Sankethabhavan Retreat Centre

Sankethabhavan Retreat Centre All Saints' Ecumenical Fellowship Centre (ASEFC), Vaikkathu Lane Jesus Road, Nannuvakkad, Pathanamthitta 689645

Sankethabhavan aspires to be a refuge for the hopeless, the misfit and the untouchable of spirit and flesh. Those who are lost and confused in the quest for God in their daily life and for those who wish to spend some time in contemplation and meditation on the meaning and symbolism of Christ through the rituals of the Orthodox faithful

01/08/2018

Blessed with 15 days lent prayers

02/02/2018

ജ്‌ഞാനിയായ ഒരുവനെ കണ്ടെത്തിയാല്‍ അവനെ സന്‌ദര്‍ശിക്കാന്‍ വൈകരുത്‌; നിന്‍െറ പാദങ്ങള്‍ അവന്‍െറ വാതില്‍പ്പടി നിരന്തരം സ്‌പര്‍ശിക്കട്ടെ.
കര്‍ത്താവിന്‍െറ നിയമങ്ങളെപ്പറ്റി ചിന്തിക്കുക; അവിടുത്തെ പ്രമാണങ്ങളെപ്പറ്റിസദാ ധ്യാനിക്കുക. അവിടുന്നു തന്നെയാണ്‌ നിനക്ക്‌ ഉള്‍ക്കാഴ്‌ച നല്‍കുന്നത്‌; നിന്‍െറ ജ്‌ഞാനതൃഷ്‌ണഅവിടുന്ന്‌ ശമിപ്പിക്കും.
പ്രഭാഷകന്‍ 6 : 36-37

If you see an intelligent man, visit him early;let your foot wear out his doorstep.
your mind,and your desire for wisdom will be granted.
Ecclesiasticus 6 : 36-37

16/01/2018

❌അത്ഭുതകരമായ ഈ സത്യത്തെപ്പറ്റി ചിന്തിക്കുക ❌
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||

ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ....

മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം...?

തലച്ചോർ...

490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..!

1 മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ
ബ്രിട്ടാനിക്കയുടെ 5 ഇരട്ടി
വിവരങ്ങൾ ശേഖരിക്കാം..!

ബ്രെയ്നിന്റെ നിർദേശങ്ങൾ
170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..!

എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം..!

ഒരു സെക്കന്റിൽ "1 ലക്ഷം" സന്ദേശങ്ങൾ...!

ശ്വാസം, രക്ത പ്രവാഹം,
വിശപ്പ്, ദാഹം,
അംഗചലനങ്ങൾ,
കൺ പോളകളുടെ അനക്കം
പോലും തലച്ചോർ നിയന്ത്രിക്കുന്നു..!

നമ്മുടെ മസ്തിഷ്കം
25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..!

ഒരു ബൾബിന്
പ്രകാശിക്കാനുള്ള പവർ...!

ഭാരം 1.3 കിലോഗ്രാം മാത്രം... !

വ്യാപ്തി
14 cm x 16 cm x 9 cm
മാത്രവും!

⚡⚡⚡⚡⚡⚡⚡⚡⚡⚡
ഇതൊക്കെ നൽകിയവനേക്കാൾ നമ്മെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ?

ഹൃദയം〰

1 മിനുട്ടിൽ 70 തവണ മിടിക്കുന്നു..!

അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ ...!

ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ മിടിച്ചു കൊണ്ടേയിരിക്കുന്നു!

ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്യന്‍ കോശങ്ങളിലേക്കും ഹൃദയം, രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു...!

60 വയസ്സ് വരെ ഒരു വ്യക്തിക്ക് ജീവിക്കാൻ ഏകദേശം 10,000 ഓയില്‍ ടാങ്കറുകളിൽ വഹിക്കപ്പെടുന്ന രക്തം വേണം..!

#⃣ആരാണ് ഇതിന്റെ ഉടമസ്ഥൻ?
#⃣അവനോട് നമുക്ക് കടപ്പാടില്ലെ?

