Thirunakkara Sri Krishna Swami Temple “ന മേ ഭക്ത: പ്രണശ്യതി”

  • Home
  • India
  • Kottayam
  • Thirunakkara Sri Krishna Swami Temple “ന മേ ഭക്ത: പ്രണശ്യതി”

Thirunakkara Sri Krishna Swami Temple “ന മേ ഭക്ത: പ്രണശ്യതി” ന മേ ഭക്ത: പ്രണശ്യതി- എന്റെ ഭക്തർക്ക് ?

25/10/2024
27/06/2024
ഓം നമഃ ശിവായ 🙏പ്രദോഷ വൃതവും ശിവരാത്രി വൃതവും ഒരുമിച്ചു വന്ന മാഘ മാസത്തിലെ പുണ്യ തിഥി 🙏ത്രയോദശി തിഥിയിലെ സന്ധ്യ വേളയിലാണ്...
08/03/2024

ഓം നമഃ ശിവായ 🙏
പ്രദോഷ വൃതവും ശിവരാത്രി വൃതവും ഒരുമിച്ചു വന്ന മാഘ മാസത്തിലെ പുണ്യ തിഥി 🙏
ത്രയോദശി തിഥിയിലെ സന്ധ്യ വേളയിലാണ് ഭഗവാന്റെ പ്രദോഷ പൂജ . ഇന്നലെ ആരംഭിച്ചു ഇന്ന് രാത്രി 9:58 വരെ ആണ് ത്രയോദശി തിഥി . തുടർന്ന് ചതുർദശി തിഥി ആരംഭമാവും.മാഘ മാസത്തിലെ ചതുർദശി തിഥിയിലാണ് ശിവരാത്രി വ്രതാനുഷ്ടാനം 🙏
Happy Shivarathri to all 🙏

ഇന്ന് തൃപ്രയാർ ഏകാദശി.വൃശ്ചികത്തിലെ കറുത്തപക്ഷ ഏകാദശിയി ആണ് പ്രസിദ്ധമായ തൃപ്രയാര്‍ ഏകാദശി ആയി കൊണ്ടാടുന്നത് . തൃശൂര്‍ ഇൽ...
09/12/2023

