Vettiyar Palliyarakavu Devi Temple

Vettiyar Palliyarakavu Devi Temple page

Situated at the banks of river achan kovil and located at village vettiyar mavelikara

VETTIYAR TEMPLE is situated in the district of Alappuzha, in Kerala.It lies on the banks of Achenkovil river.This village is blessed by the historical temple.Famous festival conducted by temple known as "Pathamudayam" is the second largest KETTUKAZCHA MAHOTSAVAM in middle kerala after chettikulangara KUMBA BHARANI.

25/03/2026

നന്ദഗോവിന്ദം ഭജൻസ് @ പോരുവഴി പെരുതുരുതി മലനട ദുര്യോധന ക്ഷേത്രം.

 #വെട്ടിയാർ_പള്ളിയിറക്കാവ്_ദേവീക്ഷേത്ര_ഭരണസമിതിയുടെ_ഔദ്യോഗിക_വിശദീകരണംവെട്ടിയാര്‍ പള്ളിയിറക്കാവ് ദേവീക്ഷേത്രത്തെയും ഭരണ...
08/06/2025

#വെട്ടിയാർ_പള്ളിയിറക്കാവ്_ദേവീക്ഷേത്ര_ഭരണസമിതിയുടെ_ഔദ്യോഗിക_വിശദീകരണം

വെട്ടിയാര്‍ പള്ളിയിറക്കാവ് ദേവീക്ഷേത്രത്തെയും ഭരണസമിതിയെയും ക്ഷേത്ര വിശ്വാസികളെയും നാടിനെയും സമുദായത്തെയും ആക്ഷേപിച്ച് ജാതി-മത ഭേദമന്യേ ആരാധിച്ചുവരുന്ന ഈ ക്ഷേത്രത്തിന്റെ പേരിൽ നാട്ടില്‍ കലാപം സൃഷ്ടിച്ച് വർഗീയ ചേരിതിരിവ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി, പല വ്യക്തികളുടെയും വ്യാജ ഒപ്പുകളിട്ട് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ പ്രതി ആയിട്ടുള്ള ഒരു സ്ത്രീ സോഷ്യല്‍ മീഡിയവഴി ക്ഷേത്രത്തിനെതിരെ വ്യാജപ്രചരണം നടത്തി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഈ സ്ത്രീ കരയോഗ ഭാരവാഹികളെ സാക്ഷികളാക്കി വ്യാജ മുദ്രപത്രകരാർ തയ്യാറാക്കി അധികാര കോണുകളിൽ സമർപ്പിച്ച് തന്റെ സാമ്പത്തിക തട്ടിപ്പിന് ഇരയായവരുടെ വസ്തുക്കൾ ജപ്തിയുടെ വക്കിൽ എത്തിച്ച വ്യക്തിയാണ്. ഇത് വ്യാജ എഗ്രിമെന്റ് ആണെന്ന് സാക്ഷികൾ ബന്ധപ്പെട്ട ഇടങ്ങളിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പാവങ്ങളായ ഇരകളുടെ വസ്തു നഷ്ടപ്പെടാതെ അവർക്ക് തിരികെകിട്ടി.

ഈ വ്യാജ കരാര്‍ തയ്യാറാക്കി ഇരുപതോളം സ്ത്രീകളുടെ കള്ളയെപ്പുകള്‍ ഇട്ട് ഗ്രൂപ്പ് ലോണ്‍ മുഖാന്തരം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് നാടുകടക്കാന്‍ ശ്രമിച്ച ആളാണ് എന്ന് ആദ്യം ബോധ്യപ്പെടുത്തുന്നു. ഇവര്‍ക്കെതിരെ തട്ടിപ്പിന് പോലീസ് കേസുകള്‍ എടുത്തപ്പോള്‍ ഇതിൽ ഇരയാക്കപ്പെട്ടവർക്ക് വേണ്ടി ഈ നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളും സന്നദ്ധ സംഘടനകളും നിരവധി സമര പോരാട്ടങ്ങള്‍ നടത്തുകയും നാട്ടിലെ സ്ത്രീകള്‍ ഈ സ്ത്രീയുടെ വീട്ടുപടിക്കൽ കഞ്ഞിവെച്ച് പൊങ്കാലയിട്ട് പ്രതിഷേധിക്കുകയും ചെയ്തിട്ടുള്ളതാണെന്നും അറിയിക്കുന്നു. വ്യാജ എഗ്രിമെന്റിലെ സാക്ഷികളായി ചേർത്ത കരയോഗ അംഗങ്ങൾ കള്ള സാക്ഷി പറയാത്തതിന്‍റെ വൈരാഗ്യവും, ഇവരുടെ തട്ടിപ്പ് വാര്‍ത്തകള്‍ പത്ര മാധ്യമങ്ങളില്‍ വന്നതിന്റെ പകരംവീട്ടലും മാത്രമാണ് ഇത്തരത്തിലുള്ള വ്യാജ ആരോപണത്തിനും ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ക്ഷേത്ര ഭരണസമിതിക്കെതിരെയും ക്ഷേത്രത്തിനെതിരെയും നടത്തുന്നത്.

