ദിനത്തിൽ രാവിലെയും വൈകുന്നേരവും ക്ഷേത്ര ദര്‍ശനം നടത്തുന്നത് കൃഷ്ണപ്രീതിക്ക് ഉത്തമമാണ്..... 🙏🌹

*🙏🏻🕉ഇന്ന് ക്ഷേത്രത്തിൽ നടന്ന ആയില്യപൂജ🕉🙏🏻*
02/08/2019

*🙏🏻🕉ഇന്ന് ക്ഷേത്രത്തിൽ നടന്ന ആയില്യപൂജ🕉🙏🏻*

ക്ഷേത്രകലയെ ആധാരമാക്കി ക്ഷേത്ര ചൈതന്യത്തിനു കോട്ടം തട്ടാതെ പലതരം നന്ദി ശിലകളുണ്ട്. അവയില്‍ പ്രധാനം ഇന്ദ്ര നന്ദി, ബ്രഹ്മ ...
12/07/2019

ക്ഷേത്രകലയെ ആധാരമാക്കി ക്ഷേത്ര ചൈതന്യത്തിനു കോട്ടം തട്ടാതെ പലതരം നന്ദി ശിലകളുണ്ട്. അവയില്‍ പ്രധാനം ഇന്ദ്ര നന്ദി, ബ്രഹ്മ നന്ദി, ആത്മ നന്ദി, ധര്‍മ്മ നന്ദി എന്നിവയാണ്. ഇന്ദ്ര നന്ദി ഭോഗവാനാണ്. ക്ഷേത്രത്തിന് അല്പം അകലെ ശ്രീകോവിലില്‍ നോക്കിയാണ് ഇന്ദ്ര നന്ദിയുടെ കിടപ്പ്. ബ്രഹ്മ നന്ദി ഗാംഭീര്യമുള്ള രൂപത്തിലാണ്. വേദനന്ദി എന്നും ഇതിന് പേരുണ്ട്. ഇത് നിര്‍മ്മിയ്ക്കുന്നത് ചുണ്ണാമ്ബ് കൊണ്ടാണ്. രാമേശ്വരത്ത് ഇങ്ങനെയുള്ള ബ്രഹ്മാണ്ഡമായ നന്ദിയെ കാണാം. കൊടിമരത്തിന്റെ ചുവട്ടില്‍ കാണുന്ന നന്ദിയാണ് ആത്മ നന്ദി. പ്രദോഷ കാലത്ത് നന്ദിക്ക് പൂജ ചെയ്താല്‍ സര്‍വ്വ ഐശ്വര്യങ്ങളും പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുന്നതാണ്. പരമശിവന്റെ അരികിലായി മഹാമണ്ഡപത്തില്‍ തന്നെ നിലകൊള്ളുന്ന ചെറിയ രൂപമാണ് ധര്‍മ്മ നന്ദിയുടേത്.
പ്രളയത്തില്‍ എല്ലാം നശിച്ച്‌, എല്ലാം പരമശിവനില്‍ ഒടുങ്ങുന്ന സമയത്ത് ധര്‍മ്മം നില നിര്‍ത്താന്‍ പരമശിവനു സഹായഹസ്തവുമായി അരികില്‍ തന്നെ ധര്‍മ്മ നന്ദി കാത്തു കിടക്കുന്നു. ഇതു കൂടാതെ ദേശ കാലങ്ങള്‍ക്കനുസൃതമായി ഗോപുരവാതില്‍ക്കല്‍ വടക്കുനോക്കി ശയിക്കുന്ന അധികാര നന്ദി, ഗര്‍ഭഗൃഹത്തിനു പിന്‍വശം കാണുന്ന വൃഷഭഗണപതി എന്നീ നന്ദികേശന്മാരും നമുക്ക് അനുഗ്രഹം നല്‍കുവാനായി കാത്തു കിടക്കുന്ന ദേവന്മാരാണ്. കൊടിമരച്ചുവട്ടിലെ ഈ ഉഗ്രപ്രതാപിയായ ദൈവം മനുഷ്യനു മാത്രമല്ല ശിവാലയങ്ങള്‍ക്കും സംരക്ഷകനാണ്. ആബാലവൃദ്ധം ജനങ്ങള്‍ക്കും ഏതു സമയത്തും ആ ഉയര്‍ന്നു വിടര്‍ന്നു നില്‍ക്കുന്ന കര്‍ണങ്ങളില്‍ സങ്കടമുണര്‍ത്തിക്കാം. വായയുടെ ഒരു പകുതിയും നന്ദിയുടെ ചെവിയുടെ ഒരു പകുതിയും പൊത്തിപ്പിടിച്ച്‌ കാറ്റില്‍ പോലും അലിഞ്ഞു പോകാതെ വിഷമങ്ങള്‍ സ്വകാര്യമായി പറയാം.

