Ayamkudy Sree Mahadeva Kshethram തിരുവായാംകുടി ശ്രീ മഹാദേവ ക്ഷേത്രം

  • Home
  • India
  • Kottayam
  • Ayamkudy Sree Mahadeva Kshethram തിരുവായാംകുടി ശ്രീ മഹാദേവ ക്ഷേത്രം

Ayamkudy Sree Mahadeva Kshethram തിരുവായാംകുടി ശ്രീ മഹാദേവ ക്ഷേത്രം The history of the temple or its origin could be dated back as early as 1000 AD. The main idol is a Shivalingam

കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തില്‍ മുട്ടുചിറയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള ആയാംകുടി എന്നസ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ഇവിടുത്തെ പ്രധാന മൂര്‍ത്തി ശിവനാണ് .സ്വയം ഭൂവാണ് .കിഴക്കോട്ട് ദര്‍ശനമായിട്ടുള്ള ഈ ക്ഷേത്രത്തില്‍ അഞ്ച് നേരം പൂജയും ശീവേലിയും ഉണ്ട് .
ഇവിടെ രണ്ട് തന്ത്രി മാരാണ് ഉള്ളത് മനയത്താറ്റും,പുലിയന്നൂരും.ഇല്ലത്തിലെ ഹവനകുണ്ഡത്തില്‍ പ്രത്യക്ഷപ്പെട്ടശിവന്‍ എന്നാണ് ഐതിഹ്യം.ഉപദേവത:സുബ്രമണ്യന്‍ ,ശ്രീകൃഷ്ണന്‍ ,ഭദ്രകാളി,ശാസ്താവ് ,നന്ദികേശ്വരന്‍ ,വീരഭദ്രന്‍ ,ഗണപതി,എന്നിവരാണ് .ഇതില്‍ സുബ്രമണ്യന്വട്ട ശ്രീകോവിലാണ് .ഈ വിഗ്രഹത്തിന് ആറടിയോളം ഉയരമുണ്ട് .കുംഭത്തിലെ കറുത്തവാവ് ആറാട്ടായി ആറ് ദിവസത്തെ ഉത്സവമാണ് .നെയ്തുശേരി,പട്ടമന,ഏറ്റിക്കട,പനങ്ങാട്ടില്ലം,പന്തല്ലൂര്‍ എന്ന പനങ്ങാട്ട് ,ഋഷിയില്ലം,ഇളയിടത്തില്ലം,എന്നീ ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു ഇത് . തിരുവായാകുടി മഹാദേവ ക്ഷേത്രത്തിന് ഉദ്ദേശം 1100-ല്‍പരം വര്‍ഷത്തെ പഴക്കമുണ്ട്. പ്രധാന പ്രതിഷ്ഠ ശിവന്‍. സുബ്രഹ്മണൃനും കൃഷ്ണനും പ്രധാന ഉപദേവന്മരാണ്. സുബ്രഹ്മണൃ ശ്രീകോവിലിന് പ്രധാന ദേവന്‍റെ ശ്രീകോവിലിനേക്കാള്‍ പഴക്കമുണ്ട്. പ്രധാന ദേവന്‍ സ്വയംഭൂവാണ്. ശ്രീകോവില്‍ ഇരിക്കുന്ന സ്ഥലം ഒരു ബ്രാഹമണൃഗൃഹം ആയിരുന്നു. ബ്രാഹമണൃഗൃഹത്തിലെ ഔവാസനകുണ്ഡത്തല്‍ നിന്ന് സ്വയംഭൂവായി പിറന്നതാണ് ശിവന്‍. വൈക്കത്തപ്പനാണ്‌ ഇവിടത്തെ മൂര്‍ത്തി എന്നാണ് സങ്കല്‍പം. ഇല്ലത്തെ അന്തര്‍ജനം ഹോമകുണ്ഡം ശുചയാക്കന്ന സമയത്ത് ചാരംവാരാന്‍ ഉപയോഗിച്ച പാത്രം രക്തം പൂരണ്ടിരിക്കുന്നതായി കാണുകയും സൂക്ഷ്മ പരിശോധനയില്‍ ശിവലിംഗം മുളച്ചുവരുന്നതായും കണ്ടു. പൂവട്ടയുടെ സ്പര്‍ശനമേറ്റ്‌ ശിവലിംഗത്തിന്‍റെ അഗ്രഭാഗം അടര്‍ന്നുപോതായി ബോദ്ഡൃപ്പെടുകയും അപ്പോള്‍തന്നെ ശിവലിംഗത്തിന്‍റെ ശിരോഭാഗത്ത് ചന്ദനം അരച്ച് പുരട്ടുകയും നെയ് വിളക്ക് കത്തിച്ച് ദേവനെ വണങ്ങയും ചെയ്തു. ആയതിനാല്‍ ശിരസില്‍ ചന്ദനം ചാര്‍ത്തുന്നതും നെയ് വിളക്ക് തെളിക്കുന്നതും ക്ഷേത്രത്തിലെ പ്രധാന വഴിപാടായി ഇന്നും തുടരുന്നു.
ക്ഷേത്രത്തിലെ മറ്റ് പ്രധാന വഴിപാടുകള്‍ ജലധാര, ക്ഷീരധാര, ശംഖാഭിഷേകം, 108കുടം, 1000 കുടം അഭിഷേകം, പിറകില്‍ വിളക്ക്, ഉഷപായസ നിവേദ്യം, തിങ്കളാഴ്ച പൂജ എന്നിവയാണ്‌. ഇതില്‍ തിങ്കളാഴ്ച പൂജ മംഗലൃസിദ്ഡിക്ക് വളരെ വിശേഷമാണ്. തിങ്കളാഴ്ച ദിവസം വൈകുന്നേരം ഉമാമഹേശ്വര സങ്കല്‍പത്തോടുകൂടി നെയ്യ് , പാല്, കരിക്ക്, വെള്ളം എന്നിവ അഭിഷേകത്തോടുകൂടി നടത്തുന്ന പൂജയാണ് തിങ്കളാഴ്ച പൂജ. ഓരോ തിങ്കളാഴ്ചയും 4പൂജയായി നിജപ്പെടുത്തിയയിട്ടുണ്ട്. ആയതിനാല്‍ പ്രസ്തുത വഴിപാട് കഴിക്കുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഈ വഴിപാട് നടത്തി മംഗലൃസിദ്ഡി നേടിയവര്‍ ധാരാളമുണ്ട് ദൂരസ്ഥലങ്ങളില്‍ നിന്ന് ഈ വഴിപാട് നടത്തുവാന്‍ ധാരാളം ഭക്തജനങ്ങള്‍ എത്താറുണ്ട്. കുംഭമാസത്തിലെ കുത്തവാവ് ആറാട്ടോടുകൂടി ഉത്സവം നടത്തിവരുന്നു. ഭക്തജനങ്ങളുടെ നിര്‍ലോഭമായ സഹായ സഹകരണത്തോടുകൂടി ക്ഷേത്ര ഭരണവും തിരുവുത്സവവും ഭംഗിയായി നടത്തിവരുന്നു. മണയത്താറ്റ് പുലിയന്നൂര്‍ എന്നീ താന്ത്രിക കുടുംബങ്ങള്‍ക്കാണ് ക്ഷേത്രത്തിലെ താന്ത്രികാവകാശം. താന്ത്രിക കുലപതി മണയത്തററ് ചന്ദ്രശേഷഖരന്‍നന്‍പൂതിരി , പുലിയന്നൂര്‍ വാസുദേവന്‍ നന്‍ പൂതിരിപ്പാട് എന്നിവരാണ് ഇപ്പോഴത്തെ തന്ത്രിമാര്‍ .