ഈ സ്ത്രീയുടെ സോഷ്യല്‍ മീഡിയയിലെ പരാമര്‍ശങ്ങളുടെ ചില നിജസ്ഥിതികള്‍ എല്ലാവരെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. 2024ലെ പത്താമുദയ മഹോത്സവത്തില്‍ ഈ സ്ത്രീ വഴിപാട് നടത്തിയതിന്റെ 17,000 രൂപയുടെ രസീത് നല്‍കിയില്ല എന്നൊരു ആരോപണം ഉണ്ടായി. ഇത് തെറ്റാണ്. രസീത് കൃത്യമായി ഈ സ്ത്രീയുടെ വീട്ടില്‍ എത്തിച്ചിട്ടുണ്ട്. 2024 ഏപ്രില്‍ നടന്ന പത്താമുദയത്തിന്റെ വഴിപാടിന് ഈ സ്ത്രീ ജൂലൈ മാസം 14 വരെ പണം നല്‍കിയിരുന്നില്ല. നിരന്തരമായി വിളിക്കുകയും കണക്ക് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ ജൂലൈ പതിനഞ്ചാം തീയതി 10000 രൂപ ടി സ്ത്രീ നല്‍കി. ബാലന്‍സ് തുക നാളിതുവരെനല്‍കുവാന്‍ ഈ സ്ത്രീ തയ്യാറായിട്ടില്ല. മെയ് മാസം തന്നെ പത്താമുദയ മഹോത്സവത്തിന്റെ വരവു ചെലവ് കണക്കുകള്‍ സമിതിയുടെ കമ്മറ്റിയിലും പൊതുയോഗത്തിലും അവതരിപ്പിച്ചു അംഗീകരിച്ചു. ടി സ്ത്രീയുടെ വഴിപാടിന് രസീത് എഴുതിയ കാരണത്താല്‍ ടി രസീത് വരവ് ചെയ്തുകൊണ്ടാണ് കണക്ക് അവതരിപ്പിച്ചത്. ടി തുക സെക്രട്ടറി സമിതിക്ക് അടച്ചിരിക്കുകയാണ്. വഴിപാട് നടത്തി പണം നല്‍കാതെ മുങ്ങി നടക്കുന്ന ടി സ്ത്രീയോട് 2025 ലെ പത്താമുദയത്തിന് ഒരു വഴിപാടിനും ബന്ധപ്പെട്ടില്ല.

ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങളില്‍ ചേരിതിരിവ് ഉണ്ടാക്കി ജാതി-മത-ഭേദമന്യേ ആരാധിച്ചുവരുന്ന നമ്മുടെ ക്ഷേത്രത്തിൽ വർഗീയ സംഘര്‍ഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിന് വ്യാജ പ്രചരണങ്ങള്‍ ടി സ്ത്രീയില്‍ നിന്നും ഉണ്ടായിവരുന്നു. ആദ്യം തന്നെ ഒന്ന് സൂചിപ്പിക്കട്ടെ. ഇതുവരെയുള്ള ക്ഷേത്ര നിര്‍മ്മാണത്തില്‍ ഒരു രൂപ പോലും നല്‍കാത്ത വ്യക്തിയാണ് ഈ സ്ത്രീ. നാട്ടില്‍ ഒരാളും അംഗീകരിക്കാത്ത ഇവരെ, ഇവരുടെ ചീപ്പ് പബ്ലിസിറ്റിക്ക്‌വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ്. ക്ഷേത്ര നിര്‍മ്മാണം 2018ലെ അഷ്ടമംഗല ദേവപ്രശ്‌നചാര്‍ത്ത് പ്രകാരം മാത്രമാണ് നടക്കുന്നത്. ഓരോ ഘട്ടത്തിലും ഭരണസമിതിയുടെ കമ്മറ്റിയും പൊതുയോഗവും ഐക്യകണ്‌ഠേന തീരുമാനിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ക്ഷേത്ര ചുറ്റമ്പലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുഴുവന്‍ വരവുകള്‍ക്കും ചെലവുകള്‍ക്കും കൃത്യമായ കണക്കുകളുണ്ട്. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥപതിയുടെയും തന്ത്രിയുടെയും ശില്പികളുടെയും നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ഭരണസമിതി മുന്നോട്ടുപോകുന്നത്.
മൂന്നുവര്‍ഷത്തെ അനുജ്ഞ മേടിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഈ കാലഘട്ടത്തിനിടയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. ഇതിനായി എല്ലാ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങള്‍ മുന്നോട്ടും ഉണ്ടാകണം. മതസൗഹാർദ്ദത്തിന്റെ പ്രതീകമായ നമ്മുടെ ക്ഷേത്രത്തിൽ ഒരു തട്ടിപ്പുകാരിക്കും വർഗീയ സംഘർഷം ഉണ്ടാക്കാൻ സാധിക്കില്ല എന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കുക.

2024 ദേവി വിലാസം എല്‍പി സ്‌കൂളിന്റെ ശതാബ്ദി വര്‍ഷമായിരുന്നു. പ്രൗഢഗംഭീരമായി ശതാബ്ദി ആഘോഷിക്കുക എന്നതിനപ്പുറം സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഒരു മുന്നേറ്റം ഉണ്ടാക്കണമെന്ന് ഭരണസമിതി തീരുമാനമെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പിടിഎയും ഉള്‍പ്പെടുത്തി മാനേജ്‌മെന്റ് ഒരു ശതാബ്ദി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഇതിന്റെ മേല്‍നോട്ടത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹകരണത്തോടുകൂടി മാവേലിക്കര സബ് ജില്ലയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യത്തോടുകൂടിയുള്ള ഒരു സ്‌കൂളാക്കി മാറ്റുവാന്‍ സാധിച്ചു. ഏകദേശം 15 ലക്ഷത്തിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഈ ഘട്ടത്തില്‍ നടത്തുവാന്‍ സാധിച്ചു. ജാതി മത ഭേദമന്യേ ഈ സ്‌കൂളില്‍ പഠിച്ച എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ശതാബ്ദി ആഘോഷ കമ്മിറ്റി രൂപീകരിച്ചത്. ഇതിന്റെ വരവ് ചിലവ് കണക്കുകള്‍ ശതാബ്ദി ആഘോഷ കമ്മിറ്റിയും മാനേജ്‌മെന്റ് കമ്മിറ്റിയും പൊതുയോഗവും ഐക്യകണ്‌ഠേന പാസാക്കിയതാണ്. ഇതില്‍ ഒരാളും എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടില്ല. എന്തിനും തട്ടിപ്പ് നടത്തിയിട്ടുള്ള സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്ന സ്ത്രീ അവര്‍ക്ക് എവിടെ വികസനം കണ്ടാലും അതില്‍ തട്ടിപ്പുണ്ട് എന്ന് വിചാരിക്കുന്നത് അവരുടെ സ്വന്തം പ്രവര്‍ത്തനം കൊണ്ട് മാത്രമാണ്.

