25/12/2025
വർണ്ണരാജികൾ വിടരും വാനില്‍
തിങ്കള്‍ കല പാടി ഗ്ലോറിയ…
#ഹാലൽ2025
ക്രിസ്തുമസിനെ വരവേറ്റുകൊണ്ടു ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ് ഒരുക്കുന്ന കരോൾ ഗാനനിശ...
നിങ്ങളുടെ ടീമിന്റെ കരോൾ ഗാനങ്ങൾ;
ഞങ്ങൾക്ക് അയച്ചു തരൂ...
അത് ലോകം കാണട്ടെ…
കരോൾ ഗാനമത്സരം :
2025 ഡിസംബർ 20 മുതൽ 2025 ഡിസംബർ 30 വരെ.
കരോൾ ഗാനനിശയിൽ ഏഴു പേരിൽ കുറയാതെ ടീമുകൾ രൂപവൽക്കരിച്ചു ജാതിമതഭേദമെന്യേ ആർക്കും പങ്കെടുക്കാം...
ഇതര സംഘാടകർക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും പരസ്പരം സഹകരണം കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായി മറ്റുള്ള സോഷ്യൽ മീഡിയ പ്ലാറ്റഫോംമുകളൾക്ക് അയച്ച കൊടുത്ത വീഡിയോകളോ, മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ വീഡിയോകളോ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഒരു ടീമിന് ഒരു ഗാനം മാത്രം പാടി അയച്ചു തരുക
ടീം അംഗങ്ങൾ അയച്ചു തരുന്ന കരോൾ ഗാനത്തിൽ;
ജൂറി അംഗങ്ങൾ വിലയിരുത്തി, മികച്ചതായി തിരഞ്ഞെടുക്കുന്ന ടീമിന് ലേക്‌റോൾ നൽകുന്ന 10,001 രൂപ ക്യാഷ് അവാർഡും, ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കൂടുതൽ ലൈക്സ്, കമന്റ്, ഷെയർ ലഭിക്കുന്ന ടീമിന് ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗിന്റെ 5,001 രൂപ പ്രത്യേകം സമ്മാനവും
നൽകുന്നതാണ്...
അയച്ചു തരേണ്ട അവസാന തീയതി :
2025 ഡിസംബർ 31
നിങ്ങൾ അയച്ചു തരുന്ന ഗാനങ്ങൾ ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ് ഫേസ്ബുക്ക് പേജ്, ഇൻസ്റ്റാഗ്രാം പേജ്, യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യുന്നതാണ്.വീഡിയോകൾ ലാൻഡ്സ്‌കേപ്പ് ആയി അയച്ചു തരുവാൻ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
മറ്റുള്ള സോഷ്യൽ മീഡിയ പ്ലാറ്റഫോംമുകളൾക്ക് അയച്ച കൊടുത്ത വീഡിയോകളോ, മത്സരങ്ങളിൽ പങ്കെടുത്തതിന്റെ വീഡിയോകളോ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടാതെ ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ് ഫേസ്ബുക്ക് പേജ് ,ഇൻസ്റ്റാഗ്രാം പേജ് എന്നിവ ലൈക്ക് ,follow ചെയ്യുക, ഇന്ത്യൻ ഓർത്തഡോക്സ് സഭ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അയക്കേണ്ട നമ്പർ
WhatsApp : +91 755-8848848
📧: [email protected]
(NB:- കരോൾ ഗാനനിശ 'ഹാലൽ 2025’ ആവശ്യമായ ഭേദഗതികൾ വരുത്തുവാൻ ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ് അഡ്മിൻ പാനലിന് അധികാരം ഉണ്ടായിരിക്കും)