Swami aksharanantha saraswathy

Swami aksharanantha saraswathy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Swami aksharanantha saraswathy, Religion & Spirituality, സദ്ഗുരു യോഗാനന്ദ ആശ്രമം, Palai.

26/02/2025

ആത്മീയസാധന

ഒരു ഗുരുവേ സ്വീകരിച്ചു ആ ഗുരുവിൽ നിന്നും യഥാവിധി അനുഷ്ഠാന മന്ത്രം വാങ്ങി അതു ഉപാസിക്കുന്നതായ സമ്പ്രദായം ആണ് ആത്മീയ സാധന എന്നു പറയുന്നത്.

സ്വപ്നത്തിൽ ദർശന മന്ത്രം കിട്ടിയതു കൊണ്ടോ, ഇനി കാണാൻ സാധ്യത ഇല്ലാത്ത ഒരാൾ നിമിഷ മാത്രം കൊണ്ടു മന്ത്രം തന്നത് കൊണ്ടോ അത് ദീക്ഷാ മന്ത്രം ആകില്ല.

സ്വന്തം കുഞ്ഞിനെ ഊട്ടുന്ന അമ്മ കുഞ്ഞു സ്വയം കഴിക്കാറാകുന്നത് വരെ ഊട്ടും. പകുതി വെച്ചു നിർത്തുന്നത് പൂതനാ ലക്ഷണം മാത്രം.

മകളെ ഒരു വരനെ ഏൽപ്പിക്കുന്നത് വരെ അച്ഛനെ വിശ്രമമില്ല. ശിഷ്യനെ അദ്വൈത പ്രാപ്തി ആക്കുന്നത് വരെ ഗുരുവിനും വിശ്രമമില്ല.

കൊടുത്തിട്ടു പോകുന്ന ജ്ഞാനവും എടുത്തിട്ടു പോകുന്ന ജ്ഞാനവും അജ്ഞാനത്തിന്റെ വേറൊരു വക ഭേദം മാത്രം.

ജ്ഞാനത്തെ എടുക്കാനോ കൊടുക്കാനോ സാധ്യമല്ല. അത് വളർത്താനുള്ളതാണ്.

വളരണമെങ്കിൽ ഗുരു ശിഷ്യനെ സ്വന്തമാകണം. ശിഷ്യൻ ഗുരുവിന്റെയും .

മരത്തിന് വേരു പോലെ, !!!!

27/01/2025
അന്തകരണം ശുദ്ധമാകാൻ നിഷ്ക്കാമ കർമം അനിവാര്യമാകുന്നു. എന്നാൽ ജ്ഞാനികളിൽ അത് ഒരു.തുള്ളി പോലും നിലനിൽക്കുന്നില്ല.ജലത്തിൽ  ആ...
20/01/2024

അന്തകരണം ശുദ്ധമാകാൻ നിഷ്ക്കാമ കർമം അനിവാര്യമാകുന്നു. എന്നാൽ ജ്ഞാനികളിൽ അത് ഒരു.തുള്ളി പോലും നിലനിൽക്കുന്നില്ല.

ജലത്തിൽ ആദ്യമായി തന്റെ പ്രതിഛായയെ കാണുന്ന സിംഹം എതിരാളിയെ കണ്ടു ഗർജിക്കുന്നു. കൗമാരതുടുപ്പിൽ ആകർഷണത്തിനായി ഒരുവൾ മേക്കപ്പുകൾ അണിയുന്നു. അവൾ വിവാഹിതയായി അമ്മയായാൽ പിന്നെ താല്പര്യമെല്ലാം തീരുന്നു.

ജ്ഞാന ലഭ്യതക്കായി അന്തകരണം ശുദ്ധമാകാൻ നിഷ്ക്കാമ കർമ്മം ആവശ്യമായി വരുന്നു. പ്രായപൂർത്തി ആകുന്നതോട് കൂടി പ്രാരാബ്ദം ക്ഷയിച്ചു അയാൾ ജ്ഞാനിയായി തീരുന്നു. അയാൾക്കിനി കർമ ബാധ ഇല്ല.

ജലത്തോട് മുട്ടി നിൽക്കുന്ന ഇലളിൽ ജലം പ്രവേശിക്കുന്നു. ജലം താഴെയും ഇലയുടെ സ്ഥാനം ഉയരത്തിലും ആണെങ്കിൽ ജലം ഇലയിൽ അശേഷം ഇല്ലാതാകുന്നു.

പരീക്ഷയിൽ വിജയം വന്നവൻ അതെ പാഠപുസ്തകം വീണ്ടും പഠിക്കുന്നില്ല. തോൽവി വന്നവൻ അത് പഠിക്കാൻ നിർബന്ധിതനാണ്‌ .