ഇതുപോലെ തന്നെയാണ് പത്താമുദയ മഹോത്സവവും. കാലാകാലങ്ങളായുള്ള ഭരണസമിതികള്‍ അതാത് സബ് കമ്മിറ്റികളിലും ഭരണസമിതിയിലും പൊതുയോഗത്തിലും കണക്കുകള്‍ അവതരിപ്പിച്ച് പാസാക്കി വരുന്നു. ഈ വര്‍ഷവും കണക്കുകള്‍ കമ്മിറ്റി പാസാക്കി. ഒരാള്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല. എല്ലാ സാമുദായിക സാംസ്‌കാരിക സന്നദ്ധ സംഘടനകളും എപ്രകാരമാണോ കണക്കുകള്‍ അവതരിപ്പിക്കുന്നത് ആ മാനദണ്ഡം ഇവിടെയും പാലിക്കുന്നു. വെട്ടിയാര്‍ പള്ളിയിറക്കാവ് ദേവീക്ഷേത്രത്തെയും ഭരണസമിതിയെയും ക്ഷേത്ര വിശ്വാസികളെയും നാടിനെയും സമുദായത്തെയും ആക്ഷേപിച്ച് നാട്ടില്‍ കലാപം സൃഷ്ടിച്ച് ചേരിതിരിവ് ഉണ്ടാക്കുന്ന നാട്ടിലെ സ്ഥിരം തട്ടിപ്പുകാരിയായ സോഷ്യല്‍ മീഡിയയിലെ ഈ സ്ത്രീക്ക് എതിരെ ഭരണസമിതി നിയമപരമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഈ തട്ടിപ്പുകാരിയുടെ വ്യാജപ്രണത്തില്‍ അകപ്പെട്ടു പോകരുതെന്ന് എല്ലാ ഭക്തജനങ്ങളോടും താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു. വ്യാജപ്രണം നടത്തുന്ന ഈ തട്ടിപ്പുകാരിക്ക് വേണ്ടി പിന്നില്‍ നിന്നും ഒത്താശ ചെയ്തു നല്‍കുന്നവര്‍ ഈ നാടിന് എന്നെന്നും ആപത്താണ്.ഇത്തരക്കാരെ തിരിച്ചറിയാന്‍ ഭക്തജനങ്ങള്‍ തയ്യാറാവണം.

ക്ഷേത്ര വിശ്വാസിയായി നടിച്ചുകൊണ്ട് വഴിപാട് തുക പോലും നൽകാതെ മുങ്ങിനടക്കുന്ന ഈ സ്ത്രീ ക്ഷേത്ര നിർമ്മാണത്തിനായി ഭക്തജനങ്ങൾ നൽകുവാൻ ഉദ്ദേശിച്ച സംഭാവനകൾ വ്യാജ പ്രചരണത്തിലൂടെ മുടക്കിക്കൊണ്ട് ക്ഷേത്രനിർമാണത്തെ തടസ്സപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഗൂഢശ്രമമാണ് നടത്തിവരുന്നത്. അറിഞ്ഞും അറിയാതെയും ഇവർക്ക് ഒത്താശ ചെയ്യുന്നവർ ഈ ക്ഷേത്ര നിർമ്മാണത്തിന് തുരങ്കം വയ്ക്കുന്നവരാണ് എന്ന് എല്ലാ ഭക്തജനങ്ങളും മനസ്സിലാക്കുക. അതിൽ അകപ്പെട്ടു പോകാതെ ഇത്തരത്തിലുള്ള തട്ടിപ്പുകാരെ തിരിച്ചറിഞ്ഞ് നാടിന്റെ പരദേവതയായ പള്ളിയറക്കാവിലമ്മയുടെ ആലയം പൂർത്തിയാക്കേണ്ടത് നമ്മൾ ഓരോ ഭക്തജനങ്ങളുടെയും ജീവിതാഭിലാഷമാണ് എന്ന് മനസ്സിലാക്കുക. ഇതിനായി എല്ലാ ഭക്തജനങ്ങളുടെയും ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്ന് ദേവി നാമത്തിൽ അഭ്യർത്ഥിക്കുന്നു.

എന്ന്

വിശ്വസ്തതയോടെ..
ക്ഷേത്ര ഭരണസമിതി

23/04/2025

വെട്ടിയാർ പള്ളിയറക്കാവ് ദേവി ക്ഷേത്രം
പത്താമുദായം 🧡

ചരിത്രത്തിന്റെ ഭാഗമാകുവാൻ എല്ലാ ഭക്തജനങ്ങളെയും ദേവീനാമത്തിൽ സ്വാഗതം ചെയ്യുന്നു.ശിലാസ്ഥാപനം: 2025 ഫെബ്രുവരി 3, തിങ്കളാഴ്ച...
20/01/2025

ചരിത്രത്തിന്റെ ഭാഗമാകുവാൻ എല്ലാ ഭക്തജനങ്ങളെയും ദേവീനാമത്തിൽ സ്വാഗതം ചെയ്യുന്നു.
ശിലാസ്ഥാപനം: 2025 ഫെബ്രുവരി 3, തിങ്കളാഴ്ച.
ശിലാവാഹനഘോഷയാത്ര: 2025 ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 9 മുതൽ ചെങ്ങന്നൂരിൽ നിന്ന്.
ശിലാനാമജപഘോഷയാത്ര: 2025 ഫെബ്രുവരി 2 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വെട്ടിയാർ ഇരട്ടപള്ളിക്കൂടം ജംഗ്ഷനിൽ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും മുത്തുക്കുടയുടെയും അകമ്പടിയോടുകൂടി ആരംഭിക്കുന്നു..