ഇന്ന് തൃപ്രയാർ ഏകാദശി.വൃശ്ചികത്തിലെ കറുത്തപക്ഷ ഏകാദശിയി ആണ് പ്രസിദ്ധമായ തൃപ്രയാര്‍ ഏകാദശി ആയി കൊണ്ടാടുന്നത് . തൃശൂര്‍ ഇൽ ഗുരുവായൂരമ്പലത്തിൽ നിന്നും 23 km അകലെ തൃപ്രയാറില്‍ തീവ്രാനദിയുടെ തീരത്താണ് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ പ്രതിഷ്ഠയുള്ള തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സാധാരണയായി വിഷ്ണുക്ഷേത്രത്തില്‍ ശുക്ലപക്ഷ ഏകാദശിയാണ് ആചരിക്കപ്പെട്ടുവരുന്നത്. എന്നാല്‍ തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ കൃഷ്ണപക്ഷ ഏകാദശിക്കാണ് പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്. തൃപ്രയാറപ്പന്റെ ശിവചൈതന്യത്താലാണ് കറുത്തപക്ഷ ഏകാദശിക്ക് പ്രാമുഖ്യം നൽകുന്നത്..
മറ്റു ശ്രീരാമക്ഷേത്രങ്ങളിലെല്ലാം ശംഖചക്രഗദാ ഭുജധാരിയായ വിഷ്ണുവിന്റെ രൂപത്തിലാണ് ഭഗവാന്റെ ബിംബം ഉണ്ടാവുക . എന്നാല്‍ തൃപ്രയാര്‍ തേവരുടെ ബിംബം ശംഖ്, ചക്രം, അക്ഷമാല, ചാപം എന്നിങ്ങനെ ധരിച്ചുകൊണ്ടുള്ള രൂപത്തിലാണ് ഉള്ളത് . ശംഖും ചക്രവും വിഷ്ണ്വാത്മകവും അക്ഷമാല ബ്രഹ്മാത്മകവും ചാപം ശൈവാത്മകവുമാണ്. അതിനാല്‍ തൃപ്രയാറപ്പനെ തൊഴുതാല്‍ ത്രിമൂര്‍ത്തികളെ ദര്‍ശിച്ച ഫലം ലഭിക്കുമെന്നു വിശ്വാസം . ഗുരുവായൂരിൽ ഏകാദശി ദിനചടങ്ങുകൾ പോലെ തന്നെയാണ് തൃപ്രയാറിലും. ഏകാദശിദിവസം രാത്രിയിൽ ഭഗവാന് ദ്വാദശിസമർപ്പണവുമുണ്ട്. അന്നേദിവസം ഭഗവാനെ തൊഴുതു പ്രാർഥിച്ച് കാണിക്കയര്‍പ്പിക്കുന്നത് ഒരു പ്രധാന ചടങ്ങാണ്.ഏകാദശിയുടെ തലേന്ന് നടത്തപ്പെടുന്ന പ്രധാന ചടങ്ങാണ് ദശമിവിളക്ക്. അന്നേദിവസം മുഖ്യപ്രതിഷ്ഠയായ ശ്രീരാമനുപകരം ആദ്യപ്രതിഷ്ഠയായ ശാസ്താവിനെയാണ് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളിപ്പ് ശാസ്താവിനാണെങ്കിലും വിളക്ക് തൃപ്രയാർ തേവർക്കാണ് സമർപ്പിക്കുന്നത്. പ്രധാന വഴിപാടുകൾ കതിനാവെടി സമർപ്പണവും മീനൂട്ടുമാണ്.ഭക്തർ സമർപ്പിക്കുന്ന അന്നം സ്വീകരിക്കാൻ ഭഗവാൻ മത്സ്യരൂപം ധരിച്ചെത്തുന്നു എന്ന വിശ്വാസത്തിലാണ് മീനൂട്ട് നടത്തപ്പെടുന്നത്. ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറുവാന്‍ മീനൂട്ട് വഴിപാട് ഉത്തമം ആണ് . ഭഗവാന് ആടിയ എണ്ണ വാത, പിത്ത രോഗങ്ങൾക്ക് ഉത്തമ ഔഷധമാണെന്നാണ് വിശ്വാസം.കര്‍ക്കിടകത്തില്‍ ഭക്തര്‍ നാലമ്പലദര്‍ശനം ആരംഭിക്കുന്നത് ഈ രാമസന്നിധിയില്‍നിന്നാണ്. തുടര്‍ന്ന് ഭരതന്‍ കുടികൊള്ളുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, ലക്ഷ്മണപ്രതിഷ്ഠയുള്ള മൂഴിക്കുളം ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നിവിടങ്ങളില്‍ പുണ്യപ്രയാണം നടത്തിയാണ് നാലമ്പലദര്‍ശനം പൂര്‍ത്തിയാക്കുന്നത്.
ശ്രീകൃഷ്ണാർപ്പണമസ്തു 🙏

അമ്മേ ശരണം 🙏5 ദിവസം നീണ്ടു നിൽക്കുന്ന പുണ്യം നിറഞ്ഞ ദീപാവലി മഹോത്സവം നവംബർ 10, വെള്ളിയാഴ്ച ആരംഭമാവുകയാണ് . തിന്മയുടെ മേൽ...
09/11/2023

അമ്മേ ശരണം 🙏
5 ദിവസം നീണ്ടു നിൽക്കുന്ന പുണ്യം നിറഞ്ഞ ദീപാവലി മഹോത്സവം നവംബർ 10, വെള്ളിയാഴ്ച ആരംഭമാവുകയാണ് . തിന്മയുടെ മേൽ നന്മക്കുണ്ടായ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി. അശ്വനി മാസത്തിലെ ത്രിയോദശി ദിവസമായ Nov 10 വെള്ളിയാഴ്ച ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് ധൻതേരസ് അഥവാ ധനത്രയോദശി കൊണ്ടാടുക ആണ് . ഇന്നേ ദിവസം വീടുകൾ അലങ്കരിച്ചും വാതിലിൽ രംഗോലി ഇട്ടും ചിരാത് തെളിയിച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ഭക്തിപൂർവ്വം ക്ഷണിച്ചു പൂജ ചെയ്യണം. അന്ന് പ്രോദോഷ വ്രതം അനുഷ്ടിക്കുന്ന ദിനം കൂടി ആണ് .
എല്ലാവര്ക്കും ധൻതേരസ് ആശംസകൾ 🙏🙏

പാമ്പുറം വിഷ്ണുപുരം ക്ഷേത്രത്തിലെ സപ്താഹ വേദിയിൽ
08/10/2023

പാമ്പുറം വിഷ്ണുപുരം ക്ഷേത്രത്തിലെ സപ്താഹ വേദിയിൽ

ജയ് ശ്രീ ഗുരുവായൂരപ്പ 🙏21-04-2023, വെള്ളിയാഴ്ച -വൈശാഖമാസ ആരംഭം .ഹിന്ദു കലണ്ടർ പ്രകാരം ഈശ്വരാരാധനയ്ക്ക് , പ്രധാനമായും  വി...
20/04/2023