രക്തക്കുഴലുകൾ

ഒരു മനുഷ്യന്റെ ശരീരത്തിലെ രക്തക്കുഴലുകളുടെ നീളം
96560 കിലോമീറ്റർ..!

ഭൂമിയുടെ ചുറ്റളവ്
40075 കിലോമീറ്റർ...!

അഥവാ ഒരൊറ്റ മനുഷ്യ
ശരീരത്തിലെ രക്തക്കുഴലുകൾക്ക് തന്നെ ഭൂമിയെക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്…!

എങ്കിൽ 700 കോടി മനുഷ്യരുടെ രക്ത സഞ്ചാര പാത ഒരുക്കിയവൻ എത്ര ഉന്നതൻ?

ശ്വാസ കോശം
രക്തക്കുഴലുകളിൽ
ഓക്സിജൻ എത്തിക്കലാണ് ധർമ്മം... !

കാഴ്ചയിൽ ഏതാനും
സെന്റീമീറ്റർ മാത്രം..!

എന്നാൽ
ശ്വാസ കോശം തുറന്നാൽ ഒരു ടെന്നീസ് കോർട്ടിന്റെ വ്യാപ്തി...!

ആരാണിത് ചിട്ടപ്പെടുത്തിയത്?

ഒരു മൊട്ടു സൂചി പോലും സ്വയംഭൂ അല്ലെങ്കിൽ ഇതെല്ലാം ആകസ്മികമാണോ...?

കിഡ്നി☀

രക്തക്കുഴലുകളിൽ മാലിന്യം എത്തുന്നത് തടയുന്നു....
എല്ലാ ദിവസവും 180 ലിറ്റർ രക്തം അരിച്ചെടുക്കുന്നു..

ആമാശയം

ദഹന പ്രക്രിയയാണ് ജോലി...!

ദഹനത്തെ സഹായിക്കാൻ
അതി ശക്ത സംഹാരശേഷിയുള്ള ഹൈഡ്രോ ക്ലോറിക്ക്
ആസിഡുകൾ ഇവിടെ ധാരാളം..!

ഈ ആസിഡുകൾക്ക്
ഒരു ബ്ലേഡിനെ പോലും
നശിപ്പിക്കാൻ കഴിയും..!

എന്നാൽ ആമാശയം ഇതിൽ
നിന്നും സംരക്ഷിക്കപ്പെടുന്നു...!?

കാരണം ഒരോ മൂന്ന് ദിവസത്തിലും ഒരു പ്രത്യേക പാട പുതുതായി നിർമിക്കപ്പെട്ട് കൊണ്ടിരിക്കുന്നു..!

ഒരു വ്യക്തിക്ക് തന്നെ അയാളുടെ ആയുസ്സിൽ എത്ര പാടകൾ പണിയണം..!

കോടിക്കണക്കിന് മനുഷ്യർക്ക് ഓരോ ദിവസവും ഇത് ചെയ്ത് കൊടുക്കുന്ന
ആ സംരക്ഷകൻ പോരേ നമുക്ക്?

ഡി.എൻ.എ♒

ഏറ്റവും വലിയ വിവര ശേഖരണി..!

മനുഷ്യ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങൾ .!

ഓരോ കോശത്തിലും
ഒരു ഡി.എൻ.എ..!

ഒരോ ഡി.എൻ.എ യിലും
ആയിരം വോള്യം പുസ്തകങ്ങൾ..!

ഒരോ പുസ്തകത്തിലും
ഒരു ലക്ഷം പേജുകൾ..!

നഗ്ന നേത്ര ഗോചരമല്ലാത്ത ഈ ചെറു പ്രതലം ഇത്ര വിശാലമാക്കുന്നവൻ ആരാണ്?

അവനെക്കാൾ നമുക്ക് ആവശ്യങ്ങൾ നിർവ്വഹിച്ച് തരാൻ ആരുണ്ട്?

☝സുഹൃത്തെ...

താങ്കൾ ഈ ഭൂമിയിൽ
നിലനിൽക്കാൻ ഒരോ നിമിഷവും
കോടിക്കണക്കിന് രാസപ്രവർത്തനങ്ങൾ താങ്കളുടെ ശരീരത്തിൽ നടന്ന് കൊണ്ടിരിക്കുന്നു..!

