St Marys Cathedral Manarcad

St Marys Cathedral Manarcad St. Mary's Jacobite Syrian Cathedral Manarcad is a Global Marian Pilgrim Centre.Also well known as ?

01/05/2026

വി:കുർബ്ബാന | പെരുന്നാൾ മഹാമഹം | കുറ്റ സെന്റ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി
അഭി: കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത
GABRIEL VISION LIVE
MOB : 9746897758

സ്വർഗ്ഗത്തിലേക്ക് ഉടലോടെ എടുക്കപ്പെട്ട പരിശുദ്ധ ദൈവമാതാവിന്റെ ഭൂമിലെ കൊട്ടാരമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറ...
07/09/2025

സ്വർഗ്ഗത്തിലേക്ക് ഉടലോടെ എടുക്കപ്പെട്ട പരിശുദ്ധ ദൈവമാതാവിന്റെ ഭൂമിലെ കൊട്ടാരമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ അമ്മയുടെ തിരുനട വിശ്വാസി സമൂഹത്തിന് ദർശിക്കാനായി തുറന്നു 🙏 ❤️

05/05/2025
ഇന്ന് 60-ാം ജന്മദിനം ആഘോഷിക്കുന്ന സുറിയാനി സഭയുടെ രാജകുമാരൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്ക...
03/05/2025

ഇന്ന് 60-ാം ജന്മദിനം ആഘോഷിക്കുന്ന സുറിയാനി സഭയുടെ രാജകുമാരൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് മണർകാട് കത്തീഡ്രലിന്റെ പ്രാർത്ഥനപൂർവമായ ജന്മദിനാശംസകൾ.. ❤️

❤️
01/05/2025

❤️

ST. MARY'S ENGLISH MEDIUM SCHOOL, MANARCADADMISSION STARTED 2025-26
19/01/2025

ST. MARY'S ENGLISH MEDIUM SCHOOL, MANARCAD

ADMISSION STARTED 2025-26

*വിശുദ്ധ ദൈവമാതാവിന്റെ വിത്തുകളെ പ്രതിയുള്ള  പെരുന്നാളും  ആദ്യഫല ലേലവും  2025 ജനുവരി 15* ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ...
13/01/2025

*വിശുദ്ധ ദൈവമാതാവിന്റെ വിത്തുകളെ പ്രതിയുള്ള പെരുന്നാളും ആദ്യഫല ലേലവും 2025 ജനുവരി 15*

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി.ദൈവമാതാവിന്റെ വിത്തുകളെ പ്രതിയുള്ള പെരുന്നാളും ആദ്യഫല ലേലവും ജനുവരി 15-ാം തീയതി ബുധനാഴ്ച്ച സമുചിതമായി കൊണ്ടാടുന്നു.
ജനുവരി 15-ാം തീയതി രാവിലെ 7.00 മണിക്ക് പ്രഭാത പ്രാർത്ഥനയും 8.00 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാന *ക്‌നാനായ അതിഭദ്രാസനം കല്ലിശേരി മേഖലാ മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോർ ഗ്രീഗോറിയോസ് തിരുമനസിൻ്റെ* പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്നതും തുടർന്ന് പ്രദക്ഷിണം,കുഴിപ്പുരയിടം വടക്കുംഭാഗം സെന്റ് മേരീസ് പ്രാർത്ഥന യോഗത്തിന്റെ ആഭിമുഖ്യത്തിൽ പാച്ചോർ നേർച്ച,ആദ്യ ഫല ലേലം എന്നിവയോടുകൂടി സമാപിക്കുന്നതും ആണ്.
ഇടവകയിലെ ഭവനങ്ങളിൽ നിന്നും പള്ളിയിൽ എത്തിക്കുന്ന ആദ്യഫലങ്ങൾ വിശ്വാസികളുടെ സൗകര്യത്തെ പ്രതി *ഈ വർഷം രാവിലെ 10.00 മണി മുതൽ പരസ്യമായി ലേലം ചെയ്യുന്നതാണ്.* വിശ്വാസികൾ 14-ാം തീയതി വൈകിട്ട് തന്നെ ആദ്യഫലങ്ങൾ പള്ളിയിൽ എത്തിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പെരുന്നാൾ ചടങ്ങുകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് കർത്തൃനാമത്തിൽ ഓർമ്മിപ്പിക്കുന്നു.

എന്ന്

വികാരി
വെരി.റവ ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ടിയാടത്ത്

പ്രോഗ്രാം & മീഡിയ കൺവീനർ
വെരി.റവ.കെ കുര്യാക്കോസ് കോർ -എപ്പിസ്കോപ്പ കിഴക്കേടത്ത്

നവവത്സര ഒരുക്ക ശുശ്രൂഷആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി. മർത്തമറിയ...
30/12/2024

നവവത്സര ഒരുക്ക ശുശ്രൂഷ

ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി. മർത്തമറിയം യൂത്ത് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നവവത്സര ഒരുക്ക ശുശ്രൂഷ 2024 ഡിസംബർ 31 ചൊവ്വ വൈകിട്ട് 7 മണിക്ക് കരോട്ടെ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. സന്ധ്യാ നമസ്കാരത്തോടെ ആരംഭിക്കുന്ന ശുശ്രൂഷയിൽ 8 മണിയോടെ റവ ഫാ സനോജ് കുര്യൻ കരോട്ടേക്കുറ്റ് നയിക്കുന്ന ധ്യാനശുശ്രൂഷയും തുടർന്ന് 10:30 ന് അഭി ഐസക്ക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ വി കുർബാനയും ഉണ്ടായിരിക്കുന്നതാണ്.

Address

Kottayam
686019

Alerts

Be the first to know and let us send you an email when St Marys Cathedral Manarcad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share