Ayankalam Mahavishnu Temple, Ayankalam

Ayankalam Mahavishnu Temple, Ayankalam The temple is located at Ayankalam, 5 kms from Kuttippuram, Malappuram district, Kerala. Ganapathy, Sasthavu, Nagas are the upadevathas.

This is one of the rare temples where Bhagavathi is given equal importance with Mahavishnu.

30/05/2025

Last day of sapthaham

30/05/2025

Pooja

30/05/2025

Aiswaryapooja

30/05/2025

Rugmini swayamvaram ghoshayathra

17/05/2025

ശ്രീമദ് ഭാഗവത സപ്താഹജ്ഞാനയജ്ഞം
# # # # # # # # # # # # # # # # # # # # # # # # # # # # # # # # #

2 വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ഭാഗവത സപ്താഹം ആരംഭിച്ചു. 2025 മെയ് 17 മുതൽ മെയ് 24 വരെയാണ് സപ്താഹം. 2 പ്രാവശ്യം നടത്തിയ പ്പോഴുമുള്ള ആചാര്യ നല്ല ഇപ്രാവശ്യം എന്നത് ഒരു മാറ്റമാണ്. ഇത് മൂന്നാം തവണയാണ് സപ്താഹം നടത്തുന്നത്. യജ്ഞാചാര്യർ ഡോക്ടർ. കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി തിരുവനന്തപുരം എന്ന വ്യക്തിയാണ്. ഈ ഭാഗവത യജ്ഞത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

സമയക്രമം (ഏകദേശം)
------------------------------------------
രാവിലെ 6 മണി : വിഷ്ണു സഹസ്രനാമം
6.25 നു പൂക്കൾ തരും
ക്ഷേത്രം പ്രദക്ഷിണം ചെയ്യുക.

അതിനു ശേഷം
സമൂഹ പ്രാർത്ഥന (10 മിനുട് )
ഭാഗവതം കൊണ്ടുവരണം
ഭാഗവതം പൂജിക്കും

6.30 : ദീപാരാധാന
നാമസങ്കീർത്തനം
നിത്യ ശ്ലോകങൾ
പാരായണം 7.30 വരെ.

7.40 : പ്രഭാഷണം 1
8.45 : തൃമധുരം
രാവിലെ നെയ് വിളക്ക്

അര മണിക്കൂർ ഇടവേള

9.00 : പാരായണം
10.0 മണി : പ്രഭാഷണം 2

1.0 to 2.15 ഇടവേള

2.15 :പാരായണം
3.15 : പ്രഭാഷണം 3

4.30 :പാരായണം

5.30 : പ്രഭാഷണം 4

7:30 മണിയോടെ അവസാനിക്കും.

സമാപന ദിവസം 24/5/25 ന് ഉച്ചക്ക്
12 മണിയ്ക് അവസാനിക്കും

26/03/2025

കണ്ട കുറുമ്പക്കാവിലെ കാഴ്ചകൾ

ചെറുതിരുനാവായ ശിവക്ഷേത്രവുംതവനൂർ ബ്രഹ്മ ക്ഷേത്രവും******************************തവനൂരിലെ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും ...
23/02/2025

ചെറുതിരുനാവായ ശിവക്ഷേത്രവും
തവനൂർ ബ്രഹ്മ ക്ഷേത്രവും
******************************

തവനൂരിലെ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും പൗരാണികവുമായത് ചെറുതിരുനാവായ ശിവക്ഷേത്രവും അതിൻ കീഴക്കായി കാണുന്ന ബ്രഹ്മ ക്ഷേത്രവും ആണ്. ഭാരതത്തിൽ ബ്രഹ്മാവിന് ക്ഷേത്രങ്ങൾ അപൂർവ്വമാണ്. തവനൂരിലെ പൂർവികരായ ഋഷിമാർ തപസിനായി ഈ നിളാനദിക്കരയിൽ തപസിരിക്കാറുണ്ടെന്നും അങ്ങനെ താപസനൂർ എന്നതാണ് ലോപിച്ച് തവനൂർ എന്നായതെന്നും പറയപ്പെടുന്നു. അതിനാൽ തൃമൂർത്തികളിൽ രണ്ടു മൂർത്തികൾ പുഴയ്ക്കിക്കരയും മഹാവിഷ്ണു നവാമുകുന്ദനായി പുഴക്കക്കരെ തിരുന്നാവായയിലും വിരാജിക്കുന്നു. തൃമൂർത്തി സംഗമസ്ഥാനമായ നിള പിതൃകർമ്മങ്ങൾക്ക് പ്രധാനമായതു് അങ്ങനെയാണ്. ബലികർമ്മങ്ങളാൽ പ്രശസ്തമായ നിള ഒരുപാടു പുണ്യപുരുഷൻമാരുടെ ചിതാഭസ്മം ഏറ്റുവാങ്ങിയിട്ടുണ്ടാവണം. കേരള ഗാന്ധി കേളപ്പനെ സംസ്ക്കരിച്ചതും ഈ മണ്ണിലാണ്. നിള എന്ന ഭാരതപ്പുഴ വെള്ളമില്ലെങ്കിലും ആറ്റുവഞ്ചികളാലും ചങ്ങണപ്പുല്ലുകളാലും വെള്ള പുതച്ചു നിൽക്കുന്നണ്ട്.

