03/04/2026
പ്രിയപ്പെട്ടവരെ ,
നമ്മുടെ ക്ഷേത്രത്തിലെ ഈ വർഷത്തെ
പൊങ്കാല മഹോത്സവവും കലം പൂജയും മഠത്തിൽക്കാവിലമ്മയുടെ അനുഗ്രഹത്താൻ
ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിച്ചു. ഇത്രയും ഭംഗിയായി ഈ കർമ്മം പൂർത്തീകരിക്കുവാൻ കഴിഞ്ഞത് ഈ നാട്ടിലെ സജ്ജനങ്ങളുടെ സ്‌നേഹവും സഹകരണവും മാത്രമാണ്. എല്ലാ സജ്ജനങ്ങമോടും ഉപദേശക സമിതിയുടെ നന്ദി അറിയിച്ചു കൊള്ളുന്നു.
പൊങ്കാലയ്ക്ക് മുമ്പായി ക്ഷേത്ര പരിസരം വൃത്തിയാക്കുക എന്നത് ഒരു വലിയ പ്രയത്നം ആവശ്യമുള്ള ഒരു പ്രവർത്തനം ആയിരുന്നു അതിനായി ക്ഷേത്ര ഉപദേശക സമിതിയും ഉത്സവ കമ്മറ്റിയും ഒറ്റകെട്ടായി പ്രവർത്തിച്ചു. ഈ സമയങ്ങളിൽ ക്ഷേത്ര ജീവനക്കാരും, മേൽ ശാന്തി ഉൾപ്പെടെ എല്ലാവരും ഞങ്ങളോടൊപ്പം പ്രവർത്തിച്ചു. എല്ലാവരോടും ഈ ഉപദേശക സമിതിയുടെ സ്‌നേഹവും നന്ദിയും അറിയിക്കുന്നു.
പൊങ്കാലയുടെ ആദ്യ ഘട്ടം തന്ത്രിയെ കണ്ട് അനുവാദം വാങ്ങുക എന്നതായിരുന്നു. ഉപദേശക സമിതിയോട് ചേർന്ന് നിന്ന് വേണ്ട ഉപദേശങ്ങൾ നൽകിയ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലത്ത് ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിപ്പാട് അവറുകളോടുള്ള സ്‌നേഹവും കടപ്പാടും ഈ ഉപദേശക സമിതി അറിയിക്കുന്നു.
കലം പൂജ, പൊങ്കാല ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തത് സബ് ഗ്രൂപ്പ് ഓഫീസറായ ശരണ്യ മാഡം ആണ്. മാഡത്തിനോടുള്ള നന്ദി ഈ ഉപദേശക സമിതിയുടെ പേരിൽ അറിയിച്ചു കൊള്ളുന്നു.
പൊങ്കാല , കലം പൂജ മഹോത്സവം കൃത്യ സമയങ്ങളിൽ പൂർത്തീകരിക്കുവാൻ സാധിച്ചത് ക്ഷേത്ര മേൽ ശാന്തിയായ അനിൽ തിരുമേനിയുടെ കഠിനമായ പരിശ്രമങ്ങൾ ഒന്നു കൊണ്ട് മാത്രം ആണ്. തിരുമേനിയോടുള്ള കടപ്പാടും സ്‌നേഹവും ഈ ഉപദേശക സമിതി അറിയിക്കുന്നു. ഒപ്പം ഞങ്ങൾക്കൊപ്പം ഞങ്ങളിൽ ഒരാളായി പ്രവർത്തിച്ച ക്ഷേത്രത്തിലെ എല്ലാ ജീവനക്കാരോടും നന്ദി അറിയിക്കുന്നു.
ക്ഷേത്രം വൃത്തിയാക്കുന്നതിനായി JCB വിട്ടുനൽകിയ ശ്രീ സുരേഷ് ബാബു മടുക്കക്കാട്ടിൽ ( പ്രസിഡൻ്റ് ഉപദേശക സമിതി), JCB യും , ഒരു ചാക്ക് അരിയും നൽകിയ ശ്രീ രതീഷ് പ്ലാത്താനം (കമ്മറ്റി അംഗം) , പൊങ്കാല നോട്ടീസ് പ്രിൻ്റ് ചെയ്ത അമൃത് പ്രിൻ്റേഴ്സ് ഉടമ ശ്രീ സുനിൽ കുമാർ നടയ്ക്കൽ, ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള കുടിവെള്ളം വിതരണം നൽകിയ ശ്രീ സുജീഷ് പറയൻപറമ്പിൽ (ഭൈരവി കുടിവെള്ളം വിതരണം), അദ്ദേഹത്തിൻ്റെ ഡ്രൈവർ റ്റിജോ തോമസ്, പാത്രങ്ങൾ നൽകിയ ശ്രീ രാജേഷ് ആലപ്പാട്ട് (ആലപ്പാട്ട് ഇവൻ്റ് മാനേജ്മെൻ്റ്) , ശ്രീ ഗോകുൽ (ലക്ഷമി ഇവൻ്റ് മാനേജ്മെൻ്റ് ), സദ്യ പാചകം ചെയ്ത ശ്രീഹരി കേറ്റഴ്സ് ഉടമ ഹരീഷ്, കുടിവെളളം, മധുരം വിതരണം ചെയ്ത മഠത്തിൽ കുടുംബാംഗങ്ങൾ, ശ്രീഭദ്രാ ഭഗവതി ക്ഷേത്രം മരങ്ങാട്ടുചിറ ഭാരവാഹികൾ , ശ്രീ ശരൺ നടയ്ക്കൽ , ഉത്സവ കമ്മറ്റി മഠത്തിൽക്കാവ്, സേവാ ഭാരതി മഠത്തിൽക്കാവ് , പൊങ്കാല കലം സമർപ്പിച്ച സത്യ കുന്നന്താനം, അന്നദാന സംഭാവനയും ഉൽപന്നങ്ങളും നൽകിയ മഠത്തിൽക്കാവിലമ്മയുടെ ഭക്തർ. പാത്രം ക്ലീനിംഗ് സഹായിച്ചവർ, ശേഖരൻ ചേട്ടൻ (ചുടുകട്ട വാങ്ങിയത്), എന്നവരോടുള്ള നന്ദി ഈ ഉപദേശക സമിതി അറിയിക്കുന്നു. കൂടാതെ Social media കൈകാര്യം ചെയ്ത ശ്രീ സത്യാ കുന്നന്താനം , ശ്രീ പ്രജിത്ത് മാന്താനം, അഖിൽ അമ്പാടി പോസ്റ്റർ ഉണ്ടാക്കിത്തന്ന ശ്രീ വിഷ്ണു എസ് നായർ ( വിനോബായ് ക്രിയേഷൻസ് ) , കീഴ്‌വായ്പൂർ പോലിസ് തുടങ്ങി എല്ലാവരോടും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. ഈ കർമ്മത്തിൽ പങ്കാളികളായ കുന്നന്താനത്തെ എല്ലാ സജ്ജനങ്ങൾക്കും മഠത്തിൽക്കാവിലമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഈ മഹോത്സവം വിജയകരമാക്കുന്നതിനായി
ആത്മാർത്ഥമായി സഹകരിച്ച എല്ലാ ഭക്തജനങ്ങൾക്കും,
സേവകര്ക്കും, സംഘാടക സമിതി അംഗങ്ങൾക്കും,
പ്രാദേശികരായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഉപദേശക സമിതിയ്ക്കു വേണ്ടി
രഞ്ജിത്ത് എൽ ആർ
സെക്രട്ടറി
9846458704