Mannookkunnu Cathedral

Mannookkunnu Cathedral St. Mary's Orthodox Cathedral Mannookkunnu, Mulakulam (S) Diocese of Kandanadu (W) of the MOSC Official Page of St.

Mary's Orthadox Cathedral Mannookkunnu, Mulakulam South, Kottayam

വി. ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാൾകത്തീഡ്രലിൽ 2026 ഓഗസ്റ്റ് 14,15 തീയതികളിലായി  വി. ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാൾ...
14/08/2026

വി. ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാൾ
കത്തീഡ്രലിൽ 2026 ഓഗസ്റ്റ് 14,15 തീയതികളിലായി വി. ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാൾ ഭക്ത്യാദരപൂർവ്വം ആചരിക്കുന്നു. ഏവരും നേർച്ചകാഴ്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുക.

14-08-2026 വെള്ളി
-----------------------------
6.30 PM - സന്ധ്യാ നമസ്കാരം
7.30 PM - പ്രസംഗം
ശ്രീമതി. ആഷ്ലി മറിയം പുന്നൂസ്
8.00PM - പ്രദക്ഷിണം
ആശീർശാദം

15-08-2026 ശനി
-------------------------------
7.00 AM - പ്രഭാത നമസ്കാരം
8.00 AM - വി. കുർബാന
- സ്ലീബാ എഴുന്നള്ളിപ്പ്
ആശീർവാദം
നേർച്ച
-----------------------------------
പെരുന്നാൾ ഏറ്റു കഴിക്കുന്നത് : കൊല്ലേത്ത് ശ്രീമതി ജോൺസി ബിജുവും കുടുംബവും

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ മണ്ണൂക്കുന്ന് ഓണാഘോഷവും പായസമേളയുംപ്രിയരേ, നമ്...
13/08/2026

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം
സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ മണ്ണൂക്കുന്ന്

ഓണാഘോഷവും പായസമേളയും

പ്രിയരേ, നമ്മുടെ ഇടവകിയെ ഓണാഘോഷത്തിന്റെ ഭാഗമായി കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ രുചിയുടെ ഓണം ഒരുക്കാൻ ഞങ്ങൾ ഒരുങ്ങുന്നു. ഓണത്തിന്റെ തനിമ ചോരാത്ത, വീട്ടിലുണ്ടാക്കിയ അതേ സ്വാദോടെയുള്ള പാലട പ്രഥമനും പരിപ്പ് പ്രഥമനും നിങ്ങൾക്ക് ഓർഡർ ചെയ്യാം. കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഓണസദ്യയ്ക്ക് മധുരം പകരാൻ, പായസങ്ങൾ ഇപ്പോൾത്തന്നെ ബുക്ക് ചെയ്യൂ അതിലൂടെ കരുതൽ ജീവകാരുണ്യ പദ്ധതിയിൽ പങ്കാളിയാകുക.
ഈ വർഷത്തെ ഇടവകയുടെ ഓണാഘോഷത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു!

* പരിപ്പ് പ്രഥമൻ : ₹300
* പാലട പ്രഥമൻ : ₹350

തീയതി:2025 ഓഗസ്റ്റ് 23, ഞായറാഴ്ച
സമയം: രാവിലെ 10 മണി മുതൽ

കൂടുതൽ വിവരങ്ങൾക്കും ഓർഡറുകൾക്കും താഴെ കാണുന്ന നമ്പറുകളിൽ/Link ബന്ധപ്പെടുക:

* +91 6282187702
* +91 82899 52985

https://forms.gle/7CewL7GNmjj1Jb7G7

ആരോഗ്യ ബോധവത്കരണ ക്ലാസ്സ്     സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗത്തെക്കുറിച്ചും അതിന്റ...
08/08/2026

ആരോഗ്യ ബോധവത്കരണ ക്ലാസ്സ്

സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗത്തെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും ഒരു ബോധവത്കരണ ക്ലാസ്സ്‌ ഈ വരുന്ന ഞായറാഴ്ച (9-8-2026) വി.കുർബാനക്കു ശേഷം 11 മണിക്ക് നമ്മുടെ പാരിഷ് ഹാളിൽ വെച്ചു നടത്തുന്നു.
Dr. രാജു (Rtd Director, Health Service), Dr. ആൽഗാ കുര്യാക്കോസ്, കൊല്ലേത്ത് എന്നീ ഡോക്ടർമാർ ക്ലാസ്സ്‌ നയിക്കുന്നു.
കൂടാതെ യോഗ ശീലിച്ചു എങ്ങനെ ആരോഗ്യം നിലനിർത്താമെന്നുള്ള ക്ലാസ്സ്‌ Dr. നിള കൃഷ്‌ണൻ (യോഗ ഇൻസ്‌ട്രാക്ടർ ) നടത്തുന്നു..
ഈ ക്ലാസ്സുകളിൽ എല്ലാവരുടെയും സാനിധ്യ സഹകരണം പ്രതീക്ഷിക്കുന്നു.

