04/07/2026
നവോമി യാത്രയാകുന്നത് ആറു പേർക്ക് പുതുജീവൻ സമ്മാനിച്ച്; ആദരവോടെ ഹൃദയാഞ്ജലികൾ...
ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതിന് ശേഷം ലഭിച്ച ജോലിയിൽ പ്രവേശിക്കുന്നതിനായി തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ സംഭവിച്ച അപകടത്തിൽ മരണപ്പെട്ട വടക്കാഞ്ചേരി പുല്ലാനിക്കാട് സ്വദേശി നവോമി(23) ക്ക് ആദരാഞ്ജലികൾ. ഒപ്പം സഞ്ചരിച്ച മാതാവും സഹോദരനും ആശുപത്രിയിൽ ചികിത്സയിലാണ്. അവയവദാനത്തിലൂടെ ആറ് പേർക്ക് പുതുജീവൻ പകർന്നുകൊണ്ടാണ് നവോമി വിടവാങ്ങുന്നത്. കടുത്ത വിഷമഘട്ടത്തിലും അവയവദാനത്തിലൂടെ മനുഷ്യത്വത്തിന്റെ മഹാമാതൃക ഉയർത്തിപ്പിടിച്ചു ആ കുടുംബം. നാടിന്റെ നൊമ്പരമായി മാറിയ നവോമിയുടെ പ്രിയപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു.
ആദരാഞ്ജലികൾ......