ഏവർക്കും ഒരിക്കൽ കൂടി സ്വാഗതം

അമ്മേ ശരണം.... ദേവീ ശരണം... പള്ളിയാറക്കാവിൽ  അമ്മേ ശരണം... ശക്തി സ്വരൂപിണിയും അഭിഷ്ടവരദായിനിയുമായ വെട്ടിയാർ പള്ളിയറകാവില...
29/11/2024

അമ്മേ ശരണം.... ദേവീ ശരണം... പള്ളിയാറക്കാവിൽ അമ്മേ ശരണം...

ശക്തി സ്വരൂപിണിയും അഭിഷ്ടവരദായിനിയുമായ വെട്ടിയാർ പള്ളിയറകാവിലമ്മയുടെ ദേവപ്രശ്ന വിധിപ്രകാരമുള്ള ക്ഷേത്ര ചുറ്റമ്പല നിർമ്മാണവും ഉപദേവത ക്ഷേത്ര നിർമ്മാണത്തിനും തുടക്കമായിരിക്കുന്നു.

നാടിന്റെയും സകല ഭക്തജനങ്ങളുടെയും ചിരകാല സ്വപ്നമായ അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ വെട്ടിയാർ പള്ളിയറക്കാവ് ദേവീക്ഷേത്ര ചുറ്റമ്പല നിർമ്മാണത്തിന്റെയും ഉപദേവത ക്ഷേത്ര നിർമ്മാണങ്ങൾക്കും തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്ര ചുറ്റമ്പലത്തിന് സ്ഥാനം നിർണയിച്ചുള്ള കുറ്റിയടിക്കൽ കർമ്മം ക്ഷേത്ര തന്ത്രി ചേന്നമംഗലത്ത് ഇല്ലത്ത് ബ്രഹ്മശ്രീ സി.പി.എസ് പരമേശ്വരൻ ഭട്ടതിരിയുടെയു ക്ഷേത്രസ്ഥപതി ആറന്മുള വാസ്തുവിദ്യാപീഠം ഡയറക്ടർ പ്രൊഫ. എ ബി ശിവന്റെയും ക്ഷേത്ര ശില്പികളായ സർവശ്രീ സദാശിവൻ ആചാരിയുടെയും മോഹനൻ ആചാരിയുടെയും കാർമികത്വത്തിൽ നടത്തപ്പെട്ടു.

ഭക്തിസാന്ദ്രമവും മഹനീയവുമായ ഈ ചടങ്ങുകൾക്ക് സമിതി പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണക്കുറുപ്പ്, സെക്രട്ടറി സുജിത്ത് വെട്ടിയാർ, വൈസ് പ്രസിഡന്റ് വി. വിജയൻ പിള്ള, ഖജാൻജി സുനിൽ രാമനെല്ലൂർ ഭരണസമിതി അംഗങ്ങൾ, സമിതി അംഗങ്ങൾ ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കാളികളായി.

ക്ഷേത്ര ചുറ്റമ്പല പുനർനിർമാണത്തിന് ഏവരുടെയും സഹായ, സഹകരണങ്ങൾ ഉണ്ടാകണമെന്നും ദേവി നാമത്തിൽ അഭ്യർത്ഥിക്കുന്നു.

അമ്മേ ശരണം.... ദേവീ ശരണം... പള്ളിയാറക്കാവിൽ  അമ്മേ ശരണം... ശക്തി സ്വരൂപിണിയും അഭിഷ്ടവരദായിനിയുമായ വെട്ടിയാർ പള്ളിയറകാവില...
26/11/2024

അമ്മേ ശരണം.... ദേവീ ശരണം... പള്ളിയാറക്കാവിൽ അമ്മേ ശരണം...