ഇതിന്റെ എല്ലാം ഉടമസ്ഥൻ ആരാണ്?❓


ആ സ്രഷ്ടാവിനു പറയുന്ന പേരാണ് .. ദൈവം..

■അവനു തുല്യനായി ആരുമില്ല,

■അറിവിനും കഴിവിനും പരിധിയുമില്ല,

■ഉറക്കവും മയക്കവുമില്ല,

■ജനനമില്ല, മരണമില്ല,

■പ്രതിമയും രൂപവുമില്ല,

■സൂര്യന്റെ ചന്ദ്രന്റെ അഗ്നിയുടെ ഉടമ,

■സകലത്തിനും സ്രഷ്ടാവ്,

11/01/2018

prayers ,blessings with seasonal greetings .(Psalms 29 1-110)

23/12/2017

സമാധാനത്തിന്‍െറ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്‍ക്കീഴിലാക്കി തകര്‍ത്തുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ!
*റോമാ 16 : 20*

then the God of peace will soon crush Satan under your feet. The grace of our Lord Jesus Christ be with you.
*Romans 16 : 20*

21/12/2017

prayers blessings with seasonal greetings

06/12/2017

യാക്കോബിന്‌ ആഭിചാരം ഏല്‍ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യഫലിക്കുകയുമില്ല. ദൈവം പ്രവര്‍ത്തിച്ചതു കാണുവിന്‍ എന്നു യാക്കോബിനെയും ഇസ്രായേലിനെയുംകുറിച്ചു പറയേണ്ട സമയമാണിത്‌.
സംഖ്യ 23 : 23

God brings them out of Egypt;they have as it were the horns of the wild ox.
Numbers 23 : 23

28/11/2017

''നോമ്പുകാലചിന്തകൾ''

'' ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ''(1തെസ്സ.4; '3)

'' ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ ; അവർ ദൈവത്തെ കാണും''(5;8)

''തന്റെ ഹൃദയത്തിലെ ചിന്തപോലെയാകുന്നു അവൻ''(സദൃ 23;7)

ചിന്താതലത്തിലെ ശുദ്ധീകരണമാണു ഈ പ്രഭാതങ്ങളിൽ നമ്മൾ ധ്യാനിക്കുന്നതു.

കർത്താവു നമ്മെ പഠിപ്പിച്ചതു...

ഹൃദയത്തിൽ നിന്നുണ്ടാകുന്ന ദുർചിന്തകളാണു പാപകാരണമെന്നാണല്ലോ...

അതിനാൽ ഹൃദയത്തിനു കാവൽ വേണമെന്നും നമ്മൾ പഠിച്ചു.

ദുർചിന്തകളെ പോരാടിതോല്പിക്കണമെന്നു സഭാപിതാക്കന്മാർ പഠിപ്പിക്കുന്നു.

എല്ലാ ദുർവിചാരങ്ങൾക്കും അടിസ്ഥാനമായ 8 ദുർവിചാരങ്ങൾ ഏതൊക്കെയെന്നു നമ്മൾ മനസ്സിലാക്കി

ഇനി ഓരോന്നിനെക്കുറിച്ചും വിശദമായി,പിതാക്കന്മാർ പഠിപ്പിക്കുന്നതു,ശ്രദ്ധിക്കാം..

1.ഭക്ഷണപ്രിയം.(Gluttony)

ഏദൻതോട്ടത്തിൽ സർവ്വസ്വാതന്ത്യത്തോടെ മനുഷ്യനെ ജീവിക്കാനനുവദിച്ച ദൈവം ഏർപ്പെടത്തിയ ആദ്യത്തെ നിയന്ത്രണം ''ഭക്ഷിക്കാൻ പാടില്ല'' എന്നതായിരുന്നുവെന്നോർക്കുക.

പാപജീവിതത്തിലേയ്ക്കുള്ള മനുഷ്യന്റെ പതനം ഭക്ഷണമോഹം വഴിയായിരുന്നു..

