Ayroor Palliyodam

Ayroor Palliyodam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayroor Palliyodam, Hindu temple, Kozhencherry.

തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാന് ആദ്യം നിര്മ്മിച്ച അയിരൂര് പള്ളിയോടത്തിന്റെ ചരിത്രം ആറന്മുളയോളം തന്നെ പഴക്കമുള്ളതാണ്. തിരുവോണത്തോണിയുടെ നാടായ കാട്ടൂരിന് ഏറ്റവും അടുത്ത കരകളില് ഒന്നാണെന്നതും അയിരൂരിന്റെ പ്രാധാന്യം വര്ദ്ധിപ്പിക്കുന്നു. ആദ്യകാലം മുതല് ഉണ്ടായിരുന്ന പള്ളിയോടം ആദ്യ കാലത്തു കരയിലുണ്ടായിരുന്ന പള്ളിയോടം രണ്ടാമതൊരു പള്ളിയോടം കരയിൽ പണികഴിപ്പിച്ചപ്പോൾ പള്ളിയോടമില്ലാതിരുന്ന ബന്ധുകരയായ കുറി

യന്നൂർ കരക്ക് ദാനമായി നൽകി. 1944 വരെ കുറിയന്നൂർ കരക്കാർ ഈ പള്ളിയോടം ഉപയോഗിച്ചിരുന്നു അതിനു ശേഷം കുറിയന്നൂർ കരയിൽ പുതിയ പള്ളിയോടം വരുകയും നിലവിൽ ഉണ്ടായിരുന്ന പള്ളിയോടം എടത്വാ കരയിലേക്ക് കൈമാറി നേതാജി ചുണ്ടനായി മാറി. ഈ ചുണ്ടൻ വീണ്ടും 1972-ൽ ഇടയാറന്മുള കിഴക്കു കരയിലേക്ക് എത്തി വീണ്ടും തിരുവാറന്മുളയപ്പന്റെ പള്ളിയോടമായി മാറി. ഇടയാറന്മുള കിഴക്കു കരയിൽ പുതിയ പള്ളിയോടം നിർമിച്ചപ്പോൾ 1999-ൽ പഴയ പള്ളിയോടം കോടിയാട്ടുകരയിലേക്കു കൈമാറുകയായിരുന്നു

രണ്ടാമത്തെ പള്ളിയോടം പിന്നീട് മുണ്ടന്കാവ് കരയ്ക്ക് വിറ്റു.

തുടര്ന്ന് 1968ല് ചങ്ങംകരി തങ്കപ്പനാചാരിയുടെ നേതൃത്വത്തില് പുതിയത് നിര്മ്മിച്ചു, അത് പ്രയാർ കരക്കാർക്ക് കൈമാറിയതിന് ശേഷമാണ് ഇപ്പോഴുള്ള പള്ളിയോടം നിർമ്മിച്ചത്.

ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തില് പണിത പള്ളിയോടത്തിന് നാല്പത്തിയേഴേകാല് കോല് നീളവും പതിനെട്ടര അടി അമര പൊക്കവുമുണ്ട്. അയിരൂര് എന്.എസ്.എസ്. പ്രാദേശിക യൂണിയനാണ് പള്ളിയോടത്തിന്റെ ഉടമസ്ഥത. 2009 ഓഗസ്റ്റ് 30 ന് പ്രശസ്ത ചലച്ചിത്രതാരം സുരേഷ് ഗോപിയാണ് നീർതോടിൽ കർമം നിർവഹിച്ചത്

Address

Kozhencherry
689611

Website

Alerts

Be the first to know and let us send you an email when Ayroor Palliyodam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ayroor Palliyodam:

Share

Category