31/10/2021
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
കുന്നംകുളം മെയിൻ റോഡ് സെൻ്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിലെ പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 119-)o ഓർമ്മ പെരുന്നാൾ 2021 നവംബർ 1, 2 തീയതികളിൽ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
▪️മെയിൻ റോഡ് സെൻ്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിലെ പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 119-)o ഓർമ്മ പെരുന്നാൾ 2021 നവംബർ 1, 2 തീയതികളിൽ ആഘോഷിക്കും. ഇന്ന് വൈകീട്ട് സന്ധ്യാ നമസ്ക്കാരത്തിന് ശേഷം പള്ളിയിലെ വൈദ്യുതദീപലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം വികാരി ഫാ. ഗീവർഗ്ഗീസ് വർഗ്ഗീസ് നിർവ്വഹിക്കും.
▪️പെരുന്നാൾ ശുശ്രൂഷകൾക്ക് അഭിവന്ദ്യ. ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനി (കുന്നംകുളം സഹായ മെത്രാപ്പോലീത്താ & അഹമ്മദാബാദ് ഭദ്രാസാനധിപൻ) പ്രധാന കാർമ്മികത്വം വഹിക്കുന്നതാണ്.
▪️തിങ്കൾ രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരവും തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും, വൈകീട്ട് 7.00 ന് സന്ധ്യാ നമസ്ക്കാരം(അഭി: ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ), കൊടിയും സ്ലീബായും, ശ്ലൈഹീക വാഴ് വ് എന്നിവ നടക്കും.
▪️പെരുന്നാൾ ദിനമായ രണ്ടാം തിയതി രാവിലെ 6.00ന് പ്രഭാത നമസ്ക്കാരം, തുടർന്ന് വിശുദ്ധ കുർബ്ബാന (വികാരി ഫാ. ഗീവർഗ്ഗീസ് വർഗ്ഗീസ് ) സ്മാരക കുരിശുപള്ളിയിലും , 7.30 ന് പ്രഭാത നമസ്ക്കാരം, തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന (അഭി: ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ),
ഫോട്ടോ അനാച്ഛാദനം (പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ) തുടർന്ന് കൊടിയും സ്ലീബായും, ആശീർവാദവും നടക്കും.
▪️പെരുന്നാളിന് വികാരി ഫാ. ഗീവർഗ്ഗീസ് വർഗ്ഗീസ്, കൈസ്ഥാനി
റ്റി. ഐ. ഉല്ലാസ്, സെക്രട്ടറി
സി. കെ. ബാബു, എന്നവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നൽകും. പെരുന്നാൾ ശുശ്രൂഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെടുന്നു.
▪️പെരുന്നാൾ ശുശ്രൂഷകൾ തത്സമയമായി സി.സി. ടി.വി. (Channel No.49), പള്ളിയുടെ ഫേസ്ബുക്കിലും, യൂട്യൂബിലൂടെയും കാണാവുന്നതാണ്.