07/07/2019

1. തന്നാല്‍ കഴിയാത്ത വഴിപാടുകള്‍ നേര്‍ന്നിടരുത്.

2. ക്ഷേത്രദര്‍ശനം ആരും ക്ഷണിക്കാതെ തന്നെ പോകണം.

3. ക്ഷേത്രദര്‍ശനത്തിന് വെറും കൈയോടെ പോകരുത്. പൂര്‍ണ്ണ മനസ്സോടെ വിളക്കിലേക്ക് എണ്ണയോ , കര്‍പ്പൂരമോ, ഒരു പൂവെന്കിലും സമര്‍പ്പിക്കണം.

4. ക്ഷേത്രമതില്‍ കെട്ടിനകത്ത് പാദരക്ഷകള്‍ ഉപയോഗിക്കരുത്.

5. ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായ വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കരുത്.

6. സ്ത്രീകള്‍ മുടി അഴിച്ചിട്ട് ക്ഷേത്രദര്‍ശനം നടത്തരുത്.

7. ദേഹശുദ്ധി വരുത്തിയതിന് ശേഷം ക്ഷേത്രദര്‍ശനം നടത്തുക. അശുദ്ധിയുള്ള വസ്ത്രങ്ങള്‍ ധരിച്ചും , അശുദ്ധിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.

8. പുല, വാലായ്മ ഉള്ളപ്പോൾ ക്ഷേത്ര ദർശനമരുത് .

9. വിവാഹ ശേഷം അന്നേ ദിവസം വധൂവരൻമാർ ക്ഷേത്ര ദർശനമരുത്.

10. ഋതുമതിയായ സ്ത്രീകൾ ഏഴു ദിവസത്തേക്കും, ഗർഭിണികൾ ഏഴാം മാസം മുതൽ പ്രസവിച്ച് 90 ദിവസം കഴിയും വരെയുo ക്ഷേത്ര ദർശനമരുത്.

11. നടക്കുനേരെ നിന്ന് തൊഴരുത്,നടയുടെ ഇരു ഭാഗത്തു നിന്ന് വേണം ദർശനം നടത്തുവാൻ .

12. സ്ത്രീകൾ സാഷ്ടാംഗം നമസ്കാരം നടത്തരുത് .

13. ക്ഷേത്ര മതിലിനകത്ത് പുകവലിക്കുകയോ, മുറുക്കുകയോ ,തുപ്പുകയോ പാടില്ല.

14. കൊഴിഞ്ഞു വീണത്, വാടിയത്, വിടരാത്തത്, കീടങ്ങൾ ഉള്ളത്, മുടിനാരുള്ളത്, മണത്തതോ ആയ പുഷ്പങ്ങൾ ദേവന് സമർപ്പിക്കരുത്.

15. ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങൾ, നിവേദ്യ സാധനങ്ങൾ എന്നിവ ദേവന് സമർപ്പിച്ചശേഷം മാത്രം തീർത്ഥവും, പ്രസാദവും സ്വീകരിക്കുക.

16. അഭിഷേകം നടക്കുമ്പോൾ പ്രദക്ഷിണം വെക്കരുത്.