എൻ്റെ നാട്ടിലെ ക്ഷേത്രങ്ങൾ - 2
by
ഉദയൻ അയങ്കലം

അയിരൂർ മഹാവിഷ്ണു ക്ഷേത്രം # # # # # # # # # # # # # # # # # # # # # # # # #    എൻ്റെ നാട്ടിലെ ഒരു പ്രധാന ക്ഷേത്രമാണ് അയി...
27/11/2024

അയിരൂർ മഹാവിഷ്ണു ക്ഷേത്രം
# # # # # # # # # # # # # # # # # # # # # # # # #
എൻ്റെ നാട്ടിലെ ഒരു പ്രധാന ക്ഷേത്രമാണ് അയിരൂർ മഹാവിഷ്ണു ക്ഷേത്രം. തവനൂരിലെ അയങ്കലത്തിനടുത്തു നിന്നും 500 മീ റ്റർ തെക്കുമാറി അതളൂർ റോഡിൽ അന്ത്യാളം കുടം എത്തുന്നതിനു മുമ്പ് റോഡിനു തെക്കുഭാഗത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ മഹാവിഷ്ണുവാണ്. ഗണപതി അയ്യപ്പൻ എന്നീ മൂർത്തികളും ഉള്ള ഈ ക്ഷേത്രത്തിന് പ്രദക്ഷിണ വഴിയും മതിൽകെട്ടും ഉണ്ട്. ജീർണതയിൽ നിന്നും ഉയിർത്ത് വരുന്ന ഈ ക്ഷേത്രവും ആരാധന നടത്തുവാൻ ധാരാളം ആളുകൾ ഈ മണ്ഡലകാലത്ത് എത്താറുണ്ട്.

എൻ്റെ നാട്ടിലെ അമ്പലങ്ങൾ (1)
by ഉദയൻ അയങ്കലം

27/08/2024

അയങ്കലം മഹാവിഷ്ണുക്ഷേത്രത്തിൽ ജന്മാഷ്ടമി ദിനത്തിൽ .....

ഇന്ന് ജന്മാഷ്ടമി :ശ്രീകൃഷ്ണജയന്തി യോടനുബന്ധിച്ച്ഇന്ന് ക്ഷേത്രത്തിൽ പ്രത്യേക പൂജാദികർമ്മങ്ങൾ നടന്നു. രാവിലെ അഷ്ടദ്രവ്യഗണപ...
26/08/2024

ഇന്ന് ജന്മാഷ്ടമി :
ശ്രീകൃഷ്ണജയന്തി യോടനുബന്ധിച്ച്
ഇന്ന് ക്ഷേത്രത്തിൽ പ്രത്യേക പൂജാദികർമ്മങ്ങൾ നടന്നു. രാവിലെ അഷ്ടദ്രവ്യഗണപതിഹോമത്തിൽ തുടങ്ങി നവകം പഞ്ചഗവ്യം എന്നിവ ഉണ്ടായി.
ഉച്ചക് ശ്രീഭൂതബലിക്ക് ശേഷം അന്നദാനവും വൈകുന്നേരം ചുറ്റുവിളക്ക് ഭഗവത് സേവ എന്നിവയും ഉണ്ടായി. ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു പരിപാടി ഭംഗിയായി.

16/07/2024

" അദ്ധ്യാത്മരാമായണമെന്ന പേരിതിന്നിദ- മദ്ധ്യയനം ചെയ്യുന്നോർക്കദ്ധ്യാത്മജ്ഞാനമുണ്ടാം
പുത്രസന്തതി ധനസമൃദ്ധി ദീർഘായുസ്സും മിത്രസമ്പത്തി കീർത്തി രോഗശാന്തിയുമുണ്ടാം.
ഭക്തിയും വർദ്ധിച്ചീടും മുക്തിയും സിദ്ധിച്ചീടു - മെത്രയും രഹസ്യമിതെങ്കിലു കേട്ടാലും നീ. "

Address

Malappuram
679573

Telephone

+91 494 2688085

Website

Alerts

Be the first to know and let us send you an email when Ayankalam Mahavishnu Temple, Ayankalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ayankalam Mahavishnu Temple, Ayankalam:

Share