12/06/2026
*ഇന്ന് മർഹൂം കെ ടി അബ്ദുൽ ഖാദർ മുസ്‌ലിയാർ പൊന്മള 24-ാം ആണ്ട് ദിനം*
റഈസൂൽ മുദരിസീൻ പൊന്മള ഫരീദ് മുസ്‌ലിയാരുടെ സഹോദരനും പ്രമുഖ പണ്ഡിതനും ആയിരുന്ന അബ്ദുൽ ഖാദർ മുസ്ലിയാർ തലശ്ശേരി, കരുളായി, പൂക്കിപ്പറമ്പ്, മുണ്ടുമുഴി തുടങ്ങിയ സ്ഥലങ്ങളിൽ മുദരിസായി സേവനം ചെയ്തു. നിരവധി വർഷം പാക്കിസ്ഥാനിലെ കറാച്ചിയിൽ ഖാസി ആയി സേവനം ചെയ്ത അദ്ദേഹം വാഴക്കാട് മുണ്ടുമുഴി പള്ളിയിൽ തഫ്സീർ ജലാലൈനി സബ്ഖ് എടുത്ത് കൊണ്ടിരിക്കെയായിരുന്നു വഫാത്ത്
അല്ലാഹു അദ്ദേഹത്തെയും നമ്മെയും അവ്വൽ വിഭാഗത്തിൽ ജന്നാത്തുൽ ഫിർദൗസിൽ പ്രവേശിപ്പിക്കട്ടെ..🤲🤲