നിങ്ങൾ കർമങ്ങളെ ഉപേക്ഷിച്ചാലും കർമങ്ങൾ നിങ്ങളെ പിന്തുടരുന്നു. നിങ്ങള്ക്ക് പ്രായപൂർത്തി ആവാത്തതാകുന്നു അതിന്റെ കാരണവും.

പ്രായപൂർത്തി ആകാത്ത ഇരുവർ ഒളിച്ചോടുന്നു. അവർ വീണ്ടും നിയമ സംരക്ഷണയാൽ രക്ഷിതാക്കളുടെ കൈകളിൽ എത്തിച്ചേരുന്നു.
യോഗ്യത വന്നാൽ നിയമം അവർക്കു അനുകൂലമാകുന്നു.

പിന്നെ ആ ഈശ്വരൻ ജീവനെ വരിക്കുന്നു. വേർപിരിയാത്ത ബന്ധം അങ്ങനെ ദൃഢമാകുന്നു

🌹🌹🌹🌹

കുറെ സാധനകൾ അനുഷ്ഠിച്ചു മുന്നേറുമ്പോൾ ഒരാൾ ബ്രഹ്മം  ആയി തീരുന്നു.പിന്നെ അയാൾക്ക്‌ കർമങ്ങൾ ഇല്ല. അയാളെ കൊണ്ട്  ആരും ഒന്നു...
06/12/2023

കുറെ സാധനകൾ അനുഷ്ഠിച്ചു മുന്നേറുമ്പോൾ ഒരാൾ ബ്രഹ്മം ആയി തീരുന്നു.

പിന്നെ അയാൾക്ക്‌ കർമങ്ങൾ ഇല്ല. അയാളെ കൊണ്ട് ആരും ഒന്നും ചെയ്യിക്കുന്നില്ല. അയാളുടെ ഭാവത്തിൽ ഒന്നും ചെയ്യുന്നില്ല. വളർത്തി വലുതാക്കിയ മക്കൾ അച്ഛനെ നോക്കുന്ന പോലെ തന്നിൽ നിന്നുണ്ടായതായ ജീവന്മാർ ആത്മാവിലേക്കു ദൃഷ്ടി ഉറപ്പിച്ചിരിക്കുന്നു. പിന്നെ അത് തന്റെ കടമയെന്നോളം ജീവന്മാർ ആത്മജ്ഞാനിയെ സംരക്ഷിക്കുന്നു.

അവർക്കു അച്ചന്റെ അനുഗ്രഹം എന്നപോലെ ആത്മാമൃത് ജ്ഞാനവൃദ്ധനിൽ നിന്ന് ഒഴുകുന്നു.ചില അവിവേകിയായ മക്കൾക്കു തന്റെ സംരക്ഷണയിലാണ് അച്ഛൻ ജീവിക്കുന്നത് എന്ന് തോന്നാം. എന്നാൽ അച്ഛനെ ആ പ്രയാസങ്ങൾ ഒന്നും നേരിടുന്നില്ല. അയാൾ അനുഭവം കൊണ്ട് പൂർണനായിരിക്കുന്നു, ആത്മാവായിരിക്കുന്നു. അയാളുടെ കാര്യങ്ങൾ സമുദ്രത്തിന് നാശമില്ലെന്ന പോലെ സ്വഭാവികമായി നടക്കുന്നു.

ഈ ലോകം മുഴുവൻ നിൽക്കുന്നത് അയാളുടെ സംരക്ഷണയിലാണ്. പുഴക്കു സമീപത്തു നിൽക്കുന്ന വന്മരം പുഴുക്ക് തണൽ ഏകുന്നു എന്ന് വിചാരിക്കുന്നു . അതിന്റെ ശിഖിരങ്ങൾ വളരാൻ കാരണം ആയതേ പുഴയാകുന്നു എന്നതാണ് സത്യവും.

ഈ ലോകം അങ്ങനെ ആകുന്നു . പല പല ചിന്തകളാൽ അത് നില നിൽക്കുന്നു. ചില ജീവന്മാർ വെട്ടി പിടിക്കാൻ ഓടുന്നു. ചിലർ നടന്നു നീങ്ങുന്നു. ചിലർ നാളെയെ കുറിച്ചുള്ള ആലോചനയിൽ മുഴുകുന്നു.

എല്ലാം കണ്ടും കേട്ടും കാണാത്തവനെ പോലെയും കേൾക്കാത്തവനെ പോലെയും ആത്മജ്ഞാനി ഇരിക്കുന്നു. അയാളിൽ കണ്ടതെല്ലാം ഉദയം ചെയ്തിട്ടില്ലാത്ത മൂഢതയാണ്.