17. ശാന്തിക്കാരന് സൗകര്യപ്പെടുന്ന സമയം വരെ പ്രസാദത്തിന് ക്ഷമയോടെ കാത്തിരിക്കുക.

18. ശാന്തിക്കാരൻ ശ്രീകോവിലിൽ നിന്ന് തിടപ്പിള്ളിയിലേക്കും തിരിച്ചും ഇടയ്ക്കിടയ്ക്ക് പോകേണ്ടതുകൊണ്ട് വഴി ഒതുങ്ങി നിൽക്കണം.

19. ആദരവോടെ ദക്ഷിണ കൊടുക്കുന്നതിലൂടെയാണ് വഴിപാട് പൂർണമാകുന്നത്.

20. ക്ഷേത്രവും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

21. നിവേദ്യസമയത്തും നട അടച്ചിരിക്കുമ്പോഴും തൊഴരുത് .

22. ശ്രീകോവിലിന്റെ ഓവിൽ നിന്നും വരുന്ന തീർത്ഥം വിഗ്രഹവുമായി ബന്ധപ്പെട്ട് ഒഴുകുന്നത് കൊണ്ട് ഓവ് സ്പർശിക്കരുത് . തീർത്ഥം ശാന്തിക്കാരനിൽ നിന്നും സ്വീകരിക്കുക .

23. ശിവക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്യുമ്പോൾ ഓവ് മുറിച്ച് കടക്കരുത്.

24. ക്ഷേത്രത്തിനകത്ത് ശബ്ദം നാമജപത്തിലൂടെ മാത്രം. ഓം നമശിവായ

25. ക്ഷേത്ര നിർമ്മാണ കർമ്മങ്ങളിൽ ശാരീരികമായും മാനസികമായും സാമ്പത്തികമായും പങ്കു കൊള്ളുക.

കൈലാസനാഥന്റെ ജടപ്പൂക്കള്‍ ഭക്തിസാന്ദ്രമായ വിശ്വാസത്തിന്റെ ചിഹ്നങ്ങളായി സങ്കല്‍പ്പിച്ച് ഓടപ്പൂവ് വാങ്ങി മടങ്ങുന്ന കൊട്ടിയ...
06/06/2019

കൈലാസനാഥന്റെ ജടപ്പൂക്കള്‍ ഭക്തിസാന്ദ്രമായ വിശ്വാസത്തിന്റെ ചിഹ്നങ്ങളായി സങ്കല്‍പ്പിച്ച് ഓടപ്പൂവ് വാങ്ങി മടങ്ങുന്ന കൊട്ടിയൂരിലെ ഉത്സവം കേരളത്തിലെ മറ്റു ക്ഷേത്ര ഉത്സവസമയങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും ചിട്ടകളില്‍ നിന്നും വിഭിന്നമാണ്. കത്തിയെരിയുന്ന ഗ്രീഷ്മകാലത്തിന്റെ വറുതിയില്‍ നിന്നും ഭക്ത മനസ്സുകളില്‍ ആശ്വാസത്തിന്റെ നിര്‍വൃതിദായകമായ കുളിര്‍ മഴ പെയ്യുന്നതോടെയാണ് പരിപാവനമായ ഈ ചൈതന്യ ഭൂമിയില്‍ പെരുമാളിന്റ മഹോത്സവത്തിന് കൊടിയേറുന്നത്.

ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം. ഭണ്ഡാരം എഴുന്നള്ളത്തുനാള്‍ മുതല്‍ ഉത്രാടം നാളുവരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതല്‍ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതല്‍ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം. ദക്ഷിണകാശിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍, ദക്ഷന്‍ യാഗം നടത്തിയ സ്ഥലമാണെന്ന് വിശ്വസിച്ചു പോരുന്നു. കേരളത്തില്‍ ശബരിമല കഴിഞ്ഞാല്‍ ഉല്‍സവകാലത്ത് കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂര്‍.