ശക്തി സ്വരൂപിണിയും അഭിഷ്ടവരദായിനിയുമായ വെട്ടിയാർ പള്ളിയറകാവിലമ്മയുടെ ദേവപ്രശ്ന വിധിപ്രകാരമുള്ള ക്ഷേത്ര ചുറ്റമ്പല നിർമ്മാണവും ഉപദേവത ക്ഷേത്ര നിർമ്മാണങ്ങൾക്കും തുടക്കം കുറിക്കുകയാണ്.

നാടിന്റെയും സകല ഭക്തജനങ്ങളുടെയും ചിരകാല സ്വപ്നമായ അതിപുരാതന വെട്ടിയാർ പള്ളിയറക്കാവ് ദേവീക്ഷേത്ര ചുറ്റമ്പല നിർമ്മാണത്തിനും ഉപദേവത ക്ഷേത്ര നിർമ്മാണങ്ങൾക്കും തുടക്കം കുറിച്ചുകൊണ്ട്
2024 നവംബർ 28 ആം തീയതി രാവിലെ 11:00ന് പുതിയ ക്ഷേത്ര ചുറ്റമ്പലത്തിന് സ്ഥാനം നിർണയിച്ചുള്ള കുറ്റിയടിക്കൽ കർമ്മം ക്ഷേത്ര തന്ത്രി ചേന്നമംഗലത്ത് ഇല്ലത്ത് ബ്രഹ്മശ്രീ സിപിഎസ് പരമേശ്വരൻ ഭട്ടതിരിയുടെയും ക്ഷേത്രസ്ഥപതി ആറന്മുള വാസ്തുവിദ്യാപീഠം ഡയറക്ടർ പ്രൊഫ. എ ബി ശിവന്റെയും ശില്പികളായ സർവശ്രീ സദാശിവൻ ആചാരിയുടെയും മോഹനൻ ആചാരിയുടെയും കാർമികത്വത്തിൽ നടത്തപ്പെടുകയാണ്.

ഭക്തിസാന്ദ്രമവും മഹനീയവുമായ ഈ ചടങ്ങുകളിൽ മുഴുവൻ ഭക്തജനങ്ങളും പങ്കാളികളാകണമെന്നും കൂടാതെ ക്ഷേത്ര ചുറ്റമ്പല പുനർനിർമാണത്തിന് ഏവരുടെയും അകമഴിഞ്ഞ സഹായ, സഹകരണങ്ങൾ ഉണ്ടാകണമെന്നും ദേവിനാമത്തിൽ അഭ്യർത്ഥിക്കുന്നു.

വെട്ടിയാർ പള്ളിയറക്കാവിലമ്മയുടെ പൂർവ്വകാല സ്വത്തായിരുന്ന ഭഗവതിക്കൊല്ലയിൽ വിവിധ ക്രയ വിക്രയങ്ങളിലൂടെ നിലവിൽ വിലയാധാരമായി ...
22/11/2024

വെട്ടിയാർ പള്ളിയറക്കാവിലമ്മയുടെ പൂർവ്വകാല സ്വത്തായിരുന്ന ഭഗവതിക്കൊല്ലയിൽ വിവിധ ക്രയ വിക്രയങ്ങളിലൂടെ നിലവിൽ വിലയാധാരമായി കുട്ടനാട് ചമ്പക്കുളം വില്ലേജിൽ തായ്ങ്കരി വിനയഭവനത്തിൽ പി. എൻ. ചന്ദ്രശേഖരൻ നായരുടെ മകൻ കെ.സി ഉണ്ണികൃഷ്ണൻ നായർ പേർക്ക് സ്വന്തമായിരുന്ന 4.3 ഏക്കർ നിലം അദ്ദേഹം ഭക്തി ആദരപൂർവ്വം വെട്ടിയാർ പള്ളിയിറക്കാവ് ദേവീക്ഷേത്രത്തിന് വേണ്ടി ധനനിശ്ചയമായി (ദാനമായി) വെട്ടിയാർ എൻഎസ്എസ് കരയോഗ സംയുക്ത സമിതിക്ക് രജിസ്റ്റർ ചെയ്തു നൽകിയിരിക്കുന്നു.
ഇതിന്റെ അസ്സൽ പ്രമാണം ദേവി നടയിൽവച്ച് ശ്രീ. കെ.സി ഉണ്ണികൃഷ്ണനിൽ നിന്നും സംയുക്ത സമിതി പ്രസിഡന്റ് ശ്രീ. N. ഗോപാലകൃഷ്ണ കുറുപ്പ് ഏറ്റുവാങ്ങുന്നു. സെക്രട്ടറി സുജിത്ത് വെട്ടിയാർ, ഖജാൻജി സുനിൽ രാമനല്ലൂർ,സംയുക്ത സമിതി ഭരണസമിതി അംഗങ്ങൾ, സമിതി അംഗങ്ങൾ, ഘടക കരയോഗ അംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