വന്ധ്യാപുത്രന്റെ ജാതകർമത്തിൽ അയാൾക്ക്‌ പ്രവേശനം ഇല്ല. പേരിടലും ചോറൂണും എല്ലാം തകൃതിയായി നടക്കട്ടെ, അയാൾ സ്വസ്ഥനാണു.അയാൾ പരമാത്മാവ് ആകുന്നു

🌹🌹🌹🌹🌹

ഈശ്വരനിൽ നിന്ന് എങ്ങനെ ആണ് നല്ലതും നന്നല്ലാത്തതും ആയ ഗുണങ്ങൾ ഉണ്ടായി എന്നാൽ,ഒരു മാവിൽ തന്നെ എങ്ങനെയാണു നല്ലതും നന്നല്ലാത...
27/11/2023

ഈശ്വരനിൽ നിന്ന് എങ്ങനെ ആണ് നല്ലതും നന്നല്ലാത്തതും ആയ ഗുണങ്ങൾ ഉണ്ടായി എന്നാൽ,

ഒരു മാവിൽ തന്നെ എങ്ങനെയാണു നല്ലതും നന്നല്ലാത്തതുമായ മാമ്പഴം ഉണ്ടായതു എന്ന് ചോദിച്ചാൽ മാവ് ആയാൽ അങ്ങനെ ഉണ്ടാകും എന്നെ പറയേണ്ടൂ.

ഇനി മാവിൽ നല്ല മാങ്ങയെ വേണ്ടൂ എങ്കിൽ അതിനുള്ള സാധനാ അനുഷ്ഠാനാധികൾ ചെയ്യണം. നന്നല്ലത്തതായ കീടവാസനകളെ തുരത്താൻ സത് കാര്യങ്ങൾ തെളിക്കണം. അങ്ങനെ സത്തായി തീരണം.

ഭൂമിയിലേക്ക് ഈശ്വരൻ വന്നാൽ ഈശ്വരനും ഭൂമിയുടെ ഭാഗമാണ്. സീതാ വിരഹത്തിൽ രാമൻ കരഞ്ഞു, അത് കണ്ടു ലക്ഷ്മണൻ ചോദിച്ചു എന്താ ജേഷ്ഠ അങ്ങ് പ്രാകൃതനെ പോലെ കരയുന്നത് , രാമൻ പറഞ്ഞു, അനിയാ ഭൂമിയിൽ അവതാരം എടുത്താൽ ഞാനും ഭൂമിയുടെ ഭാഗമാണ്. അതിലെ ഗുണങ്ങൾ എന്നെയും ബാധിക്കും.

ഈശ്വരൻ ആകണോ, വേണ്ടയോ? വന്നതായ പല അവതാര ഉദ്ദേശ്യവും നിങ്ങൾക്കും ഉണ്ട് . അത് നിറവേറണം. രാവണനെ കൊല്ലണം, സീതയെ ഉപേക്ഷിക്കണം. കടമകൾ നിർവഹിച്ചു വിഷയവനത്തിൽ നിന്ന് ആത്മീയ വനത്തിലേക്ക് പ്രവേശിക്കണം. അവിടെ തപസ് അനുഷ്ഠിക്കണം.

അത് ഒരുനാളോ രണ്ടു നാളോ കൊണ്ട് ആകില്ല. ഇപ്പോൾ എത്ര ജന്മങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനിയും തുടർച്ച ഉണ്ടാകാം.ഇല്ലാതിരിക്കാം. ജനിക്കണമോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനം.

അമ്മ ചോറ് മേശപ്പുറത്തു വെച്ചിരിക്കുന്നു. നല്ല ഒന്നാം തരം കറിയുമുണ്ട്. മകനെ വിശപ്പ് ആയില്ല. അത് വരെയും അവന്റെ ശ്രദ്ധ അവിടെ പതിയില്ല. വിശപ്പ്‌ കൊണ്ട് വിഷയതിമിരം ബാധിക്കണം. അപ്പോൾ ജ്ഞാന കണ്ണ് തുറക്കും. ഭക്ഷണത്തെ തേടും. ഭക്ഷണം കഴിക്കാൻ തുടങ്ങും. അങ്ങനെ കഴിച്ചു കഴിച്ചു അവന്റെ ഉള്ളം നിറയും.

പിന്നെ ഉള്ള പഴങ്ങൾ എല്ലാം ജ്ഞാന പഴം തന്നെ!!