കണ്ണൂര്‍ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേര്‍ന്നാണ് കൊട്ടിയൂര്‍ ദേശം. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിയ്ക്കുന്നു. പുഴയുടെ തെക്കുഭാഗത്താണ് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരില്‍ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പൂജകള്‍ ഉണ്ടാവില്ല.

മേടമാസം വിശാഖം നാളില്‍ ഉത്സവത്തെക്കുറിച്ച് ആലോചിക്കുന്നതിന് ഇക്കരെ കൊട്ടിയൂരില്‍ പ്രാക്കൂഴം ചടങ്ങോടെയാണ് ഉത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്. ഇരുപത്തിയെട്ടു ദിവസം നീളുന്ന വൈശാഖ ഉത്സവം തീരുമ്പോള്‍ പൂജകള്‍ മുഴുവനാകരുതെന്നാണ് വൈദികവിധി. ഉത്സവം തുടങ്ങുന്നത് കഴിഞ്ഞ കൊല്ലം മുഴുവനാകാതിരുന്ന പൂജകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണ്.

നീരെഴുന്നള്ളത്ത് സംഘം ഇക്കരെ കൊട്ടിയൂരില്‍നിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും ഒറ്റപ്പിലാന്‍ എന്ന കുറിച്യസ്ഥാനികന്റെയും നേതൃത്വത്തില്‍ ബാവലിയില്‍ സ്‌നാനം നടത്തി കൂവയിലയില്‍ ബാവലിതീര്‍ഥം ശേഖരിച്ച് അക്കരെ ദേവസ്ഥാനത്ത് എത്തും. ബാവലി തീര്‍ഥം സ്വയംഭൂവിലും മണിത്തറയിലും തളിച്ച് ശുദ്ധിവരുത്തും. ഇടവത്തിലെ ചോതി നാളില്‍ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. അന്നു സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവില്‍ നിന്നു വാള്‍ എഴുന്നള്ളത്ത് ഇക്കരയിലെത്തും.

കുറ്റ്യാടി ജാതിയൂര്‍ മഠത്തില്‍ നിന്നുള്ള അഗ്‌നി ഉപയോഗിച്ച് ചോതി വിളക്ക് തെളിയിക്കും. ഉത്സവം തുടങ്ങുന്നത് അഷ്ടബന്ധം നീക്കികൊണ്ടാണ്, ഉല്‍സവം കഴിഞ്ഞാല്‍ ബിംബം അഷ്ടബന്ധമിട്ട് മൂടുകയാണ് പതിവ്. പിന്നെ അടുത്ത ഉല്‍സവം വരെ 11 മാസം നിത്യപൂജയില്ല. മൂന്നാം ദിവസമായ വൈശാഖത്തില്‍ ഭണ്ഡാരം എഴുന്നെള്ളിപ്പാണ്.

കൊട്ടിയൂരിനടുത്തുള്ള മണത്തണയിലെ കരിമ്പനയ്ക്കല്‍ ഗോപുരത്തില്‍ സൂക്ഷിച്ച ഭണ്ഡാരങ്ങള്‍ വാദ്യമേളങ്ങളോടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരും. ഇതിനുശേഷമാണ് നെയ്യാട്ടം. അതിനുശേഷം മാത്രമേ സ്ത്രീ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഉള്ളൂ. ഇതിനുള്ള നെയ്യ് പ്രത്യേക വ്രതാനുഷ്ഠാനത്തോടെയാണ് കൊണ്ടുവരുന്നത്.

നെയ്യാട്ടം കഴിഞ്ഞാല്‍ ഇളനീരാട്ടമാണ്. മലബാറിലെ തിയ്യസമുദായക്കാരാണ് ഇതിനു വേണ്ട ഇളനീരുകള്‍ എത്തിക്കുന്നത്. ഇതിനായി അവര്‍ വിഷു മുതല്‍ വ്രതം ആരംഭിക്കുന്നു. ഭക്തര്‍ ആയിരക്കണക്കിന് ഇളനീരുകള്‍ ശിവലിംഗത്തിനു മുമ്പില്‍ സമര്‍പ്പിക്കും. തൊട്ടടുത്ത ദിവസം മേല്‍ശാന്തി ഇളനീര്‍ ശിവലിംഗത്തിനു മേല്‍ അഭിഷേകം ചെയ്യും. ഇത് ഇളനീരാട്ടം എന്നറിയപ്പെടുന്നു.