അമ്മേ ശരണം.... ദേവീ ശരണം... പള്ളിയാറക്കാവിൽ  അമ്മേ ശരണം... ശക്തി സ്വരൂപിണിയും അഭിഷ്ടവരദായിനിയുമായ വെട്ടിയാർ പള്ളിയറകാവില...
19/11/2024

അമ്മേ ശരണം.... ദേവീ ശരണം... പള്ളിയാറക്കാവിൽ അമ്മേ ശരണം...

ശക്തി സ്വരൂപിണിയും അഭിഷ്ടവരദായിനിയുമായ വെട്ടിയാർ പള്ളിയറകാവിലമ്മയുടെ ദേവപ്രശ്ന വിധിപ്രകാരമുള്ള ക്ഷേത്ര ചുറ്റമ്പല നിർമ്മാണവും ഉപദേവത ക്ഷേത്ര നിർമ്മാണങ്ങൾക്കും തുടക്കം കുറിക്കുകയാണ്.

നാടിന്റെയും സകല ഭക്തജനങ്ങളുടെയും ചിരകാല സ്വപ്നമായ അതിപുരാതന വെട്ടിയാർ പള്ളിയറക്കാവ് ദേവീക്ഷേത്ര ചുറ്റമ്പല നിർമ്മാണത്തിനും ഉപദേവത ക്ഷേത്ര നിർമ്മാണങ്ങൾക്കും തുടക്കം കുറിച്ചുകൊണ്ട് 2024 നവംബർ 20, ബുധനാഴ്ച രാവിലെ 10.30 മുതൽ നിലവിലെ ക്ഷേത്ര ചുറ്റമ്പലം പൊളിക്കുന്നതിനുള്ള അനുജ്ഞാ പ്രാർത്ഥനയും കലശവും മറ്റു ചടങ്ങുകളും ക്ഷേത്ര തന്ത്രി ചേന്നമംഗലത്ത് ഇല്ലത്ത് ബ്രഹ്മശ്രീ സി.പി.എസ് പരമേശ്വരൻ ഭട്ടതിരിയുടെ മുഖ്യധാരത്തിൽ നടത്തപ്പെടുകയാണ്.

2024 നവംബർ 28 ആം തീയതി രാവിലെ 11:40 നും 12നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ പുതിയ ക്ഷേത്ര ചുറ്റമ്പലത്തിന് സ്ഥാനം നിർണയിച്ചുള്ള കുറ്റിയടിക്കൽ കർമ്മം ക്ഷേത്ര തന്ത്രിയുടെയും ക്ഷേത്രസ്ഥപതി ആറന്മുള വാസ്തുവിദ്യാപീഠം ഡയറക്ടർ പ്രൊഫ. എ ബി ശിവന്റെയും ശില്പികളുടെയും കാർമികത്വത്തിൽ നടത്തപ്പെടുകയാണ്.

ഭക്തിസാന്ദ്രമവും മഹനീയവുമായ ഈ ചടങ്ങുകളിൽ മുഴുവൻ ഭക്തജനങ്ങളും പങ്കാളികളാകണമെന്നും കൂടാതെ ക്ഷേത്ര ചുറ്റമ്പല പുനർനിർമാണത്തിന് ഏവരുടെയും അകമഴിഞ്ഞ സഹായ, സഹകരണങ്ങൾ ഉണ്ടാകണമെന്നും ദേവിനാമത്തിൽ അഭ്യർത്ഥിക്കുന്നു.

Address

Palliyarakkavu Devi Kshethram, Vettiyar
Mavelikara
690558

Opening Hours

Monday 5am - 8:30pm
Tuesday 5am - 8:30pm
Wednesday 5am - 8:30pm
Thursday 5am - 8:30pm
Friday 5am - 8:30pm
Saturday 5am - 8:30pm
Sunday 5am - 8:30pm

Telephone

+918129880070

Alerts

Be the first to know and let us send you an email when Vettiyar Palliyarakavu Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share