സന്ധ്യാ പ്രാർത്ഥനയും,വി.ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും, ധ്യാനവും ശൂനോയോ നോമ്പാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 1 മു...
31/07/2026

സന്ധ്യാ പ്രാർത്ഥനയും,വി.ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും, ധ്യാനവും

ശൂനോയോ നോമ്പാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതൽ 15 വരെ എല്ലാ ദിവസവും വൈകീട്ട് 6.30 ന് കത്തീഡ്രലിൽ സന്ധ്യാപ്രാർത്ഥനയും, വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും, വനിതാ സമാജ അംഗങ്ങൾ നയിക്കുന്ന ധ്യാനവും നമ്മുടെ ഇടവക കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.

എല്ലാ ദിവസങ്ങളിലും എല്ലാവരും പങ്കെടുക്കണമെങ്കിലും ഓരോ ദിവസത്തെയും നമസ്ക്കാരത്തിനു നേതൃത്വം നൽകുന്നത് ഓരോ പ്രാർത്ഥനായോഗം ഗ്രൂപ്പുകളാണ്.
എല്ലാ കാര്യങ്ങളിലും എല്ലാവരും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് അറിയിക്കുന്നു.

മദ്ധ്യസ്ഥ പ്രാർത്ഥന ഏറ്റുകഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

പാറേൽ അച്ചൻ എന്ന് വിളിക്കപ്പെടുന്ന ദിവ്യശ്രീ. ഗീവർഗീസ് അച്ചൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടിട്ട്  28 വർഷങ്ങൾ പിന്നിടുന്ന...
31/07/2026

പാറേൽ അച്ചൻ എന്ന് വിളിക്കപ്പെടുന്ന ദിവ്യശ്രീ. ഗീവർഗീസ് അച്ചൻ
കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടിട്ട് 28 വർഷങ്ങൾ പിന്നിടുന്നു.
കത്തീഡ്രലിൽ ബഹു. അച്ചന്റെ
ഓർമ്മ കൊണ്ടാടി.
ബഹു. അച്ചന്റെ ഓർമ്മയും മധ്യസ്ഥതയും നമ്മുക്കല്ലാവർക്കും അനുഗ്രഹപ്രഥമാകട്ടെ..

🌹ആദരാഞ്ജലികൾ🌹                🕯➕🕯         നമ്മുടെ ഇടവകാംഗം പഴയിടത്തു വട്ടംകണ്ടത്തിൽ സാറാമ്മ  (86)നിര്യാതയായി. സംസ്ക്കാര ശ...
25/07/2026

🌹ആദരാഞ്ജലികൾ🌹
🕯➕🕯


നമ്മുടെ ഇടവകാംഗം പഴയിടത്തു വട്ടംകണ്ടത്തിൽ സാറാമ്മ (86)
നിര്യാതയായി.
സംസ്ക്കാര ശുശ്രൂഷകൾ 27-07-2026 തിങ്കളാഴ്ച 2.pm ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.

ഇടവകയുടെ അനുശോചനങ്ങൾ💐

🌹ആദരാഞ്ജലികൾ🌹                🕯➕🕯         ഇടവകാഗം സാറാമ്മ ഇട്ടിയവര (94), പ്ലാപ്പിള്ളിൽ നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ 1...
18/07/2026

🌹ആദരാഞ്ജലികൾ🌹
🕯➕🕯


ഇടവകാഗം സാറാമ്മ ഇട്ടിയവര (94), പ്ലാപ്പിള്ളിൽ നിര്യാതയായി.
സംസ്ക്കാര ശുശ്രൂഷകൾ 19-07-2026 ഞായറാഴ്ച 2.30pm ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.

ഇടവകയുടെ അനുശോചനങ്ങൾ💐

ഞങ്ങളോടൊപ്പം സഹകരിച്ച എല്ലാ പ്രിയ മണ്ണൂക്കുന്ന് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ കുടുംബാംഗങ്ങൾക്കും ഞങ്ങൾ യുവജനപ്രസ്ഥ...
05/07/2026

ഞങ്ങളോടൊപ്പം സഹകരിച്ച എല്ലാ പ്രിയ മണ്ണൂക്കുന്ന് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ കുടുംബാംഗങ്ങൾക്കും ഞങ്ങൾ യുവജനപ്രസ്ഥാനത്തിൻ്റെ നന്ദി....

കൈകോർക്കാം ഒപ്പം ചേരാം കുഞ്ഞ് ധ്രുവാനായി🤝 ₹67.72 Lakh away from the target.

വി. മാർത്തോമ്മ ശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാൾ കത്തീഡ്രലിൽ വി. മാർത്തോമ്മ ശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാൾ ഇന്നലെയും ഇന്നുമ...
03/07/2026

വി. മാർത്തോമ്മ ശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാൾ

കത്തീഡ്രലിൽ വി. മാർത്തോമ്മ ശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാൾ ഇന്നലെയും ഇന്നുമായി ഭക്ത്യാദരപൂർവ്വം ആചരിച്ചു. ഫാ. ഡെന്നി ഡാനിയേൽ മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ. എബിൻ എബ്രാഹം മാത്യു, ഫാ. വി. എം. പൗലോസ് ചെമ്മനം എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
ഈ വർഷത്തെ പെരുന്നാൾ ഏറ്റ് കഴിച്ചത് പുറ്റ്നാൽ അമയ ബിജുവാണ്

Address

St. Mary's Orthodox Cathedral Mannookkunnu
Kottayam
686610

Alerts

Be the first to know and let us send you an email when Mannookkunnu Cathedral posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mannookkunnu Cathedral:

Shortcuts

Share