ഉത്സവം തുടങ്ങി ആദ്യ പതിനൊന്നു ദിവസം ശിവന്‍ കോപാകുലനായിരിക്കും, കോപം തണുക്കാനാണ് നീരഭിഷേകം, ഇള നീരഭിഷേകം, കളഭാഭിഷേകം എന്നിവ നിര്‍ത്താതെ ചെയ്യുന്നതെന്നാണ് വിശ്വാസം. മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു ചടങ്ങാണ് രോഹിണി ആരാധന അല്ലെങ്കില്‍ ആലിംഗന പുഷ്പാഞ്ജലി. വിഗ്രഹത്തെ ശൈവസാന്ത്വനത്തിനായി പുഷ്പവൃഷ്ടി നടത്തി ആലിംഗനം ചെയ്യും.

രണ്ട് ആനകളുടെ പുറത്ത് ശിവനേയും പാര്‍വതിയേയും എഴുന്നള്ളിയ്ക്കുന്ന ചടങ്ങും ഉത്സവത്തിന്റെ ഭാഗമായുണ്ട്. മകം നാള്‍ മുതല്‍ സ്ത്രീകള്‍ക്ക് കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല. കലങ്ങള്‍ ഉപയോഗിച്ചാണ് മകം, പൂരം, ഉത്രം നാളുകളിലുള്ള ഗൂഢ കര്‍മ്മങ്ങള്‍ നടക്കുന്നത്. ഇത് കഴിഞ്ഞ് അത്തം നാളില്‍ അഭിഷേക പൂജ. കലശപൂജയും ചിത്തിര നാളില്‍ കലശലാട്ടവും നടക്കും. അതിനു മുമ്പായി ശ്രീകോവില്‍ പൊളിച്ച് മാറ്റും. ഇതിനുശേഷം കളഭാഭിഷേകം എന്നറിയപ്പെടുന്ന തൃക്കലാട്ടത്തോടെ ഉത്സവം സമാപിക്കും.

പിന്നെ അക്കരെ കൊട്ടിയൂരില്‍ അടുത്ത വര്‍ഷത്തെ ഉത്സവം വരെ ആര്‍ക്കും പ്രവേശനമില്ല. കൊട്ടിയൂര്‍ ഉത്സവത്തിന്റെ പ്രധാനപ്പെട്ട ഒന്നാണ് ഓടപ്പൂക്കള്‍. ദക്ഷന്റെ താടിയുടെ പ്രതീകമാണ് ഓടപ്പൂ. ഇത് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഉത്സവ സ്ഥലത്തെ കടകളില്‍ നിന്നും വില കൊടുത്താല്‍ ലഭ്യമാകും. ഉത്സവത്തിനെത്തി ദേവനെ കണ്ട് വണങ്ങി മടങ്ങുന്നവര്‍ ഇവ വാങ്ങി വീട്ടില്‍ കൊണ്ടുപോയി ഉമ്മറ വാതിലിലോ പൂജാമുറി വാതിലിലോ തൂക്കുന്നത് ഉത്സവ കാലത്തെ പ്രത്യേകതയാണ്. ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം.