ഏശാവു ഭക്ഷണമോഹം മൂലം ജേഷ്ടാവകാശം നഷ്ടപ്പെടുത്തി.

ഭക്ഷണമോഹത്തെക്കുറിച്ചു,'അലക്സാന്ത്രിയായിലെ ക്ലിമീസ്' ,'കാസിയൻ' ,'ഇവാഗ്രിയോസ് ' തുടങ്ങിയ പിതാക്കന്മാർ വിശദമായി പഠിച്ചു നിർവ്വചിച്ചിട്ടുണ്ടു.

''ഭക്ഷണത്തോടു 'വേണ്ട' എന്നു പറയുവാൻ കഴിയാത്തവനു മറ്റു ഒരു തിന്മയോടും 'വേണ്ട' 'അരുതു' എന്നു പറയുവാനുള്ള ശക്തി ലഭിക്കുകയില്ലാത്തതിനാൽ,മറ്റു പാപങ്ങളെ ജയിക്കുവാനുള്ള 'ഇച്ഛാശക്തി'(will power) വളർത്തിയെടുക്കാൻ'ഭക്ഷണമോഹത്തെ'ജയിക്കേണ്ടതു അത്യാവശ്യമാണു.''

അതുകൊണ്ടാണു സകലപാപങ്ങളേയും ജയിക്കാനുള്ള കഴിവു നേടുന്നതിനു സഭയിൽ 'ഉപവാസം ' നോന്പു ''നിശ്ചയിച്ചിരിക്കുന്നതു.

കർത്താവിന്റെ ഉപവാസവും,അവിടുത്തെ തിരുവചനങ്ങൾ ധ്യാനിക്കുന്നതു,'ഭക്ഷണമോഹത്തെ' അതിജീവിക്കാൻ സഹായിക്കും .

''മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല,ദൈവവചനം കൊണ്ടും കൂടിയാണു ജീവിക്കുന്നതു''(മത്താ 4;4)

''നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല,നിത്യജീവങ്കലേയ്ക്കു നിലനില്ക്കുന്നആഹാരത്തിനായിട്ടു തന്നെ പ്രയത്നിപ്പീൻ; അതു മ നുഷ്യപുത്രൻ നിങ്ങൾക്കു നൽകും''(യോഹ .6;27)

''ഞങ്ങൾക്കു ആവശ്യമുള്ള അപ്പം ഇന്നു ഞങ്ങൾക്കു തരണമേ''(കത്തൃപ്രാർത്ഥന)

ആവശ്യമുള്ള അപ്പം...ജീവന്റെ അപ്പമാണു.

അതു.. മനുഷ്യപുത്രൻ നൽകും (യോഹ 6;27)

ജീവന്റെ അപ്പത്തിനുള്ള ആഗ്രഹം ഉണ്ടാകൂംപ്പോൾ നശിച്ചുപോകുന്ന ആഹാരത്തിനായുള്ള 'ഭക്ഷണമോഹം ' മാറിപ്പോകും.

നിത്യജീവനെക്കുറിച്ചും,അതനാവശ്യമായ ആഹാരത്തെക്കുറിച്ചം ബോധ്യം വരാതെ ഭക്ഷണമോഹത്തെ വെടിയുക സാധ്യമല്ല.

അതിനാൽ നിത്യജീവൻ നൽകുന്ന തിരുവചനം എന്ന അപ്പത്തിനായി അതിയായി ആഗ്രഹിക്കാം.പ്രാർത്ഥിക്കാം

യേശുവേ, ദൈവപുത്രാ ! പാപികളായ ഞങ്ങളോടു കരുണചെയ്യണമേ !

ദൈവമാതാവേ,അമ്മേ,ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ!!

ദൈവമേ,നിനക്കു സ്തുതി !!!

