19/12/2013
ശിശുവാ-യ് സ്വയമേ വെളിവായി നരവേ-ഷത്തില്‍ ജീ-വി-ച്ചോ-
രാശ്ച-ര്യത്തിന്‍ ശിശു ധന്യന്‍ ആംഗ്യ-ത്താലുലകം വാ-ഴ്വോന്‍
ആദാമിനെ സംരക്ഷിപ്പാന്‍ വന്നൊരു നാളില്‍ ശിശുപോല്‍ ചാ-ഞ്ചാ-ടി
വചനം നരനുപദേശിച്ചോന്‍ ശിശുപോല്‍ മൂകത പൂ-കു-ന്നു
സ്തു-ത്യം തദ്ദ്വിനയം ക്രൂബകള്‍ തന്‍
ഉന്നതിയെ നീ കൈവിട്ടു മറിയാം -
നിന്നെ പാഴ്ത്തുണിയില്‍ ചുറ്റാന്‍
തക്ക വിധത്തില്‍ നീ നിന്‍ ശ്രേഷ്ഠതയെ താ-ഴ്ത്തി!!
ഗീതത്തിന്റെ അര്‍ഥം
----------------------
ശിശുവായി സ്വയം വെളിപ്പെട്ട് മനുഷ്യ രൂപത്തില്‍ ജീവിച്ച വിസ്മയനീയനായ ശിശു ധന്യന്‍! അവിടുന്ന് ആംഗ്യം കൊണ്ട് പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്നവനാണ്. ആദാമിനെ (മനുഷ്യനെ) രക്ഷിക്കാന്‍ ജഡധാരണം ചെയ്ത സമയം, ഒരു സാധാരണ ശിശു എന്നവണ്ണം പെരുമാറി. ന്യായപ്രമാണം മനുഷ്യര്‍ക്ക് ഉപദേശിച്ച ദൈവം ഇപ്പോള്‍ ഇതാ ശിശുവിനെപ്പോലെ സ്വയം മൂകനായിരിക്കുന്നു. അവിടുന്ന് ക്രൂബെന്മാരാല്‍ ചുറ്റപ്പെട്ട ഉന്നത അവസ്ഥ സ്വയം കയ്യൊഴിഞ്ഞു, ഇപ്പോള്‍ ഇതാ മറിയം പഴന്തുണിയില്‍ ചുറ്റാന്‍ തക്കവണ്ണം തന്റെ ശ്രേഷ്ഠതയെ സ്വയം താഴ്ത്തി! അല്ലയോ സര്‍വേശ്വരാ! അവിടുത്തെ വിനയം വാഴ്ത്തപ്പെടെണ്ടത്!!
Meaning of the Song
------------------------
Blessed art Thou who,even as a child revealed His true Self in human form to us.Thou, Oh Lord who with a single Gesture controls the whole world ( universe) (yet) thou behaved like an innocent child when thou incarnated to save Adam ( mankind). Thou ,surrounded by Cherubs, forsook thy exalted position and reduced thyself so as to be wrapped in rags by Mariam. Behold ! the Lord God who instructed mankind in the law is now silent as a child. Oh Lord of all Hosts! Let thy humility be Praiseworthy !!