MarThoma YuvajanaSakhyam Kottayam-Kochi Diocese

MarThoma YuvajanaSakhyam Kottayam-Kochi Diocese Malankara Mar Thoma Yuvajana Sakhyam
Kottayam - Kochi Diocese

20/07/2023
All Kerala Badminton TournamentMar Thoma * CSI * YMCA
10/05/2023

All Kerala Badminton Tournament

Mar Thoma * CSI * YMCA

_'ഇതു യഹോവയാൽ സംഭവിച്ചു. നമ്മുടെ ദൃഷ്‍ടിയിൽ ആശ്ചര്യം ആയിരിക്കുന്നു'__(സങ്കീ 118:23)__________________________________മാർ...
10/04/2023

_'ഇതു യഹോവയാൽ സംഭവിച്ചു. നമ്മുടെ ദൃഷ്‍ടിയിൽ ആശ്ചര്യം ആയിരിക്കുന്നു'_
_(സങ്കീ 118:23)_
_________________________________

മാർത്തോമാ യുവജനസഖ്യം കോട്ടയം കൊച്ചി ഭദ്രാസനം, മിഷൻ ആൻഡ് ഇവാഞ്ചലിസം സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വലിയ നോമ്പിന്റെ ഈ കാലയളവിൽ നമ്മുടെ എല്ലാ സെന്ററിലും *വലിയനോമ്പ് ധ്യാനം, പേത്തൂർത്താ 2023* എന്നുള്ള നാമത്തിൽ നോമ്പ്ധ്യാനവുമായി കടന്ന് ചെല്ലാൻ സാധിച്ച ദൈവകൃപയക്ക് ആദ്യമേ നന്ദി പറയുന്നു.

അഞ്ച് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന നമ്മുടെ ഭദ്രാസനത്തിന്റെ ഓരോ സെന്ററിലും ഓടി എത്തുക എന്നുള്ളത് അല്പം പ്രയാസമാണ്. എന്നിരുന്നാൽ തന്നെയും സബ് കമ്മിറ്റിയുടെയും ഭദ്രാസന യുവജനസഖ്യം ഭാരവാഹികളുടെയും കൂട്ടായ പ്രവർത്തനം മൂലം എട്ട് സെന്ററുകളിലും ഒരുമിച്ച് ഓടി എത്തി ശ്രുശ്രൂഷകൾക്ക് നേതൃത്വം നൽകാൻ സാധിച്ചു. കാൽവറികുന്നിൽ യാഗമായി തീർന്ന നാഥന്റെ കുരിശുമരണത്തെയും ഉയർത്തെഴുന്നേൽപ്പിനെയും ധ്യാനിക്കുന്ന ഈ കലയളവിൽ, ഈ ശ്രുശ്രൂഷയിൽ വ്യാപരിച്ച ദൈവകൃപകൾക്ക് സ്തുതി സ്തോത്രങ്ങൾ കരേറ്റുന്നു.

സന്ദർശിച്ച ഇടവകകൾ

1. ക്രിസ്തോസ് MTC അഞ്ചേരി (പുതുപ്പള്ളി സെന്റർ)

2. സെന്റ് തോമസ് MTC പുന്നവേലി (മല്ലപ്പള്ളി വെസ്റ്റ് )

3. സെന്റ് തോമസ് MTC കറുകച്ചാൽ (വാഴൂർ സെന്റർ )

4. സെന്റ് തോമസ് MTC പരയ്ക്കത്താനം (മല്ലപ്പള്ളി ഈസ്റ്റ്‌ )

5. സെന്റ് തോമസ് MTC കല്ലാർ
ഇമ്മനുവേൽ MTC നെടുംകണ്ടം (കുമളി)

6. സെന്റ് തോമസ് MTC ഏലൂർ(എറണാകുളം)

7. സെന്റ് സ്റ്റീഫൻസ് MTC വടവാതൂർ (കോട്ടയം)

8. ബെഥെൽ MTC പോത്താനിക്കാട്
ബെഥെൽ MTC നെല്ലിമറ്റം (കീഴില്ലം-മൂന്നാർ)

മിഷൻ ആൻഡ് ഇവാഞ്ചലിസം സബ് കമ്മിറ്റി ഇത്തരത്തിൽ ഒരു താല്പര്യം മുന്നോട്ട് വെച്ചപ്പോൾ അതിനു വേണ്ടാതായ എല്ലാ ക്രമീകരണങ്ങളും നേതൃത്വവും പിന്തുണയും തന്ന് സഹായിച്ച ഭദ്രാസനം യുവജനസഖ്യം പ്രസിഡന്റ്‌ അഭിവന്ദ്യ എബ്രഹാം മാർ പൗലോസ് തിരുമേനിയോടുള്ളതായ എല്ലാവിധമായ നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു. കൂടാതെ ഞങ്ങളോട് ഒപ്പം തോളോട് തോൾ ചേർന്ന് നിന്ന് പ്രവർത്തിച്ച വൈസ് പ്രസിഡന്റ്‌ ബ്രിജിത്ത് അച്ചൻ, നിതിൻ കോശി, അഖിൽ മാത്യു ജേക്കബ്, ജെസ്റ്റിൻ അച്ചൻ, ജിതിൻ കോശി, ജൂഡിത്ത് നിതിൻ, ഷീൻ വി ജോസഫ്, അമൽ ജോൺ ജേക്കബ്, ജെസ്വിൻ ജോൺ, എബൽ ഷൈജു ജോൺ, ജോയൽ ജേക്കബ്, ജെനിൽ എന്നിവരോടും വചനശ്രുശ്രുഷയ്ക്ക് നേതൃത്വം നൽകിയ റവ. ഫിലിപ്പ് മാത്യു, റവ. പ്രേമിൻ ഐപ്പ്, റവ. റോണാ കോര തോമസ്, റവ. ലിജോ ജോൺസൻ എന്ന് തുടങ്ങി സെന്റർ സെക്രട്ടറിമാർ, പ്രസിഡന്റ്‌ അച്ചന്മാർ, ഇടവക വികാരിമാർ, ശാഖ ചുമതലക്കാർ എന്നിങ്ങനെ എല്ലാ പ്രിയപ്പെട്ടവരോടുമുള്ള നന്ദി അറിയിക്കുന്നു.

