Naravoor Sri Mahavishnu Temple

Naravoor Sri Mahavishnu Temple This site keeps members of Ningileri Thayillath family and the public updated on the events, service N.T. Thangam and Mrs. Shyama.

Naravoor Sri Mahavishnu Temple is the family temple of the members of Ningileri Thayillath family. The temple is currently managed by a Committee headed by Mrs.

08/01/2026

ഭാഗവത സപ്താഹ യജ്ഞം 2026
സമാപന ദിവസം

ബ്രഹ്മശ്രീ കല്ലംവള്ളി ജയൻ നമ്പൂതിരിക്കും ടീമിന്നും എല്ലാ ഭക്തജനങ്ങളുടേയും നന്ദി!
🙏 🙏 🙏

07/01/2026

ഭാഗവത സപ്താഹ യജ്ഞം 2026

01/01/2026
01/01/2026

ഇന്നു മുതൽ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹം ആരംഭിക്കുകയാണ്.
🙏🙏🙏🙏

കുചേലനെ കുബേരനാക്കിയ കുചേലദിനം ഇന്ന്! ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേലദിനമായി ആചരിക്കുന്നു. ദാരിദ്ര്യത്താൽ വലഞ്ഞ കുച...
17/12/2025

കുചേലനെ കുബേരനാക്കിയ കുചേലദിനം ഇന്ന്!

ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേലദിനമായി ആചരിക്കുന്നു. ദാരിദ്ര്യത്താൽ വലഞ്ഞ കുചേലൻ തന്റെ സഹപാഠിയായിരുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്റെ അടുത്ത് അവില്‍പ്പൊതിയുമായി ചെന്ന് അനുഗ്രഹം നേടിയ ദിവസമാണെന്നാണു സങ്കല്‍പം.

കുചേലദിനത്തിൽ മഹാവിഷ്ണു ക്ഷേത്രദർശനം നടത്തി വഴിപാടായി അവിൽപ്പൊതി സമർപ്പിച്ചാൽ ദാരിദ്ര്യദുഃഖങ്ങൾ നീങ്ങും എന്നാണ് വിശ്വാസം. യാതൊന്നും ആഗ്രഹിക്കാതെ ഭക്തിയോടെ അവിൽക്കിഴി സമർപ്പിക്കുന്നതിലൂടെ, കുചേലനു നൽകിയതു പോലെ ഭഗവാൻ സർവൈശ്വര്യങ്ങളും പ്രദാനം ചെയ്യും എന്നാണ് പറയപ്പെടുന്നത്.

ശ്രീമദ്ഭാഗവത സപ്താഹയജ്ഞം 2026!"ഓം നമോ ഭഗവതേ വാസുദേവായ"ഭക്തജനങ്ങളെ,ശ്രീ വേദ വ്യാസനാൽ രചിക്കപ്പെട്ടിട്ടുള്ളതും ഭക്തി ജ്ഞാന...
12/11/2025

ശ്രീമദ്ഭാഗവത സപ്താഹയജ്ഞം 2026!

"ഓം നമോ ഭഗവതേ വാസുദേവായ"

ഭക്തജനങ്ങളെ,

ശ്രീ വേദ വ്യാസനാൽ രചിക്കപ്പെട്ടിട്ടുള്ളതും ഭക്തി ജ്ഞാന വൈരാഗ്യ പ്രദവുമായ ഉത്തമപുരാണമാണ് ശ്രീമദ്ഭാഗവതപുരാണം.

18 പുരാണങ്ങളിലും ഉപപുരാണങ്ങളിലും വെച്ച് മഹാപുരാണമെന്ന പ്രശസ്തിയും സർവാദരണീയവും ശ്രീമദ് ഭാഗവതപുരാണത്തിന് മാത്രമേ ഉള്ളൂ.

ഭാഗവതം വായിക്കുന്നിടത്ത് എത്തിച്ചേരുക, ശ്രവിക്കുക ഇതിനെല്ലാം ഒരു ഭാഗ്യം വേണം. ജന്മജന്മാന്തരങ്ങളാൽ ഉണ്ടാക്കിയെടുക്കുന്ന ഭാഗ്യമാണത്. ഭാഗവതശ്രവണം അശുദ്ധമായ മനസ്സിനെ ശുദ്ധമാക്കും. അതുവഴി വൃക്തികളുടേയും കുടുംബങ്ങളുടേയും സമൂഹത്തിന്റേയും ഉദ്ധാരണത്തിന് കാരണമാകും.

നരസിംഹമൂർത്തിയായി നരവൂരിൽ വാണരുളുന്ന നരവൂരപ്പനും സർവ്വമംഗളകാരിയായ ദുർഗ്ഗാദേവിയും എല്ലാ വിഘ്നങ്ങളും അകറ്റി നാടിനെ കാക്കുന്ന വിഘ്നേശ്വരനും വാഴുന്ന ഈ ക്ഷേത്രതിരുമുറ്റത്ത് 1.1.2026 വ്യാഴാഴ്ച മുതൽ 8.1.2026 വ്യാഴാഴ്ച വരെ ബ്രഹ്മശ്രീ കല്ലംവള്ളി ജയൻ നമ്പൂതിരിയുടേ നേതൃത്യത്തിൽ ശ്രീമദ്ഭാഗവത സപ്താഹയജ്ഞം നടത്തുവാൻ തീരുമാനിച്ച വിവരം എല്ലാ ഭക്തജനങ്ങളേയും അറിയിക്കുന്നു.

ഈ യജ്ഞത്തിന്റെ വിജയകരമായ നടത്തിപ്പിന് ഭക്തജനങ്ങളുടെ എല്ലാവിധ സഹായങ്ങളും മുഴുവൻ സമയ സാന്നിധ്യവും ഉണ്ടാവണമെന്ന് അഭർത്ഥിക്കുന്നു.

നരവൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി.

P.S.
യജ്ഞപരിപാടി എല്ലാ ദിവസവും രാവിലെ 6 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6:30 ന് അവസാനിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ചായ എന്നിവ നൽകുന്നതാണ്.

Address

Kuthuparamba

Alerts

Be the first to know and let us send you an email when Naravoor Sri Mahavishnu Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Naravoor Sri Mahavishnu Temple:

Share