പരമശിവനെ, സതി വിവാഹം ചെയ്തത് ഇഷ്ടപ്പെടാതെ പിതാവ്, ദക്ഷന്‍ ശിവനൊഴികെ പതിനാലുലോകത്തെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാന്‍ പോയിയെന്നും അവിടെവച്ച് പരമശിവനെ ദക്ഷന്‍ അവഹേളിച്ചതില്‍ ദുഃഖിതയായ സതീദേവി യാഗാഗ്‌നിയില്‍ ചാടി ജീവനൊടുക്കിയെന്നുമാണ് വിശ്വാസം. കൈലാസത്തിലിരുന്ന പരമശിവന്‍ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചുവെന്നും ഇതില്‍ നിന്നും വീരഭദ്രന്‍ ജനിച്ചുവെന്നും പുരാണകഥകളില്‍ പരാമര്‍ശിക്കുന്നു.

വീരഭദ്രന്‍ യാഗശാലയില്‍ ചെന്ന് ദക്ഷന്റെ താടി പറിച്ചെറിയുകയും ശിരസ് ഛേദിക്കുകയും ചെയ്തു. ശിവന്‍ താണ്ഡവ നൃത്തമാടി. ദേവന്മാരും ഋഷിമാരും ബ്രഹ്മാവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ദക്ഷന്റെ തല അതിനിടയില്‍ ചിതറി പോയതിനാല്‍ ആടിന്റെ തല ചേര്‍ത്ത് ശിവന്‍ ദക്ഷനെ പുനര്‍ജീവിപ്പിച്ചു. യാഗവും പൂര്‍ത്തിയാക്കിയന്നാണ് വിശ്വാസം. പിന്നീട് ആ പ്രദേശം വനമായിമാറി.

മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പര്‍ണ്ണശാലകളും കുടിലുകളും ചേര്‍ന്നതാണ് താല്‍ക്കാലിക ക്ഷേത്ര സമുച്ചയം. ബാവലിയില്‍ നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിവരുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലംവച്ച് പടിഞ്ഞാറോട്ടൊഴുകി ബാവലിയല്‍ തന്നെ ചേരും. ബാവലിയിലെ കല്ലുകളും മണ്ണും കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ദേവി സാന്നിദ്ധ്യമുള്ള അമ്മാറക്കല്ലുമുണ്ട്. ഉല്‍സവകാലത്ത് 34 താല്‍ക്കാലിക ഷെഡ്ഡുകള്‍ കെട്ടും. അമ്മാറക്കല്ലിന് മേല്‍ക്കൂരയില്ല.

ഒരു ഓലക്കുടയാണ് ഉള്ളത്. പ്രകൃതിയോട് ഇണങ്ങി ചേര്‍ന്ന് നില്‍ക്കുന്ന ഉത്സവം,ഹൈന്ദവ വിശ്വാസികളായ എല്ലാ വിഭാഗക്കാര്‍ക്കും ആചാരപരമായി ചടങ്ങുകളുള്ള ഉത്സവം, വനവാസികള്‍ തൊട്ട് നമ്പൂതിരിമാര്‍ വരെയുള്ള അവകാശികള്‍ ഒന്നിച്ച് ഏകാത്മഭാവത്തോടെ നടത്തുന്ന അപൂര്‍വ്വം ഉത്സവങ്ങളിലൊന്നാണ് കൊട്ടിയൂര്‍ ഉത്സവം.

പുരാണങ്ങളിലെ പരമേശ്വരനെക്കാൾ ശ്രേഷ്ഠനായ പതി എന്നൊരു സങ്കൽപ്പമുണ്ടോ എന്ന് സംശയമാണ് . ജഗദീശ്വരനായിട്ടും സംഭവിക്കാൻ പോവുന്ന...
02/05/2019