മാർത്തോമാ യുവജനസഖ്യം മിഷൻ ആൻഡ് ഇവാഞ്ചലിസം സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുകൃത സഞ്ചാരം നോമ്പ് ധ്യാന പ്രോഗ്രാം  5-3-2023 ...
05/03/2023

മാർത്തോമാ യുവജനസഖ്യം മിഷൻ ആൻഡ് ഇവാഞ്ചലിസം സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുകൃത സഞ്ചാരം നോമ്പ് ധ്യാന പ്രോഗ്രാം 5-3-2023 ഇന്ന് വൈകിട്ട് ആറുമണിക്ക് പരക്കത്താനം സെന്റ് തോമസ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു.

Study Book Exam
04/03/2023

Study Book Exam

സുകൃത സഞ്ചാരംകേന്ദ്ര യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ നോമ്പുകാലത്തിൽ വിവിധ ഭദ്രാസനങ്ങളിലെ വിവിധ ഇടവകയിൽ വെച്ച് സ...
04/03/2023

സുകൃത സഞ്ചാരം

കേന്ദ്ര യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ നോമ്പുകാലത്തിൽ വിവിധ ഭദ്രാസനങ്ങളിലെ വിവിധ ഇടവകയിൽ വെച്ച് സന്ധ്യ നമസ്കാരം ക്രമീകരിച്ചിരിക്കുന്നു.

മാർച്ച് 5 ഞായറാഴ്ച (ഈ ഞായർ) സന്ധ്യയ്ക്ക് Parackathanam ഇടവകയിൽ വെച്ചും നടത്തപ്പെടുന്നതാണ്. എല്ലാ വിശ്വാസി സമൂഹവും പ്രാർത്ഥനയോടെ ഇതിൽ സംബന്ധിക്കണം.

ടീം Parackathanam, @മാരാമൺ യുവ സംഗമത്തിൽ ....
19/02/2023

ടീം Parackathanam, @മാരാമൺ യുവ സംഗമത്തിൽ ....

കോട്ടയം കൊച്ചി ഭദ്രാസന യുവജനസഖ്യം വനിതാ ഫോറത്തിന്റെ ആഭിമു ഖ്യത്തിൽ ഏകദിന ലിക്വിഡ് എംബ്രോയിഡറി പരിശീലന പരിപാടി സംഘടിപ്പി ...
19/01/2023

കോട്ടയം കൊച്ചി ഭദ്രാസന യുവജനസഖ്യം വനിതാ ഫോറത്തിന്റെ ആഭിമു ഖ്യത്തിൽ ഏകദിന ലിക്വിഡ് എംബ്രോയിഡറി പരിശീലന പരിപാടി സംഘടിപ്പി ക്കുന്നു. മല്ലപ്പള്ളി മാർത്തോമ്മാ ഇടവക ആഡിറ്റോറിയത്തിൽ വച്ച് 2023 ജനുവരി 26, രാവിലെ 9.00 am മുതൽ വൈകുന്നേരം 4.00 pm വരെ നടത്തപ്പെടുന്ന ഈ പരിശീലന പരിപാടിക്ക് ഫെവികിൽ നിർമ്മാതാക്കൾ നേതൃത്വം നൽകുന്നു.

ജാതി- മത- ലിംഗ പ്രായഭേദമന്യേ, പങ്കെടുക്കുവാൻ താൽപര്യമുള്ളവർ Rs: 250 രജിസ്റ്ററേഷൻ ഫീ നൽകി 2023 ജനുവരി 15 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിച്ചുകൊള്ളുന്നു

വരകളും വർണ്ണങ്ങളും ചാലിച്ച് അക്ഷരം കൊണ്ട് വിരുന്നൊരുക്കുന്ന ഒരു കൈപ്പുസ്തകം വിരൽ തുമ്പ് കൊണ്ട് പാകപ്പെടുത്തുമ്പോൾ അതിന് ...
19/01/2023

വരകളും വർണ്ണങ്ങളും ചാലിച്ച് അക്ഷരം കൊണ്ട് വിരുന്നൊരുക്കുന്ന ഒരു കൈപ്പുസ്തകം വിരൽ തുമ്പ് കൊണ്ട് പാകപ്പെടുത്തുമ്പോൾ അതിന് സ്വാദ് പകരാൻ നിങ്ങളുടെ ചില കൂട്ടുകൾ കൂടി വേണം. അത് കഥയോ കവിതയോ വരകളോ ആശയങ്ങളോ എന്തുമാകാം.നവ്യത തേടുന്ന യുവതയ്ക്ക് ചേരുന്നതാകണം. സമയമില്ല. പകപ്പെടുത്തണ്ടേ നമ്മുക്ക്. തയാറാക്കി തുടങ്ങിക്കോളൂ ഇപ്പോൾത്തന്നെ.

Address

Sakhyam Office
Manganam

Alerts

Be the first to know and let us send you an email when MarThoma YuvajanaSakhyam Kottayam-Kochi Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to MarThoma YuvajanaSakhyam Kottayam-Kochi Diocese:

Share