14/11/2017

"ആദ്യദിവസംമുതൽ ഇന്നുവരെയും സുവിശേഷഽപചാരണത്തിലുളള നിങ്ങളുടെ കൂട്ടായ്മയ്ക്കു ഞാൻ നന്ദി പറയുന്നു." - ഫിലിപ്പി 1 : 5

20/10/2017

10/15/17, 6:34:00 AM: Jayaraj Uncle: കൊള്ളാം എന്ന് തോന്നിയ ഒരു forward:

ഈ ലോകത്ത് ഞാന്‍ കണ്ട ഏറ്റവും വലിയ ആരാധനാലയം ഹോസ്പിറ്റലുകള്‍ ആണ്...

മുസല്‍മാനും, ഹിന്ദുവിനും, ക്രൈസ്തവനും,
ഒരു പോലെ പ്രവേശിക്കാവുന്ന ആരാധനാലയം..

ഇവിടെ ഉയര്‍ന്ന ജാതിക്കാരന്‍ എന്നോ താഴ്ന്ന ജാതിക്കാരന്‍ എന്നോ ഇല്ല; എല്ലാവരും സമന്മാര്‍...

രക്തം വേണ്ടവന് ഹിന്ദുവിന്റെതെന്നോ, മുസ്ലിമിന്റെതെന്നോ, ക്രിസ്റ്യന്റെതെന്നോ വേര്തിരിവില്ല, വേര്തിരിച്ച് ചോദിക്കുന്നുമില്ല. എല്ലാവരും സമന്മാര്‍..

ഇവിടെ ശുഭ്ര വസ്ത്രമണിഞ്ഞ ദൈവത്തിന്റെ പ്രധിനിധികള്‍ മാത്രം...

മനസ്സറിഞ്ഞു പലരും ദൈവത്തെ വിളിക്കുന്നത്‌ ഈ ആരാധനാലയങ്ങളില്‍ വച്ചാണ്..

പാവപ്പെട്ടവനും, പണക്കാരനും ഇവിടെ നല്‍കുന്നത് ഒരേ പ്രസാദമാണ് (മരുന്നുകള്‍)...

പരസ്പ്പരം വെട്ടി ഇവിടെ എത്തുന്ന എല്ലാ രാഷ്ട്രീയക്കാരനും കയറ്റുന്നത് ഒരേ കളറുള്ള രക്തമാണ്...

മുകളിലെ പ്രസവ മുറിയില്‍ ഒരു കുഞ്ഞു ജനിക്കുമ്പോള്‍,
അടിയിലെ മോര്‍ച്ചറിയില്‍ ഒരാള്‍ മരിക്കുന്നു...

മരുന്നും ഗുളികയും മണക്കുന്ന ഇടനാഴികളിലൂടെ ഒന്ന് വെറുതെ നടന്നു നോക്കണം..

200 കിലോ വെയിറ്റ് പോക്കിയിരുന്ന ജിംനേഷ്യം ആയിരുന്ന സിക്സ് പാക്ക് ഉള്ള ചെറുപ്പക്കാരനും,
തൊലി വെളുപ്പ്‌ കൊണ്ട് അഹങ്കരിച്ചു നടന്നിരുന്നവനും എല്ലാം ഈ വാര്‍ഡില്‍ ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ കിടക്കുന്നുണ്ട്...

"ഇത്രയൊക്കെ ഉള്ളൂ മനുഷ്യന്‍.
എന്നിട്ടും നാം ....."

*മതത്തിന്റെ പേരിലും; ജാതിയുടെ പേരിലും; ഞാൻ എന്ന ഭാവത്തിൽ; അഹങ്കരിക്കുന്നവർ,
കുടുംബങ്ങളിലും നാട്ടിലും
അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്നവർ
എല്ലാവര്‍ക്കും വേണ്ടി ഞാനിതു സമർപ്പിക്കുന്നു*......🙏

09/10/2017

Thanks Prayers blessings to all in Christ .

Address

All Saints' Ecumenical Fellowship Centre (ASEFC), Vaikkathu Lane Jesus Road, Nannuvakkad
Pathanamthitta
689645

Opening Hours

Monday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Saturday 8am - 5pm

Telephone

+91-9447278727

Alerts

Be the first to know and let us send you an email when Sankethabhavan Retreat Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sankethabhavan Retreat Centre:

Share