29/05/2026
കർണാടക മുഴുവൻ “സയനൈഡ് മോഹൻ” എന്ന പേര് പേടിയോടെ കേൾക്കുന്നതിന് മുമ്പ്, പരിജയക്കാർ അവനെ “മോഹൻ സാർ” എന്നായിരുന്നു വിളിച്ചത്.
കുട്ടികളെ ശതമായും സ്നേഹത്തോടെയും പഠിപ്പിച്ചിരുന്ന ഒരു അധ്യാപകൻ.
ശാന്തനായ, വിദ്യാഭ്യാസമുള്ള, സൗമ്യമായി സംസാരിക്കുന്ന ഒരാൾ. ഒറ്റനോട്ടത്തിൽ മാന്യൻ.
വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലെ ഏറ്റവും ഭീതിജനകമായ സീരിയൽ കില്ലർമാരിൽ ഒരാളായി മാറും എന്ന് ആരും ഒരിക്കലും കരുതാത്ത ഒരാൾ.
മോഹൻ കുമാർ കെ. പുറത്തുനിന്ന് നോക്കുമ്പോൾ ഒരു സാധാരണ ജീവിതം നയിക്കുന്ന ആളായിരുന്നു. പട്ടണങ്ങളും നഗരങ്ങളും മാറി നടക്കുന്നത് മറ്റെല്ലാ സാധാരണ ആളുകളെ പോലെ തന്നെ. ബസ് സ്റ്റാൻഡുകൾ, ചായക്കടകൾ, ലോഡ്ജുകൾ, തിരക്കേറിയ വഴികൾ ഇവിടെ എല്ലാം മോഹൻ ഉണ്ടായിരുന്നു പക്ഷേ ആരും അവനെ പ്രത്യേകിച്ച് ശ്രദ്ധിച്ചിരുന്നില്ല.
സത്യം എന്നായാലും പുറത്ത് വരും എന്ന പോലെ 2009 ജൂൺ 18ന് കർണ്ണാടകയിലെ ഹസ്സനിലെ KSRTC ബസ്സ് സ്റ്റാൻഡിൽ നിന്ന് അനിത എന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടുകിട്ടുകയും അതോടുകൂടി വർഷങ്ങളായി കാണാതെ പോയ പെൺകുട്ടികളുടെ തിരോധാനത്തിൻ്റെ സത്യാവസ്ഥ ഒന്നൊന്നായി ചുരുളയിയുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ തീർത്തും നിശ്ചലമാക്കിയ വെളിപ്പെടുത്തലുകളായിരുന്നു പിന്നീട് ഉണ്ടായത്. 2003 മുതൽ 2009വരെ കാണാതെ പോയ പെൺകുട്ടികളുടെ തിരോധാനത്തിൻ്റെ പിന്നിലെ ഒരേറ്റാ കൈകൾ മോഹൻ കുമാർ കെ. ആ ശാന്തമായ മുഖത്തിനുള്ളിൽ അവൻ മറ്റൊരു രഹസ്യജീവിതം നയിക്കുകയായിരുന്നു.
മോഹന്റെ ക്രൂരതകൾ ഇവിടെ അവസാനിച്ചില്ല....
തുടരും
story
trends
crimeinvestigation