Kumbol Thangal Makham Uroos കുമ്പോൽ തങ്ങൾ മഖാം ഉറൂസ്

  • Home
  • India
  • Kumbla
  • Kumbol Thangal Makham Uroos കുമ്പോൽ തങ്ങൾ മഖാം ഉറൂസ്

Kumbol Thangal Makham Uroos കുമ്പോൽ തങ്ങൾ മഖാം ഉറൂസ് KUMBOL SAADHAATH SNEHIKAL....

ഈ സയ്യിദവർകളുടെ പേരിൽ മയ്യിത്ത് നിസ്കരിക്കാനും ഖുർആൻ ദിക്ര് ഹദീയ ചെയ്യാനും കുമ്പോൽ സാദാത്തീങ്ങൾ നിർദ്ദേശിച്ചിരിക്കുന്നൂ
29/10/2025

ഈ സയ്യിദവർകളുടെ പേരിൽ മയ്യിത്ത് നിസ്കരിക്കാനും ഖുർആൻ ദിക്ര് ഹദീയ ചെയ്യാനും കുമ്പോൽ സാദാത്തീങ്ങൾ നിർദ്ദേശിച്ചിരിക്കുന്നൂ

15/01/2023
20/08/2020

മനസ്സ് നനയിക്കുന്നൊരു കാഴ്ച.

കോവിഡ് മൂലം ജോലി സ്ഥലത്തേക്ക് തിരിച്ചു പോവാൻ കഴിയാതിരുന്ന അബ്ദുൽ കലാം മൗലവി രണ്ട് മക്കളോടും ഭാര്യയോടുമൊത്തുള്ള വാടക വീട്ടിലെ ജീവിതത്തിന്റെ വഴി അടയാതിരിക്കാൻ കണ്ടെത്തിയ മാർഗ്ഗം.

നൂറ് കിലോ കപ്പ മാർക്കറ്റിൽ നിന്നും വാങ്ങി മലപ്പുറം -പാലക്കാട് ദേശീയ പാതയിൽ താടിയും തലപ്പാവും മാസ്കും ധരിച്ച് നിത്യകച്ചവടം ചെയ്യുന്ന ഈ മനുഷ്യനെ നമുക്ക് കാണാനാവും.

സ്വയം പര്യാപ്തത അഭിമാനികളുടെ പ്രത്യയശാസ്ത്രമാണ്. ആരെയും ആശ്രയിക്കാതെ അഭിമാനപൂർവ്വം ജീവിക്കുക എന്ന ഈ മദ്രസ്സാധ്യാപകന്റെ ആർജ്ജവുമുള്ള തീരുമാനത്തിന് ബിഗ് സല്യൂട്ട്.

ഒപ്പം തന്നെ നാം സ്വയം ഓർക്കേണ്ട,നമ്മുടെ പരിഗണനയിൽ ഒരിക്കലും നമ്മൾ മറക്കാതിരിക്കേണ്ട പേരാണ് മദ്രസ്സാധ്യപകർ.ഈ കോവിഡ് കാലം വലിയ പ്രതിസന്ധിയിലേക്ക് എത്തിച്ചവരാണവർ.പുലർകാല വേളയിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകുന്നവർ.അവർ ഇന്ന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുകയാണ്.ചേർത്ത് പിടിക്കാം നമുക്കവരേയും;

അള്ളാഹു അദ്ദേഹത്തിന് ഐശ്വര്യപൂർണ്ണമായ ജീവിതം പ്രദാനം ചെയ്ത് അനുഗ്രഹിക്കുമാറാവട്ടെ..
(കടപ്പാട്:മാധ്യമം ദിനപത്രം)

26/09/2019

സഅദിയ്യ ഗോൾഡൻ ജൂബിലി: 28ന് മുസ്‌ലിം ചരിത്ര സെമിനാർ
കാസർകോട്: കേരള മുസ്‌ലിം ചരിത്രത്തെക്കുറിച്ച് സമഗ്രമായി ചർച്ച ചെയ്യുന്ന കേരള മുസ്‌ലിം ചരിത്ര സെമിനാർ ഈ മാസം 28ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. സഅദിയ്യ ഗോൾഡൻ ജൂബിലി സംരംഭമായി ആരംഭിക്കുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂം റിസർച്ച് സെന്ററിന് കീഴിലാണ് ഒരു ദിവസത്തെ സെമിനാർ നടക്കുന്നത്. കാസർകോട് ജില്ലയിലേയും പരിസരങ്ങളിലേയും ചരിത്ര വിദ്യാർഥികൾ സംബന്ധിക്കുന്ന സെമിനാർ കേരള മുസ്‌ലിം ചരിത്രത്തെകുറിച്ചുള്ള പുതിയ വെളിപ്പെടുത്തലായി മാറും. ഉത്തര മലബാറിലെ അറിയപ്പെടാത്ത നാഗരികതയെക്കുറിച്ച് ആഴത്തിലുള്ള പ്രബന്ധങ്ങളുണ്ടാകും. സൂഫി സ്വാധീനത്തെക്കുറിച്ചും മലബാറിലെ സാംസ്‌കാരിക നവോത്ഥാന മുന്നേറ്റത്തെക്കുറിച്ചും പ്രബന്ധങ്ങളുണ്ടാകും.

കേരളത്തിലേക്കുള്ള ഇസ്‌ലാമിക ആഗമനത്തെക്കുറിച്ചുള്ള സൂക്ഷ്മമായ വിശകലനത്തിന് പരിപാടി വേദിയാകും.രാവിലെ 9.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 10 മണിക്ക് ഉദ്ഘാടന സെഷൻ പ്രൊഫ. മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. കെ കെ എൻ കുറുപ്പ് ഉദ്ഘാടനം ചെയ്യും.

ഡോ. സെബാസ്റ്റ്യൻ ആശംസകൾ നേരും. പ്രഥമ സെഷനിൽ വിവിധ വിഷയങ്ങളിൽ ഡോ. ഹുസൈൻ രണ്ടത്താണി ഇസ്‌ലാമിക് സാംസ്‌കാരിക മുന്നേറ്റവും, ഡോ. ഇസ്മാഈൽ ഇസ്‌ലാമിന്റെ ആഗമനവും മാലിക്ദീനാറും, ഡോ. എം എൻ നാരായണൻ ശൈഖ് സൈനുദ്ദീൻ മഖ്ദൂം പ്രവർത്തനവും പ്രതിരോധവും അവതരിപ്പിക്കും.
ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന രണ്ടാം സെഷനിൽ സൂഫിസവും കേരള ചരിത്രവും ഡോ. കുഞ്ഞാലിയും വിദ്യാഭ്യാസം നവോത്ഥാനം മലബാറിൽ ഡോ. നുഐമാനും അവതരിപ്പിക്കും.

▪▪▪▪▪▪▪▪▪▪
*Sa-adiya Golden Jubilee*
2019 December 27, 28, 29
Saadabad, Deli, Kasaragod
➖➖➖➖➖➖➖➖➖➖

26/09/2019

Address

PAPAM KOYA Nagar
Kumbla
671321

Alerts

Be the first to know and let us send you an email when Kumbol Thangal Makham Uroos കുമ്പോൽ തങ്ങൾ മഖാം ഉറൂസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share