09/08/2026

#തിരുവായാംകുടി_മഹാദേവ_ക്ഷേത്രത്തിൽ പരിഹാര ക്രിയകളുടെ ഭാഗമായി ദേവൻ്റെ മുന്നിൽ വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും നടക്കുന്നു. കുളങ്ങരതേവർ തിരുസന്നിധിയിൽ

09/08/2026

#തിരുവായാംകുടി മഹാദേവക്ഷേത്രത്തിൽ പരിഹാര ക്രിയകളുടെ ഭാഗമായി ദേവൻ്റെ മുന്നിൽ വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും നടക്കുന്നു. കാട്ടിത്തവരുടെ തിരുസന്നിധിയിൽ

 #ശ്രീമത്_ഭാഗവത_സപ്താഹയജ്ഞം,  #ഭദ്രദീപ_പ്രകാശനം  #ബ്രഹ്മശ്രീ_പരമേശ്വരൻ_നമ്പൂതിരി അവറുകൾ  നിർവഹിക്കുന്നു Malliyoor Aruvik...
01/08/2026

#ശ്രീമത്_ഭാഗവത_സപ്താഹയജ്ഞം, #ഭദ്രദീപ_പ്രകാശനം #ബ്രഹ്മശ്രീ_പരമേശ്വരൻ_നമ്പൂതിരി അവറുകൾ നിർവഹിക്കുന്നു Malliyoor Aruvikal mahadeva temple Vembinkulangara Sri Mahavishnu Temple

16/05/2026

മാന്യരെ,
തിരുവായാംകുടി മഹാദേവ ക്ഷേത്ര ട്രസ്റ്റിൻ്റെ ഒരു പൊതുയോഗം 24/05/2026 ഞായറാഴ്ച പകൽ 3 മണിക്ക് ക്ഷേത്രാങ്കണത്തിൽ ചേരുന്നു. ക്ഷേത്ര സംബന്ധമായ ദൈനംദിന കാര്യങ്ങൾ, നിലവിൽ നടത്തിവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, പുതിയ ദേവപ്രശന വിധിപ്രകാരം സമയബന്ധിതമായി നടപ്പാക്കേണ്ട പരിഹാരക്രീയകൾ, അരങ്ങേറിയ തിരുവുത്സവം 2026 തുടങ്ങി നിരവധി സുപ്രധാന കാര്യങ്ങളിൽ ചർച്ച ചെയ്തു തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ആയതിനാൽ മാന്യ അംഗങ്ങൾ യഥാസമയം എത്തി യോഗം വിജയിപ്പിയ്ക്കണമെന്ന് സാദരം അഭ്യർത്ഥിച്ചുകൊള്ളുന്നു.

എന്ന്,
ആജ്ഞാനുസരണം
ട്രസ്റ്റ് സെക്രട്ടറി

09/04/2026

#ദേവപ്രശ്ന_പരിഹാരത്തിൽ പറഞ്ഞിരിക്കുന്ന #ആറാട്ടുകുളം #നവീകരണം

Address

Kottayam
686613

Opening Hours

Monday 5am - 10:30am
5pm - 7:30pm
Tuesday 5am - 10:30am
5pm - 7:30pm
Wednesday 5am - 10:30am
5pm - 7:30pm
Thursday 5am - 10:30am
5pm - 7:30pm
Friday 5am - 10:30am
5pm - 7:30pm
Saturday 5am - 10:30am
5pm - 7:30pm
Sunday 5am - 10:30am
5pm - 7:30pm

Website

Alerts

Be the first to know and let us send you an email when Ayamkudy Sree Mahadeva Kshethram തിരുവായാംകുടി ശ്രീ മഹാദേവ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share