ജയ് ശ്രീ ഗുരുവായൂരപ്പ 🙏
21-04-2023, വെള്ളിയാഴ്ച -വൈശാഖമാസ ആരംഭം .ഹിന്ദു കലണ്ടർ പ്രകാരം ഈശ്വരാരാധനയ്ക്ക് , പ്രധാനമായും വിഷ്ണു ആരാധനയ്ക്ക് ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാര്‍ത്തികം എന്നിവ. അതിൽ അതിശ്രേഷ്ഠമാണ് വൈശാഖം. ഏപ്രിൽ 21 മുതൽ മെയ് 19 വരെയാണ് ഇക്കൊല്ലത്തെ വൈശാഖ മാസാചരണം. ഭഗവാൻ മഹാവിഷ്ണുവിന് - മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും വൈശാഖം മാസം അറിയപ്പെടുന്നു.മുന്‍കാല ജീവിതത്തിലെ പാപങ്ങള്‍ നീക്കാനും ഒരു ഭക്തനെ അവന്റെ ദുഷ്പ്രവൃത്തികളുടെ പരിണതഫലങ്ങളില്‍ നിന്ന് മോചിപ്പിക്കാനും വൈശാഖ മാസത്തിന് കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വൈശാഖത്തില്‍ പ്രഭാതസ്‌നാനത്തിനു വളരെയധികം പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. വൈശാഖമാസത്തില്‍ എല്ലാ പുണ്യ നദികളുടേയും സാന്നിധ്യം സകല നദികളിലും, ജലാശയങ്ങളിലും സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ ഉണ്ടാകും എന്നതിനാല്‍ പ്രാതഃസ്‌നാനം സര്‍വതീര്‍ത്ഥസ്‌നാന ഫലം നല്‍കുന്നു. ദാനകര്‍മ്മങ്ങള്‍ക്ക് അനുയോജ്യമാസവുമാണ് വൈശാഖം. സർവവിദ്യകളിൽ ശ്രേഷ്ഠമായതു വേദവും സർവ മന്ത്രങ്ങളിൽ ശ്രേഷ്ഠമായതു പ്രണവവും സർവവൃക്ഷങ്ങളിൽ ശ്രേഷ്ഠമായതു കൽപവൃക്ഷവും സർവ പക്ഷികളിൽ ശ്രേഷ്ഠമായതു ഗരുഡനും സർവ നദികളിൽ ശ്രേഷ്ഠമായതു ഗംഗയും സർവ രത്നങ്ങളിൽ ശ്രേഷ്ഠംമായതു കൗസ്തുഭവും സർവ മാസങ്ങളിൽ ശ്രേഷ്ഠമായതു വൈശാഖവുമെന്നു സ്കന്ദപുരാണത്തിൽ പറയുന്നു.
വൈശാഖ മാസത്തിലെ പ്രാധാന തിഥികൾ :
അക്ഷയ ത്രിതീയ-22/04/2023
പരശുരാമ ജയന്തി-22/04/2023
ശ്രീ ശങ്കരജയന്തി - 25/04/2023
ഗംഗാ സപ്തമി- 27/04/2023
സീത നവമി - 29/04/2023
മോഹിനി ഏകാദശി - 01/05/2023
പ്രദോഷ വ്രതം - 03/05/2023
നരസിംഹ ജയന്തി - 04/05/2023
വ്യാസ പൂർണ്ണിമ / ബുദ്ധ പൂർണ്ണിമ - 05/05/2023
കൂർമ്മ ജയന്തി - 05/05/2023
നാരദ ജയന്തി - 06/05/2023
ശനി ജയന്തി - 19/05/2023
ശ്രീകൃഷ്ണാർപ്പണമസ്തു 🙏

ചൈത്രമാസത്തിലെ പൗർണ്ണമി തിഥി - ഹനുമാൻ ജയന്തി 🙏🙏
06/04/2023

ചൈത്രമാസത്തിലെ പൗർണ്ണമി തിഥി - ഹനുമാൻ ജയന്തി 🙏🙏

Address

Thirunakkara
Kottayam

Telephone

+914812301997

Website

Alerts

Be the first to know and let us send you an email when Thirunakkara Sri Krishna Swami Temple “ന മേ ഭക്ത: പ്രണശ്യതി” posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category