12/04/2026
ഗുരുസ്പർശം - കോട്ടയം മെഡിക്കൽ കോളേജിലെ സൗജന്യ പ്രഭാതഭക്ഷണ വിതരണം
"മനുഷ്യനെ സേവിക്കുക എന്നതാണ് ഏറ്റവും വലിയ ഈശ്വരപൂജ" എന്ന മഹാഗുരുവിൻ്റെ തിരുവചനത്തെ കർമ്മപഥത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെൻറ് 225 കുമരകം വടക്കിൻ്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ എല്ലാ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന സൗജന്യ പ്രഭാതഭക്ഷണ വിതരണമായ ഗുരുസ്പർശത്തിൻ്റെ ഏപ്രിൽ മാസത്തെ പ്രഭാതഭക്ഷണ വിതരണം ഇന്ന് നടന്നു. തങ്ങളുടെ പുതിയ വീടിൻ്റെ ഗൃഹപ്രവേശനത്തിനോടനുബന്ധിച്ച് ശ്രീ.പ്രദീപ് ചിറയിലാണ് ഇന്നത്തെ പ്രഭാത ഭക്ഷണം സ്പോൺസർ ചെയ്തത്. നിരാലംബരായ ആളുകൾക്ക് ഒരു കൈതാങ്ങ് ആയി എല്ലാ മാസത്തിലെയും രണ്ടാം ഞായറാഴ്ച്ച നടത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള പ്രഭാതഭക്ഷണ വിതരണം ആശുപത്രിവാസികളായി വരുന്നവർക്ക് വലിയ ഒരു ആശ്വാസമാണ്. യൂത്ത്മൂവ്മെൻ്റിൻ്റെ ഈ ഒരു എളിയ സംരംഭത്തിന് പങ്കാളിയായ ശ്രീ.പ്രദീപ് ചിറയിലിനും കുടുംബത്തിനോടുമുള്ള നന്ദി അറിയിക്കുകയും അദ്ദേഹത്തിനും അദ്ദേഹത്തിൻ്റ കുടുംബത്തിനും മഹാഗുരുവിൻ്റെ അനുഗ്രഹവർഷം ചൊരിയുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഈ സദ്കർമ്മത്തിൽ ഞങ്ങളോടപ്പം നിങ്ങൾക്കും പങ്കാളിയാകാം
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം...
ആഘോഷദിവസങ്ങളിലും ഓർമ്മദിവസങ്ങളിലും നിങ്ങളുടെ വീട്ടിലോ കൂട്ടായ്മയിലോ സംഘടനകളിലോ നിങ്ങൾ ചിലവാക്കാൻ ഉദ്ദേശിക്കുന്ന തുകയുടെ ഒരു വിഹിതം ഈ കാരുണ്യപ്രവർത്തിക്കായി ഞങ്ങളെ ഏൽപ്പിക്കൂ..
താല്പര്യമുള്ളവർ ബന്ധപ്പെടുക.
Co-ordinators :
9744178282, 9746011342, 9895725242
Team SNDP Youth Movement 225 Kumarakom North