പുരാണങ്ങളിലെ പരമേശ്വരനെക്കാൾ ശ്രേഷ്ഠനായ പതി എന്നൊരു സങ്കൽപ്പമുണ്ടോ എന്ന് സംശയമാണ് . ജഗദീശ്വരനായിട്ടും സംഭവിക്കാൻ പോവുന്നതെന്താണെന്നറിഞ്ഞിട്ടും സതീദേവിയുടെ നിർബന്ധത്തിനു മുൻപിൽ , വ്യക്തി സ്വാതന്ത്രത്തിനു മുൻപിൽ ഒരു മുന്നറിയിപ്പ് കൊണ്ട് മാത്രം തടയിട്ട് , ശേഷം പത്നീവിയോഗത്തിൽ , സതി അനുഭവിച്ച അപമാനത്തിൽ നീറി ആ പ്രണയം ഭദ്രകാളിയും വീരഭദ്രനുമായി ജടയിലൂടെ ജനിപ്പിച്ച് , ജഗദ് പരിപാലനം പോലും മറന്ന് ഇന്ദ്രനെയും , ചന്ദ്രനെയും , മിത്രനെയും എന്ന് വേണ്ട സതിയുടെ ആത്മാഹുതിയിൽ വിദൂരമായി കൂടി ഭാഗമായ സർവരെയും ശിക്ഷിച്ച് , യജ്ഞം മുടക്കി പ്രതികാരം ചെയ്ത് , പാതി വെന്ത സതിയുടെ ദേഹവുമായി വിശ്വം മുഴുവൻ യുഗാന്തരങ്ങൾ മഹാവിഷ്ണുവിനെ പോലും ഭയപ്പെടുത്തികൊണ്ട് അലഞ്ഞ് പിന്നീട് പത്നി വിയോഗവും വേദനയും വിരഹവും ഭസ്മം പൂശി മൗനത്തിൽ അടക്കി സർവ വൈരാഗിയായി കാലങ്ങൾ ഒരുപാട് വീണ്ടും അവൾ പുനർജനിക്കാൻ , തന്റെ പകുതിയോട് ചേരാൻ ക്ഷമയോടെ കാത്തിരുന്ന പതി .

മഹാദേവൻ ഭക്തിയുടെ സാഗരം ആണ്ആ സാഗരത്തിന്റെ അടിത്തട്ട് കാണുവാനാണ് നീ ആഗ്രഹിക്കുന്നത് എന്നിട്ടും നനയുവാൻ ഭയമാണ്... എന്നാൽ വ...
31/03/2019

മഹാദേവൻ ഭക്തിയുടെ സാഗരം ആണ്
ആ സാഗരത്തിന്റെ അടിത്തട്ട് കാണുവാനാണ് നീ ആഗ്രഹിക്കുന്നത് എന്നിട്ടും നനയുവാൻ ഭയമാണ്...

എന്നാൽ വന്നാലും സാഗരം നമുക്കായി പ്രതീക്ഷിച്ച് നിൽക്കുകയാണ്.

മഹാദേവൻ
ഇത്തരത്തിൽ നമുക്ക് മുന്നിൽ വരുന്നത്
നമുക്ക് ഏവർക്കും ആ നിർഗ്ഗുണ നിരാകാര സ്വരൂപത്തേ ദർശിക്കുവാനാണ്.
പക്ഷേ മഹാദേവന്റെ മൂല സ്വരുപം എന്നത് അനന്തം തന്നെ ആണ് അദ്ദേഹം നിസ്സിമം ആണ്
നിങ്ങളിലെ ആന്തരവാസിയാണ് അവിടുന്ന് നിങ്ങളില്‍ കുടികൊള്ളുന്ന പരബ്രഹ്മത്തിന്റെ തനിസ്വരൂപമായ സ്വയംഭൂ ആണ്
കാലങ്ങൾക്ക് അതീതനും ആണ്...

Address

Pramadom , Mallassery P O
Pathanamthitta
689646

Opening Hours

Monday 5am - 10am
5pm - 7:15pm
Tuesday 5am - 10am
5pm - 7:15pm
Wednesday 5am - 10am
5pm - 7:15pm
Thursday 5am - 10am
5pm - 7:15pm
Friday 5am - 10am
5pm - 7:15pm
Saturday 5am - 10am
5pm - 7:15pm
Sunday 5am - 10am
5pm - 7:15pm

Telephone

04682271999

Website

Alerts

Be the first to know and let us send you an email when Sree Mahadeva Temple, Pramadom ശ്രീ മഹാദേവ ക്ഷേത്രം, പ്രമാടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share