🌹🌹🌹🌹🌹🌹

എന്തിനാണ്  ഗുരുവിലൂടെ മാത്രമേ ആത്മജ്ഞാനം കിട്ടൂ എന്ന് പറയുന്നത് എന്ന് വെച്ചാൽ??? 🌹🌹🌹നിങ്ങളുടെ മുഖം ഇപ്പോൾ വികലമാണ്. അതില...
04/11/2023

എന്തിനാണ് ഗുരുവിലൂടെ മാത്രമേ ആത്മജ്ഞാനം കിട്ടൂ എന്ന് പറയുന്നത് എന്ന് വെച്ചാൽ??? 🌹🌹🌹

നിങ്ങളുടെ മുഖം ഇപ്പോൾ വികലമാണ്. അതിലെ വൈകല്യം തിരിച്ചറിയാനും അത് മാറ്റാനും ഒരു കണ്ണാടി ആവശ്യം ആണ്. ഇല്ലെങ്കിൽ ആ വൈകല്യത്തിനെ സുന്ദര ജ്ഞാനം എന്ന് നിങ്ങൾ തന്നെ പേരിട്ടു കളയും .

ആത്മജ്ഞാനി എന്ന് നാം കേട്ടിട്ടുള്ള, മഹത് ഗ്രന്ഥങ്ങൾ എഴുതിയ പലർക്കും ഗുരു ഉണ്ട്. നമ്മുടെ ആരാധന പുരുഷന്മാര്ക്ക് പോലും ഗുരു ഉണ്ട്.

അച്ഛനില്ലാത്ത കുട്ടിക്ക് എവിടെ പോയാലും വില ഇല്ല . അയാൾക്കു ആത്മീയതയിൽ ഒരു പരമ്പര ഇല്ല, അയാൾ എന്നും അനാഥനാണ് .

ആ അനാഥത നീക്കാൻ ഒരു ഗുരു വേണം. ആ ഗുരു ആത്മാവിൽ ജീവിക്കുന്നവൻ ആകണം. ആരെങ്കിലും അച്ചടിച്ച നോട്ട് കൈമാറാൻ പറ്റിയതല്ല. അതിനെ ഒരു നിയമുണ്ട്. ശാസനമുണ്ട്. അല്ലാത്തതെല്ലാം എന്നും കള്ള നോട്ടാണ്.

ഇനി എങ്ങനെ ആണ് നല്ലൊരു ഗുരുവേ തിരിച്ചറിയാൻ ആകുക എന്നാൽ , നിങ്ങൾ യോഗ്യർ ആകുകയേ വേണ്ടൂ, നിങ്ങള്ക്ക് കിട്ടുന്നതും നല്ലത് തന്നെ ആയിരിക്കും എന്നതാണ് ഉത്തരം.

യോഗ്യനായ ഫുഡ്‌ ഇൻസ്‌പെക്ടർക്കു ഹോട്ടലുകാർ പഴകിയ ഭക്ഷണങ്ങൾ ഒരിക്കലും നൽകുകയില്ല. ജനിച്ചതായ കുഞ്ഞിനെ അമ്മ പശുവിൻ പാൽ ഒരിക്കലും സമ്മാനിക്കുകയില്ല. മരണ വീട്ടിൽ ആരെങ്കിലും ഉച്ചത്തിൽ സിനിമ പാട്ടു വെക്കുമോ?

യോഗ്യതാത്തലം വന്നാൽ പിന്നെ നമ്മൾ കണ്ടു മുട്ടുന്നതും കിട്ടുന്നതും എല്ലാം ഉത്തമം ആയിരിക്കും. അഭിനയ മരണം ആണെകിൽ മൂക്കിൽ പഞ്ഞി വെച്ച ആൾ തമാശയൊക്കെ പറയും. അത് ഒറിജിനൽ ആണെങ്കിൽ അവിടെ സംഭവിക്കുന്നത് എല്ലാം തത് സ്വഭാവത്തോട് കൂടിയതായിരിക്കും.

തീരുമാനം ഉറച്ചതാകുമ്പോൾ നിങ്ങളുടെ നല്ല ഗുണങ്ങൾ തന്നെ നല്ല ഗുരുവേ സമ്മാനിക്കും. ആ സമ്മാനം പിന്നെ നിങ്ങളുടേതാണ്. ശേഷം നിങ്ങള്ക്ക് തല ഉയർത്തി നടക്കാം, അല്ല നിങ്ങളെ തല ഉയർത്തിപ്പിക്കാൻ ആ സമ്മാനത്തിനെ തന്നെ കഴിവുണ്ട്

🌹🌹🌹🌹🌹🌹🌹🌹

Address

സദ്ഗുരു യോഗാനന്ദ ആശ്രമം
Palai

Website

Alerts

Be the first to know and let us send you an email when Swami aksharanantha saraswathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share